PSC EXAM
Live
wb_sunny

The Constitution of India

The Constitution of India


 • ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത്:

 ബി.എൻ. റാവു

• ഭരണഘടന നിർമ്മാണ സമിതിയിൽ എത്ര കമ്മിറ്റികളുണ്ടായിരുന്നു: 

22

• നിയമനിർമ്മാണ സഭയെന്ന നിലയിൽ കോൺസ്റ്റിറ്റ്യുവെൻ്റ് അംസംബ്ലി ആദ്യമായി സമ്മേളിച്ചത്: 

1947 നവംബർ 17

• കോൺസ്റ്റിറ്റ്യൂവെൻ്റ് അസംബ്ലിയിലെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതാര്? 

ജി.വി. മാവ് ലങ്കർ

• 1951-52 ൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് വരെ നിയമനിർമ്മാണ സഭ താത്ക്കാലിക പാർലമെന്റായി നിലകൊണ്ടു.

• ഔദ്യോഗിക ഭാഷകൾ (പാർട്ട് XVII വകുപ്പ് 343-351)

• ഭരണഘടനയിൽ ഭാഷകൾ ഉൾപ്പെടുത്തിയിട്ടുള്ളത്:

 എട്ടാം പട്ടികയിൽ

• ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകൾ:

 22 

ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്‌മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദ്ദു, സിന്ധി, കൊങ്കണി, മണിപ്പൂരി, നേപ്പാളി, മൈഥിലി, സന്താലി, ഡോഗ്രി, ബോഡോ

• സിന്ധി ഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി: 

ഇരുപത്തൊന്നാം ഭേദഗതി (1967)


• ഭരണഘടനാ നിർമ്മാണസഭ എന്നത് ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത് എന്ന്? 

1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ

• ഭരണഘടനയ്ക്ക് അന്തിമ രൂപം നൽകാൻ എടുത്ത സമയം: 

2 വർഷം 11 മാസം 17 ദിവസം

• ഭരണഘടന നിർമ്മാണസമിതി അവസാനമായി സമ്മേളിച്ചത്:

 1950 ജനുവരി 24

• 1950 ജനുവരി 24ന് ഭരണഘടനയിൽ സഭാംഗങ്ങൾ ഒപ്പുവച്ചു.

 ഇന്ത്യൻ ഭരണഘടനയുടെ കടപ്പാട്: 

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് 1935:

 ഫെഡറൽ സംവിധാനം, ഗവർണർ, പബ്ലിക് സർവീസ് കമ്മീഷൻ

• ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935-നോടാണ്

• അമേരിക്ക: ആമുഖം, മൗലികാവകാശങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, രാഷ്ട്രപതിയെ നീക്കം ചെയ്യൽ, സുപ്രീം കോടതി-ഹൈക്കോടതി ജഡ്‌ജിമാരെ നീക്കം ചെയ്യൽ

• ബ്രിട്ടൺ: പാർലമെന്ററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്‌ച, നിയമനിർമ്മാണം, ദ്വിമണ്ഡല സമ്പ്രദായം, ക്യാബിനറ്റ് സംവിധാനം

• കാനഡ: കേന്ദ്രത്തിനുള്ള അവശിഷ്‌ടാധികാരം (Residuary power), സുപ്രീം കോടതിയുടെ ഉപദേശാധികാരം, യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്

• ഓസ്ട്രേലിയ: കൺകറന്റ് ലിസ്റ്റ്, പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം, വാണിജ്യ വ്യാപാര കാര്യങ്ങൾ.

• അയർലന്റ്: മാർഗനിർദ്ദേശക തത്ത്വങ്ങൾ, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്ന രീതി, രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന രീതി.

• മുൻ സോവിയറ്റ് യൂണിയൻ: 

മൗലിക കർത്തവ്യങ്ങൾ

• ഫ്രാൻസ്: റിപ്പബ്ലിക്, ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

• ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി

• ജർമനി: അടിയന്തരാവസ്ഥ

ഭരണഘടനാ നിർമ്മാണ സഭയിലെ കമ്മിറ്റികളും ചെയർമാൻമാരും


    • റൂൾസ് ഓഫ് പ്രൊസീജിയേഴ്സ്: രാജേന്ദ്രപ്രസാദ്

    • സ്റ്റിയറിംഗ് കമ്മിറ്റി: രാജേന്ദ്രപ്രസാദ്

    • ഹൗസ് കമ്മിറ്റി: പട്ടാഭിസീതാരാമയ്യ
 
   • ഓഡർ ഓഫ് ബിസിനസ്: കെ.എം. മുൻഷി

    • മൗലികാവകാശവും ന്യൂനപക്ഷവും ഉപദേശക സമിതി: സർദാർ പട്ടേൽ
 
   • ഡ്രാഫ്റ്റിംഗ് കമ്മിറ്റി: അംബേദ്‌കർ
  
  • ഭാഷാ കമ്മിറ്റി: മൂർത്തി സത്യനാരായണ

    • മൗലികാവകാശ ഉപകമ്മിറ്റി: ജെ.ബി. കൃപലാനി

    • ന്യൂനപക്ഷ ഉപകമ്മിറ്റി: എച്ച്. സി. മുഖർജി

    • യൂണിയൻ പവേഴ്സ് കമ്മിറ്റി: നെഹ്റു
  
  • യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി: നെഹ്റു


ആമുഖം (Preamble)

• ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത്: 

ജവഹർലാൽ നെഹ്റു

• ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഭരണഘടനയുടെ ആമുഖമായി മാറിയത്.

• ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമ്മാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്: 

1946 ഡിസംബർ 13

• ലക്ഷ്യപ്രമേയം സഭ ഐകകണ്ഠേന അംഗീകരിച്ചത് എന്ന്? 

1947 ജനുവരി 22 (ഈ ലക്ഷ്യപ്രമേയം പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറി)

• ഭരണഘടനയുടെ മനഃസാക്ഷി എന്നറിയപ്പെടുന്നത്:

 ആമുഖം

• ആമുഖം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യ കടം കൊണ്ടിരിക്കുന്നത്: 

യു.എസ്.എ.

• ഭരണഘടനയുടെ സംക്ഷിപ്ത രൂപമാണ്: 

ആമുഖം

ആമുഖത്തെ വിശേഷിപ്പിച്ചവർ

• 'ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്': 

ജവഹർലാൽ നെഹ്റു

• 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം': 

കെ.എം. മുൻഷി

• 'ഭരണഘടനയുടെ ഹൃദയവും ആത്മാവും':

 താക്കൂർദാസ് ഭാർഗവ്

• 'ഭരണഘടനയുടെ താക്കോൽ': 

ഏണസ്റ്റ് ബർക്കർ

• 'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്': 

എൻ.എ. പൽക്കിവാല

__________________________

• ആമുഖം ആരംഭിക്കുന്നത്: 

ഭാരതത്തിലെ ജനങ്ങളായ നാം (We the people of India)

• ആമുഖമനുസരിച്ച് ഇന്ത്യ ഒരു ----- ആണ്: 

സ്വതന്ത്ര, പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്ക്

• എത്ര തവണ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുണ്ട്:

 1 തവണ

• ആമുഖം ഭേദഗതി ചെയ്ത വർഷം: 

1976 (42-ാം ഭേദഗതി)

• ചെറുഭരണഘടന അഥവാ Mini Constitution എന്നറിയപ്പെടുന്നത്: 

42-ാം ഭേദഗതി

• 42-ാം ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടി ചേർത്ത വാക്കുകൾ: 

സോഷ്യലിസ്റ്റ്, സെക്കുലർ, യൂണിറ്റി ആന്റ് ഇന്റഗ്രിറ്റി

• ആമുഖം ഭരണഘടനയുടെ ഘടകമല്ലെന്ന് സുപ്രീം കോടതി പറഞ്ഞത് ഏതു കേസിൽ?: 

ബേരുബാരി കേസ് (1960)

• ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ്:

 കേശവാനന്ദഭാരതി കേസ് (1973)

• ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം: 

ആന്ധ്ര (1953 ഒക്ടോബർ 1)

• ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച വ്യക്തി: 

പോറ്റി ശ്രീരാമലു

Tags

Post a Comment