PSC EXAM
Live
wb_sunny

Kerala Civil Service

Kerala Civil Service


 സംസ്ഥാന സിവിൽ സർവീസ് (Kerala Civil Service)

• ഐക്യകേരളം രൂപീകരിക്കുന്നതിന് രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് 18-ാം നൂറ്റാണ്ടിൽതന്നെ ഇന്ത്യയിൽ ആധുനിക സിവിൽ സർവീസ് രൂപപ്പെട്ടിരുന്നു. ഇത് രൂപീകരിക്കുന്നതിന് വിദേശാധിപത്യത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയിലെ ട്രേഡ് യൂണിയനുകളുടെ രൂപീകരണത്തോടൊപ്പം സർക്കാർ ജീവനക്കാരുടെ സംഘടനകളും രൂപപ്പെട്ടു.

• ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നികുതി പിരിവ് ഊർജിതമാക്കാൻ ജില്ലാ- ഉപജില്ലാ വില്ലേജുകൾ നിശ്ചയിക്കുകയും അവിടെ നിന്നും ലഭിക്കേണ്ട നികുതി തുക നിജപ്പെടുത്തുകയും അത് പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ ഭരണക്രമമാണ് തലമുറകൾ കൈമാറി ഇന്നത്തെ സിവിൽ സർവീസായി പരിവർത്തിച്ചത്.

• കേരളത്തിന്റെ സിവിൽ സർവീസിൻ്റെ വ്യാപ്‌തി വിപുലീകരിക്കപ്പെട്ടതിൽ ഏറ്റവും വലിയ പങ്ക് നൽകേണ്ടത് സംസ്ഥാനത്തിൻ്റെ ആദ്യ സർക്കാരായ ഇ.എം.എസ് മന്ത്രിസഭയുടെ ഭാവനാപൂർണമായ നടപടികൾക്കാണ്. ഒട്ടേറെ സാദൃശ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞിരുന്ന തിരുവിതാംകൂർ കൊച്ചി മലബാർ ഭരണക്രമങ്ങളെ സംയോജിപ്പിച്ച് ഒരു സംസ്ഥാന സിവിൽ സർവീസ് രൂപപ്പെടുത്തിയത് ഇ.എം.എസ് മന്ത്രിസഭയാണ്.


കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS)

• ഇന്ത്യൻ സിവിൽ സർവീസിനു സമാനമായി കേരളത്തിൽ രൂപം കൊണ്ട് സർവ്വീസ്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്

• കേരള സിവിൽ സർവീസ് എന്ന ആശയം മുന്നോട്ട് വെച്ച ഭരണ പരിഷ്‌കാര കമ്മീഷൻ

1997 ലെ ഇ.കെ. നായനാർ ഭരണ പരിഷ്‌കാര കമ്മീഷൻ

• KAS രൂപീകരണത്തിൻ്റെ സാധ്യത പഠനത്തിനായി ചീഫ് സെക്രട്ടറി ചെയർമാനായ കമ്മിറ്റിയെ നിയമിച്ചത്

2013 സെപ്റ്റംബർ 24

• കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) നിലവിൽ വന്നത്

2018 ജനുവരി 1

• കേരളാ അഡ്‌മിനി‌സ്ട്രേറ്റീവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ

• കേരളാ അഡ്മ‌ിനി‌സ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയായ നിയമം

കേരളാ പബ്ലിക് സർവ്വീസ് ആക്‌ട് (1968)

ചീഫ് സെക്രട്ടറി

• കേരളസംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ

ചീഫ് സെക്രട്ടറി

• കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി

എൻ.ഇ.എസ്.രാഘവനാചാരി

• കേരളത്തിന്റെ രണ്ടാമത്തെ ചീഫ് സെക്രട്ടറി

എ.ജി.മേനോൻ

• കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തിയ ആദ്യത്തെ വനിത

പത്മ രാമചന്ദ്രൻ

• കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവി വഹിച്ച രണ്ടാമത്തെയും മൂന്നാമത്തെയും വനിതകൾ

ലിസ്സി ജേക്കബ്, നീലാ ഗംഗാധരൻ

• ധനകാര്യ, നിയമ വകുപ്പുകൾ ഉൾപ്പെടെ ആകെ സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്‌മെന്റുകളുടെ എണ്ണം

44

• ധനകാര്യ, നിയമ വകുപ്പുകൾ ഒഴികെയുള്ള സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്മെൻ്റുകൾ ഏതുപേരിൽ അറിയപ്പെടുന്നു

പൊതുഭരണ വകുപ്പ് (ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്)

• പൊതുഭരണവകുപ്പിൻ കീഴിലെ ഡിപ്പാർട്ടുമെന്റുകളുടെ എണ്ണം

42

• വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ

സെക്രട്ടറിമാർ

• സെക്രട്ടേറിയറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി പദവി വഹിക്കുന്നവർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്

ഐ.എ.എസ്.കേഡർ

• ജില്ലകളിലെ റവന്യൂ ഡിവിഷനുകളിലെ പ്രധാന ഘടകങ്ങളായ താലൂക്കുകളുടെ തലവൻ

തഹസീൽദാർ

• താലൂക്കുകളുടെ അടിസ്ഥാന ഘടകങ്ങൾ

വില്ലേജുകൾ

• വില്ലേജ് ഭരണത്തിന്റെ ചുമതല നിർവഹിക്കുന്നത്

വില്ലേജ് ഓഫീസർ

• ഭരണ നിർവഹണത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ ഏതു പേരിൽ അറിയപ്പെടുന്നു

ഭരണ നവീകരണം


ജില്ലാ കളക്ടർ

• വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഖജനാവിലേക്ക് വരുമാനം മുതൽക്കൂട്ടുന്ന പ്രധാന ഉദ്യോഗസ്ഥൻ

ജില്ലാ കളക്ടർ

• ഓരോ ജില്ലയിലും നീതിയും സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ

ജില്ലാ കളക്ടർ

• ഐ.എ.എസ്. കേഡറിലെ കളക്ടറെ തിരഞ്ഞെടുക്കാനായി യു.പി.എസ്.സി. നടത്തുന്ന മത്സരപ്പരീക്ഷ

സിവിൽ സർവീസസ് പരീക്ഷ

• സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത

സർവകലാശാല ബിരുദം

• വിവിധ ജില്ലകളുടെ ഭരണനേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻ

ജില്ലാ കളക്ടർ

• ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായി അറിയപ്പെടുന്നത്

ജില്ലാ കളക്ടർ

• ഭൂപരിഷ്കരണം, ഇലക്ഷൻ, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ എന്നീ പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കളക്ടറെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ

ഡെപ്യൂട്ടി കളക്ടർമാർ

• ജില്ലകളിലെ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻമാർ

സബ് കളക്ടർ/ ആർ.ഡി.ഒ

• ആർ.ഡി.ഒ. എന്നതിൻ്റെ മുഴുവൻ രൂപം

റവന്യൂ ഡിവിഷണൽ ഓഫീസർ


Major Rules Governing Service Conditions (പ്രധാനപ്പെട്ട നിയമങ്ങൾ)

• കേരള സർവീസ് റൂൾസ് പാർട്ട് 1,2,3
   
ഉദ്യോഗസ്ഥരുടെ സാമ്പത്തികപരമായ ആനുകൂല്യങ്ങളെപ്പറ്റി പരാമർശിക്കുന്നു.

• കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് 1,2,3
   
ഉദ്യോഗസ്ഥർ, നിയമനരീതികൾ, സീനിയോറിറ്റി, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു.

• കേരള സിവിൽ സർവീസസ് (ക്ലാസ്സിഫിക്കേഷൻ, കൺട്രോൾ, അപ്പീൽ) നിയമം

ഉദ്യോഗസ്ഥർ ശിക്ഷണ/അച്ചടക്ക സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുന്നത്.

• കേരള ഗവൺമെൻ്റ് സെർവൻ്റ്സ് കണ്ടക്ട് റൂൾസ്
 
സർക്കാർ ഉദ്യോഗസ്ഥരുടെ ഭരണ നിർവഹണവുമായ ചട്ടങ്ങൾ ഉൾപ്പെടുന്നു.

ആർട്ടിക്കിൾ 309 പ്രകാരം കേരളം പാസാക്കിയ
പ്രധാന നിയമങ്ങൾ

കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR)

• കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട നിയമങ്ങൾ ഉൾക്കൊള്ളുന്നു.

• കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസ് പാസ്സായ വർഷം

1958

• 1968 ലെ കേരള പബ്ലിക് സർവീസ് നിയമത്തിലെ സെക്ഷൻ (3) പ്രകാരം ഈ നിയമങ്ങൾക്ക് സാധുത ലഭിച്ചു.


കേരള പബ്ലിക് സർവീസ് നിയമം

• KPSC യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസ്സാക്കിയ നിയമം

• KPSC നിയമം പാസ്സാക്കിയ വർഷം

1968

കേരള സർവീസ് റൂളിലെ പാർട്ടുകൾ (KSR Parts)

• Part 1: Rules 1 to 159 - ശമ്പളം, ലീവ് പ്രവേശനം, വിദേശ സേവനം തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുന്നു.

• Part 2: Rules 1 to 116 - ട്രാവലിംഗ് അലവൻസ് നിയമങ്ങൾ തുടങ്ങിയവ

• Part 3: Rules 1 to 151 - പെൻഷൻ നിയമങ്ങൾ


ജനറൽ പ്രൊവിഡൻ്റ് ഫണ്ട് റൂൾ

• ജനറൽ പ്രൊവിഡൻ്റ് ഫണ്ട് റൂൾ നിലവിൽ വന്ന വർഷം

1964 ഏപ്രിൽ 1

• ഈ നിയമപ്രകാരം കേരള അക്കൗണ്ട് ജനറലിന്റെ മേൽനോട്ടങ്ങൾ നിയമിക്കുന്ന ഉദ്യോഗസ്ഥൻ

അക്കൗണ്ട് ഓഫീസർ

Tags

Post a Comment