PSC EXAM
Live
wb_sunny

Kerala State Planning Board

Kerala State Planning Board



കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് (KSPB) നിലവിൽ വന്ന വർഷം

1967

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ചെയർപേഴ്സൺ 

 മുഖ്യമന്ത്രി

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ കാലാവധി 

 മന്ത്രിസഭയുടെ കാലാവധി തീരുന്നതുവരെ തുടരാം

പ്രധാന ധർമ്മങ്ങൾ

    • പഞ്ചവത്സരപദ്ധതികൾ തയ്യാറാക്കുക

    • വാർഷിക സാമ്പത്തിക അവലോകനം (Annual Economic Review) തയ്യാറാക്കുക.

    • പ്ലാനുകൾ നടപ്പിൽ വരുത്തുക

    • ആസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി മറ്റ് ഡിപ്പാർട്ടുമെന്റുകളുമായി സഹകരണം ഉറപ്പുവരുത്തുക

• 1967 ൽ രൂപീകരിച്ചതിനുശേഷം 15 തവണ പുനർക്രമീകരണം നടത്തിയിട്ടുണ്ട്.

• അവസാനമായി പുനർക്രമീകരണം നടന്ന വർഷം 

 2016

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ ആദ്യ ചെയർപേഴ്സൺ

ഇ.എം.എസ് നമ്പൂതിരിപ്പാട്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ നിലവിലെ വൈസ് ചെയർപേഴ്സൺ 

വി.കെ. രാമചന്ദ്രൻ

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ ആദ്യ വൈസ് ചെയർപേഴ്സൺ 

എം.കെ. ഹമീദ്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ ആദ്യ മെമ്പർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് വകുപ്പിലെ ഡയറക്‌ടറെയാണ് 

ഡയറക്ട‌ർ ഓഫ് ബ്യൂറോ ഓഫ് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്‌സ്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ നിലവിലെ മെമ്പർ സെക്രട്ടറി 

ഡോ. വേണു.വി (IAS)

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ പ്രധാനപ്പെട്ട ടെക്നിക്കൽ ഡിവിഷനുകളുടെ എണ്ണം 

7

1. കാർഷികം
2. വികേന്ദ്രീകരണ ആസൂത്രണം
3. മൂല്യനിർണ്ണയം
4. ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ
5. പെർസ്പെക്ടീവ് പ്ലാനിംഗ്
6. പ്ലാൻ കോർഡിനേഷൻ
7. സോഷ്യൽ സർവീസ്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൻ്റെ കീഴിൽ ഇൻഡസ്ട്രീസ് ഡിവിഷൻ പെർസ്പെക്‌ടീവ് പ്ലാനിംഗ് ഡിവിഷൻ, സോഷ്യൽ സർവീസ് ഡിവിഷൻ എന്നിവ നിലവിൽ വന്ന വർഷം 

1980

• 1970 കളുടെ അവസാനത്തോടുകൂടിയാണ് ജില്ലാ തല ആസൂത്രണ സംഘങ്ങൾ രൂപീകരിച്ചത്.

• ജില്ലാതല ആസൂത്രണ യൂണിറ്റുകളെ നിയന്ത്രിക്കുന്നത് 

ജില്ലാ കളക്‌ടർ

• ജില്ലാതല ആസൂത്രണ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ അറിയപ്പെടുന്നത് 

ജില്ലാതല ആസൂത്രണ ഓഫീസർ

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് സ്ഥാപിതമാകുന്നതിനു മുൻപ് 1959 ൽ വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിച്ചത് 

 ബ്യൂറോ ഓഫ് ഇക്കണോമിക്സ് സ്റ്റഡീസ്

• കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ ആദ്യ വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിച്ച വർഷം 

1959

• നിലവിൽ വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിക്കുന്നത് 

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്

കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങൾ
(Constitutional Institutions)

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ (State Public Service Commission)

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗസംഖ്യ നിശ്ചയിക്കുന്നത് ഗവർണർ ആണ്.

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിലെ ചെയർമാനേയും, മറ്റ് അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അവകാശം ഗവർണർക്ക് ആണ്. എന്നാൽ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്.

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തിന്റെ കാലാവധി 6 വർഷം അല്ലെങ്കിൽ 62 വയസ്സ് (ഇവയിൽ ഏതാണോ ആദ്യം വരുന്നത് അത്).

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

ആർട്ടിക്കിൾ 315 (1).

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്ന് വിരമിക്കുന്ന ഒരു അംഗത്തിന് തുടർന്ന് യു.പി.എസ്.സി ചെയർമാൻ / യു.പി.എസ്.സി അംഗം അല്ലെങ്കിൽ അതേ സംസ്ഥാനത്തിൻ്റേയോ, മറ്റൊരു സംസ്ഥാനത്തിന്റേയോ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ എന്നീ പദവികൾ വഹിക്കാൻ കഴിയും.

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്.

• സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനും, മറ്റ് അംഗങ്ങളും തങ്ങളുടെ രാജി സമർപ്പിക്കേണ്ടത് സംസ്ഥാന ഗവർണർക്കാണ്.

• തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് 

1936 ൽ.

• തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷനായി മാറിയ വർഷം 

 1956

• തിരുവിതാംകൂർ പി.എസ്.സി.യുടെ ആദ്യ ചെയർമാൻ 

 ജി.ഡി. നോക്സ്

• കേരള പി.എസ്.സി.യുടെ ആദ്യ ചെയർമാൻ 

 വി.കെ. വേലായുധൻ

• തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് 

 1936 ൽ

• കൊച്ചിൻ സ്റ്റാഫ് സെലക്ഷൻ ബോർഡ് രൂപീകൃതമായത് 

1936 ൽ

• കൊച്ചിൻ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് 

1947 ൽ

• തിരു-കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് 

1949 ൽ

• കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് 

 1956 ൽ


ജോയിന്റ് സ്റ്റേറ്റ് പബ്ലിക് സർവ്വീസ് കമ്മീഷൻ
(Joint State Public Service Commission)

• ഒന്നോ അതിലധികമോ സംസ്ഥാനങ്ങൾ ചേർന്ന് ഒരു സംയുക്ത സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരിക്കാൻ സാധിക്കും.

• സംയുക്ത സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും മറ്റു അംഗങ്ങളെയും നിയമിക്കുന്നത് 

 രാഷ്ട്രപതി

• ചെയർമാന്റെയും മറ്റംഗങ്ങളുടെയും കാലാവധി 

6 വർഷം / 62 വയസ്സ്

സംസ്ഥാന ഇലക്ഷൻ കമ്മീഷൻ
(State Election Commission)

• സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് 

 ഗവർണർ

• സംസ്ഥാന ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 

5 വർഷം/65 വയസ്സ്

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പിൻ്റെ മേൽനോട്ടം, നേതൃത്വം, നിയന്ത്രണം എന്നിവയും വോട്ടർ പട്ടിക തയ്യാറാക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമാണ്.

• പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 

 21

• കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 

1993 ഡിസംബർ 3

• സംസ്ഥാന ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 

 ആർട്ടിക്കിൾ 243 (കെ)

• സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ തന്റെ രാജി സമർപ്പിക്കേണ്ടത് ആർക്കാണ് 

ഗവർണർക്ക്

• സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നേതൃത്വം നൽകുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ട്രൽ ഓഫീസറെ നിയമിക്കുന്നത്.

• ഭരണഘടനയിൽ ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 

 324

• ഇന്ത്യയിൽ വോട്ടവകാശം നിയമാവകാശമാണ്. പ്രായപൂർത്തി വോട്ടവകാശ (Universal Adult Suffrage) ത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

ആർട്ടിക്കിൾ 326

• വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി 

61

• 61-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം 

 1989

• വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച പ്രധാനമന്ത്രി 

രാജീവ് ഗാന്ധി

• തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ പോളിംഗ് ബൂത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഓഫീസർ 

 പ്രിസൈഡിംഗ് ഓഫീസർ

• പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പാണ് പ്രചാരണ പരിപാടികൾ അവസാനിപ്പിക്കേണ്ടത്.

• തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതും, പിൻവലിക്കുന്നതും ആരുടെ മുൻപിലാണ് 

 റിട്ടേണിംഗ് ഓഫീസർ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി

• രാഷ്ട്രപതി - 35 വയസ്സ്

• ഉപരാഷ്ട്രപതി - 35 വയസ്സ്

• രാജ്യസഭ - 30 വയസ്സ്

• ലോകസഭ - 25 വയസ്സ്

• സംസ്ഥാന നിയമസഭ - 25 വയസ്സ്

• പഞ്ചായത്തുകൾ - 21 വയസ്സ്

• നഗരസഭകൾ - 21 വയസ്സ്

സംസ്ഥാന ധനകാര്യ കമ്മീഷൻ
(State Finance Commission)

• സംസ്ഥാന ധനകാര്യ കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം 

243 (I), 243 (Y)

• സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് 

 ഗവർണ്ണർ

• കേരളാ സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ 

പി.എ. എബ്രഹാം (1994)

• 5-ാമത് കേരളാ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ 

ബി.എ. പ്രകാശ്

• 6-ാമത് സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ 

 എസ്.എം. വിജയാനന്ദ് (2019-2024)

• കേരളാ സംസ്ഥാന ധനകാര്യ കമ്മിഷന്റെ കാലാവധി 

 5 വർഷം

• കേരളാ സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് 

ഗവർണ്ണർക്ക്

• ആദ്യ കേരളാ സംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് 

 1994 ഏപ്രിൽ 23

• സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ രാജിക്കത്ത് സമർപ്പിക്കുന്നത് 

 ഗവർണ്ണർക്ക്

ജില്ലാ ആസൂത്രണ കമ്മിറ്റി (District Planning Committee)

• ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം 

 ആർട്ടിക്കിൾ 243 ZD

• ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലകൾ:
 
   • ഭരണസ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുടെ രൂപീകരണം
   
 • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകൽ
   
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ തലത്തിൽ യോജിപ്പിക്കൽ


സംസ്ഥാന സർക്കാരിന് വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്ന കമ്മീഷനുകൾ:

• സംസ്ഥാന വിവരാവകാശ കമ്മീഷൻ

• സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

• സംസ്ഥാന വനിതാ കമ്മീഷൻ

• സംസ്ഥാന ബാലാവകാശ കമ്മീഷൻ

___________________

10th level Preliminary stage III 2021

• ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് 
     (a) പ്രസിഡന്റിന്
     (b) കേന്ദ്രസർക്കാരിന്
     (c) പ്രധാനമന്ത്രിക്ക്
     (d) ലോകസഭാ സ്പീക്കർക്ക്
        ഉത്തരം : (b) കേന്ദ്രസർക്കാരിന്

 

Tags

Post a Comment