PSC EXAM
Live
wb_sunny

Kings of Travancore 4

Kings of Travancore 4


 ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ
(ഭരണകാലം : 1847-1860)

• തിരുവിതാംകൂറിലെ ആദ്യ തപാലാഫീസ് (1857) ആലപ്പുഴയിൽ ആരംഭിച്ച ഭരണാധികാരി:

 ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ

• ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അവകാശം നൽകി (1859 ജൂലൈ 26) ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി:

 ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ

• അടിമകളുടെ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ച ഭരണാധികാരി: 

ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ

• തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ച വർഷം:

 1853

• തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ച വർഷം: 

1859

• 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ തിരുവിതാംകൂർ ഭരണാധികാരി:

 ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

• ആലപ്പുഴയിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചത്:

 ജെയിംസ് ഡാറ (ഉത്രം തിരുനാളിന്റെ കാലത്ത് 1859)


 ആയില്യം തിരുനാൾ രാമവർമ്മ (ഭരണകാലം: 1860-1880)

• 1866-ൽ വിക്ടോറിയ രാജ്ഞിയിൽ നിന്ന് മഹാരാജാ പട്ടം നേടിയ തിരുവിതാംകൂർ രാജാവ്: 

ആയില്യം തിരുനാൾ രാമവർമ്മ

• തിരുവിതാംകൂറിന് മാതൃകാരാജ്യം എന്ന പദവി ലഭിച്ച സമയത്തെ രാജാവ്: 

ആയില്യം തിരുനാൾ രാമവർമ്മ

• തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം (1865) പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്: 

ആയില്യം തിരുനാൾ രാമവർമ്മ

• ജന്മി കുടിയാൻ വിളംബരം നടത്തിയ വർഷം:

 1867

• തിരുവിതാംകൂറിലും കൊച്ചിയിലും നിലവിലുണ്ടായിരുന്ന തപാൽ സംവിധാനം:

 അഞ്ചൽ സമ്പ്രദായം

• സർക്കാർ അഞ്ചൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്: 

ആയില്യം തിരുനാൾ

• ആയില്യം തിരുനാളിന്റെ ദിവാൻ: 

ടി. മാധവറാവു

• ആയില്യം തിരുനാളിന്റെ സദസ്സിലെ പ്രമുഖർ:

 എ.ആർ. രാജരാജവർമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, രാജാരവിവർമ്മ

ആയില്യം തിരുനാളിന്റെ ഭരണ നേട്ടങ്ങൾ:

• തിരുവനന്തപുരത്ത് ആർട്സ് കോളേജ് (1866), ലോ കോളേജ് (1875) എന്നിവ ആരംഭിച്ചു.

• നേപ്പിയർ മ്യൂസിയം, കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, ആദ്യ മാനസിക രോഗാശുപത്രി എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചു.

• തിരുവിതാംകൂറിൽ ഒരു പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു (1860).

• സന്ദിഷ്ടവാദി പത്രം കണ്ടുകെട്ടിയത്:

 ആയില്യം തിരുനാൾ (1867)

• പുനലൂർ തൂക്കുപാലം നിർമ്മിച്ച ഭരണാധികാരി:

 ആയില്യം തിരുനാൾ (1877).

• സെക്രട്ടേറിയറ്റ് പണികഴിപ്പിച്ചത്: 

ആയില്യം തിരുനാൾ (1869 ആഗസ്റ്റ് 23).

• സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി: 

വില്യം ബാർട്ടൻ.



വിശാഖം തിരുനാൾ (ഭരണകാലം: 1880-1885):

• പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ്: 

വിശാഖം തിരുനാൾ
• തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വെ നടന്ന വർഷം: 

1883.

• തിരുവിതാംകൂറിൽ മരിച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി: 

വിശാഖം തിരുനാൾ.

• മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി കരാർ ഒപ്പുവെച്ചത്: 

വിശാഖം തിരുനാൾ.

• മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ രാജാവ്:

 ശ്രീമൂലം തിരുനാൾ.


വിശാഖം തിരുനാളിന്റെ ഭരണ നേട്ടങ്ങൾ

• തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു

• തിരുവിതാംകൂറിലെ ആദ്യ പരുത്തി മില്ല് കൊല്ലത്ത് ആരംഭിച്ചു (1881).

• നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേർപെടുത്തി

• കോട്ടയം നഗരം പണികഴിപ്പിച്ചു (1881)


ശ്രീമൂലം തിരുനാൾ രാമവർമ്മ (ഭരണകാലം : 1885-1924)

• മലയാളി മെമ്മോറിയൽ (1891), ഈഴവ മെമ്മോറിയൽ (1896) തുടങ്ങിയ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടത്: 

ശ്രീമൂലം തിരുനാളിന്


ശ്രീമൂലം തിരുനാളിൻ്റെ ഭരണ നേട്ടങ്ങൾ

• തിരുവനന്തപുരത്ത് സംസ്‌കൃത കോളേജ്, ആയുർവേദകോളേജ്, വനിതാ കോളേജ്, ഫിംഗർ പ്രിൻ്റെ ബ്യൂറോ എന്നിവ ആരംഭിച്ചു.

• പുരാവസ്‌തുവകുപ്പ്, ദുർഗുണ പരിഹാര പാഠശാല എന്നിവ് സ്ഥാപിച്ചു.

• തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺഹാൾ പണി കഴിപ്പിച്ചു.

• സർക്കാർ ആശുപത്രികളിൽ യോഗ്യതയുള്ള ഭിഷഗ്വരന്മാരെയും ശസ്ത്രക്രിയാ വിദഗ്ദ്ധരെയും നിയമിച്ചു.

• പ്രാധമിക വിദ്യാഭ്യാസം സൗജന്യമാക്കി.

• കൃഷിക്കും ജലസേചനത്തിനുമായി പ്രത്യേക വകുപ്പ് ആരംഭിച്ചു (1908)

ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി: 

കഴ്‌സൺ പ്രഭു

ശ്രീമൂലം തിരുനാളിന്റെ ദിവാൻ: 

പി. രാജഗോപാലാചാരി

1888-ൽ ശ്രീമൂലം പ്രജാകൗൺസിലും 1904-ൽ ശ്രീമൂലം പ്രജാസഭയും ആരംഭിച്ചത്: 

ശ്രീമൂലം തിരുനാൾ

പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി 

ശ്രീമൂലം തിരുനാൾ



പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (ഭരണകാലം: 1924-1931)

• ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയ്ക്ക് പ്രായം തികയാത്തതിനാൽ റീജന്റ് ആയി ഭരണം നടത്തിയത്:

 സേതുലക്ഷ്മിഭായി

• സേതുലക്ഷ്മി ഭായിയുടെ ദിവാനായിരുന്നത്: 

എം.ഇ. വാട്സ്

• മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ഹിന്ദുവല്ലാത്ത ആദ്യത്തെ തിരുവിതാംകൂർ ദിവാൻ:

 എം.ഇ. വാട്സ്

സേതുലക്ഷ്മി ഭായിയുടെ ഭരണ നേട്ടങ്ങൾ

• ശ്രീമൂലം തിരുനാളിന്റെ കാലത്ത് ആരംഭിച്ച വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചു.

• ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചു.

• മരുമക്കത്തായത്തിന് പകരം മക്കത്തായം ഏർപ്പെടുത്തി.

• 1925-ൽ സേതു ലക്ഷ്മിഭായിയുടെ കാലത്ത് നടപ്പിൽ വന്ന നായർ ആക്ട്, നായർ സമുദായക്കാർക്കിടയിലെ മരുമക്കത്തായത്തിന് പകരം മക്കത്തായത്തിന് വ്യവസ്ഥ ചെയ്തു.

• 1925-ൽ ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി: 

സേതു ലക്ഷ്മി ഭായി:

• 1929-ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചപ്പോഴുള്ള ഭരണാധികാരി: 

സേതുലക്ഷ്മി ഭായി

• സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുകയും ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും ചെയ്തത്:

 സേതുലക്ഷ്മി ഭായി


ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ (ഭരണകാലം: 1931-1949)

• തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ രാജാവ്: 

ശ്രീചിത്തിര തിരുനാൾ

• ചിത്തിരതിരുനാളിന്റെ ദിവാൻ: 

സർ സി.പി. രാമസ്വാമി അയ്യർ

• തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത്: 

സി.പി. രാമസ്വാമി അയ്യർ

• ശ്രീചിത്തിര തിരുനാളിന്റെ ഭരണ നേട്ടങ്ങൾ:

    • 1937-ൽ തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചു. (1957-ൽ കേരള സർവ്വകലാശാല എന്നായി.)

    • തിരുവിതാംകൂർ റബ്ബർ വർക്സ്, കുണ്ടറ കളിമൺ ഫാക്ടറി, പുനലൂർ പ്ലൈവുഡ് ഫാക്ടറി, ഏലൂർ ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് എന്നിവ ആരംഭിച്ചു.

    • 1940-ൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു.

    • തിരുവിതാംകൂർ ഭൂപണയ ബാങ്ക് സ്ഥാപിച്ചു (1932).

    • ഗ്രാമീണ വികസനത്തെ മുൻനിർത്തി 1939-ൽ തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് നടപ്പിലാക്കി.

    • ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ്, തിരുവനന്തപുരത്ത് റേഡിയോ നിലയം (1943) എന്നിവ സ്ഥാപിച്ചു.

• 1938-ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ ഭരണാധികാരി: 

ശ്രീ ചിത്തിര തിരുനാൾ

• സമുദ്രയാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവ്: 

ശ്രീചിത്തിര തിരുനാൾ

• ഏഷ്യയിലാദ്യമായി വധശിക്ഷ നിർത്തലാക്കി ഉത്തരവിറക്കിയത്:

 ശ്രീചിത്തിര തിരുനാൾ

• പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി: 

ശ്രീചിത്തിര തിരുനാൾ

• തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ: 

ശ്രീചിത്തിര തിരുനാൾ

• തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ:

 സി.പി. രാമസ്വാമി അയ്യർ

• സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്:

 ശ്രീചിത്തിര തിരുനാൾ (1938)

• ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ ആരംഭിച്ച വർഷം: 

1936

• കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം തേക്കടി (പെരിയാർ) രൂപീകരിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്: 

ശ്രീചിത്തിര തിരുനാൾ

• ശ്രീചിത്തിര തിരുനാൾ അന്ത്യവിശ്രമം കൊള്ളുന്നത്:

 പഞ്ചവടി

• തിരുവിതാംകൂറിലെ അവസാന ദിവാൻ: 

പി.ജി.എൻ. ഉണ്ണിത്താൻ

__________________

ആധുനിക തിരുവിതാംകൂറിൻ്റെ മാഗ്നകാർട്ട:

 ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി: 

ശ്രീചിത്തിര തിരുനാൾ

• ചിത്തിരതിരുനാൾ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം: 

1936 നവംബർ 12

• ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് 

ക്ഷേത്രപ്രവേശന വിളംബരം

Tags

Post a Comment