ഇന്ത്യൻ കറൻസി
ഇന്ത്യൻ കറൻസി
★ ഇന്ത്യൻ പണത്തിന്റെ അടിസ്ഥാന ഏകകം :
രൂപ
★ കറൻസി നോട്ടുകൾ പുറത്തിറക്കുവാനുള്ള അധികാരം ഇന്ത്യാഗവൺമെന്റിന് നിക്ഷിപ്തമായ ആക്ട് :
പേപ്പർ കറൻസി ആക്ട് - 1861
★ റിസർവ് ബാങ്ക് മഹാത്മാഗാന്ധി സീരീസിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത് :
1996
★ മൊത്തം എത്ര ഭാഷകളിൽ ഇന്ത്യൻ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് :
17
★ ഇന്ത്യൻ കറൻസി നോട്ടിൽ പ്രഥമസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ :
അസാമീസ് (മലയാളത്തിന്റെ സ്ഥാനം ഏഴാമത്)
★ ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ :
നേപ്പാളി
★ റിസർവ് ബാങ്ക് 25 പൈസയും അതിന് താഴെയുള്ള നാണയങ്ങളും പിൻവലിച്ചത് :
2011 ജൂൺ 30
★ ഒരു രൂപാ നോട്ടും നാണയങ്ങളും പുറത്തിറക്കുന്നത് :
കേന്ദ്രധനകാര്യ മന്ത്രാലയം
★ പുതിയ ഒരു രൂപ നോട്ടിന്റെ വിതരണം സർക്കാർ വീണ്ടും ആരംഭിച്ചത് :
2015 മാർച്ച് 6
★ ഇന്ത്യാ ഗവൺമെന്റ് 500, 1000 എന്നിവയുടെ കറൻസി നോട്ടുകൾ പിൻവലിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് :
2016, നവംബർ 8
★ നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നത് :
2016, നവംബർ 9
★ പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നത് :
ക്രെഡിറ്റ് കാർഡ്
പ്രത്യേക നാണയങ്ങൾ
★ ആദ്യമായി നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി :
ജവഹർലാൽ നെഹ്റു
★ ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വിദേശി :
ലൂയി ബ്രെയ്ലി (200-ാം ജന്മദിനാഘോ ഷത്തോടനുബന്ധിച്ച് രണ്ട് രൂപാനാണയം പുറത്തിറക്കി)
★ 2010 ആഗസ്റ്റിൽ മദർ തെരേസയുടെ സ്മരണയ്ക്കായി മദറിന്റെ ചിത്രം ആലേഖനം ചെയ്ത 5 രൂപയുടെ നാണയം പ്രകാശനം ചെയ്തു.
★ 2011-ൽ രബീന്ദ്രനാഥ ടാഗൂറിന്റെ 150-ാം ജന്മവാർഷിക സ്മരണയ്ക്കായി 150 രൂപയുടെ നാണയം പുറത്തിറക്കി.
★ 2010-ൽ തഞ്ചാവൂർ ബ്രഹദീശ്വരക്ഷേത്രത്തിന്റെ സഹസ്രാബ്ദിയുടെ ഭാഗമായി 1000 രൂപയുടെ നാണയം പുറത്തിറക്കി.
★ റിസർവ് ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 രൂപ നാണയം പുറത്തിറക്കി.
★ കൊൽക്കത്തയിലെ നാണയ നിർമ്മാണശാലയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് 60 രൂപാ നാണയം പുറത്തിറക്കി.
★ ജാലിയൻവാല ബാഗ് കൂട്ടക്കൊലയുടെ 100-ാം
വാർഷികത്തോടനുബന്ധിച്ച് 2019-ൽ 100 രൂപ നാണയം പുറത്തിറക്കി.
★ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ :
ശ്രീനാരായണ ഗുരു
■ ഇന്ത്യയിലെ ആദ്യ കറൻസി ഗ്രാമം :
അകോദര (ഗുജറാത്ത്)
■ ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിതഗ്രാമം:
ഇബ്രാഹിം പൂർ (തെലങ്കാന)
★ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിത :
അൽഫോൺസാമ്മ
ഇന്ത്യയിലെ സെക്യൂരിറ്റി പ്രസ്സുകളും നാണയ നിർമ്മാണ ശാലകളും
■ നാണയ നിർമ്മാണശാലകൾ
1. ഇന്ത്യാ ഗവൺമെന്റ് മിന്റ് മുംബൈ
2. ഇന്ത്യാ ഗവൺമെന്റ് മിന്റ് ഹൈദരാബാദ്
3. ഇന്ത്യാ ഗവൺമെന്റ് മിന്റ് കൊൽക്കത്ത
4. ഇന്ത്യാ ഗവൺമെന്റ് മിന്റ് നോയിഡ (ഉത്തർ പ്രദേശ്)
■ ബാങ്ക് നോട്ട് പ്രിന്റിങ് പ്രസ്സുകൾ
1. കറൻസിനോട്ട് പ്രസ്സ് -നാസിക് (മഹാരാഷ്ട്ര)
2. ബാങ്ക് നോട്ട് പ്രസ്സ് - ദേവാസ് (മധ്യപ്രദേശ്)
■ സെക്യൂരിറ്റി പ്രിന്റ്റിങ് പ്രസ്സുകൾ :
1. ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ് - നാസിക് (ജുഡീഷ്യൽ, നോൺജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറുകൾ, പാസ്പോർട്ട്, വിസ എന്നിവ അച്ചടിക്കുന്നു.
2. സെക്യൂരിറ്റി പ്രിന്റ്റിങ്ങ് പ്രസ്സ് - ഹൈദരാബാദ്
■ സെക്യൂരിറ്റി പേപ്പർ മിൽ :
ഹോഷങ്കാബാദ് (മധ്യപ്രദേശ്)
■ ഇന്ത്യൻ രൂപ ഏതൊക്കെ രാജ്യങ്ങളിലെ അംഗീകൃത കറൻസി :
നേപ്പാൾ, ഭൂട്ടാൻ
ഇന്ത്യൻ കറൻസിയിലെ ചിത്രങ്ങൾ
₹1.......... സാഗർ സാംബ്രാട്ട് (എണ്ണ പര്യവേഷണ റിംഗ്)
₹2.......... ആര്യഭട്ട ഉപഗ്രഹം
₹5.......... ട്രാക്‌ടർ, കർഷകൻ
₹10.......... (പഴയത്) വന്യമൃഗങ്ങൾ (ആന, കടുവ, കാണ്ടാമൃഗം)
₹10....... (പുതിയത്) കൊണാർക്ക് സൂര്യക്ഷേത്രം
₹20.......... മൗണ്ട് ഹാരിയറ്റ് (പോർട്ട് ബ്ലയർ)
₹20.......... (പുതിയത്) എല്ലോറ ഗുഹ
₹50....... (പഴയത്) ഇന്ത്യൻ പാർലമെന്റ്
₹50.......... (പുതിയത്) Hampi with Chariot
₹100....... (പഴയത്) ഹിമാലയ പർവ്വതം
₹100....... (പുതിയത്) റാണി കി വാവ്
₹200.......... സാഞ്ചി സ്തൂപം
₹500.......... ചെങ്കോട്ട
₹2000..........മംഗൾയാൻ
■ പുതിയ 100 രൂപാ നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം:
എം.ജി.ആർ.
രൂപയുടെ ചിഹ്നം
■ ദേവനാഗിരി ലിപിയിലെ 'ര' യും റോമൻ അക്ഷരം ‘R’ ഉം ചേർന്നുള്ള '₹' യാണ് ഇന്ത്യൻ രൂപയുടെ ചിഹ്നം.
■ രൂപയുടെ ചിഹ്നം രൂപകല്‌പന ചെയ്തത് :
ഡി. ഉദയകുമാർ (തമിഴ്‌നാട്)
■ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് :
2010 ജൂലൈ 15
Post a Comment