പഴശ്ശിരാജ
★ പഴശ്ശിരാജയുടെ യഥാർത്ഥ പേര്:
കോട്ടയം കേരള വർമ്മ
★ പഴശ്ശിരാജ മലബാറിലെ ബ്രിട്ടീഷുകാർക്കെതിരയി സംഘടിപ്പിച്ച പ്രക്ഷോഭങ്ങൾ:
പഴശ്ശിവിപ്ലവങ്ങൾ
» ഒന്നാം പഴശ്ശി വിപ്ലവം നടന്നത്:
1793 - 1797
» രണ്ടാം പഴശ്ശിവിപ്ലവം നടന്നത്:
1800 - 1805
★ ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്റെ കേന്ദ്രമായിരുന്നത്:
പുരളിമല
★ പുരളിശെമ്മൻ എന്നറിയപ്പെടുന്ന രാജാവ്:
പഴശ്ശിരാജ
★ കേരളസിംഹം എന്നറിയപ്പെടുന്നത്:
പഴശ്ശിരാജ
★ പഴശ്ശിരാജാവിനെ കേരളസിംഹം എന്നു വിളിച്ചത്:
സർദാർ കെ.എം. പണിക്കർ
★ പഴശ്ശി കലാപം അടിച്ചമർത്താനായി നിയമിച്ച ബ്രിട്ടീഷ് സൈന്യാധിപൻ:
ആർതർ വെല്ലസ്ലി
★ പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെ ആവിഷ്കരിച്ച യുദ്ധ തന്ത്രം:
ഗറില്ലായുദ്ധം (ഒളിപ്പോർ)
★ യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം:
കുറിച്യർ, കുറുമ്പർ
★ പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്:
തലയ്ക്കൽ ചന്തു
★ പഴശ്ശിയുടെ സർവസൈന്യാധിപൻ:
കൈത്തേരി അമ്പു
★ പഴശ്ശിരാജയുടെ അന്ത്യം നടന്നത്:
മാവിലതോടിന്റെ കരയിൽ
★ പഴശ്ശിരാജാവ് അന്തരിച്ച വർഷം:
1805 നവംബർ 30
★ പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്:
കോഴിക്കോട്
★ പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്നത്:
മാനന്തവാടി (വയനാട്)
★ പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്:
കണ്ണൂർ
★ കേരളവർമ പഴശ്ശിരാജയുടെ ചരിത്രം വർണിച്ചു കൊണ്ട് മഹാകാവ്യം രചിച്ചത്:
കൈതക്കൽ ജാതവേദൻ
Post a Comment