കേരള സംസ്ഥാന രൂപീകരണം
കേരള സംസ്ഥാന രൂപീകരണം
• ഐക്യകേരളം എന്ന ആശയം വ്യാപകമായി ചർച്ചചെയ്യപ്പെട്ട സമ്മേളനം:
അഖില കേരള രാഷ്ട്രീയ സമ്മേളനം (1921 ഏപ്രിൽ 23, ഒറ്റപ്പാലം)
• 1928-ൽ എറണാകുളത്തു നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനവും അഖില കേരള കുടിയാൻ സമ്മേളനവും പയ്യന്നൂർ രാഷ്ട്രീയ സമ്മേളനവും ഐക്യ കേരളം എന്ന ആശയം മുന്നോട്ടുവച്ചു.
• തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം:
1938 (ആദ്യ പ്രസിഡൻ്റ് പട്ടം താണുപിള്ള)
• കെ. കേളപ്പന്റെ നേതൃത്വത്തിൽ ഐക്യ കേരള സമ്മേളനം നടന്ന വർഷം:
1947 ഏപ്രിൽ (തൃശൂർ)
• ഭരണഘടനാ നിർമ്മാണ സഭ നിയമിച്ച ഭാഷാ സംസ്ഥാന കമ്മീഷനായ എസ്.കെ.ധർ കമ്മീഷനു മുമ്പാകെ ഐക്യ കേരള സമിതി നിവേദനം സമർപ്പിച്ച വർഷം:
1948
• തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി നിലവിൽ വന്നത്:
1949 ജൂലൈ 1
• തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്:
ശ്രീചിത്തിരതിരുനാൾ
• തിരു-കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്:
പരീക്ഷിത്ത് തമ്പുരാൻ
• തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി:
പറവൂർ ടി.കെ നാരായണപിള്ള
കേരളത്തിന്റെ ഔദ്യോഗിക മുദ്ര
• 2 ആനകളും നടുക്ക് ഒരു ശംഖിന് മീതെ അശോകസ്തംഭവും ചേർന്നത്
• ഇതിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാർ എന്ന് മലയാളത്തിലും Government of Kerala എന്ന് ഇംഗ്ലീഷിലും സത്യമേവ ജയതേ എന്ന് സംസ്കൃതത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
• കേരളത്തിൻ്റെ ഔദ്യോഗിക മുദ്ര അംഗീകരിച്ച വർഷം:
1961
______________________
• തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി:
പനമ്പിള്ളി ഗോവിന്ദ മേനോൻ
• കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി:
പനമ്പിള്ളി ഗോവിന്ദ മേനോൻ
• കൊച്ചിയിലെ അവസാന പ്രധാനമന്ത്രി:
ഇക്കണ്ടവാര്യർ
• കൊച്ചിയിലെ ആദ്യത്തെ മന്ത്രി:
അമ്പാട്ടു ശിവരാമമേനോൻ
• തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി:
പട്ടം താണുപിള്ള
• തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി:
പറവൂർ ടി.കെ. നാരായണപിള്ള
• തിരു-കൊച്ചി മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി:
കെ.ആർ. ഗൗരിയമ്മ
• ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ കേരളം മൂന്ന് ഭരണ വിഭാഗങ്ങളായിരുന്നു:
തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ.
• ടിപ്പുവിൽ നിന്ന് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ച ഉടമ്പടി:
ശ്രീരംഗപട്ടണം സന്ധി.
• കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന 5 ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ.
ഭരണരംഗം
• കേരള നിയമനിർമ്മാണ സഭയുടെ ചരിത്രത്തിന് തുടക്കം കുറിച്ചത്:
ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് സ്ഥാപിച്ച കൗൺസിൽ.
• നിയമനിർമ്മാണം, നിർവ്വഹണം, നീതിന്യായം എന്നീ മൂന്നു ഘടകങ്ങളടങ്ങിയതാണ് സംസ്ഥാന ഭരണം.
• സംസ്ഥാന നീതിന്യായ നിർവ്വഹണത്തിന്റെ ചുമതല ഹൈക്കോടതി, അതിനു കീഴിലുള്ള കോടതികൾ എന്നിവ ചേർന്ന് നിർവ്വഹിക്കുന്നു.
• പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അടങ്ങുന്ന നിയമസഭയുടെ കാലാവധി:
അഞ്ചുവർഷം.
• സംസ്ഥാന മന്ത്രിസഭയുടെ തലവൻ:
മുഖ്യമന്ത്രി.
• സംസ്ഥാനത്തെ ഓരോ വകുപ്പിന്റെയും തലവൻ:
വകുപ്പ് മന്ത്രി.
• ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം ഒരു സംസ്ഥാനത്ത് ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി ഭരണം സാധ്യമല്ലെന്ന് രാഷ്ട്രപതിക്ക് ബോധ്യമായാൽ അവിടെ ഭരണം നടത്താൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
• സംസ്ഥാന രൂപീകരണത്തിനുശേഷം എത്ര തവണ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്:
7 തവണ.
• സംസ്ഥാനം പിറവിയെടുക്കുന്നതു തന്നെ രാഷ്ട്രപതി ഭരണത്തിൻ കീഴിലാണ്.
• ആർട്ടിക്കിൾ 154 പ്രകാരം സംസ്ഥാന ഭരണത്തിന്റെ തലവൻ:
ഗവർണർ
• സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസിലർ:
ഗവർണർ.
• ഗവർണർ ഒപ്പുവെയ്ക്കുന്നതോടുകൂടിയാണ് നിയമസഭയിൽ പാസ്സാക്കുന്ന ബില്ലുകൾ നിയമമാകുന്നത്.
• സംസ്ഥാനത്തിൽ പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുമ്പോൾ കേന്ദ്രത്തിനുവേണ്ടി സംസ്ഥാന ഭരണച്ചുമതല വഹിക്കുന്നത്:
ഗവർണർ
• സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രം: സെക്രട്ടേറിയറ്റ്.
ഭരണത്തലവന്മാർ
• ജില്ലാ ഭരണത്തിന്റെ നേതൃത്വം:
ജില്ലാ കളക്ടർ.
• താലൂക്കിന്റെ തലവൻ:
തഹസീൽദാർ.
• വില്ലേജിന്റെ ഭരണത്തലവൻ:
വില്ലേജ് ഓഫീസർ.
• പഞ്ചായത്തിന്റെ ഭരണാധികാരി:
പഞ്ചായത്ത് പ്രസിഡന്റ്.
• മുൻസിപ്പാലിറ്റിയുടെ ഭരണത്തലവൻ:
ചെയർമാൻ.
• കോർപ്പറേഷന്റെ ഭരണത്തലവൻ:
മേയർ.
• സെക്രട്ടേറിയറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ:
ചീഫ് സെക്രട്ടറി
• സംസ്ഥാന സർക്കാരിന് ആവശ്യമായ നിയമോപദേശം നൽകുന്നതും മറ്റു നിയമപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതും:
അഡ്വക്കേറ്റ് ജനറൽ

Post a Comment