PSC EXAM
Live
wb_sunny

Kerala History 2

Kerala History 2


 കേരളത്തിലെ പ്രാചീന തുറമുഖങ്ങൾ

• കേരളത്തിലെ പ്രധാന തുറമുഖങ്ങൾ: 

കൊടുങ്ങല്ലൂർ, പുറക്കാട്, വിഴിഞ്ഞം

• കൊടുങ്ങല്ലൂർ തുറമുഖം അറിയപ്പെട്ടിരുന്നത്: 

മുസിരിസ്

• മുരുചിപട്ടണം, മുചിരി എന്നീ പേരുകളിൽ പരാമർശിക്കപ്പെടുന്നത്:

 മുസിരിസ്

• ക്രിസ്തുമത പ്രചാരകരും യഹൂദന്മാരും ആദ്യം വന്നിറങ്ങിയ സ്ഥലം:

 മുസിരിസ്

---------------------------------------------------------------------------------------

മധ്യകേരളത്തിലെ വാണിജ്യസംഘങ്ങൾ

• സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ:

 മണിഗ്രാമം

• ജൂതന്മാരുടെ കച്ചവടസംഘം: 

അഞ്ചുവണ്ണം

• വിദേശരാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നവർ:

 വളഞ്ചിയർ

------------------------------------------------------------------


സംഘകാലം (Sangham Age BC 566 – AD 250)

• ഏറ്റവും പഴയ ചെന്തമിഴ് കൃതി: 

തൊൽക്കാപ്പിയം

• സംഘകാലരുടെ ജനസഭ: 

മൻറം

• സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി:

 മുരുകൻ (യുദ്ധദേവത: കൊറ്റവെ)

• സംഘകാലഘട്ടത്തിലെ വീരന്മാരുടെ സ്മരണാർത്ഥം നിർമിച്ചിട്ടുള്ള മഹാശിലകൾ: 

വീരശിലകൾ

• മടലേറൽ ചടങ്ങ് ബന്ധപ്പെട്ടിരിക്കുന്നത്: 

വിവാഹം

• ആയ് ഭരണകാലത്തെ വിഖ്യാത വേദപാഠശാല: 

കാന്തളൂർശാല (വലിയശാല)

• കാന്തള്ളൂർശാലയുടെ സ്ഥാപകൻ: 

കരുനന്തടക്കൻ

• ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നത്: 

കാന്തള്ളൂർശാല

• ഒന്നാം ചേര സാമ്രാജ്യത്തിലെ പ്രശസ്ത ഭരണാധികാരികൾ: 

ഉതിയൻചേരൻ, നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ


തിണകൾ

സംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾ

• കുറുഞ്ചി, മുല്ലൈ, മരുതം, പാലൈ, നെയ്‌തൽ എന്നിങ്ങനെ അഞ്ച് തിണകൾ

    • കുറുഞ്ചി - പർവതപ്രദേശം
    • മുല്ലൈ - പുൽമേടുകൾ
    • മരുതം - വയൽ
    • പാലൈ - മണൽ കലർന്ന പാഴ് പ്രദേശം
    • നെയ്‌തൽ - തീരപ്രദേശം

• കുറുഞ്ചി തിണ വിഭാഗത്തിന്റെ ആരാധനാമൂർത്തി - ചേയോൻ (നിവാസികൾ - കാനവർ, വേടർ)

• പാലൈ തിണ വിഭാഗത്തിൻ്റെ ആരാധനാ മൂർത്തി - 

കൊറ്റവൈ (നിവാസികൾ - മറവർ, കള്ളർ)

• മുല്ലൈ തിണവിഭാഗത്തിൻ്റെ ആരാധനാ മൂർത്തി - 

മായോൻ (നിവാസികൾ - ഇടയർ, ആയർ)

• മരുതം തിണവിഭാഗത്തിൻ്റെ ആരാധനാ മൂർത്തി - 

വേന്തൻ (നിവാസികൾ - ഉഴവർ, തൊഴുവർ)

• നെയ്‌തൽ തിണവിഭാഗത്തിൻ്റെ ആരാധനാ മൂർത്തി 

- കടലോൻ (നിവാസികൾ - ഉപ്പവർ, മീനവർ)

----------------------------------------------------------

• സംഘകാലത്തെ പ്രമുഖ രാജവംശം: 

ചേര സാമ്രാജ്യം

• 'വാനവരമ്പൻ' എന്ന ബിരുദമുണ്ടായിരുന്നത്:

 ഉതിയൻ ചേരലാതൻ

• ഉതിയൻ ചേരലാതന്റെ രാജധാനി: 

കഴുമൂർ

• കണ്ണകിക്കായി ക്ഷേത്രം നിർമ്മിച്ച ചേരരാജാവ്:

 ചെങ്കുട്ടുവൻ

• കേരളം ശ്രീലങ്കയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടത് ആരുടെ ഭരണകാലത്താണ്: 

ചേരൻ ചെങ്കുട്ടുവന്റെ

• ചേരൻ ചെങ്കുട്ടുവന്റെ മറ്റൊരു പേര്:

 വേൽ കെഴുക്കുട്ടുവൻ

• ചേരൻ ചെങ്കുട്ടുവന്റെ സഹോദരനായ പ്രസിദ്ധനായ സംഘകാല കവി: 

ഇളങ്കോവടികൾ

• പ്രധാനപ്പെട്ട സംഘകാല കൃതികൾ:

 മണിമേഖല, ചിലപ്പതികാരം, പതിറ്റുപ്പത്ത്, അകംനാന്നൂറ്, പുറംനാന്നൂറ്, തൊൽക്കാപ്പിയം, എട്ടുതൊകൈ, ജീവകചിന്താമണി


ഇതിഹാസങ്ങൾ

• തമിഴ് ഇലിയഡ് - ചിലപ്പതികാരം

• തമിഴ് ഒഡീസി - മണിമേഖല

• തമിഴ് ബൈബിൾ - തിരുക്കുറൽ

------------------------------------------------------

• കോവലന്റെയും കണ്ണകിയുടെയും കഥപറയുന്ന തമിഴ് ഇതിഹാസം: 

ചിലപ്പതികാരം

• ചിലപ്പതികാരം രചിച്ചത്: 

ഇളങ്കോ അടികൾ

• മണിമേഖലൈ രചിച്ചത് :

 സാത്തനാർ

• പതിറ്റുപത്ത് രചിച്ചത് : 

കപിലർ

• തൊൽകാപ്പിയം രചിച്ചത് : 

തൊൽകാപ്പിയർ

• ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി:

 മധുരൈകാഞ്ചി

• സംഘകാലത്തെ പ്രധാന കവയത്രി : 

ഔവ്വയാർ



ആയ് രാജവംശം

• കേരളത്തിലെ ഏറ്റവും പഴയ രാജവംശം: 

ആയ് രാജവംശം

• ആയ് രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങൾ:

 വിഴിഞ്ഞം, കാന്തളൂർ

• ആയ് രാജവംശത്തിൻ്റെ ആദ്യകാല തലസ്ഥാനം:

 പൊതിയിൽ മലയിലുള്ള ആയക്കുടി

• ആയ് രാജാക്കന്മാരുടെ പിൽക്കാല തലസ്ഥാനം:

 വിഴിഞ്ഞം

• പൊതിയിൽ മലയുടെ പുതിയ പേര് :

 അഗസ്ത്യാർകൂടം

• ആയ് രാജവംശത്തിൻ്റെ ഭരണ പ്രദേശം : 

തിരുവല്ല മുതൽ നാഗർകോവിൽ വരെ
    
• പരദേവത : ശ്രീപത്മനാഭൻ
    
• ചിഹ്നം : ആന (പുഷ്പം: കണിക്കൊന്ന)


അപരനാമം

• പെരും ചോറ്റ് ഉതിയൻ ഉതിയൻ ചേരലാതൻ

• 'കടൽ പിറകോട്ടിയ' വെൽകെഴുക്കുട്ടുവൻ

• ഇമയവരമ്പൻ, അധിരാജൻ നെടുംചേരലാതൻ

-------------------------------------------------

• ആയ് രാജവംശത്തിലെ പ്രമുഖ രാജാവ്: 

വിക്രമാദിത്യ വരഗുണൻ

• പാലിയം ശാസനം തയ്യാറാക്കിയത്: 

വിക്രമാദിത്യ വരഗുണൻ്റെ കാലത്ത്

• 'കേരളത്തിലെ അശോകൻ' എന്നറിയപ്പെടുന്നത്:

 വിക്രമാദിത്യവരഗുണൻ

• ശൈവമതം പ്രോത്സാഹിപ്പിച്ചിരുന്ന രാജാവ്: 

ആയ് ആണ്ടിരൻ

• ഉദയവർമൻ കോലത്തിരിയുടെ സദസ്യനായിരുന്ന കവി:

 ചെറുശ്ശേരി

• 'ശ്രീവല്ലഭ'നെന്നും 'പാർത്ഥിവശേഖര'നെന്നും ബിരുദങ്ങളുണ്ടായിരുന്ന ആയ് രാജാവ്: 

കരുനന്തടക്കൻ (857-885 വരെ)

• കന്യാകുമാരി ജില്ലയിലെ പാർത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്: 

കരുനന്തടക്കൻ എന്ന ആയ് രാജാവ്


കുലശേഖരന്മാർ (രണ്ടാം ചേര സാമ്രാജ്യം) (800-1102 A.D)

• കേരളത്തിന്റെ 'സുവർണ്ണയുഗം' എന്നറിയപ്പെടുന്നത്: 

കുലശേഖര ചക്രവർത്തിമാരുടെ ഭരണകാലം

• രണ്ടാം ചേരസാമ്രാജ്യത്തിൻറെ തലസ്ഥാനം: 

മഹോദയപുരം

• കുലശേഖര സാമ്രാജ്യ സ്ഥാപകൻ: 

കുലശേഖര ആഴ്വാർ (കേരളചൂഢാമണി)

• കുലശേഖര ആഴ്വാരുടെ പ്രസിദ്ധ കൃതികൾ:

 പെരുമാൾ തിരുമൊഴി, മുകുന്ദമാല

• കുലശേഖര ആഴ്വാൻമാരുടെ പിൻഗാമി: 

ചേരമാൻ പെരുമാൾ നായനാർ (രാജശേഖരവർമൻ)

• കൊല്ലവർഷം (മലയാളം വർഷം) ആരംഭിച്ചത്:

 ചേരമാൻ പെരുമാൾ നായനാർ (AD 825)

• മഹോദയപുരത്ത് നക്ഷത്രബംഗ്ലാവ് സ്ഥാപിച്ചത്:

 സ്ഥാണുരവിവർമ്മ

• മഹോദയപുരത്തെ കുലശേഖരന്മാരിൽ അവസാനത്തെ രാജാവ്: 

രാമവർമ കുലശേഖരൻ

• കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന കവി: 

തോലൻ

• കുലശേഖരന്മാരുടെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ ഭരണാധികാരി: 

രാമവർമ്മകുലശേഖരൻ

    • ചോള സൈന്യം മഹോദയപുരം തീവെച്ച് നശിപ്പിച്ചതിനാലാണ് തലസ്ഥാനം കൊല്ലത്തേക്ക് മാറ്റിയത്.

• പാണ്ഡ്യ സൈന്യം ആയ് രാജ്യം ആക്രമിച്ച് വിഴിഞ്ഞം പിടിച്ചെടുത്തപ്പോൾ മഹോദയപുരത്ത് ഭരണം നടത്തിയിരുന്ന കുലശേഖര രാജാവ്:

 രാമരാജശേഖരൻ

• നൂറ്റാണ്ട് യുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്:

 ചേര ചോളയുദ്ധം


ശങ്കരാചാര്യർ (പ്രച്ഛന്ന ബുദ്ധൻ)

• ജനിച്ചത്: എ.ഡി. 788-ൽ കാലടി (എറണാകുളം)

• ശങ്കരാചാര്യരുടെ സമകാലികർ: 

കുലശേഖര ആഴ്വാർ, രാജശേഖരവർമ്മ

• അദ്വൈത സിദ്ധാന്തം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയുടെ നാല് കോണുകളിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ: 

വടക്ക് ബദരിനാഥ് (ജ്യോതിർമഠം), കിഴക്ക് പുരി (ഗോവർദ്ധന മഠം), തെക്ക് കർണാടക (ശൃംഗേരി മഠം), പടിഞ്ഞാറ് ദ്വാരക (ശാരദാ മഠം)

• തൃശ്ശൂരിൽ സ്ഥാപിച്ച മഠങ്ങൾ: 

വടക്കേ മഠം, നടുവിലെ മഠം, എടയിൽ മഠം, തെക്കേമഠം

• ശങ്കരാചാര്യർ ആവിഷ്കരിച്ച ദർശനം: 

അദ്വൈത ദർശനം

• മണ്ഡനമിശ്രനെ തർക്കങ്ങളിൽ തോൽപ്പിച്ച് സർവ്വജ്ഞ പീഠം കയറി.

• പ്രധാന ഗ്രന്ഥങ്ങൾ: 

വിവേക ചൂഡാമണി, ഉപദേശ സാഹസി, ആത്മബോധം, അപരോക്ഷാനുഭൂതി, പ്രപഞ്ചസാരം, വാക്യവൃത്തി, പ്രശ്നോത്തര രത്നമാല, യോഗ താരാവലി, ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവയുടെ വ്യാഖ്യാനങ്ങൾ, സഹസ്രനാമം, സനത് സുജാതീയം എന്നിവയുടെ ഭാഷ്യങ്ങൾ, സൗന്ദര്യ ലഹരി, ശിവാനന്ദ ലഹരി.

• ശങ്കരാചാര്യരുടെ ഗുരു: 

ഗോവിന്ദപാദർ

• ശങ്കരാചാര്യരുടെ പരമഗുരു: 

ഗൗഡപാദർ

• ശങ്കരാചാര്യരുടെ ശിഷ്യൻ: 

പദ്മപാദൻ, തോടകൻ

• ചേര ഭരണകാലത്ത് പൊലിപ്പൊന്ന് എന്നറിയപ്പെട്ടിരുന്നത്: 

വില്പന നികുതി

• ചേര ഭരണകാലത്ത് പതവാരം എന്നറിയപ്പെട്ടിരുന്നത്: 

ഭൂനികുതി

• സ്വർണാഭരണങ്ങൾ അണിയുന്നതിനായി ചേര ഭരണകാലത്ത് നൽകിയിരുന്ന നികുതിപ്പണം:

 മേനിപ്പൊന്ന്

• ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു പ്രധാന നിയമം: 

മൂഴിക്കുളം കച്ചം

ഏഴിമല രാജവംശം

• ഏഴിമല രാജവംശത്തിൻ്റെ മറ്റൊരു പേര്: 

മൂഷക വംശം

• മൂഷകരാജ വംശത്തിലെ പ്രസിദ്ധനായ കവി:

 അതുലൻ

• മൂഷകരാജവംശം എന്ന കൃതി എഴുതിയത്:

 അതുലൻ

• പ്രശസ്തനായ ഏഴിമല രാജാവ്:

 ഉദയൻ വെൺമൺ നന്നൻ

• നന്നന്റെ കാലത്ത് നടന്ന പ്രധാന യുദ്ധം: 

പാഴിയുദ്ധം

• ഏഴിമല രാജാവ് ശ്രീകണ്‌ഠൻ്റെ ആസ്ഥാന കവി:

 തോലൻ

• ഏഴിമല ആക്രമിച്ച ചേര രാജാവ്: 

ചെങ്കുട്ടുവൻ

Tags

Post a Comment