PSC EXAM
Live
wb_sunny

ഭരണരംഗത്തെ റെക്കോർഡുകൾ

ഭരണരംഗത്തെ റെക്കോർഡുകൾ


  ഭരണരംഗത്തെ റെക്കോർഡുകൾ

• ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി:

ഉമേഷ് റാവു (മഞ്ചേശ്വരം നിയമസഭാ മണ്ഡലം)

• കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്:

പറവൂർ മണ്ഡലം (എറണാകുളം, 1982)

• കേരളത്തിലെ ആദ്യ വനിതാ മേയർ:

ഹൈമവതി തായാട്ട് (കോഴിക്കോട് മേയർ)

• കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യത്തെ വ്യക്തി:

വി.ആർ. കൃഷ്ണയ്യർ

• കേരളത്തിലെ ആദ്യ വനിതാ മന്ത്രി:

കെ.ആർ. ഗൗരിയമ്മ

• കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയ വനിത:

കെ.ആർ. ഗൗരിയമ്മ

കേരള നിയമസഭയിലേക്ക് ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നത്:

ദേവികുളം

• കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ഏക മലയാളി വനിത:

ലക്ഷ്മി എൻ. മേനോൻ

• കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി:

ജോൺ മത്തായി

• കേന്ദ്ര റെയിൽവേ ബജറ്റ് അവതരിപ്പിച്ച ആദ്യ മലയാളി:

ജോൺ മത്തായി

• മറുനാട്ടിലെ മലയാളി മുഖ്യമന്ത്രിമാർ:

എം.ജി.ആർ (മൂന്നുതവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു)

• തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി:

ജാനകി രാമചന്ദ്രൻ

• ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടത്:

രണ്ടാം നിയമസഭയിൽ (4 തവണ)

• ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവെച്ചത്:

11-ാം നിയമസഭയിൽ (2001-2006, 13 അംഗങ്ങൾ രാജിവച്ചു)

• കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:

സ്റ്റീഫൻ പാദുവ

• കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലയളവിൽ (4 തവണ) അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:

സ്റ്റീഫൻ പാദുവ

• കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലയളവിൽ (4 തവണ) അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:

സ്റ്റീഫൻ പാദുവ

• രണ്ടാം നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:

ഇ.എഫ്. പെരേര

• ആദ്യ കേരള ഗവർണർ:

ഡോ. ബി. രാമകൃഷ്ണറാവു

കേരളത്തിൽ രാഷ്ട്രപതി ഭരണകാലയളവ്

1. മാർച്ച് 23, 1956 - ഏപ്രിൽ 4, 1957 ........ 1 വർഷം 12 ദിവസം

2. ജൂലായ് 31, 1959 - ഫെബ്രുവരി 22, 1960 ........ 6 മാസം 22 ദിവസം

3. സെപ്റ്റം. 10, 1964 - മാർച്ച് 6, 1967 ........ 2 വർഷം 6 മാസം 24 ദിവസം

4. ആഗസ്റ്റ് 4, 1970 - ഒക്ടോ. 3, 1970 ........ 1 മാസം 29 ദിവസം

5. ഡിസം.5, 1979 - ജനു. 25, 1980 ........ 1 മാസം 20 ദിവസം

6. ഒക്ടോ. 28, 1981 - ഡിസംബർ 27, 1981 ........ 2 മാസം 6 ദിവസം

7. മാർച്ച് 17, 1982 - മേയ് 23, 1982 ........ 2 മാസം 6 ദിവസം

--------------------------------------------------

• കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭയിൽ (12) അംഗമായ വ്യക്തി എന്ന റെക്കോർഡിനുടമ:

കെ.എം. മാണി

• ഏറ്റവും കൂടുതൽ തവണ (12) സത്യപ്രതിജ്ഞ ചെയ്ത വ്യക്തി:

കെ.എം. മാണി

• ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13):

കെ.എം. മാണി

    • കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്:

തോമസ് ഐസക് (2 മണിക്കൂർ 57 മിനിറ്റ്)

    • ഉമ്മൻചാണ്ടിയുടെ 2 മണിക്കൂർ 54 മിനിറ്റ് എന്ന റെക്കോഡാണ് മറികടന്നത്

• ഒരേ മണ്ഡലത്തിൽ നിന്നും (1965 മുതൽ നിയമസഭയിൽ പാലായെ പ്രതിനിധീകരിക്കുന്നു) ഏറ്റവും കൂടുതൽ തവണ വിജയിച്ച വ്യക്തി:

കെ.എം. മാണി

• ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി:

കെ.എം. മാണി

• ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും ട്രഷറിയിൽ പണമടയ്ക്കാനുള്ള ഇ - ട്രഷറി സംവിധാനം ഉദ്ഘാടനം ചെയ്ത കേരള ധനമന്ത്രി:

കെ.എം. മാണി

ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വ്യക്തി:

സി. ഹരിദാസ്

• നിലമ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980 ഫെബ്രുവരി 15 ന് സത്യപ്രതിജ്ഞ ചെയ്തു, ഫെബ്രുവരി 25 ന് രാജിവെച്ചു.

ഏറ്റവും ദൈർഘ്യമേറിയ നിയമസഭാ സമ്മേളനം:

ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം (72 ദിവസം നീണ്ടുനിന്നു).

• ഏറ്റവും കുറഞ്ഞ കാലം മന്ത്രിയായിരുന്നത്:

എം.പി. വീരേന്ദ്രകുമാർ (48 മണിക്കൂർ).

• നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:

ആർ. ബാലകൃഷ്ണപിള്ള

• പത്തനാപുരത്ത് നിന്ന് (1960) രണ്ടാം നിയമസഭയിലെത്തുമ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് വയസ്സ് 25.


റോസമ്മ പുന്നൂസ്

• കേരള നിയമസഭാ ചരിത്രത്തിലെ ആദ്യത്തെ പ്രോട്ടേം സ്പീക്കർ.

• ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ പ്രോട്ടേം സ്പീക്കർ പദവി വഹിച്ച വ്യക്തി.

• ഒന്നാം കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി.

• കേരള നിയമസഭയിലേക്ക് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിലെ വിജയി (1958, ദേവികുളം).

• കോടതി വിധിയിലൂടെ എം.എൽ.എ സ്ഥാനം ആദ്യം നഷ്ടപ്പെട്ട വ്യക്തി.

• ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാംഗം:

തോട്ടയ്ക്കാട് മാധവിയമ്മ

• കേരളത്തിലാദ്യമായി അഴിമതി കേസിൽ സുപ്രീംകോടതിയുടെ വിധി പ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വന്ന മുൻമന്ത്രി:

ആർ. ബാലകൃഷ്ണപിള്ള

• കേരള നിയമസഭയിലെ ആദ്യ സ്പീക്കർ:

ശങ്കരനാരായണൻ തമ്പി

• ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്നത്:

വക്കം പുരുഷോത്തമൻ

• കേരളത്തിൽ രണ്ടുതവണ നിയമസഭാ സ്പീക്കർ ആയ വ്യക്തികൾ:

വക്കം പുരുഷോത്തമൻ, തേറമ്പിൽ രാമകൃഷ്ണൻ

• സ്പീക്കറുടെ സഹായത്തോടെ മാത്രം നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ:

കാസ്റ്റിംഗ് വോട്ട് മന്ത്രിസഭ

• കാസ്റ്റിംഗ് വോട്ടു പ്രയോഗിച്ച ആദ്യ കേരള സ്പീക്കർ:

എ.സി. ജോസ്

• ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ടു ചെയ്ത വ്യക്തി:

എ.സി. ജോസ്

• കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ:

കെ.ഒ. ഐഷാഭായി

• നിയമസഭാ സമ്മേളനത്തിനിടെ അന്തരിച്ച ആദ്യ സ്പീക്കർ:

ജി. കാർത്തികേയൻ

• കേരള നിയമസഭ സ്പീക്കർ സ്ഥാനം വഹിച്ചിരുന്നപ്പോൾ മരിച്ച വ്യക്തികൾ:

കെ.എം. സീതി സാഹിബ്, ജി. കാർത്തികേയൻ

• കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി:

ആർ.എസ്. ഉണ്ണി

• ഒരേ നിയമസഭയിൽ തന്നെ പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ പദവികൾ വഹിച്ച ഏക നിയമസഭാംഗം:

എൻ.ശക്തൻ

• കേരളത്തിലെ ആദ്യത്തെ വനിതാ ആഭ്യന്തര സെക്രട്ടറി:

നിവേദിത പി. ഹരൻ

• ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി:

എം. വിജയകുമാർ

• തെരഞ്ഞെടുപ്പു നടന്നിട്ടും നിയമസഭ രൂപീകരിക്കാതെ പോയ വർഷം:

1965

• രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി:

സർദാർ കെ.എം. പണിക്കർ

• കേരള നിയമസഭ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി:

ജവഹർലാൽ നെഹ്റു

• കേരള നിയമസഭയുടെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്ത‌ത്:

കെ.ആർ. നാരായണൻ (1998 മെയ് 22)

• കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി:

പത്മാരാമചന്ദ്രൻ

• കേരളാഗവർണർ പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ വ്യക്തി:

സിക്കന്ദർഭക്ത്

• കേരള നിയമസഭാംഗമായ ആദ്യ ഐ.എ.എസ്. ഓഫീസർ:

അൽഫോൺസ് കണ്ണന്താനം

• കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ:

ജ്യോതി വെങ്കിടാചലം

• ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തി:

എം.വി. രാഘവൻ (മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂർ, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ്)

• നിയമസഭയിൽ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി:

കെ. മുരളീധരൻ

• ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി:

കെ. മുരളീധരൻ

Tags

Post a Comment