PSC EXAM
Live
wb_sunny

ശ്രീനാരായണഗുരു (1856-1928)

ശ്രീനാരായണഗുരു (1856-1928)



ശ്രീനാരായണഗുരു (1856-1928)

★ ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ:

ശ്രീനാരായണഗുരു

★ ശ്രീനാരായണഗുരു ജനിച്ച വർഷം:

1856 ആഗസ്റ്റ് 20, ചെമ്പഴന്തി (തിരുവനന്തപുരം)

★ ശ്രീനാരായണഗുരുവിന്റെ വീട് : 

വയൽവാരം

■ മാതാപിതാക്കൾ :

കുട്ടിയമ്മ, മാടനാശാൻ

■ ഭാര്യ : കാളി

■ നാണു ആശാൻ എന്നപേരിൽ അറിയപ്പെട്ടിരുന്നു.

★ ശ്രീനാരായണ ഗുരുവിന്റെ മഹത്തായ സന്ദേശം:

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്

★ ഏത് നദിയുടെ തീരത്താണ് അരുവിപ്പുറം പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത് :

നെയ്യാർ

★ ഏത് നദിയുടെ തീരത്താണ് അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്നത് :

 പെരിയാർ

★ ഗുരു സ്ഥാപിച്ച പരിഷ്‌കരണ പ്രസ്ഥാനം:

ശ്രീനാരായണ ധർമ്മ പരിപാലന യോഗം (S.N.D.P., 1903 മെയ് 15)

★ S.N.D.P.യുടെ ആസ്ഥാനം : 

കൊല്ലം

★ S.N.D.P.യുടെ ആജീവനാന്ത പ്രസിഡന്റ്:

ശ്രീനാരായണഗുരു

★ S.N.D.P.യുടെ ആദ്യ വൈസ്പ്രസിഡന്റ്:

ഡോ. പൽപു

★ S.N.D.P.യുടെ ആദ്യ സെക്രട്ടറി :

കുമാരനാശാൻ

★ ആരുടെ പ്രേരണയാലാണ് ഗുരു S.N.D.P. സ്ഥാപിച്ചത്:

ഡോ. പൽപു

★ ശ്രീനാരായണ ഗുരുവിനെ പെരിയ സ്വാമി എന്ന് വിശേഷിപ്പിച്ചത് :

 ഡോ. പൽപ്പു

★ S.N.D.P.യുടെ പത്രം നിലവിൽ അറിയപ്പെടുന്നത്: 

യോഗനാദം

★ എസ്.എൻ.ഡി.പിയുടെ ആദ്യമുഖപത്രം :

വിവേകോദയം (1904)

★ ഈഴവ ഗസറ്റ് എന്നറിയപ്പെടുന്നത് :

വിവേകോദയം

★ വിവേകോദയത്തിൻ്റെ ആദ്യ ഔദ്യോഗിക പത്രാധിപർ :

എം. ഗോവിന്ദൻ

★ S.N.D.P.യുടെ മുൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടന :

 വാവൂട്ട് യോഗം

★ 29-ാം വയസ്സിൽ ഗുരു സന്യാസം സ്വീകരിച്ച സ്ഥലം : 

മരുത്വാമല

★ 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' 'സംഘടനകൊണ്ട് ശക്തരാവുക' എന്നീ സന്ദേശങ്ങൾ ലോകത്തിന് നൽകിയ നവോത്ഥാന നായകൻ :

ശ്രീനാരായണഗുരു

★ ടാഗോർ നാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ ഗുരുവിനൊപ്പം ഉണ്ടായിരുന്നത് :

സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)

★ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി:

ശ്രീനാരായണഗുരു

★ ഗുരുവിനോടുള്ള ആദര സൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം:

1967 ആഗസ്റ്റ് 21

★ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം : 

1888

★ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ സംഭവം അറിയപ്പെടുന്നത് :

അരുവിപ്പുറം വിപ്ലവം

★ ഗുരു ശിവഗിരിയിൽ ശാരദാമഠത്തിൽ പ്രതിഷ്ഠ നടത്തിയ വർഷം :

 1912

★ അദ്വൈതാശ്രമം (ആലുവ) സ്ഥാപിച്ച വർഷം:

1913

★ ഗുരുവിന്റെ നേതൃത്വത്തിൽ സർവ്വമതസമ്മേളനം നടന്നത് :

 അദ്വൈതാശ്രമം (1924)

★ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ :

സദാശിവ അയ്യർ

★ താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ഗുരു ആഹ്വാനം ചെയ്‌ത സമ്മേളനം :

ആലുവ സമ്മേളനം

★ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം :

ശ്രീലങ്ക (1918, 1926)

★ ഗുരു ആദ്യമായി കാവിവസ്ത്രം ധരിച്ചത് :

ആദ്യ ശ്രീലങ്കൻ സന്ദർശന സമയത്ത്

★ ഗുരുവിന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് :

കൊളംബോ

★ ഗുരു തന്റെ ഭാര്യ കാളിയെക്കുറിച്ചെഴുതിയ കൃതി: 

കാളിമാല

★ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വാചകം ഉൾക്കൊള്ളിച്ചിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ കൃതി :

ജാതിമീംമാംസ


ഗുരുവുമായുള്ള കൂടിക്കാഴ്‌ചകൾ

ചട്ടമ്പിസ്വാമി ...... 1882 (അണിയൂർക്ഷേത്രം)

കുമാരനാശാൻ ............... 1891 (കായിക്കര)

ഡോ. പൽപ്പു ............... 1895 (ബാംഗ്ലൂർ)

അയ്യങ്കാളി ............... 1912 (ബാലരാമപുരം)

വാഗ്ഭടാനന്ദൻ ............... 1914 (ആലുവ)

രമണമഹർഷി ............... 1916

ടാഗോർ ............... 1922 (ശിവഗിരി)

ഗാന്ധിജി ............... 1925 (ശിവഗിരി)

ഗുരുവിന്റെ പ്രശസ്‌ത വരികൾ

■ അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" എന്ന വരികൾ ഗുരുവിൻ്റെ ഏതു
കൃതിയിലാണുള്ളത്:

ആത്മോപദേശ ശതകം (1897-ൽ രചിച്ചു)

■ കേരളത്തിലെ ഭഗവത്ഗീത എന്നറിയപ്പെടുന്നത്: 

ആത്മോപദേശ ശതകം

■ മദ്യം വിഷമാണ്. അതുണ്ടാക്കരുത്, വിൽക്കരുത് ഈ വാക്കുകൾ ആരുടേതാണ്: 

ശ്രീനാരായണഗുരു

■ അരുവിപ്പുറം ശിവക്ഷേത്ര ഭിത്തിയിൽ എഴുതിയ ഗുരുദേവൻ്റെ വാക്കുകൾ :

“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"

ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികൾ

ആത്മോപദേശ ശതകം, ദർശനമാല, ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്, ജാതിമീമാംസ, അർദ്ധനാരീശ്വരസ്തോത്രം, ദൈവദശകം (രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി രചിച്ച കൃതി), കുണ്ഡലിനിപ്പാട്ട്, നിർവൃതി പഞ്ചകം, ചിദംബരാഷ്ടകം, നിർവൃതി പഞ്ചകം,
വേദാന്തസൂത്രം ഷൺമുഖദശകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണദർശനം, ജാതിനിർണ്ണയം, ജാതിലക്ഷണം,
ശിവശതകം, ജനനിനവരത്നമഞ്ജരി, ചിജ്ജഡചിന്തകം

★ ഗുരുവിന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലേക്ക്
തർജ്ജമ ചെയ്തത് : 

നടരാജഗുരു

★ ഗുരുദേവനെക്കുറിച്ച് 'നാരായണം' എന്ന
നോവൽ എഴുതിയത് :

പെരുമ്പടവം ശ്രീധരൻ

★ ഗുരുദേവ കർണ്ണാമൃതം രചിച്ചത് :
കിളിമാനൂർ കേശവൻ

★ അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന
ക്ഷേത്രം: 

ശിവഗിരി ശാരദാ മഠം

★ ഗുരു രചിച്ച പച്ച മലയാള കൃതി :

ജാതിലക്ഷണം

★ ഗുരുവിന്റെ ആദ്യ രചന :

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

★ ശ്രീനാരായണഗുരുവിനേക്കാൾ ആത്മീയജ്ഞാനം കൈവന്ന ആരെയും ലോകസഞ്ചാരത്തിനിടയിൽ ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് പറഞ്ഞ വ്യക്തി :

രവീന്ദ്രനാഥ ടാഗോർ

★ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ :

ഏണസ്റ്റ് കിർക്

★ ശ്രീനാരായണഗുരുവിൻ്റെ ഗുരു :

രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ

★ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി :

ശ്രീനാരായണഗുരു

★ ശ്രീനാരായണഗുരുവിനെ രണ്ടാംബുദ്ധൻ എന്നു വിശേഷിപ്പിച്ച കവി :

ജി. ശങ്കരക്കുറുപ്പ്

★ ശ്രീനാരായണഗുരു സമാധിയായത് :

ശിവഗിരി

★ ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് :

കുന്നിൻപുറം

★ ഗുരു ആദ്യ കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം: 

കളവൻകോട് (1927)

★ ശ്രീനാരായണഗുരുവിന്റെ അവസാന വിഗ്രഹ പ്രതിഷ്ഠ :

കളവൻകോട് ക്ഷേത്രം - ആലപ്പുഴ

★ നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി:

ശ്രീനാരായണഗുരു

★ ജന്മദിനവും സമാധിദിനവും പൊതു അവധിയായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവോത്ഥാന നായകൻ :

ശ്രീനാരായണഗുരു

★ ശ്രീനാരായണഗുരുവിന്റെ രണ്ടാമത്തെ പ്രതിഷ്ഠ നടന്നത് :

ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രം

★ സത്യം, ധർമ്മം, സ്നേഹം, ദയ എന്നീ വാക്കുകൾ കൊത്തിയ ഫലകം ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച ക്ഷേത്രം :

മുരുക്കുംപുഴ

★ നാരായണഗുരുകുലങ്ങൾ ആരംഭിച്ചത് :

നടരാജഗുരു

★ ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിച്ച മരുത്വാമലയിലെ ഗുഹ :

പിള്ളത്തടം ഗുഹ

★ ശ്രീനാരായണഗുരുവിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന :

വിജ്ഞാനോദയം യോഗം

★ തിരുക്കുറൽ വിവർത്തനം ചെയ്തത് :

ശ്രീനാരായണഗുരു

★ ശ്രീനാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് :

കോട്ടയത്ത് വെച്ച് നടന്ന S.N.D.P.യോഗം (1927)

★ ഗുരു സ്കൂൾ തുടങ്ങിയത് : 

അഞ്ചുതെങ്ങ്

★ ശ്രീനാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം : 

 വെള്ള

★ ശ്രീനാരായണഗുരു തർജ്ജമ ചെയ്ത ഉപനിഷത്ത് :

ഈശോവാസ്യ ഉപനിഷത്ത്

★ ശ്രീനാരായണഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് :

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

★ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ.സുരേന്ദ്രൻ രചിച്ച നോവൽ :

ഗുരു

★ നാരായണഗുരു സ്വാമി എന്ന കൃതി രചിച്ചത്:

എം.കെ. സാനു

★ ശ്രീനാരായണഗുരു എന്ന മലയാളം സിനിമ സംവിധാനം ചെയ്‌തത്‌ :

പി.എ. ബക്കർ

★ ശ്രീനാരായണഗുരു ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ച സ്ഥലം :

കാഞ്ചീപുരം

★ ശിവഗിരി തീർത്ഥാടനം ആരംഭിച്ചത് :

1932

★ ഗുരുജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത് :

ബോധാനന്ദസ്വാമി

★ ശ്രീനാരായണഗുരു ആരെയാണ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചത് :

ബോധാനന്ദസ്വാമി

★ ശ്രീനാരായണഗുരുവിൻ്റെ ആദ്യ പ്രതിഷ്ഠ അനാച്ഛാദനം ചെയ്യപ്പെട്ട സ്ഥലം :

തലശ്ശേരി

★ ചട്ടമ്പിസ്വാമികൾക്ക് ശ്രീനാരായണഗുരു സമർപ്പിച്ച കൃതി :

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

★ ചട്ടമ്പിസ്വാമിയുടെ മരണം ആസ്പദമാക്കിയുള്ള ശ്രീനാരായണഗുരുവിൻ്റെ കൃതി :

നവമഞ്ജരി

★ ശ്രീനാരായണഗുരു തൈക്കാട് അയ്യയ്ക്ക് സമർപ്പിച്ച കൃതി :

ജനനി നവരത്ന മഞ്ജരി

★ ശ്രീനാരായണഗുരുവിന്റെ തമിഴ്കൃതി :

തേവാരപ്പത്തികങ്കൾ

★ ശ്രീനാരായണഗുരു അങ്ങോട്ട് പോയി സന്ദർശിച്ച ഏക വ്യക്തി :

രമണമഹർഷി

★ പ്രഥമ ശ്രീനാരായണഗുരു ഗ്ലോബൽ സെക്യുലാർ ആന്റ് പീസ് അവാർഡ് ലഭിച്ചത് :

ശശിതരൂർ

★ ശ്രീ നാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ :

കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

★ ശ്രീനാരായണഗുരു ജയന്തി വള്ളംകളി നടക്കുന്നത് :

കുമരകം (കോട്ടയം)

★ ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് :

നവി മുംബൈ (മഹാരാഷ്ട്ര)

★ ശ്രീനാരായണഗുരുവിന്റെ ദൈവദശകം ഒഡിയ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് :

ലോക്നാഥ് ബഹ്റ

★ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് :

ആർ. സുകുമാരൻ

★ മഹർഷി ശ്രീനാരായണഗുരു എന്ന കൃതി രചിച്ചത് :

ടി. ഭാസ്കരൻ

★ ഗുരു സമാധിയായ വർഷം : 

1928 സെപ്റ്റംബർ 20 (മലയാള മാസം 1104, കന്നി 5)

Tags

Post a Comment