PSC EXAM
Live
wb_sunny

Constitutional Articles

Constitutional Articles


 ഭരണഘടനാ വകുപ്പുകൾ / 
ഇന്ത്യൻ യൂണിയനും ഭൂപ്രദേശവും 
(പാർട്ട് 1 വകുപ്പ് 1-4)

• ആർട്ടിക്കിൾ 1 അനുസരിച്ച് ഇന്ത്യ ഒരു..........

 യൂണിയൻ ഓഫ് സ്റ്റേറ്റ്സ് (സംസ്ഥാനങ്ങളുടെ യൂണിയൻ) ആണ്.

• ഇന്ത്യ : 28 സംസ്ഥാനങ്ങൾ 9 കേന്ദ്രഭരണ പ്രദേശങ്ങൾ.

• ജമ്മുകാശ്മീരിനെ വിഭജിച്ച് 2 കേന്ദ്രഭരണ പ്രദേശങ്ങളാക്കി

1. ജമ്മുകാശ്‌മീർ, 2. ലഡാക്ക്

• ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം: 

ജുനഗഡ്

• ഹൈദ്രാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത നടപടി : 

ഓപ്പറേഷൻ പോളോ (1948)

• നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യപങ്ക് വഹിച്ച വ്യക്തി : 

സർദാർ വല്ലഭായ് പട്ടേൽ

• ഭരണഘടന നിർമ്മാണസഭയിൽ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം :

 93

• പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് : 

അനുച്ഛേദം 3

• ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അധികാരമുള്ളത് :

 പാർലമെന്റിന്

• 1948 ഡിസംബറിൽ കോൺഗ്രസ് നിയമിച്ച ഭാഷാ പ്രവിശ്യ കമ്മിഷൻ : 

ജെ.വി.പി കമ്മിറ്റി

• ജെ.വി.പി കമ്മിറ്റിയിലെ അംഗങ്ങൾ : 

ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ

• സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ അധ്യക്ഷൻ :

 ഫസൽ അലി

• മറ്റ് അംഗങ്ങൾ : 

സർദാർ കെ.എം. പണിക്കർ, എച്ച്.എൻ ഖുൻസ്‌റു

• സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ നിലവിൽ വന്ന വർഷം :

 1953

• സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്നത് : 

1956

• ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്നത് : 

1956 നവംബർ 1

• 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും അന്ന് നിലവിൽ വന്നു


പൗരത്വം (Citizenship) (പാർട്ട് II വകുപ്പ് 5-11)

• ഏകപൗരത്വമെന്ന രീതി ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിൽ നിന്നാണ്: 

ബ്രിട്ടൺ

• പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് :

 പാർലമെന്റ്

• പാർലമെന്റ് ഇന്ത്യൻ പൗരത്വ നിയമം പാസ്സാക്കിയ വർഷം : 

1955

• ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് എത്ര രീതികൾ: 

5

    i) ജന്മസിദ്ധമായ പൗരത്വം (Citizenship by Birth)

    ii) പിന്തുടർച്ച വഴിയുള്ള പൗരത്വം (Citizenship by Descend)

    iii) രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം (Citizenship by Registration)

    iv) ചിരകാലാധിവാസം മുഖേന (Citizenship by Naturalisation)

    v) പ്രദേശസംയോജനം മൂലം (Incorporation of Territory)

• ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗം : 

രജിസ്ട്രേഷൻ (ഏഴു വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശിക്ക് രജിസ്ട്രേഷൻ വഴി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.)

പൗരത്വ ഭേദഗതി നിയമം 2019

• പൗരത്വ ഭേദഗതിയിൽ ലോക്സഭ പാസ്സാക്കിയത്: 

2019

• പൗരത്വ ഭേദഗതിയിൽ രാജ്യസഭ പാസ്സാക്കിയത്: 

2019 ഡിസംബർ 11

• പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത്: 

2019 ഡിസംബർ 12

• പൗരത്വ ഭേദഗതി ബിൽ പ്രകാരം 2014 ഡിസംബർ 31-ന് മുൻപ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്കാണ് പൗരത്വാവകാശം നൽകുന്നത്.


പൗരത്വം നഷ്ട‌മാകൽ

• പൗരത്വം നഷ്ട‌മാകുന്ന രീതികൾ എന്തെല്ലാം?

    i) പരിത്യാഗം (Renunciation)

    ii) പൗരത്വം നിർത്തൽ ചെയ്യൽ (Termination)

    iii) പൗരത്വാപഹാരം (Deprivation)

• ഇന്ത്യയിൽ കഴിയുന്ന വിദേശ പൗരന് വോട്ടു ചെയ്യുവാനുള്ള അവകാശമുണ്ടോ? 

ഇല്ല

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യാ കാർഡ്

• ഇന്ത്യൻ വംശജരുടെ സമ്പാദ്യം ഇന്ത്യയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യാഗവൺമെൻ്റ് രൂപം നൽകിയ സംവിധാനങ്ങൾ:

    1. പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് (PIO Card)

    2. ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI Card)

PIO ആയി പരിഗണിക്കുന്നവർ

• പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ചൈന, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊഴികെയുള്ള പൗരന്മാർ PIO (Person of Indian Origin) ആയി പരിഗണിക്കപ്പെടുന്നു.

• മാതാപിതാക്കളോ അവരുടെ രണ്ട് തലമുറയിൽപ്പെട്ട പൂർവ്വികരോ ഇന്ത്യൻ പൗരന്മാരായിരുന്ന വ്യക്തികൾ.

• ഒരു ഇന്ത്യൻ പൗരൻ്റേയോ അല്ലെങ്കിൽ PIO യുടേയോ ഭാര്യാഭർത്താക്കന്മാർ.

OCI ആയി പരിഗണിക്കപ്പെടുന്നവർ

• 1950 ജനുവരി 26 നോ അതിനു ശേഷമോ ഇന്ത്യയിൽ ജനിച്ചതും ഇപ്പോൾ വിദേശ പൗരത്വമുള്ളവരും (പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരൊഴികെ)

• മാതാപിതാക്കളോ അവരുടെ രണ്ട് തലമുറയിൽപ്പെട്ട പൂർവ്വികരോ ഇന്ത്യൻ പൗരന്മാരായിരുന്ന വ്യക്തികൾ.

• ഒരു ഇന്ത്യൻ പൗരൻ്റേയോ അല്ലെങ്കിൽ OCI യു ടേയോ ഭാര്യ ഭർത്താക്കന്മാർ.

• PIO കാർഡുകളുടെ കാലാവധി 15 വർഷമായിരുന്നു. എന്നാൽ OCI കാർഡുകൾക്ക് ആജീവനാന്ത കാലാവധി ഉണ്ട്.

• PIO കാർഡുകൾ 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങുകയാണെങ്കിൽ പോലീസ് സ്റ്റേഷനലെത്തി റിപ്പോർട്ട് ചെയ്യണമായിരുന്നു. എന്നാൽ OCI കാർഡുകൾക്ക് ഇതിന്റെ ആവശ്യമില്ല.

• OCI കാർഡുകൾക്ക് രാഷ്ട്രീയ അവകാശം അനുവദിച്ചിട്ടില്ല.

• 5 വർഷമായി OCI കാർഡ് കൈവശം വയ്ക്കുന്നവരും കുറഞ്ഞത് ഒരു വർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുള്ളവർക്കും 1955-ലെ പൗരത്വ നിയമമനുസരിച്ച് ഇന്ത്യൻ പൗരുത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

• OCI കാർഡുകൾ വിസയായി പരിഗണിക്കുന്നതിനാൽ അതുള്ളവർക്ക് ഇന്ത്യയിൽ വരാനും യഥേഷ്ടം തങ്ങാനും സാധിക്കും.

2015 ജനുവരി 9-ന് PIO പദ്ധതി 0CI-ൽ ലയിച്ചു



Tags

Post a Comment