PSC EXAM
Live
wb_sunny

Kerala History 3

Kerala History 3


 വേണാട് 
(എളയിടത്ത് സ്വരൂപം)

• വേണാട് രാജവംശം അറിയപ്പെട്ടത്: 

വേണാട് സ്വരൂപം, ചിറവാ സ്വരൂപം, ദേശിംഗനാട് സ്വരൂപം

• തിരുവിതാംകൂർ എന്ന പേരിൽ ശക്തിപ്രാപിച്ച നാട്ടുരാജ്യം: 

വേണാട്

• വേണാടിലെ പ്രധാന രാജാവ് അറിയപ്പെടുന്നത്:

 ചിറവാ മൂപ്പൻ

• വേണാട്ടിലെ യുവരാജാവ് അറിയപ്പെടുന്നത്:

 തൃപ്പാപ്പൂർ മൂപ്പൻ

• വേണാടിന്റെ തലസ്ഥാനം: 

കൊല്ലം

• ജയസിംഹനാട് (ദേശിംഗനാട്), തെൻവഞ്ചി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം:

 കൊല്ലം

• വേണാട്ടിലെ ഒന്നാമത്തെ രാജാവ്: 

അയ്യനടികൾ തിരുവടികൾ

• വേണാടിനെ ഒരു സ്വതന്ത്ര രാജ്യമാക്കി തീർത്ത ഭരണാധികാരി: 

രാമവർമ്മ കുലശേഖരൻ

• വേണാട് ഏറ്റവും കൂടുതൽ കാലം ഭരിച്ചത്:

 ഉദയമാർത്താണ്ഡവർമ്മ

• ശുചീന്ദ്രത്തെ സുബ്രഹ്മണ്യക്ഷേത്രം പണികഴിപ്പിച്ചത്:

 ഉണ്ണിയച്ചി (വേണാട്ടുരാജാവ് രവികേരളവർമ്മയുടെ പത്നി)

• വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത:

 ഉമയമ്മ റാണി

• ഭക്ഷണഭോജൻ, സംഗ്രാമധീരൻ, വീരകേരളൻ എന്നീ വിശേഷണങ്ങളുള്ള വേണാട് രാജാവ്:

 രവിവർമ്മ കുലശേഖരൻ


സ്വരൂപങ്ങൾ

• നെടിയിരിപ്പ് - കോഴിക്കോട്

• പെരിമ്പടപ്പ് - കൊച്ചി

• ഇളയിടത്ത് - കൊട്ടാരക്കര

• തൃപ്പാപ്പൂർ - തിരുവിതാംകൂർ

• ചിറവാ - വേണാട്

• എളങ്ങല്ലൂർ - ഇടപ്പള്ളി

• അരങ്ങോട്ട് - വള്ളുവനാട്

• താന്നൂർ - വെട്ടത്തുനാട്

• തരൂർ - പാലക്കാട്

-------------------------------------------------------

• സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്:

 രവിവർമ്മ കുലശേഖരൻ

• വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി നിരോധിച്ച് ഉത്തരവിറക്കിയത്: 

കോട്ടയം കേരളവർമ്മ (1696)



കൊച്ചി രാജ്യം (പെരുമ്പടപ്പ് സ്വരൂപം)

• പെരുമ്പടപ്പ് സ്വരൂപത്തിലെ ആദ്യത്തെ രാജാവ്:

 വീരകേരളവർമ്മ

• പ്രാചീനകാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം: 

കൊച്ചി

• കൊച്ചി രാജാവിന്റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്: 

പെരുമ്പടപ്പ് മൂപ്പൻ

• പോർട്ടുഗീസ് നാവികനായ കബ്രാൾ കൊച്ചിയിൽ ഇറങ്ങിയപ്പോൾ കൊച്ചിയിലെ ഭരണാധികാരി:

 ഉണ്ണിരാമ കോയിൻ 1

• കൊച്ചി രാജവംശത്തിലെ ഏകവനിതാ ഭരണാധികാരി: 

റാണി ഗംഗാധര ലക്ഷ്മി

• കൊച്ചി രാജാക്കന്മാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്:

 കോവിലധികാരികൾ



അറയ്ക്കൽ രാജവംശം

• കേരളത്തിലെ ഏക മുസ്ലിം രാജവംശം: 

അറയ്ക്കൽ രാജവംശം

• അറയ്ക്കൽ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്:

 ആലി രാജ

• അറയ്ക്കൽ രാജ്ഞിമാർ അറിയപ്പെട്ടിരുന്നത്:

 അറയ്ക്കൽ ബീവി

• സജീവമായി ഭരണത്തിൽ പങ്കാളിയായിരുന്ന അവസാന രാജാവ്: 

അറയ്ക്കൽ അബ്ദുറഹ്മാൻ ആലി രാജ (1881-1946)

• അറയ്ക്കൽ രാജവംശത്തിലെ അവസാന ഭരണാധികാരി: 

ആലിരാജ മറിയുമ്മ ബീവി തങ്ങൾ

• കേരളത്തിലെ ഏക ക്രിസ്ത്യൻ ഭരണവംശം:

 വില്യാർവട്ടം

---------------------------------------------------------------------------

• കൊച്ചിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്:

 പാലിയത്തച്ഛൻ

• വേലുത്തമ്പിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ പാലിയത്തച്ഛൻ:

 പാലിയത്ത് ഗോവിന്ദൻ അച്ഛൻ

• കൊച്ചിയിലെ അവസാനത്തെ രാജാവ്:

 രാമവർമ്മപരിഷത്ത്


ശക്തൻ തമ്പുരാൻ

• ആധുനിക കൊച്ചിയുടെ പിതാവ്: 

ശക്തൻ തമ്പുരാൻ

• കൊച്ചിയിൽ ജന്മിത്വഭരണം അവസാനിപ്പിച്ചു.

• 1791 ൽ ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉടമ്പടി ഉണ്ടാക്കി, നാടുവാഴിത്തം അവസാനിപ്പിച്ച് കേന്ദ്രീകൃത ഭരണം നടത്തി.

• കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്: 

ശക്തൻ തമ്പുരാൻ

• ശക്തൻ തമ്പുരാൻ കൊട്ടാരം: 

തൃശ്ശൂർ

• തൃശൂർ പട്ടണം സ്ഥാപിച്ചത്:

 ശക്തൻ തമ്പുരാൻ

• തൃശൂർ പൂരത്തിന് തുടക്കം കുറിച്ച വ്യക്തി: 

ശക്തൻ തമ്പുരാൻ


ഉദയംപേരൂർ സുന്നഹദോസ് (1599)

• കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ മാർപ്പാപ്പയുടെ അധികാര പരിധിയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എറണാകുളത്തെ ഉദയംപേരൂർ കത്തോലിക്കാ പള്ളിയിൽ വിളിച്ചുചേർത്ത സമ്മേളനം: 

ഉദയംപേരൂർ സുന്നഹദോസ്

• ഉദയംപേരൂർ സുന്നഹദോസിന് നേതൃത്വം നൽകിയത്: 

അലക്സ‌ിസ്‌-ഡി-മെനസിസ് (ഗോവ മെത്രാനായിരുന്നു)

• സുന്നഹദോസ് തീരുമാനങ്ങളെ എതിർത്ത സുറിയാനി ക്രിസ്‌ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനുമുന്നിൽ സമ്മേളിച്ചു. ഇവർ ലത്തീൻ ബിഷപ്പുമാരുടെ തീരുമാനങ്ങൾ അംഗീകരിക്കയില്ലെന്ന് പ്രതിജ്ഞ ചെയ്‌തു. ഇത് അറിയപ്പെടുന്നത്: 

കൂനിൻകുരിശ് സത്യം (1653)

---------------------------------------------------------------------------

• കൊച്ചിയിലെ ആദ്യ ദിവാൻ: 

കേണൽ മൺറോ

• കൊച്ചിയിലെ അവസാന ദിവാൻ: 

സി.പി. കരുണാകര മേനോൻ

• കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയത്:

 1914

• കൊച്ചി പ്രജാമണ്ഡലം: 

1941

• കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം: 

1947 ഡിസംബർ 20



കോഴിക്കോട് (നെടിയിരുപ്പ് സ്വരൂപം):

• കോഴിക്കോട് ഭരിച്ചിരുന്നവർ: 

സാമൂതിരിമാർ

• സാമൂതിരിയുടെ ആദ്യകേന്ദ്രം: 

ഏറനാട്

• ഭാരതത്തിന്റെ മഹത്തായ വാണിജ്യ കേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ചത്: 

നിക്കോളോ കോണ്ടി (ഇറ്റാലിയൻ സഞ്ചാരി)

• സാമൂതിരിക്ക് ഉണ്ടായിരുന്ന ബിരുദങ്ങൾ:

 കുന്നലക്കോനാതിരി, ശൈലാബ്ധീശ്വരൻ

സാമൂതിരിമാർ അറിയപ്പെട്ടിരുന്നത്:

ഏർളാതിരി, നെടിയിരുപ്പ് മൂപ്പൻ, കുന്നലമന്നവൻ
സാമൂതിരിയുടെ കിരീടധാരണം നടത്തുന്ന ചടങ്ങ്:

 അരിയിട്ടുവാഴ്ച്ച

ഒരു നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നൽകേണ്ട തുക: 

പുരുഷാന്തരം


രേവതി പട്ടത്താനം

• കോഴിക്കോട് തളി മഹാക്ഷേത്രത്തിൽ വച്ച് സാമൂതിരി രാജാക്കന്മാർ നടത്തിയിരുന്ന ഏഴുദിന വിദ്വൽ സദസ്സ്

• പട്ടത്താനം എന്നത് 'ഭട്ട്' സ്ഥാനം ലഭിക്കാനുള്ള (ഭട്ടൻ-പ്രൊഫസർ) മത്സരമാണ്.

• എല്ലാ വർഷവും തുലാം മാസത്തിലെ രേവതി മുതൽ ഏഴുദിവസം വരെയായിരുന്നു ഇത് നടത്തിയിരുന്നത്.

• കടവല്ലൂർ ക്ഷേത്രത്തിൽ നടന്നിരുന്ന ഋഗ്വേദ വൈദഗ്ദ്ധ്യ പരീക്ഷകൾ (കടവല്ലൂർ അന്യോന്യം) ബന്ധപ്പെട്ടിരിക്കുന്നത്: 

സാമൂതിരിയുമായി


മാമാങ്കം

• സാമൂതിരിമാരുടെ ഭരണകാലത്ത് മലബാറിൽ നടന്നുവന്നിരുന്ന ഉത്സവം.

• 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ മണപ്പുറത്തുവച്ചാണ് മാമാങ്കം ആഘോഷിച്ചിരുന്നത്.

• മാമാങ്കം ആദ്യം നടത്തിയിരുന്നത്: 

വള്ളുവക്കോനാതിരി
    
• 1300-ൽ ഈ അവകാശം സാമൂതിരി നേടി

• ആദ്യ മാമാങ്കം നടന്നത്: 

829 AD

• അവസാന മാമാങ്കം നടന്നത്: 

1755 AD

• മാമാങ്കത്തിന്റെ നേതൃസ്ഥാനം :

 രക്ഷാപുരുഷ സ്ഥാനം

• രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം: 

നിലപാടുതറ

• ആദ്യ മാമാങ്കത്തിൻ്റെ രക്ഷാ പുരുഷൻ: 

രാജശേഖരവർമ്മൻ

• ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് : 

മണിക്കിണർ

• ആധുനിക മാമാങ്കം നടന്ന വർഷം : 

1999

-----------------------------------------------------------

സാമൂതിരിമാരെ ഭരണത്തിൽ സഹായിച്ചിരുന്നത് : 

സർവ്വാധികാര്യക്കാർ എന്നറിയപ്പെട്ട പ്രധാനമന്ത്രിമാർ, കാര്യക്കാർ, സഹായികൾ.

സാമൂതിരിയുടെ കപ്പൽപ്പടയുടെ നേതാവ് : 

കുഞ്ഞാലിമരക്കാർ

മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത്: 

സാമൂതിരി

• കുട്ടി അഹമ്മദ് അലി (1520-1531) : 

കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ

• കുട്ടി പോക്കർ അലി (1531-1571) :

 കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ

• പട്ടുമരയ്ക്കാർ, പടമരയ്ക്കാർ (1571-1595):

 കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ

• ചാലിയം കോട്ട തകർത്തത്: 

കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ

• മരയ്ക്കാർ കോട്ട നിർമ്മിച്ചത്:

 കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ

• സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്:

 മങ്ങാട്ടച്ചൻ

• സാംസ്കാരിക രംഗത്ത് ഏറ്റവും പ്രശസ്തി നേടിയ സാമൂതിരി: 

മാനവിക്രമൻ

• മാനവിക്രമന്റെ സദസ്സിനെ അലങ്കരിച്ചിരുന്നവർ:

 പതിനെട്ടരക്കവികൾ

• പതിനെട്ടരക്കവികളിൽ അരക്കവി: 

പൂനം നമ്പൂതിരി

• കൃഷ്ണഗീതി രചിച്ചത്: 

മാനവേദൻ സാമൂതിരി

• കൃഷ്ണഗാഥ രചിച്ചത്: 

ചെറുശ്ശേരി

• സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ: 

ക്യാപ്റ്റൻ കീലിംഗ്


നാണയങ്ങൾ

• കേരളത്തിലെ ഏറ്റവും പ്രാചീന നാണയം: 

രാശി

• കൊച്ചി രാജാക്കന്മാരുടെ നാണയങ്ങൾ: 

പുത്തൻ

• സാമൂതിരിമാരുടെ നാണയം: 

വീരരായർ പുതിയ പണം

• തിരുവിതാംകൂർ രാജാക്കന്മാരുടെ സ്വർണനാണയങ്ങൾ: 

അനന്തരായർ പണം, അനന്തവരാഹം

• മലബാർ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന പഴയ നാണയം: 

മാഹിക്കാശ്

Tags

Post a Comment