Soils in India
ഇന്ത്യയിലെ മണ്ണിനങ്ങൾ (Soils in India)
• ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളിലത്തെ പാളി :
മണ്ണ്
• മണ്ണുണ്ടാകുവാൻ പ്രധാന കാരണം :
ഒരു സ്ഥലത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും
• മണ്ണ് രൂപംകൊള്ളുന്ന പ്രക്രിയ :
പെഡോജെനിസിസ്
• മണ്ണ് ഉണ്ടാക്കുന്ന പ്രവർത്തനം:
അപക്ഷയം
• ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ പ്രധാന മണ്ണിനങ്ങൾ :
ലാറ്ററൈറ്റ്, എക്കൽമണ്ണ്, ചുവന്നമണ്ണ്
• മണ്ണിനെക്കുറിച്ചുള്ള പഠനശാഖ :
പെഡോളജി
എക്കൽ മണ്ണ് (Alluvial Soil)
• ഇന്ത്യയുടെ 43% ഭാഗം എക്കൽ മണ്ണാണ്
• അന്താരാഷ്ട്ര മണ്ണ് ദിനം :
ഡിസംബർ 5
• ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :
എക്കൽ മണ്ണ്
• നദീതടങ്ങളിലും തീരപ്രദേശങ്ങളിലും ഡെൽറ്റ പ്രദേശങ്ങളിലും കണ്ടുവരുന്നതും വളരെ ഫലഭൂയിഷ്‌ഠതയുള്ളതും കൃഷിക്ക് യോജിച്ചതുമായ മണ്ണിനം :
എക്കൽ മണ്ണ്
• നദികൾമൂലം സ്ഥാനാന്തരം ചെയ്യപ്പെടുന്ന മണ്ണിനം :
എക്കൽ മണ്ണ്
• എക്കൽമണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ (ഇന്ത്യ) :
ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, പൂർവ്വപശ്ചിമതീര പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ
• ഖാദർ - ഉത്തരമഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽമണ്ണ്
• ഭംഗർ - ഉത്തരമഹാ സമതല പ്രദേശങ്ങളിൽ പഴയ എക്കൽ നിക്ഷേപം
• എക്കൽ മണ്ണിൽ വളരുന്നവ :
നെല്ല്, കരിമ്പ്, ചണം, പുകയില
കറുത്തമണ്ണ് (Black Cotton Soil)
• അഗ്നിപർവ്വതജന്യമായ ബസാൾട്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണിനം :
കറുത്തമണ്ണ്
• കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ (ഇന്ത്യ):
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ
• നർമദ, താപ്‌തി, ഗോദാവരി നദീതടങ്ങളിൽ കാണപ്പെടുന്ന മണ്ണിനം:
കറുത്തമണ്ണ്
• പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്:
കറുത്തമണ്ണ്
• കറുത്തമണ്ണിൽ കൃഷി ചെയ്യുന്ന വിളകൾ :
പരുത്തി, ഗോതമ്പ്, ധാന്യങ്ങൾ, ജോവർ
• 'റിഗർ', 'ചെർണോസം' എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണ് :
കറുത്തമണ്ണ്
• കറുത്തപരുത്തിമണ്ണിൻ്റെ പ്രദേശമായ വടക്കുപടിഞ്ഞാറൻ ഡക്കാൻ പീഠഭൂമി :
ഡക്കാൻ ട്രാപ് മേഖല
ചെമ്മണ്ണ് (Red Soil)
• പരൽരൂപ ശിലകൾ, കായാന്തരിക ശിലകൾ എന്നിവയിൽ നിന്നും രൂപം കൊണ്ട മണ്ണ്:
ചെമ്മണ്ണ്
• മണ്ണിന്റെ ചുവപ്പ് നിറത്തിനു കാരണം :
ഇരുമ്പിന്റെ ഓക്സൈഡിന്റെ സാന്നിധ്യം (അയൺ ഓക്സൈഡ്)
• ഛോട്ടാ നാഗ്‌പൂർ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന മണ്ണ് :
ചെമ്മണ്ണ്
• ചെമ്മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ (ഇന്ത്യ):
മധ്യപ്രദേശിന്റെ പൂർവ്വഭാഗങ്ങൾ, ഒഡീഷയുടെ ചില ഭാഗങ്ങൾ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്.
• ചെമ്മണ്ണിൽ കൃഷി ചെയ്യുന്ന വിളകൾ :
ജലലഭ്യതയനുസരിച്ച് ഗോതമ്പ്, നെല്ല്, കരിമ്പ്
• ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത് :
അയൺ ഓക്സൈഡ് സാന്നിധ്യം
ചെങ്കൽ മണ്ണ് (Laterite Soil)
• 'ലാറ്ററൈസേഷൻ്റെ ഫലമായി ഉണ്ടാകുന്ന മണ്ണ് :
ചെങ്കൽ മണ്ണ്
• കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :
ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
• ലാറ്ററൈറ്റ് മണ്ണ് രൂപംകൊള്ളുന്നത് :
മഴക്കാലവും വേനൽക്കാലവും മാറിമാറിവരുന്ന മൺസൂൺ കാലാവസ്ഥ പ്രദേശങ്ങളിൽ
• ലാറ്റലൈറ്റ് മണ്ണിൽ കൃഷിചെയ്യുന്ന പ്രധാന വിളകൾ :
റബ്ബർ, കുരുമുളക്, കശുമാവ്
തരിശുമണ്ണ് (Barren Soil)
• ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ കാണപ്പെടുന്ന മണ്ണ്.
• ഈർപ്പവും ഉപ്പുരസവും ക്ഷാരഗുണവുമടങ്ങിയ സ്ഥലത്ത് കാണപ്പെടുന്ന മണ്ണ്.
• ചെങ്കൽ മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ (ഇന്ത്യ) :
കേരളത്തിൻ്റെ ചില ഭാഗങ്ങൾ, ഒഡീഷയുടെ തീരപ്രദേശങ്ങൾ, സുന്ദരവനം, പശ്ചിമബംഗാളിന്റെ ചില ഭാഗങ്ങൾ, ഉത്തര ബീഹാർ, തമിഴ്‌നാടിൻ്റെ തീരപ്രദേശം
പീറ്റ് മണ്ണ്
• കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് യോജിച്ച മണ്ണ്:
പീറ്റ് മണ്ണ്
• പീറ്റ് മണ്ണ് കാണപ്പെടുന്ന സ്ഥലങ്ങൾ(ഇന്ത്യ):
പർവ്വതങ്ങളിലും, മലകളിലും, ലെസ്സർ ഹിമാലയത്തിന്റെ താഴ്‌വരയിലും, പശ്ചിമ ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും, ഉത്തർപ്രദേശിലും കാണപ്പെടുന്നു.
• പീറ്റുമണ്ണിന്റെ പ്രാദേശികമായ പേര്:
കരി
പർവത മണ്ണ്
• തേയിലകൃഷിക്ക് യോജിച്ച മണ്ണ് :
പർവ്വത മണ്ണ്
• ജൈവാംശം കൂടുതലുള്ള മണ്ണ് :
പർവ്വത മണ്ണ്
• നിബിഡവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിനം :
പർവ്വത മണ്ണ്
• ട്രാൻസ് ഹിമാലയം, ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനം :
പർവ്വത മണ്ണ്
കളിമണ്ണ് (Clay Soil)
• താഴ്ന്ന സമതല പ്രദേശങ്ങളിൽ ജലസേചന ലഭ്യതയില്ലാത്ത വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ്
• ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നു.
മരുപ്രദേശ മണ്ണ് (Desert Soil)
• ഉഷ്ണമേഖലയിലെയും മിതോഷ്ണമേഖലയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന മണ്ണ്.
• മരുസ്ഥലി-ബാഗർ പ്രദേശങ്ങളിലെ പ്രധാന മണ്ണിനം.
• രാജസ്ഥാനിലെ താർമരുഭൂമിയിൽ കാണപ്പെടുന്ന മണ്ണ്
• ജലാംശത്തിൻ്റെ അഭാവം മൂലം രൂപം കൊള്ളുന്ന മണ്ണിനം
• ജലാംശവും ജൈവവസ്‌തുക്കളും ഒട്ടും തന്നെ കാണാത്ത മണ്ണ് :
മരുഭൂമിയിലെ മണ്ണ്

Post a Comment