Kerala - Governance and Administrative Systems
കേരളം - ഭരണവും ഭരണ സംവിധാനങ്ങളും
ഇന്ത്യൻ സിവിൽ സർവീസിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ
• കേന്ദ്ര ഗവൺമെൻ്റിൻ്റെയും സംസ്ഥാന ഗവൺമെൻ്റിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടത് അറിയപ്പെടുന്നത്
ഇന്ത്യൻ സിവിൽ സർവ്വീസ്
• ഇന്ത്യയിൽ ഏകികൃത സിവിൽ സർവീസ് സ്ഥാപിച്ച ഗവർണർ ജനറൽ
കോൺവാലിസ് പ്രഭു
• ഇന്ത്യൻ സിവിൽ സർവീസിൻ്റെ പിതാവ്
കോൺവാലിസ് പ്രഭു
• ഇന്ത്യൻ സിവിൽ സർവീസ് ആക്ട് പാസ്സായ വർഷം
1861
• സിവിൽ സർവീസിനെ സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചത്
സർദാർ വല്ലഭായ് പട്ടേൽ
• ആൾ ഇന്ത്യാ സർവ്വിസിൻ്റെ പിതാവ്
സർദാർ വല്ലഭായ് പട്ടേൽ
• ഉദ്യോഗസ്ഥ വൃന്ദങ്ങളെ മൂന്നായി തരം തിരിക്കുക:
• അഖിലേന്ത്യാ സർവീസ്
• കേന്ദ്ര സർവീസ്
• സംസ്ഥാന സർവീസ്
• കേന്ദ്ര സർവ്വീസിലേയ്ക്കും അഖിലേന്ത്യാ സർവ്വീസിലേയ്ക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (യു.പി.എസ്.സി)
ഇന്ത്യൻ സിവിൽ സർവീസ്
അഖിലേന്ത്യാ സർവ്വീസ് (All India Civil Service)
• ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
• കേന്ദ്ര സർവ്വീസിലോ സംസ്ഥാന സർവ്വീസിലോ നിയമിക്കപ്പെടുന്നു.
• ഉദാഹരണം: ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (IAS), ഇന്ത്യൻ പോലീസ് സർവ്വീസ് (IPS), ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്
കേന്ദ്ര സർവ്വീസ് (Central Service)
• ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
• കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
• ഉദാഹരണം: ഇന്ത്യൻ ഫോറിൻ സർവ്വീസ്, ഇന്ത്യൻ റെയിൽവേ സർവ്വീസ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവ്വീസ്
സംസ്ഥാന സർവ്വീസ് (State Service)
• സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു.
• സംസ്ഥാന ഗവൺമെന്റിന് കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
• ഉദാഹരണം: സെയിൽസ് ടാക്സ് ഓഫീസർ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
------------------------------------------------
• സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറി
എൻ ആർ പിള്ളൈ
• നിലവിലെ ക്യാബിനറ്റ് സെക്രട്ടറി
രാജീവ് ഗൗബ
• സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഫോറിൻ സെക്രട്ടറി
കെ പി എസ് മേനോൻ
• ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ
അന്ന മൽഹോത്ര
• ആദ്യ വനിത ഐ.പി.എസ് ഓഫീസർ
കിരൺ ബേദി
• ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഓഫീസർ
അൻസാർ അഹമ്മദ് ഷെയ്‌ഖ്
• ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസർ
ഹസൻ സാഫിൻ
----------------------------------------------
• കേരള സർവീസ് റൂൾ നിലവിൽ വന്നത്
1959
• കേരള പബ്ലിക് സർവീസ് നിയമം നിലവിൽ വന്നത്
1968
• കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമം (KAS) നിലവിൽ വന്നത്
2018 ജനുവരി 1
------------------------------------------------
• ആൾ ഇന്ത്യാ സർവ്വീസ് ആക്‌ട് പാസ്സാക്കിയത്
1951
• ഇന്ത്യൻ ഫോറിൻ സർവീസ് ആരംഭിച്ചത്
1946
• ഇന്ത്യൻ ഫോറസ്റ്റ് സർവീസ് നിലവിൽ വന്ന വർഷം
1966
• ഇന്ത്യൻ എക്കണോമിക്‌സ് സർവീസ് നിലവിൽ വന്ന വർഷം
1961
• ഇന്ത്യൻ പോലിസ് സർവീസ് ആരംഭിച്ചത്
1948
• സിവിൽ സർവീസ് എഴുതുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്നും 19 വയസ്സായി കുറച്ച വൈസ്രോയി
ലിട്ടൺ
• സിവിൽ സർവീസ് എഴുതുവാനുള്ള പ്രായപരിധി 21 വയസ്സായി ഉയർത്തിയ വൈസ്രോയി
റിപ്പൺ പ്രഭു
• സിവിൽ സർവീസ് ദിനം
ഏപ്രിൽ 21
• ഇന്ത്യൻ ഫോറിൻ സർവീസ് ദിനം
ഒക്ടോബർ 9
• ഇന്ത്യൻ സിവിൽ സർവീസിൻ്റെ പിതാവ്
കോൺവാലിസ്
• ആധുനിക അഖിലേന്ത്യാ സർവീസിന്റെ (ആൾ ഇന്ത്യാ സർവീസ്) പിതാവ്
സർദാർ വല്ലഭായ് പട്ടേൽ
• ഇന്ത്യൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ പിതാവ്
പോൾ എച്ച്. ആപ്ലബി
• പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ പിതാവ്
വുഡ്രോ വിൽസൺ
------------------------------------------
• യു.പി.എസ്.സിയുടെ ആസ്ഥാനം
ധോൽപൂർഹൗസ്
• ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ആദ്യകാല നാമം
ഇന്ത്യൻ സിവിൽ സർവീസ്
• ഇംപീരിയൽ സിവിൽ സർവീസ് ആൾ ഇന്ത്യ സർവീസ്, സെൻട്രൽ സർവീസ് എന്നിങ്ങനെ രണ്ടായി പിരിയാൻ കാരണമായ നിയമം
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട്, 1919
• ആദ്യമായി സിവിൽ സർവീസ് പാസ്സായ ഇന്ത്യക്കാരൻ
സത്യേന്ദ്രനാഥ് ടാഗോർ (1864)
• വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയത്
ആനന്ദ റാം ബറുവ
• ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം
യോഗാ കർമ്മസു കൗശലം (Yoga implies excellence at work)
• കേന്ദ്രസർക്കാരിൻ്റെ കീഴിലും സംസ്ഥാന സർക്കാരിന്റെ കീഴിലും ഏറ്റവും ഉയർന്ന പദവിയിലുള്ള ഉദ്യോഗം വഹിക്കേണ്ട സിവിൽ സർവീസ് വിഭാഗം
ആൾ ഇന്ത്യാ സർവീസ്
• ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ -
ക്യാബിനറ്റ് സെക്രട്ടറി
• സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സ്ഥാപിതമായത്
എസ്റ്റിമേറ്റ് കമ്മിറ്റി
• സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രൂപീകരിച്ച വർഷം
1975
• ഒരു പുതിയ അഖിലേന്ത്യ സർവീസ് രൂപീകരി ക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കുന്നത്
രാജ്യസഭയിൽ
• ഇന്ത്യൻ പോലീസ് സർവീസിൻ്റെ മുൻഗാമി
ഇംപീരിയൽ പോലീസ് ഫോഴ്സ്
• ഇംപീരിയൽ പോലീസ് ഫോഴ്സ് ഐ.പി.എസ് ആയി മാറിയ വർഷം
1948
-------------------------------
• IAS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ലാൽബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷൻ
മസൂറി
• IPS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സർദാർ വല്ലഭായി പട്ടേൽ പോലീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
ഹൈദരാബാദ്
• ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി എവിടെയാണ്
ഡെറാഡൂൺ
പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCoRB' എന്ന പദം രൂപപ്പെടുത്തിയത് - ലൂഥർ ഗള്ളിക്
• P - പ്ലാനിംഗ്
• O - ഓർഗനൈസിംഗ്
• S - സ്റ്റാഫിംഗ്
• D - ഡയറക്‌ടിംഗ്
• Co - കോ-ഓർഡിനേറ്റിംഗ്
• R - റിപ്പോർട്ടിംഗ്
• B - ബഡ്‌ജറ്റിംഗ്

Post a Comment