PSC EXAM
Live
wb_sunny

ബാങ്കിംഗ്

ബാങ്കിംഗ്


 ബാങ്കിംഗ്

 ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് :

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)

 ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ പ്രവർത്തനം തുടങ്ങിയത് :

കൊൽക്കത്ത

 ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യത്തെ ബാങ്ക് :

അലഹബാദ് ബാങ്ക് (1865)

 അലഹബാദ് ബാങ്കിന്റെ ആസ്ഥാനം :

കൊൽക്കത്ത (1923 മുതൽ)

 ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്: 

അലഹബാദ് ബാങ്ക്

-------------------------------------------------------------------------------------------------------------------

കോർ ബാങ്കിംഗ്

 ഒരു ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും കമ്പ്യൂട്ടർ വഴി പരസ്പരം ബന്ധിപ്പിച്ച് ഏത് ശാഖയിൽ നിന്നും ഉപഭോക്താവിന് ബാങ്കിങ്ങ് സേവനം നടത്താവുന്ന സംവിധാനമാണ് കോർ ബാങ്കിങ്ങ്.

 ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത് : 

SBI

----------------------------------------------------------------------------------------------------------------------


★ സേവിംഗ്‌സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക് :

പ്രസിഡൻസി ബാങ്ക്

★ സ്വാതന്ത്ര്യസമരസേനാനി ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ 1895-ൽ ലാഹോറിൽ പ്രവർത്തനം തുടങ്ങിയ ബാങ്ക് :

പഞ്ചാബ് നാഷണൽ ബാങ്ക്

★ ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് :

ICICI ബാങ്ക്

★ പൂർണ്ണമായും ഇന്ത്യൻ മൂലധനത്താൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് :

പഞ്ചാബ് നാഷണൽ ബാങ്ക്

★ ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക് :

 ബംഗാൾ ബാങ്ക്

★ ഇന്ത്യയിൽ ബാങ്കിംഗ് പരിഷ്കരണത്തിന് നിർദ്ദേശിച്ച കമ്മിറ്റി :

നരസിംഹം കമ്മിറ്റി


ബാങ്ക് ബോർഡ് ബ്യൂറോ (BBB)

★ പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വന്ന നൂതന കേന്ദ്ര ഗവൺമെന്റ് സംരംഭം:

ബാങ്ക് ബോർഡ് ബ്യൂറോ

★ ബി.ബി.ബി.യുടെ ആദ്യ ചെയർമാൻ :

വിനോദ് റോയ്


റിസർവ് ബാങ്ക്

★ റിസർവ് ബാങ്ക് രൂപം കൊണ്ടത് ഏതു കമ്മിഷന്റെ ശുപാർശ പ്രകാരമാണ്?

ഹിൽട്ടൺ യങ് കമ്മിഷൻ (1926)

★ റിസർവ് ബാങ്ക് സ്ഥാപിതമായത് :

1935 ഏപ്രിൽ 1

★ റിസർവ് ബാങ്ക് ദേശസാത്കരിച്ചത് :

1949 ജനുവരി 1

★ ആദ്യ RBI ഗവർണർ :

സർ ഓസ് ബോൺ സ്മിത്ത്

★ ഇന്ത്യാക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ

സി.ഡി. ദേശ്‌മുഖ്

★ ഇന്ത്യൻ കറൻസിയിൽ ഒപ്പിട്ട ആദ്യ ഗവർണർ :

ജെയിംസ് ടെയ്ല‌ർ

★ കൂടുതൽ കാലം RBI ഗവർണറായിരുന്ന വ്യക്തി

ബനഗൽ രാമറാവു

★ RBI ഗവർണറായശേഷം പ്രധാനമന്ത്രിയായ വ്യക്തി

മൻമോഹൻ സിംഗ്

★ RBI യുടെ 25-ാമത് ഗവർണർ :

ശക്തികാന്ത ദാസ്

★ റിസർവ് ബാങ്കിന്റെ ആസ്ഥാനം : 

മുംബൈ

★ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പാസാക്കിയ വർഷം : 

1949

★ റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത :

കെ.ജെ. ഉദ്ദേശി

★ ഒരു രൂപ നോട്ട് ഒഴികെ എല്ലാ നോട്ടിലും ഒപ്പിടുന്നത് : 

RBI ഗവർണർ

★ ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് :

കേന്ദ്ര ഫിനാൻസ് സെക്രട്ടറി

★ ഒരു രൂപ ഒഴികെയുള്ള നോട്ടുകൾ അച്ചടിക്കുന്നത് : 

റിസർവ് ബാങ്ക്

★ റിസർവ് ബാങ്ക് ലോഗോയിലുള്ള വൃക്ഷം : 

എണ്ണപ്പന

★ ബാങ്കുകളുടെ ബാങ്ക്, ഇന്ത്യയുടെ കേന്ദ്രബാങ്ക് എന്നിങ്ങനെ അറിയപ്പെടുന്നത്:

റിസർവ് ബാങ്ക്

★ അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് :

റിസർവ് ബാങ്ക്

----------------------------------------------------------------------------------------------------------------------

കേരളബാങ്ക്

★ കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ചേർത്ത് രൂപീകരിക്കുന്ന ബാങ്ക് : കേരളബാങ്ക്

★ കേരളബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ
നിയോഗിച്ച കമ്മിറ്റി തലവൻ :
പ്രൊഫ. എം.എസ്. ശ്രീറാം

---------------------------------------------------------------------------------------------------------------------


 ഇന്ത്യയുടെ വിദേശനാണയശേഖരം സൂക്ഷിക്കുന്നത് :

റിസർവ് ബാങ്ക്

★ റിസർവ് ബാങ്ക് ലോഗോയിലുള്ള മൃഗം :

കടുവ

★ RBI സ്റ്റാഫ് കോളേജ് :

ചെന്നൈ

 ചെക്കുകളുടെ കാലാവധി 6 മാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചത് :

2012 ഏപ്രിൽ 1 മുതൽ

 കേരളത്തിലെ RBI യുടെ ആസ്ഥാനം :

തിരുവനന്തപുരം

 റിസർവ് ബാങ്കിന്റെ ഷെഡ്യൂൾഡ് സ്റ്റാറ്റസ് ലഭിച്ച സ്മാൾ ഫിനാൻസ് ബാങ്ക് :

ഉജ്ജീവൻ

ബാങ്ക് ദേശസാത്‌കരണം

 ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാത്കരിച്ച വർഷം:

1969 ജൂലൈ 19

■  ഒന്നാം ഘട്ടത്തിൽ 14 ബാങ്കുകളെയാണ് ദേശസാത്കരിച്ചത്.

 രണ്ടാം ഘട്ട ബാങ്ക് ദേശസാത്കരണം നടന്നത്:

1980 ഏപ്രിൽ 15

■  രണ്ടാം ഘട്ടം 6 ബാങ്കുകളെയാണ് ദേശസാത്കരിച്ചത്

★ ഇന്ത്യയിൽ ബാങ്ക് ദേശസാത്കരണം 2 ഘട്ടവും നടപ്പിലാക്കിയ പ്രധാനമന്ത്രി:

ഇന്ദിരാഗാന്ധി


ദേശസാത്കൃത ബാങ്കുകളും ആസ്ഥാനങ്ങളും

ദേശസാത്കൃത ബാങ്കുകൾ | ആസ്ഥാനം

ബാങ്ക് ആസ്ഥാനം
ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
ബാങ്ക് ഓഫ് ബറോഡ വഡോദര
ഇന്ത്യൻ ഓവർസീസ് ബാങ്ക് ചെന്നൈ
യൂക്കോ ബാങ്ക് കൊൽക്കത്ത
ബാങ്ക് ഓഫ് മഹാരാഷ്ട്ര പൂനെ
പഞ്ചാബ് & സിന്ധ് ബാങ്ക് ഡൽഹി
ഇന്ത്യൻ ബാങ്ക് ചെന്നൈ
പഞ്ചാബ് നാഷണൽ ബാങ്ക് ന്യൂഡൽഹി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
കാനറാ ബാങ്ക് ബംഗളൂരു
SBI (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മുംബൈ


■ ദേശസാത്കൃത ബാങ്കുകളിൽ ന്യൂ ഇന്ത്യാ ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്ന് 1993-ൽ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.

★ വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം:

2019 ഏപ്രിൽ 1

★ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ ബാങ്ക്, രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക്:

ബാങ്ക് ഓഫ് ബറോഡ

Tags

Post a Comment