PSC EXAM
Live
wb_sunny

പഞ്ചവത്സര പദ്ധതികൾ

പഞ്ചവത്സര പദ്ധതികൾ


 പഞ്ചവത്സര പദ്ധതികൾ

  പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത്:

മുൻ സോവിയറ്റ് യൂണിയൻ


ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)

  ഒന്നാം പദ്ധതിക്ക് ആധാരമായത് :

ഹാരോഡ് ഡോമർ മാതൃക

  ഒന്നാം പദ്ധതിയുടെ നടത്തിപ്പിൽ പങ്കുവഹിച്ച മലയാളി:

കെ.എൻ. രാജ്

  കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് :

ഒന്നാം പഞ്ചവത്സര പദ്ധതി

  ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്:

കൃഷി, ജലസേചനം

  ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് :

2.1 % (നേടിയ വളർച്ചാനിരക്ക് : 3.6%)

  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നേട്ടങ്ങൾ :

ഹിരാക്കുഡ്, ദാമോദർ വാലി, ഭക്രാനംഗൽ എന്നീ പദ്ധതികൾ നടപ്പിലാക്കി

  ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത് :

ജവഹർലാൽ നെഹ്റു

 * 1951 ഏപ്രിൽ 1-നാണ് ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.

 * 1953-ലാണ് UGC ഉദ്ഘാടനം ചെയ്തത്. (അത് ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായത് : 1956)

 * ഇന്ത്യയിൽ കുടുംബാസൂത്രണത്തിന് തുടക്കമിട്ടത് (1952) ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.



രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)

  വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ആവിഷ്ക്കരിച്ച പദ്ധതി: 

രണ്ടാം പഞ്ചവത്സരപദ്ധതി

  രണ്ടാം പദ്ധതിക്ക് അടിസ്ഥാനമായ മാതൃക: 

മഹലനോബിസ് മാതൃക.

  രണ്ടാം ലക്ഷ്യം വച്ച വളർച്ച: 

4.5% (നേടിയ വളർച്ച: 4.27%)

  കോൺഗ്രസിൻ്റെ ആവഡി സമ്മേളനത്തിൽ (1955) അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹ സാക്ഷാത്ക്കാരവും 2-ാം പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.

  1961-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആരംഭിച്ചതും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. (കൊൽക്കത്തയിലും അഹമ്മദാബാദിലും)

  രണ്ടാം പദ്ധതിക്കാലത്ത് നിർമ്മിച്ച 3 പ്രധാന ഉരുക്കുശാലകൾ

   * ദുർഗ്ഗാപ്പൂർ (പശ്ചിമ ബംഗാൾ) - ബ്രിട്ടീഷ് സഹായം

   * ഭിലായ് (ഛത്തീസ്‌ഗഢ്) - റഷ്യൻ സഹായം

   * റൂർക്കേല (ഒഡീഷ) - ജർമ്മൻ സഹായം


മൂന്നാം പഞ്ചവത്സര പദ്ധതി (1961-1966)

 ഇന്ത്യയിൽ സ്വാശ്രയത്വം, ഭക്ഷ്യ സ്വയം പര്യാപ്തത എന്നിവയ്ക്ക് ഊന്നൽ നൽകിയ പദ്ധതി: 

മൂന്നാം പഞ്ചവത്സര പദ്ധതി

---------------------------------------------------------------------------------------------------------------------

പ്ലാൻ ഹോളിഡേ (1966-69)

 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലം പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നു. (മൂന്ന് വാർഷിക പദ്ധതികൾ നടപ്പിലാക്കി).

---------------------------------------------------------------------------------------------------------------------

 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (ജാർഖണ്ഡ്) സ്ഥാപിച്ചത് ഈ പദ്ധതിക്കാലത്താണ് (1964).

 1962-ലെ ചൈനായുദ്ധവും 1965-ലെ പാകിസ്ഥാൻ യുദ്ധവും മൺസൂണിന്റെ പ്രതികൂലാവസ്ഥയും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 2.4% വളർച്ച നേടാനേ കഴിഞ്ഞുള്ളൂ.

 1965-ൽ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ചു.


നാലാം പഞ്ചവത്സര പദ്ധതി (1969-1974)

 സ്വയം പര്യാപ്തത, മൂല്യസ്ഥിരത, മാനുഷിക വിഭവങ്ങളുടെ വികസനം എന്നിവ ലക്ഷ്യമിട്ടിരുന്ന പദ്ധതി : 

നാലാം പഞ്ചവത്സര പദ്ധതി

 ഒന്നാം ബാങ്ക് ദേശസാത്കരണം നടന്ന വർഷം: 

1969

 രണ്ടാം ഇന്തോ പാക് യുദ്ധവും, ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 3.3% വളർച്ച കൈവരിക്കാനേ കഴിഞ്ഞുള്ളൂ.


റോളിംഗ് പ്ലാൻ (1978-80)

 പ്രധാന മന്ത്രി: മൊറാർജി ദേശായി
 
 റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് : 

ഗണ്ണർ മിർഡൽ (സ്വീഡിഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ)

 ഗണ്ണർ മിർഡലിന്റെ പ്രമുഖ രചനയാണ് 'ഏഷ്യൻ ഡ്രാമ'.

 സാമൂഹ്യ നീതി യോടൊപ്പം വളർച്ച എന്നതിനു പകരം സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള വളർച്ച എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

 റോളിംഗ് പ്ലാൻ ആദ്യമായി അവതരിപ്പിച്ച രാജ്യം : 

സ്വീഡൻ

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1978)

★ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പദ്ധതി: 

അഞ്ചാം പഞ്ചവത്സര പദ്ധതി

★ 'ഗരീബി ഹഠാവോ' (ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക) എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി മുന്നോട്ട് വച്ചത് ഏത് പദ്ധതിക്കാലത്താണ്:

 അഞ്ചാം പഞ്ചവത്സര പദ്ധതി

* ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ (20 point programmes) നടപ്പിലാക്കി.

★ ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്: 

അഞ്ചാം പഞ്ചവത്സര പദ്ധതി

★ അഞ്ചാം പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക്: 

4.4% (കൈവരിച്ച വളർച്ചാ നിരക്ക്: 4.8%)

★ 1977-ൽ അധികാരത്തിലെത്തിയ ജനതാ ഗവൺമെൻ്റ് ഒരു വർഷം മുമ്പേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു.


ആറാം പഞ്ചവത്സര പദ്ധതി (1980-1985)

★ ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ: ദാരിദ്ര്യ നിർമ്മാർജ്ജനം, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക

★ ആറാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക്: 

5.2% (നേടിയ വളർച്ചാ നിരക്ക്: 5.7%)


★ രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം (1980-ൽ 6 ബാങ്കുകൾ) നടന്നത്:

 ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് 


ഏഴാം പഞ്ചവത്സര പദ്ധതി (1985-1990)

★ ഏഴാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

 സ്വയംപര്യാപ്തത, ആധുനികവത്ക്കരണം, സാമൂഹ്യനീതി
 
★ ഏഴാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക്: 

5% (കൈവരിച്ച വളർച്ചാ നിരക്ക്: 6.1%)


★ ഏഴാം പഞ്ചവത്സര പദ്ധതിയുടെ നേട്ടങ്ങൾ :

ജവഹർ റോസ്‌ഗാർ യോജന (JRY) നടപ്പിലാക്കി, സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ചു (1986 ആഗസ്റ്റ് 1), വാർത്താവിനിമയ മേഖലയിൽ വൻ വളർച്ച


എട്ടാം പദ്ധതി (1992-97)

★ റാവു-മൻമോഹൻ മോഡൽ എന്നറിയപ്പെടുന്നത് :

എട്ടാം പഞ്ചവത്സര പദ്ധതി

★ ഏഴാം പദ്ധതി 1990-ൽ അവസാനിച്ചെങ്കിലും എട്ടാം പദ്ധതി ആരംഭിച്ചത്:

1992-ഏപ്രിൽ

★ എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം:

മനുഷ്യ വിഭവശേഷി വികസനം (Human Resource Development)

★ എട്ടാം പഞ്ചവത്സരപദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് :

5.6% (കൈവരിച്ച വളർച്ചാ നിരക്ക് : 6.8%)

1993-ൽ പ്രൈം മിനിസ്റ്റർ റോസ്‌ഗാർ യോജന (PMRY), മഹിളാസമൃദ്ധി യോജന (MSY) എന്നിവ ആരംഭിച്ചു.

* ഈ കാലയളവിലാണ് ഇന്ത്യ ലോക വ്യാപാര സംഘടന (WTO) യിൽ അംഗമായത് (1995).

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(1992), പഞ്ചായത്ത് രാജ് (1993 ഏപ്രിൽ 24) എന്നിവ നിലവിൽ വന്നു.

★ 1991-ൽ ആണ് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പുത്തൻ സാമ്പത്തിക നയം (NEP) നടപ്പിലാക്കിയത്. ആ സമയത്തെഇന്ത്യൻ പ്രധാനമന്ത്രി:

നരസിംഹറാവു


ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)

★ ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി: 

ഒൻപതാം പഞ്ചവത്സര പദ്ധതി

★ ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ പ്രാധാന്യം: 

സാമുഹിക നീതിയും സമത്വവും ഉറപ്പാക്കുക

★ സ്വാതന്ത്യ്രത്തിൻ്റെ അമ്പതാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി :

ഒൻപതാം പഞ്ചവത്സര പദ്ധതി

★ ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു:

ഒൻപതാം പഞ്ചവത്സര പദ്ധതി

★ ഒൻപതാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് : 

6.8%

★ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി :

ഒൻപതാം പഞ്ചവത്സര പദ്ധതി


പത്താം പഞ്ചവത്സര പദ്ധതി (2002-2007)

★ പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ:

മനുഷ്യവികസനത്തിലൂന്നിയ വളർച്ച, 8% വളർച്ച നേടുക

★ പത്താം പഞ്ചവത്സര പദ്ധതികൈവരിച്ച വളർച്ച: 

7.7%

★ ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായി എടുക്കാൻ കാരണം:

2001-ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ

★ കേരള മോഡൽ വികസനപദ്ധതി നടപ്പാക്കപ്പെട്ടത്:

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത്

★ ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM), ഭാരത് നിർമ്മാൺ, ജവഹർലാൽ നെഹ്റു അർബൻ റിന്യുവൽ മിഷൻ (JNNRUM), ദേശീയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ നടപ്പിലാക്കപ്പെട്ട പദ്ധതി:

പത്താം പഞ്ചവത്സര പദ്ധതി


പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)

★ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം:

   എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച (Inclusive Growth).
 
★ പതിനൊന്നാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ച നിരക്ക്:

   8%
 
★ പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ച നേടിയ പദ്ധതി:

   11-ാം പദ്ധതി

★ ആധാർ പദ്ധതി, ആം ആദ്‌മി ബീമാ യോജന (2008) തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയത്:

   പതിനൊന്നാം പഞ്ചവത്സര പദ്ധതി


പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)

★ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

   സുസ്ഥിര വികസനം (sustainable development), ത്വരിതഗതിയിലുള്ള വളർച്ച (faster growth) എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (inclusive growth)
 
★ 12-ാം പദ്ധതിയുടെ വളർച്ചാലക്ഷ്യം ആദ്യം 9% ആയി തീരുമാനിച്ചെങ്കിലും പിന്നീട് അത് 8.2% ആക്കി. അതിന് ശേഷം 8% ആയി വീണ്ടും കുറച്ചു.
 
★ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

   ജി.ഡി.പി. വളർച്ച 8% നേടുക, കാർഷിക വളർച്ച 4% നേടുക, ഉത്പാദന മേഖലയിൽ വളർച്ചാ നിരക്ക് 7.1% വർദ്ധിപ്പിക്കുക, 7.6% വ്യവസായ വളർച്ച നേടുക,


പുത്തൻ സാമ്പത്തിക നയം (New Economic Policy)

★ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്:

   പി.വി. നരസിംഹറാവു
 
★ പുത്തൻ സാമ്പത്തിക നയത്തിൻ്റെ ഭാഗമായി ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിൽ ഊന്നിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി.

★ അനാവശ്യമായ നിയന്ത്രണങ്ങളിൽ നിന്ന് വ്യവസായങ്ങളെ മോചിപ്പിക്കുന്നതിനുള്ള നടപടി:

   ഉദാരവത്കരണം (liberalisation)

★ വ്യവസായ വാണിജ്യ രംഗങ്ങളിൽ സർക്കാരിൻ്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുന്ന പ്രക്രിയ:

   സ്വകാര്യവത്കരണം (Privatisation)

★ ആഭ്യന്തര വിപണിയെ ലോകവിപണിയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം:

   ആഗോളവത്കരണം (Globalisation)

★ പുത്തൻ സാമ്പത്തിക നയത്തിൻ്റെ നേട്ടങ്ങൾ:

   ഉയർന്ന വളർച്ചാനിരക്ക്, ധനകമ്മിയിലെ കുറവ്, വിദേശ നാണ്യശേഖരത്തിലെ വർധന, ലോക വ്യാപാരത്തിലെ വർധിച്ച വിഹിതം. സേവന മേഖലയിൽ 9% വളർച്ച നേടുക, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 10% കുറയ്ക്കുക, 50 ദശലക്ഷം തൊഴിൽ പുതിയതായി സൃഷ്ടിക്കുക, ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കുക, വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പു വരുത്തുക, ശുദ്ധമായ കുടിവെള്ളം എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക, 90% കുടുംബങ്ങൾക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുക.

Tags

Post a Comment