-->

Iklan Billboard 970x250

ആവർത്തന ചോദ്യങ്ങൾ

ആവർത്തന ചോദ്യങ്ങൾ


 1. ഏതു സംസ്ഥാനത്തെ ഭാഷയാണ് പഹാരി?

ഹിമാചൽപ്രദേശ്

2. ആൾ ഇന്ത്യ റേഡിയോ ആകാശവാണിയായ വർഷം?

1957

3. പാർലമെൻറിലെ ഇരു സഭകളുടെയും സമ്മേളനം വിളിച്ചുചേർക്കുന്നത് ആര്?

രാഷ്ട്രപതി

4. മനുഷ്യർ ഒരു മിനുട്ടിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു?

10നും 20നും ഇടയ്ക്ക്

5. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

വി.ഡി. സവർക്കർ

6. മർദം അളക്കുന്ന യൂണിറ്റ്?

പാസ്കൽ

7. മനുഷ്യൻ്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?

22

8. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം?

ചൗരിചൗരാ സംഭവം

9. അഭിധർമ പിടകം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

ബുദ്ധതത്ത്വങ്ങളുടെ വിശകലനം

10. ബുദ്ധൻറെ രൂപം നാണയങ്ങളിൽ മുദ്രണം ചെയ്ത ആദ്യ രാജാവ്?

കനിഷ്കൻ

11. മുസ്ലിം ഭരണത്തിന് മുൻപ് ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്?

പൃഥ്വിരാജ് ചൗഹാൻ

12. മലബാറിൽ കർഷകസംഘം രൂപം കൊണ്ട വർഷം?

1937

13. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം?

സൂപ്പർമാൻ

14. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

15. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെ സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചതാര്?

ഹാരിയറ്റ് ബിച്ചൻ സ്റ്റോവ്

16. അറ്റ്ലാൻറിക്കിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ജിബ്രാൾട്ടർ

17. അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ

18. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

19. വാല്മീകിയുടെ യഥാർഥ പേര്?

രത്നാകരൻ

20. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്ന റിയപ്പെടുന്നത്?

സുശ്രുതൻ

21. ആര്യഭട്ടൻ ജനിച്ചതെന്നു കരുതുന്ന ആഷ്മകം എന്ന സ്ഥലത്തിൻ്റെ ഇപ്പോഴത്തെ പേര്?

കൊടുങ്ങല്ലൂർ

22. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്?

ഡൽഹൗസി പ്രഭു

23. മണ്ഡരി രോഗത്തിനു കാരണമായ രോഗാണു?

വൈറസ്

24. പ്രകാശത്തിൻ്റെ കണികാ സിദ്ധാന്തത്തിൻെറ പിതാവ്?

ഐസക് ന്യൂട്ടൺ

25. ഗോശ്രീ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം?

കൊച്ചി

26. ഭയപ്പെടുമ്പോൾ ശരീരത്തിലുണ്ടാവുന്ന ഹോർമോൺ? 

അഡ്രിനാലിൻ

27. രണ്ടു പ്രാവശ്യം ബുക്കർ സമ്മാനം നേടിയ ആദ്യ വ്യക്തി?

ജെ.എം. കൂറ്റ്സി

28. ഏതു സംസ്ഥാനത്താണ് ബുദ്ധമത കേന്ദ്രമായ സാഞ്ചി?

മധ്യപ്രദേശ്

29. ഏതു രോഗത്തെയാണ് ബി.സി.ജി. വാക്സിൻ പ്രതിരോധിക്കുന്നത്?

ക്ഷയം

30. ബാംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്?

കോൺവാലിസ്

31. ബുധൻ എത്ര ദിവസം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?

88 ദിവസം

32. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ച് ഏത് അപരനാമത്തിലാണ് അറിയപ്പെടുന്നത്?

ബിഗ് ബോർഡ്

33. ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്?

കോൺകേവ്

34. മെയ് ദിനം ആദ്യമായി ആഘോഷിച്ച നഗരം?

ഷിക്കാഗോ

35. ദ്രോണാചാര്യ അവാർഡ് ആദ്യമായി നേടിയ മലയാളി?

ഒ.എം. നമ്പ്യാർ

36. ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം?

യു.എസ്.എ.

37. അജന്താ പെയിൻറിങ്ങുകൾ ഏതു കാലത്ത് വരച്ചതാണ്?

ഗുപ്തകാലം

38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ഫീമർ

39. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?

പ്രോലാക്ടിൻ

40. സംസ്ഥാന പുനഃസംഘടനയിലൂടെ 1956-ൽ നിലവിൽവന്ന സംസ്ഥാനങ്ങളുടെ എണ്ണം?

14

41. ആദംസ് ബ്രിഡ്‌ജി (രാമസേതു)ൻറ നീളം?

48 കി.മീ.

42. നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?

ഡൽഹി

43. മലയാള ഭാഷ ആദ്യമായി അച്ചടിച്ചത് ഏതു ഗ്രന്ഥത്തിൽ?

ഹോർത്തൂസ് മലബാറിക്കസ്

44. നോബിൾ ട്രൂത്ത് ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബുദ്ധമതം

45. മരിയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ്?

പസഫിക്

46. നാവികസേനാ ദിനം ആചരിക്കുന്നത് എന്ന്?

ഡിസംബർ 4

47. യൂണിഫോം സിവിൽകോഡ് നിലവി ലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

48. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

നർഗീസ് ദത്ത്

49. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യാവയവം?

വൃക്ക

50. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്?

സി. രാജഗോപാലാചാരി
Baca Juga
SHARE
LATEST
Subscribe to get free updates

Related Posts

Post a Comment

Iklan Tengah Post