PSC EXAM
Live
wb_sunny

യൂറോപ്യൻമാരുടെ വരവും സംഭാവനകളും

യൂറോപ്യൻമാരുടെ വരവും സംഭാവനകളും


യൂറോപ്യൻമാരുടെ വരവും സംഭാവനകളും

• മധ്യകാലഘട്ടത്തിൽ കേരളവും യൂറോപ്പും തമ്മിലുള്ള വ്യാപാരബന്ധത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചത് അറബി വ്യാപാരികളായിരുന്നു. ഇടനിലക്കാരായ അറബികളെ ഒഴിവാക്കി നേരിട്ട് കേരളവുമായി ബന്ധം സ്ഥാപിക്കാൻ യൂറോപ്യൻമാർ ആഗ്രഹിച്ചു.

• 1453-ൽ ഓട്ടോമാൻ തുർക്കികൾ കോൺസ്റ്റാന്റനോപ്പിൾ പിടിച്ചെടുത്തതോടെ യൂറോപ്യൻമാർ ഇന്ത്യയിലേക്ക് പുതിയ കടൽമാർഗ്ഗങ്ങൾ തേടി.

പോർച്ചുഗീസുകാർ

• കേരളത്തിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി:

 പോർച്ചുഗീസുകാർ

• പോർച്ചുഗീസുകാർ കേരളത്തിലെത്തിയ വർഷം:

 1498

• ഇന്ത്യയിൽ കടൽമാർഗ്ഗമെത്തിയ ആദ്യ യൂറോപ്യൻ ശക്തി: 

പോർച്ചുഗീസുകാർ (1498)



വാസ്കോഡഗാമ

• കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ

• വാസ്കോഡഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗൽ രാജാവ്: 

മാനുവൽ ഒന്നാമൻ

• ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പിത്താൻ എന്ന് വാസ്കോഡ ഗാമയെ വിശേഷിപ്പിച്ചത് :

 പോർച്ചുഗലിലെ മാനുവൽ രാജാവ്

• ഗാമ കേരളത്തിലേക്ക് യാത്ര തിരിച്ച വർഷം : 

1497 (ലിസ്ബൺ)

• ഗാമ കേരളത്തിലെത്തിയ വർഷം : 

1498 മെയ് 20

• വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം: 

കാപ്പാട് (കോഴിക്കോട്)

• കാപ്പാട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് :

 ചേമഞ്ചേരി

• വാസ്കോഡഗാമയെ ഇന്ത്യയിലെത്തിച്ച കപ്പൽ :

 സാവോ ഗബ്രിയേൽ

• വാസ്കോഡഗാമയെ അനുഗമിച്ച മറ്റ് പോർച്ചുഗീസ് കപ്പലുകൾ : 

സാവോ റാഫേൽ, ബറിയോ


കപ്പിത്താൻമാർ

• സാവോ ഗബ്രിയേൽ - വാസ്കോ ഡ ഗാമ
• സാവോ റാഫേൽ - പൗലോ ഡ ഗാമ
• ബെറിയോ - നിക്കോളോ കോവിൽ ഹോ

_______________________

• വാസ്കോഡഗാമ കേരളത്തിലെത്തിയപ്പോൾ കോഴിക്കോട് ഭരിച്ചിരുന്നത്: 

സാമൂതിരി രാജാവ്

• 1498 മെയ് മാസത്തിൽ വന്ന ഗാമ 1498 നവംബറിൽ ലിസ്ബണിലേക്ക് മടങ്ങി.

• ഗാമ രണ്ടാമത് ഇന്ത്യയിൽ വന്ന വർഷം:

 1502 (കണ്ണൂർ)

• വാസ്കോഡഗാമ ക്രിസ്ത്യൻ പള്ളി എന്നു കരുതി പ്രാർത്ഥിച്ച ക്ഷേത്രം: 

പുത്തൂർ ക്ഷേത്രം (കോഴിക്കോട്)

• വാസ്കോഡഗാമ അവസാനമായി ഇന്ത്യയിലെത്തിയ വർഷം:

 1524

• ഗാമ ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി ആയ വർഷം: 

1524

• വാസ്കോഡഗാമ അന്തരിച്ച വർഷം:

 1524 ഡിസംബർ 24

വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം ആദ്യം അടക്കം ചെയ്ത സ്ഥലം: 

സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)

• കൊച്ചിയിൽ നിന്നും ഗാമയുടെ ഭൗതിക ശരീരം പോർച്ചുഗലിലേക്ക് കൊണ്ടുപോയ വർഷം: 

1539

• വാസ്കോഡഗാമയുടെ ഭൗതികശരീരം അടക്കം ചെയ്ത പോർച്ചുഗലിലെ പള്ളി: 

ജെറോനിമസ് കത്തീഡ്രൽ

• വാസ്കോഡ ഗാമയെ പരാമർശിക്കുന്ന പോർച്ചുഗീസ് കൃതി:

 ലൂസിയാഡ്‌സ് (Camoens)

• വാസ്കോഡഗാമ എന്ന പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം: 

ഗോവ

• ഗാമയുടെ കപ്പൽ എന്ന കൃതി രചിച്ചത്: 

പി. കുഞ്ഞിരാമൻ നായർ

• അറബി സഞ്ചാരി എന്ന വ്യാജേന കരമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസുകാരൻ:

 പെറോ ഡ കോവിൽഹ

• ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ:

 ബർത്തലോമിയോ ഡയസ് (1488)


കബ്രാൾ

• വാസ്കോഡഗാമയെ തുടർന്ന് ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ: 

പെഡ്രോ അൾവാരിസ് കബ്രാൾ (1500)

• കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ചത്: 

പെഡ്രോ അൽവാരിസ് കബ്രാൾ


ഫ്രാൻസിസ്കോ ഡി അൽമേഡ

• ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി.

• കണ്ണൂരിലെ സെന്റ് ആഞ്ജലോസ് കോട്ട പണികഴിപ്പിച്ച വ്യക്തി (1505).

• നാവികപ്പടയെ ശക്തമാക്കി സമുദ്രമേധാവിത്വത്തിലൂടെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി നീല ജലനയം (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി.

• കേരളത്തിലെ ആദ്യത്തെ പോർച്ചുഗീസ് ആസ്ഥാനം:

 കൊച്ചി

• കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് പരാമർശിക്കുന്ന അറബി കൃതി: 

തുഹ്ഫത്തുൾ മുജാഹിദ്ദീൻ

• തുഹ്ഫത്തുൾ മുജാഹിദ്ദീൻ രചിച്ചത്:

 ഷെയ്ഖ് സൈനുദ്ദീൻ


അൽബുക്കേർക്ക്

• ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി.

• പോർച്ചുഗീസ് ഇന്ത്യയുടെ യഥാർത്ഥ സ്ഥാപകൻ.

• ഇന്ത്യയിൽ കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ പോർച്ചുഗീസ് വൈസ്രോയി.

• 1510-ൽ ബീജാപ്പൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുത്ത പോർച്ചുഗീസ് വൈസ്രോയി.

• ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയി.

• യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ വൈസ്രോയി.

• ഇന്ത്യയിലെ പോർച്ചുഗീസ് അധീനപ്രദേശങ്ങളിൽ സതി നിരോധിച്ച വൈസ്രോയി.

• സങ്കരവാസസങ്കേതങ്ങൾ (Mixed Colony System) സ്ഥാപിക്കുന്ന നയം സ്വീകരിച്ച പോർച്ചുഗീസ് വൈസ്രോയി.

• വിജയനഗര സാമ്രാജ്യവുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച പോർച്ചുഗീസ് വൈസ്രോയി.

• ഇന്ത്യൻ സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നതിന് മറ്റ് യൂറോപ്യൻ ശക്തികളുടെ കപ്പലുകൾക്ക് പോർച്ചുഗീസുകാർ ഏർപ്പെടുത്തിയ നികുതി:

 കാർട്ടസ്



പോർച്ചുഗീസുകാരുടെ സംഭാവനകൾ

• കശുവണ്ടി, പുകയില, ആത്തിക്ക, പേരക്ക, പപ്പായ, കൈതച്ചക്ക തുടങ്ങിയ കാർഷിക വിളകൾ ആദ്യമായി ഇന്ത്യയിലെത്തിച്ചു.

• അച്ചടിവിദ്യ ഇന്ത്യയിൽ ആദ്യമായി കൊണ്ടുവന്ന വിദേശികൾ.

• യൂറോപ്യൻ യുദ്ധമുറകൾ ഇന്ത്യയിലാദ്യമായി പ്രചരിപ്പിച്ച വിദേശികൾ.

• ഇന്ത്യയിൽ യൂറോപ്യൻ ശൈലിയിൽ ഗൃഹ നിർമ്മാണവും പള്ളി നിർമ്മാണവും ആരംഭിച്ച വിദേശശക്തി.

• ഇന്ത്യയിൽ ആദ്യമായി കോട്ട നിർമ്മിച്ച വിദേശികൾ.

• ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ച വിദേശികൾ (കൊച്ചി).

• പോർച്ചുഗീസുകാർ കേരളത്തിൽ പണികഴിപ്പിച്ച കോട്ടകൾ:

    • കോട്ടപ്പുറം കോട്ട (കൊടുങ്ങല്ലൂർ)
    • സെന്റ് ആഞ്ചലോ കോട്ട (കണ്ണൂർ)
    • മാനുവൽ കോട്ട (വൈപ്പിൻ)
    • ചാലിയം കോട്ട (കോഴിക്കോട്)


• ഇംഗ്ലണ്ടിലെ രാജാവായ ചാൾസ് രണ്ടാമന് പോർച്ചുഗീസ് രാജകുമാരിയായ കാതറിനെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി ലഭിച്ച ഇന്ത്യൻ പ്രദേശം:

 ബോംബെ

• പോർച്ചുഗീസുകാർ ഇന്ത്യയിൽ പ്രചരിപ്പിച്ച കലാരൂപം: 

ചവിട്ടുനാടകം

• പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലി: 

ഗോഥിക് ശൈലി

• കേരളീയ മാതൃകയിൽ കൊച്ചിരാജാവിന് പോർച്ചുഗീസുകാർ പണിതുകൊടുത്ത കൊട്ടാരം:

 മട്ടാഞ്ചേരി കൊട്ടാരം (1555)

• മട്ടാഞ്ചേരി കൊട്ടാരം 1663-ൽ ഡച്ചുകാർ പുതുക്കി പണിഞ്ഞതിനാൽ ഡച്ചു കൊട്ടാരം എന്നറിയപ്പെടുന്നു.

• ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം: 

ഗോവ (1556)

• ഇന്ത്യയിൽ അച്ചടിക്കപ്പെട്ട ആദ്യ കൃതി: 

ഡോക്ട്രീന ക്രിസ്റ്റീന (സെൻ്റ് സേവ്യർ)


മാനുവൽ കോട്ട

• ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട: 

മാനുവൽ കോട്ട (കൊച്ചി, 1503)

• ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി

 മാനുവൽ കോട്ട

• മാനുവൽ കോട്ട പണികഴിപ്പിച്ചത് അൽബുക്കർക്ക്

• ആയ കോട്ട, വൈപ്പിൻ കോട്ട, പള്ളിപ്പുറം കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട: 

മാനുവൽ കോട്ട


ചാലിയം കോട്ട

• ചാലിയം കോട്ട നിർമ്മിച്ച പോർച്ചുഗീസ് ഗവർണർ:

 നുനോ ഡ കുൻഹ

• ചാലിയം കോട്ട സ്ഥാപിച്ച വർഷം 

1531 (കോഴിക്കോട്)

• കുഞ്ഞാലിമരയ്ക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട

• സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 

ചാലിയം കോട്ട

• ചാലിയം കോട്ട തകർത്തത് 

കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ


കുഞ്ഞാലിമരയ്ക്കാർ

• കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ നായകൻ

കുഞ്ഞാലിമരയ്ക്കാർ

• അടിച്ചിട്ട് കടന്നുകളയുക എന്ന സമരതന്ത്രം സ്വീകരിച്ചത്

കുഞ്ഞാലിമരയ്ക്കാർ

• മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) പണികഴിപ്പിച്ചത്

കുഞ്ഞാലി മരയ്ക്കാർ III (ഇരിങ്ങൽ)

• മൂറുകളുടെ അധിപൻ, ഇന്ത്യൻ മഹാസമുദ്രത്തിലെ അധിപൻ എന്നിങ്ങനെ അറിയപ്പെടുന്നത്

കുഞ്ഞാലി മരയ്ക്കാർ IV

• കുഞ്ഞാലി മരയ്ക്കാർ IV - നെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം 

എ.ഡി. 1600


Tags

Post a Comment