Kerala History
കേരള ചരിത്രത്തിൻ്റെ പ്രഭവകേന്ദ്രങ്ങൾ
• കേരളത്തെക്കുറിച്ചുള്ള പ്രാചീനകൃതികൾ:
കേരളപ്പഴമ (ഹെർമൻ ഗുണ്ടർട്ട്), കേരള മാഹാത്മ്യം, കേരള ദേശധർമ്മം, കേരള നാടകം, കേരളോത്പത്തി, ഉണ്ണിയച്ചി ചരിതം, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, ചന്ദ്രോത്സവം, രഘുവംശം, ഹോർത്തുസ് മലബാറിക്കസ്
• കാളിദാസന്റെ ഏത് കൃതിയിലാണ് കേരളത്തെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നത്:
രഘുവംശം
• മലബാറിലെ ഔഷധ സസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം:
ഹോർത്തുസ് മലബാറിക്കസ് (കേരളാരാമം)
• ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം:
തെങ്ങ്
• മലയാളഭാഷ അച്ചടിച്ച ആദ്യഗ്രന്ഥം:
ഹോർത്തുസ് മലബാറിക്കസ്
• ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ:
ഇട്ടി അച്യുതൻ
• ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിൽ വിവർത്തനം ചെയ്‌തത്:
കെ.എസ്. മണിലാൽ
• ഹിസ്റ്ററി ഓഫ് ട്രാവൻകൂർ രചിച്ചത്:
പി. ശങ്കുണ്ണിമേനോൻ
• കേരളപരാമർശമുള്ള ഏറ്റവും പുരാതന മായ ഗ്രന്ഥം :
ഐതരേയാരണ്യകം
• മലബാർ മാനുവൽ രചിച്ചത് :
വില്യം ലോഗൻ
• കേരളത്തിലെ മഹാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ:
മറയൂർ (ഇടുക്കി), പോർക്കളം (തൃശൂർ), കുപ്പക്കൊല്ലി (വയനാട്), മങ്ങാട് (കൊല്ലം), ആനക്കര (പാലക്കാട്)
• കേരള പരാമർശമുള്ള പുരാണങ്ങൾ :
വായു, മത്സ്യ, പത്മ, സ്കന്ദ, മാർക്കണ്ഡേയ പുരാണങ്ങൾ
• ആദിചേര ചരിത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സംഘ കൃതികൾ:
പതിറ്റുപത്ത്, പുറനാനൂറ്, അകനാനൂറ്, ചിലപ്പതികാരം
• കേരളത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി:
പതിറ്റുപ്പത്ത്
• പത്തു പാട്ടുകൾ വീതമുള്ള പാട്ടുകളുടെ സമാഹാരമാണ് പതിറ്റുപ്പത്ത്
• കേരളമുൾപ്പെടെയുള്ള പ്രാചീന തമിഴകത്തെക്കുറിച്ച് വിവരിക്കുന്ന പഴന്തമിഴ്‌പാട്ടുകൾ മൂന്നു ഭാഗങ്ങളായി സമാഹരിച്ചിരിക്കുന്നു അവ:
പത്തുപ്പാട്ട്, എട്ടുത്തൊകൈ, പതിനെൺകീഴ് കണക്ക്
• പതിറ്റുപത്ത്, അകനാന്നൂറ്, പുറനാനൂറ് എന്നിവ ഉൾപ്പെട്ടത്: എട്ടുത്തൊകൈ
• മുല്ലൈപ്പാട്ട്, കുറിഞ്ചിപ്പാട്ട് എന്നീ പത്തുപാട്ടുകളുടെ സമാഹാരം:
പത്തുപ്പാട്ട്
• പതിനെട്ടു പാട്ടുസമാഹാരങ്ങളാണ്
പതിനെൺകീഴ് കണക്ക്
ശാസനങ്ങൾ
• കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ:
വട്ടെഴുത്ത്
• ചേരരാജാക്കന്മാരുടെ ആദ്യത്തെ ശിലാശാസനം:
വാഴപ്പള്ളി ശാസനം
• മലയാള ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം:
വാഴപ്പള്ളി ശാസനം
• വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്:
രാജശേഖര വർമ്മൻ
• പരമേശ്വര ഭട്ടാരകൻ എന്നറിയപ്പെടുന്നത്:
രാജശേഖര വർമൻ
• നമഃശിവായ എന്ന വന്ദനത്തോടെ ആരംഭിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം
• മറ്റുള്ള ശാസനങ്ങൾ ആരംഭിക്കുന്നത്:
സ്വസ്‌തി ശ്രീ
• കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം:
മാമ്പള്ളി ശാസനം (ശ്രീവല്ലഭൻ കോത)
• കൊല്ലവർഷം ആരംഭിച്ചത്:
എ.ഡി. 825, ആഗസ്റ്റ് 15
• കൊല്ലവർഷത്തിലെ ആദ്യമാസം:
ചിങ്ങം
• കൊല്ലവർഷത്തിലെ അവസാന മാസം:
കർക്കിടകം
• മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങൾ നിരോധിക്കപ്പെട്ട ശാസനം:
തിരുവിതാംകോട് ശാസനം
തരിസാപ്പള്ളി ശാസനം (849 എ.ഡി)
• 'കോട്ടയം ചെപ്പേട്', 'സ്ഥാണുരവി ശാസനം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള ശാസനം:
തരിസാപ്പള്ളി ശാസനം
• ചേരരാജാവായ സ്ഥാണുരവി കുലശേഖരന്റെ അഞ്ചാം ഭരണ വർഷത്തിൽ വേണാട്ടിലെ അയ്യനടികൾ, മാർ സപീർ ഈസോ കൊല്ലത്ത് നിർമ്മിച്ച തരിസാപ്പള്ളിയ്ക്ക് ചില അധികാര അവകാശങ്ങളോടെ ഒരു പ്രദേശം ദാനമായി നൽകുന്ന ശാസനം:
തരിസാപ്പള്ളി ശാസനം
• കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനമാണ്:
തരിസാപ്പള്ളി ശാസനം (849 AD)
• കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശമുള്ള ശാസനം:
തരിസാപ്പള്ളി ശാസനം
• കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം:
തരിസാപ്പള്ളി ശാസനം
---------------------------------------------------------------------------------------------------
• ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂപ്രദേശം ദാനം ചെയ്യുന്നതായി പ്രസ്താവിക്കുന്ന ശാസനം:
പാലിയം ചെമ്പുപട്ടയം (വിക്രമാദിത്യ വരഗുണൻ)
• കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്:
വിക്രമാദിത്യ വരഗുണൻ
• ജൂത പ്രമാണിയായ ജോസഫ് റബ്ബാന് ദാനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള ശാസനം:
ജൂത ശാസനം (ഭാസ്‌കര രവിവർമ്മ)
• മണലിക്കര ശാസനം:
രവികേരളവർമ്മൻ
• തിരുവടി ശാസനം:
വീരരാമവർമ്മ
• വെള്ളായണി ശാസനം:
വീരരവിവർമ്മ
• കേരളത്തെക്കുറിച്ച് വ്യക്തമായ പരാമർശമുള്ള അശോകന്റെ ശാസനം:
രണ്ടാം ശിലാശാസനം
• ദേവദാസി സമ്പ്രദായ പരാമർശമുള്ള ശാസനം:
ചോക്കൂർ ശാസനം (ഗോദരവിവർമ്മ 923 AD)
• കരുനന്തടക്കൻ്റെ കാലത്ത് തയ്യാറാക്കിയ ശാസനം:
ഹജൂർശാസനം
പുരാതനകാലം (Pre-Historic Kerala)
• കേരളത്തിലെ അതിപുരാതന നരവംശ വിഭാഗം:
നെഗ്രിറ്റോസ്
• നെഗ്രിറ്റോ വിഭാഗക്കാർ: ഊരാളി, പണിയർ, കാടർ, കാണിക്കാർ,
• കേരളത്തിലെ മഹാശിലാവശിഷ്ടങ്ങൾ :
കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി
• സൂക്ഷ്‌മശിലായുധങ്ങൾ കണ്ടെടുത്തിട്ടുള്ളത്:
മറയൂർ
• മദ്ധ്യശിലായുഗത്തിലെ തെളിവുകൾ ലഭ്യമായത്:
ചെന്തുരുണി
• പ്രാചീനകാലത്ത് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന മൺഭരണികൾ :
മുതുമക്കച്ചാടി, നന്നങ്ങാടി
• നന്നങ്ങാടികൾ ധാരാളമായി കണ്ടെത്തിയത്:
എങ്ങണ്ടിയൂർ (തൃശ്ശൂർ)
• മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകൾ:
വീരക്കല്ല്
• കേരളത്തിലുള്ള മഹാശിലാസ്‌മാരകം :
മുനിയറ (ചെങ്കല്ലറ)
• വയനാട്ടിലെ എടയ്ക്കൽ ഗുഹാലിഖിതത്തിലും നിലമ്പൂർ കാട്ടിലെ എഴുത്തുകല്ല് രേഖയിലും കാണപ്പെടുന്ന ലിപി :
ദ്രാവിഡ ബ്രാഹ്മി
സെന്റ് തോമസ് (തോമാശ്ലീഹ)
• ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായ സെന്റ് തോമസ് കേരളത്തിലെത്തിയത്:
എ.ഡി 52-ൽ
• കേരളത്തിലെ ക്രിസ്തുമത പ്രചാരകൻ:
സെന്റ് തോമസ്
• കേരളത്തിൽ സെന്റ് തോമസ് സ്ഥാപിച്ച പള്ളികൾ:
മാല്യങ്കര, പാലയൂർ, കോട്ടക്കാവ്, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ.
• ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്:
ഇറ്റലി
----------------------------------------------------------------------------------
• സിന്ധുനദീതട സംസ്കാരത്തിന് പുറമേ കേരളത്തിന് വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നത്:
ഇസ്രായേൽ, അറേബ്യ, റോം
വിദേശസഞ്ചാരികളുടെ വിവരങ്ങൾ
• കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ:
അറബികൾ
• കേരളത്തിലേക്ക് ജൂതന്മാർ എത്തിയത്:
മദ്ധ്യേഷ്യയിലെ പാലസ്തീനിൽ നിന്ന്
• AD 45-ൽ കൊടുങ്ങല്ലൂരിൽ എത്തിയ ഗ്രീക്ക് നാവികൻ:
ഹിപ്പാലസ്
• ഇന്ത്യയിലെ ആദ്യ ക്രിസ്തുമത പള്ളി:
കൊടുങ്ങല്ലൂർ
• ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി:
കൊടുങ്ങല്ലൂർ (ഹൈന്ദവ മാതൃകയിലാണ് പണിതത്)
• ഇസ്‌ലാം മതം കേരളത്തിൽ പ്രചരിപ്പിച്ചത്:
മാലിക് ദിനാർ (എ.ഡി. 6)
• കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി:
മാലിക് ദിനാർ
• തീർത്ഥാടകരിൽ രാജകുമാരൻ എന്നറിയപ്പെടുന്നത്:
ഹുയാൻസാങ് (എ.ഡി. 630-ൽ കേരളം സന്ദർശിച്ചു)
• സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്:
മാർക്കോ പോളോ
• "കേരളത്തിലെ ഏറ്റവും നല്ല പട്ടണമാണ് കൊല്ലം" എന്ന് പറഞ്ഞത്:
ഇബ്നു ബത്തൂത്ത
• ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള മൊറോക്കൻ സഞ്ചാരി:
ഇബ്നു ബത്തൂത്ത (6 തവണ)
• കൊല്ലം ജില്ലയെക്കുറിച്ച് വിവരം നൽകിയ സ്പെയിനിൽ നിന്നും വന്ന യഹൂദ സഞ്ചാരി:
ബെഞ്ചമിൻ റ്റുഡേല
• കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥയെക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥം:
മിറാബിലിയ ഡിസ്ക്രിപ്ഷ്യ (ജോർഡാനൂസ്)
• കൊളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്:
ജോർഡാനൂസ്
• 1583-ൽ കൊച്ചിയിലേക്ക് ആദ്യമായി വന്ന ഇംഗ്ലീഷുകാരൻ:
റാൽഫ് ഫിച്ച്
• മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് അറിയപ്പെടുന്നത്:
റാൽഫ് ഫിച്ച്
• കേരളത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി:
മെഗസ്തനീസ്
• കേരളത്തെ "ചേർമെ" എന്ന് വിശേഷിപ്പിച്ച മെഗസ്തനീസിൻ്റെ കൃതി:
ഇൻഡിക്ക
• കേരളത്തിൽ പോർച്ചുഗീസുകാരുടെ പ്രവർത്തനങ്ങൾക്ക് ഒരു വിശദീകരണമായി കുറിച്ചത്:
തുഹ്ഫത്തുൽ മുജാഹിദ്ദീൻ (ഷെയ്ഖ് സൈനുദ്ദീൻ)
• യവനപുരം കോർക്കാൻ എന്ന് വിശേഷിപ്പിച്ച്‌യിരുന്ന കേരളത്തിലെ പ്രദേശം:
പുറക്കാട്
• ബാരിസ് എന്ന് അറിയപ്പെട്ടിരുന്നത്:
പുറക്കാട്
• ബെലിത്ത എന്ന സ്ഥലം:
വർക്കല
• നൗറ എന്ന് അറിയപ്പെട്ടിരുന്നത്:
കണ്ണൂർ
• ഇടുപ്പള്ളി എന്ന് വിശേഷിപ്പിച്ചത്:
ഇടപ്പള്ളി
• പരുപ്പേക്കോവിൽ എന്ന് വിശേഷിപ്പിച്ചത്:
പറവൂർ
• കേരളത്തെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി:
അൽബിറൂണി

Post a Comment