PSC EXAM
Live
wb_sunny

Chief Ministers of Kerala

Chief Ministers of Kerala


 കേരളത്തിലെ മുഖ്യമന്ത്രിമാർ

ഇ.എം.എസ്. നമ്പൂതിരിപ്പാട്

• കേരളം രൂപീകരിച്ചതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസ്. ഏത് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്:

നീലേശ്വരം (കാസർഗോഡ്)

• കേരളത്തിലെ (ഇന്ത്യയിലെ) ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി:

ഇ.എം.എസ്. (1957 ഏപ്രിൽ 5)

• മുഖ്യമന്ത്രി ആയശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി:

ഇ.എം.എസ്.

• കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചുവിടാൻ കാരണം:

വിമോചന സമരം

• ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നിരോധന നിയമം, വിദ്യാഭ്യാസ നയം, കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി എന്നീ നയങ്ങൾക്കെതിരെ നടന്ന സമരമാണ്:

വിമോചന സമരം

• വിമോചനസമരത്തിന് നതൃത്വം നൽകിയത്:

മന്നത്ത് പത്മനാഭൻ

• രണ്ട് പ്രാവശ്യം കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

ഇ.എം.എസ്.

• ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി:

ഇ.എം.എസ്.

• കേരളത്തിൽ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:

ഇ.എം.എസ്.

• സംസ്ഥാന ആസൂത്രണബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ:

ഇ.എം.എസ്.

• 1935-ൽ കെ.പി.സി.സി. പ്രിസിഡന്റായിരുന്നത്:

ഇ.എം.എസ്.

• ഇ.എം.എസ്.-ന്റെ പ്രധാന കൃതികൾ:

ജവഹർലാൽ നെഹ്റു, കേരളം മലയാളികളുടെ മാതൃഭൂമി, കേരളം ഇന്നലെ ഇന്ന് നാളെ, ആത്മകഥ (ആത്മകഥ)

• ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി

ഇ.എം.എസ്. (2001 ജനുവരി 27)

• ഇന്ത്യയിൽ ആദ്യമായി ആർട്ടിക്കിൾ 356 അനുസരിച്ച് പുറത്താക്കപ്പെട്ട മന്ത്രിസഭ

ഇ.എം.എസ്. മന്ത്രിസഭ


പട്ടം താണുപിളള

• കേരള പിറവിക്ക് മുൻപ് തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെ മുഖ്യമന്ത്രി, കേരള രൂപീകരണത്തിനുശേഷം മുഖ്യമന്ത്രി - ഈ മൂന്ന് സ്ഥാനങ്ങളിലും എത്തപ്പെട്ട വ്യക്തി

• തിരുവിതാംകൂറിൽ 1948-ൽ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്

• കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ആദ്യ കേരളാ മുഖ്യമന്ത്രി (1960)

• കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്

• കേരള മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗവർണർ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏക വ്യക്തി

• ഏതെല്ലാം സംസ്ഥാനങ്ങളിലെ ഗവർണറായിരുന്നു പട്ടം താണുപിള്ള:

പഞ്ചാബ്, ആന്ധ്രാപ്രദേശ്

• 19-ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരളാ മുഖ്യമന്ത്രി

• തിരുവിതാംകൂറിൽ ജനിച്ച, ബിരുദധാരിയായ ആദ്യത്തെ കേരള മുഖ്യമന്ത്രി

• പട്ടം താണുപിള്ള പ്രതിനിധീകരിച്ച പാർട്ടി:

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (PSP)

കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ
(5-4-1957 - 31-7-1959)

• ഇ.എം.എസ്. നമ്പൂതിരിപ്പാട്................. മുഖ്യമന്ത്രി

• കെ.സി. ജോർജ്ജ് .....................ഭക്ഷ്യം, വനം

• ജോസഫ് മുണ്ടശ്ശേരി ..........വിദ്യാഭ്യാസം, സഹകരണം

• ടി.വി. തോമസ് ................തൊഴിൽ, ട്രാൻസ്പോർട്ട്

• പി.കെ. ചാത്തൻ മാസ്റ്റർ............തദ്ദേശസ്വയംഭരണം

• കെ.ആർ. ഗൗരിയമ്മ .................റവന്യൂ, എക്സൈസ്

• ഡോ. എ.ആർ. മേനോൻ .........................ആരോഗ്യം

• കെ.പി.ഗോപാലൻ.......................വ്യവസായം

• ടി.എ. മജീദ്........................പബ്ലിക് വർക്സ്

• സി. അച്യുതമേനോൻ..................................ധനകാര്യം

• വി.ആർ. കൃഷ്ണയ്യർ ...............നിയമം, ഇലക്ട്രിസിറ്റി

ആർ. ശങ്കർ

• കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി

• കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

• പിന്നോക്ക സമുദായത്തിൽ നിന്ന് കേരളത്തിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യവ്യക്തി

• കേരളത്തിൽ ഒരു മന്ത്രിസഭ രാജി വച്ചതിനെ തുടർന്ന് അതേ നിയമസഭാ കാലാവധിക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആദ്യത്തെ വ്യക്തി.

• എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, എസ്. എൻ. ട്രസ്റ്റ് മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

• ആർ. ശങ്കർ ആരംഭിച്ച പത്രം:

ദിനമണി

സി. അച്ചുതമേനോൻ

• കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി (1957):

സി. അച്ചുതമേനോൻ

• അച്ചുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായ വർഷം:

1969 നവംബർ 1

• തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ ആദ്യവ്യക്തി (2364 ദിവസം) (1969):

സി. അച്ചുതമേനോൻ

തെറ്റരുത്

• അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മുഖ്യമന്ത്രി:

ആർ. ശങ്കർ

• ആർ. ശങ്കറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്:

പി.കെ. കുഞ്ഞ്

• കേരള നിയമസഭയിൽ ആദ്യമായി വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:

സി. അച്ചുതമേനോൻ

• കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് (1957 ജൂൺ 7):

സി. അച്ചുതമേനോൻ

• കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി:

ആർ. ശങ്കർ

• കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി:

സി. അച്ചുതമേനോൻ

• 1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ കേരളത്തിലെ മുഖ്യമന്ത്രി:

സി. അച്ചുതമേനോൻ

• വിമോചനസമരം നടക്കുമ്പോൾ കേരളത്തിലെ ആഭ്യന്തരമന്ത്രി:

സി. അച്ചുതമേനോൻ

• കേരളത്തിൽ ഡയസ്‌നോൺ നിയമം (ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ല) കൊണ്ടുവന്ന മുഖ്യമന്ത്രി:

സി. അച്ചുതമേനോൻ

• അച്ചുതമേനോന്റെ പ്രധാന രചനകൾ:

സ്മരണയുടെ ഏടുകൾ, എന്റെ ബാല്യകാലസ്മരണകൾ, തൂലികാചിത്രങ്ങൾ, സോവിയറ്റ് നാട്

• 2013-ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി:

സി. അച്ചുതമേനോൻ

കെ. കരുണാകരൻ

• കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന വ്യക്തി (നാല് പ്രാവശ്യം):

കെ. കരുണാകരൻ

• കൊച്ചി, തിരുക്കൊച്ചി, കേരള നിയമസഭകൾ, പാർലമെന്റിന്റെ ഇരുസഭകൾ എന്നിവിടങ്ങളിൽ അംഗമായ ഏക വ്യക്തി:

കെ. കരുണാകരൻ

• ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി:

കെ. കരുണാകരൻ

• ഏറ്റവും കുറഞ്ഞ കാലം ഭരിച്ച മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി:

കെ. കരുണാകരൻ (1977 മാർച്ച് 25 - ഏപ്രിൽ 25)

• ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി:

കെ. കരുണാകരൻ

• 1975-ലെ ആഭ്യന്തര അടിയന്തിരാവസ്ഥകാലത്തെ കേരള ആഭ്യന്തരമന്ത്രി:

കെ. കരുണാകരൻ

• 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

സി. അച്ചുതമേനോൻ (ആ സമയം കേരള ഗവർണറായിരുന്നത്: എൻ.എൻ. വാഞ്ചു)

• ത്രിതല പഞ്ചായത്ത് രാജ് പാസാക്കുന്ന സമയത്തെ കേരളാ മുഖ്യമന്ത്രി:

കെ. കരുണാകരൻ

• രാജൻ കേസ് മൂലം മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവ്:

കെ. കരുണാകരൻ

• രാജൻ കേസിന്റെ പശ്ചാത്തലത്തിൽ അദ്ദേഹഹത്തിന്റെ പിതാവ് ഈച്ചരവാര്യർ രചിച്ച പുസ്തകം:

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ

• കേരളത്തിലാദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി:

ഈച്ചരവാര്യർ

• മാളയുടെ മാണിക്യം എന്നറിയപ്പെടുന്ന വ്യക്തി:

കെ. കരുണാകരൻ

എ.കെ. ആന്റണി

• ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളാ മുഖ്യമന്ത്രിയായ വ്യക്തി:

എ.കെ. ആന്റണി (37 വയസ്സ്)

• കേരളത്തിൽ ചാരായ നിരോധനം ഏർപ്പെടുത്തിയ മുഖ്യമന്ത്രി (1996 ഏപ്രിൽ 1):

എ.കെ. ആന്റണി

• കേരള മുഖ്യമന്ത്രിയായശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെ വ്യക്തി:

എ.കെ. ആന്റണി

• ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രിയായ വ്യക്തി (7 വർഷം):

എ.കെ. ആന്റണി

• ത്രിതല പഞ്ചായത്ത് രാജ് നിലവിൽ വരുന്ന സമയത്തെ മുഖ്യമന്ത്രി:

എ.കെ. ആന്റണി

• തൊഴിലില്ലായ്‌മ വേതനം, സംസ്ഥാന ജീവനക്കാർക്ക് ഉത്സവബത്ത എന്നിവ അനുവദിച്ച മുഖ്യമന്ത്രി:

എ.കെ. ആന്റണി

• കേരള മുഖ്യമന്ത്രിയായശേഷം കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ ആയ ആദ്യ വ്യക്തി:

എ.കെ. ആന്റണി


പി.കെ. വാസുദേവൻനായർ

• പി.കെ.വി. എന്നറിയപ്പെട്ടിരുന്നത്:

പി.കെ. വാസുദേവൻ നായർ

• പി.കെ.വി. മുഖ്യമന്ത്രിയായി ചുമതലയേറ്റ വർഷം:

1978 ഒക്ടോബർ 29

• കേരളത്തിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളിൽ നിന്നും ലോകസഭയിലെത്തിയ വ്യക്തി:

പി.കെ. വാസുദേവൻ നായർ

• ഒരേ നിയമസഭയിൽ മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ മേഖലകളിലിരുന്ന വ്യക്തി:

പി.കെ. വാസുദേവൻ നായർ

സി.എച്ച് മുഹമ്മദ് കോയ

• ഇ.എം.എസ്, സി.അച്യുതമേനോൻ, കെ,കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ എന്നിവരുടെ മന്ത്രിസഭകളിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നത്:

സി.എച്ച്. മുഹമ്മദ് കോയ

• തുടർച്ചയായ ആറ് മന്ത്രിസഭകളിൽ ഒരേ വകുപ്പ് (വിദ്യാഭ്യാസം) കൈകാര്യം ചെയ്ത വ്യക്തി:

സി.എച്ച്. മുഹമ്മദ് കോയ

• ഏറ്റവും കുറച്ചുകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി (54 ദിവസം):

സി.എച്ച്. മുഹമ്മദ് കോയ

• നിയമസഭാ സ്പീക്കർ, കേരള ഉപമുഖ്യമന്ത്രി, കേരളാ മുഖ്യമന്ത്രി എന്നീ പദവികളലങ്കരിച്ച ഏക വ്യക്തി:

സി.എച്ച്. മുഹമ്മദ് കോയ

• കേരളത്തിൽ രണ്ടുതവണ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച ഏക വ്യക്തി: സി.എച്ച്. മുഹമ്മദ് കോയ
• കേരളത്തിന്റെ മുഖ്യമന്ത്രിയായശേഷം സംസ്ഥാനമന്ത്രിയായ ഏക വ്യക്തി:

സി.എച്ച്. മുഹമ്മദ് കോയ

• രാജി വെച്ച ആദ്യ നിയമസഭാംഗം:

സി.എച്ച്. മുഹമ്മദ് കോയ

• കോഴിക്കോട് സർവ്വകലാശാലയുടെ സ്ഥാപകൻ:

സി.എച്ച്. മുഹമ്മദ് കോയ

• സി.എച്ചിന്റെ പ്രധാന കൃതികൾ:

ഞാൻ കണ്ട മലേഷ്യ, എന്റെ ഹജ്ജ് യാത്രകൾ, ശ്രീലങ്കയിൽ അഞ്ച് ദിവസം

ഇ.കെ. നയനാർ

• കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി:

ഇ.കെ. നയനാർ

• കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്ന സമയത്തെ മുഖ്യമന്ത്രി:

ഇ.കെ. നയനാർ

• കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിലിരുന്നയാൾ. (മൂന്നു തവണയായി 4009 ദിവസം):

ഇ.കെ. നയനാർ


സംശയം വേണ്ട

• ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി:

കെ. കരുണാകരൻ (4 തവണ)

• സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി:

ഇ.കെ. നയനാർ

• ജനകീയാസൂത്രണപദ്ധതി, കുടുംബശ്രീ എന്നീ പദ്ധതികൾ ആരംഭിക്കുന്ന സമയത്തെ മുഖ്യമന്ത്രി:

ഇ.കെ. നയനാർ

• ഇ.കെ. നായനാരെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത വർഷം:

1967

• കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത നേതാവ്:

ഇ.കെ. നയനാർ

• ഇ.കെ. നയനാരുടെ പ്രധാന കൃതികൾ:

മൈ സ്ട്രഗിൾസ്, കാലത്തിന്റെ കണ്ണാടി, കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല, സമര തീ ചൂളയിൽ, അറേബ്യൻ സ്കെച്ചുകൾ, മണ്ണിന്റെ മാറിൽ, എൻ്റെ റഷ്യൻ ഡയറി.


വി.എസ്. അച്യുതാനന്ദൻ

• ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തി:

വി.എസ്. അച്യുതാനന്ദൻ (83-ാം വയസ്സിൽ)

• സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ മുഖ്യമന്ത്രി:

വി.എസ്. അച്യുതാനന്ദൻ

• കേരളപിറവിയുടെ സുവർണ്ണജൂബിലി ആഘോഷിച്ച സമയത്തെ മുഖ്യമന്ത്രി:

വി.എസ്. അച്യുതാനന്ദൻ

• വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട മുഖ്യമന്ത്രി:

വി.എസ്. അച്യുതാനന്ദൻ

• വി.എസ്-ൻ്റെ കൃതികൾ:

സമരത്തിന് ഇടവേളകളില്ല, സമരം തന്നെ ജീവിതം, ഇരകൾ വേട്ടയാടപ്പെടുമ്പോൾ, പരിസ്ഥിതിയും വികസനവും


ഉമ്മൻചാണ്ടി

• സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരളാ മുഖ്യമന്ത്രി:

ഉമ്മൻചാണ്ടി

• വിഴിഞ്ഞം പദ്ധതിയിൽ ഒപ്പുവെച്ച മുഖ്യമന്ത്രി:

ഉമ്മൻചാണ്ടി

• 2006-ൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-ാമത് ലോകസാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത വ്യക്തി:

ഉമ്മൻചാണ്ടി

    • ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ പങ്കെടുക്കുന്നത്.


മുഖ്യമന്ത്രിമാരുടെ ആത്മകഥകൾ

• ഇ.എം.എസ്: ആത്മകഥ

• സി. അച്യുതമേനോൻ: എൻ്റെ ബാല്യകാല സ്മരണകൾ, സ്മരണയുടെ ഏടുകൾ

• കെ. കരുണാകരൻ: പതറാതെ മുന്നോട്ട്

• ഇ.കെ. നായനാർ: മൈ സ്ട്രഗിൾ

• വി.എസ്. അച്യുതാനന്ദൻ: സമരം തന്നെ ജീവിതം

• ഉമ്മൻ ചാണ്ടി: തുറന്നിട്ട വാതിൽ

------------------------------------

• 1970 മുതൽ കോട്ടയം പുതുപ്പള്ളിയിൽ നിന്നും തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി:

ഉമ്മൻചാണ്ടി

• ക്യാൻസർ ചികിത്സ സൗജന്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം, കാരുണ്യ ചികിത്സാപദ്ധതി, ശ്രവണവൈകല്യമുള്ള കുട്ടികൾക്കുവേണ്ടി ശ്രുതിതരംഗം പദ്ധതി. ഇവയെല്ലാം നടപ്പിലാക്കിയത് ആരുടെ കാലഘട്ടത്തിലാണ്:

ഉമ്മൻചാണ്ടി

• യുണൈറ്റഡ് നാഷൻ പബ്ലിക് സർവീസ് അവാർഡ് നേടിയ ഏക കേരളാ മുഖ്യമന്ത്രി:

ഉമ്മൻചാണ്ടി

• ഉമ്മൻചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോ എഴുതിയ കൃതി:

തുറന്നിട്ട വാതിൽ


പിണറായി വിജയൻ

• രാജ്‌ഭവന് പുറത്തുവച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി:

പിണറായി വിജയൻ

• രാജ്‌ഭവന് പുറത്തുവച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി:

വി.എസ്. അച്യുതാനന്ദൻ

• 14-ാം കേരള നിയമസഭയിലേക്ക് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയോജകമണ്ഡലത്തിൽ നിന്നാണ്:

ധർമ്മടം (കണ്ണൂർ)

• കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ:

22


കേരള നിയമസഭാ മന്ദിരം

• പുതിയ നിയമസഭാമന്ദിരത്തിന്റെ രൂപകൽപ്പന നടത്തിയ ചീഫ് ആർക്കിടെക്:

രാമസ്വാമി അയ്യർ

• നിയമസഭാ മ്യൂസിയം ഉദ്ഘാടനം ചെയ്തത്:

2006 മെയ് 5

• നിയമസഭാ മന്ദിരത്തിന് മുന്നിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്‌കർ എന്നിവരുടെ പ്രതിമകൾ അനാച്ഛാദനം ചെയ്തത്:

ഡോ. മൻമോഹൻസിങ്, 2005 സെപ്റ്റംബർ മൂന്ന്

• 2006 മാർച്ച് 15ന് നിയസഭാ മന്ദിരത്തിനുള്ളിൽ മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ അർധകായ പ്രതിമ അന്ന് സ്പീക്കർ ആയിരുന്ന തേറമ്പിൽ രാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു.

• കേരള നിയമസഭയുടെ 125-ാം വാർഷികം ആഘോഷിച്ചത്: 2013 (സ്പീക്കറായിരുന്നത്: ജി. കാർത്തികേയൻ)


കേരളത്തിലെ മുഖ്യമന്ത്രിമാർ

1. ഇ.എം.എസ്. - 1957-1959

2. പട്ടം താണുപിള്ള - 1960-1962

3. ആർ. ശങ്കർ - 1962-1964

4. ഇ.എം.എസ്. - 1967-1969

5. സി. അച്യുതമേനോൻ - 1969-1970

6. സി. അച്യുതമേനോൻ - 1970-1977

7. കെ. കരുണാകരൻ - 1977-1977

8. എ.കെ. ആന്റണി - 1977-1978

9. പി.കെ. വാസുദേവൻനായർ - 1978-1979

10. സി.എച്ച്. മുഹമ്മദ് കോയ - 1979-1979

11. ഇ.കെ. നയനാർ - 1980-1981

12. കെ. കരുണാകരൻ - 1981-1982

13. കെ. കരുണാകരൻ - 1982-1987

14. ഇ.കെ. നയനാർ - 1987-1991

15. കെ. കരുണാകരൻ - 1991-1995

16. എ.കെ. ആന്റണി - 1995-1996

17. ഇ.കെ. നയനാർ - 1996-2001

18. എ.കെ. ആന്റണി - 2001-2004

19. ഉമ്മൻചാണ്ടി - 2004-2006

20. വി.എസ്. അച്യുതാനന്ദൻ - 2006-2011

21. ഉമ്മൻചാണ്ടി - 2011-2016

22. പിണറായി വിജയൻ - 2016 --

Tags

Post a Comment