PSC EXAM
Live
wb_sunny

ബലം

ബലം


 ബലം

• ഒരു വസ്തുവിൻ്റെ നിശ്ചലാവസ്ഥയ്ക്കോ, നേർരേഖയിലുള്ള സമ ചലനത്തിനോ മാറ്റം വരുത്തുകയോ മാറ്റം വരുത്താനുള്ള പ്രവണതയുളവാക്കുകയോ ചെയ്യുന്ന ഒരു തള്ള് അല്ലെങ്കിൽ വലിയാണ് ബലം.

• ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം :

ചലനം

• പ്രവൃത്തി = ബലം x സ്ഥാനാന്തരം (Work = Force x Displacement)

• ബലത്തിൻ്റെ SI യൂണിറ്റ് : ന്യൂട്ടൺ

• ബലത്തിൻ്റെ CGS യൂണിറ്റ് : ഡൈൻ (Dyne)

• 1 ന്യൂട്ടൺ = 10⁵ ഡൈൻ

---

വിവിധതരം ബലങ്ങൾ

• ഏറ്റവും ശക്തി കൂടിയ ബലം

    ന്യൂക്ലിയാർ ബലം

• ഏറ്റവും ശക്തി കുറഞ്ഞ ബലം

    ഗുരുത്വാകർഷണ ബലം

• മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :

    പേശീബലം (Muscular Force)

• കാന്തം പ്രയോഗിക്കുന്ന ബലം :

    കാന്തിക ബലം (Magnetic Force)

• മുടിയിലുരസിയ പ്ലാസ്റ്റിക് പേനയ്ക്ക് ചെറിയ കടലാസു കഷണങ്ങളെ ആകർഷിക്കാൻ കഴിയുന്ന ബലം :

    സ്ഥിത വൈദ്യുത ബലം (Electrostatic Force)

• പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലം :

    ഗുരുത്വാകർഷണ ബലം (Gravitational Force)

ചലനവുമായി ബന്ധപ്പെട്ട ബലം:

യാന്ത്രിക ബലം (Mechanical Force)

• വസ്തുക്കൾ തമ്മിൽ പരസ്പര സമ്പർക്കത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ബലം:

    സമ്പർക്കബലം

    ഉദാ :- ഘർഷണബലം, വലിവ് ബലം, പ്രതലബലം, വിസ്കസ് ബലം

• വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലം:

    സമ്പർക്കരഹിത ബലം

    ഉദാ :- ന്യൂക്ലിയാർ ബലം, വൈദ്യുതകാന്തിക ബലം, ഗുരുത്വാകർഷണ ബലം

---

ഘർഷണം

• ഒരു വസ്തുവിൻ്റെ മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം:

    ഘർഷണ ബലം (Frictional Force)

• ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഘർഷണബലം അനുഭവപ്പെടുന്നു.

• ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം:

    ഉരുളൽ ഘർഷണം (Rolling Friction)

• ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ നിരക്കി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം:

    നിരങ്ങൽ ഘർഷണം (Sliding Friction)

• ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തെക്കാൾ കുറവായിരിക്കും.

• ഘർഷണം കുറയ്ക്കുന്നതിനായി വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ പറയുന്ന പേര്:

    ധാരാരേഖിതമാക്കൽ (Streamlining)

• ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ:

    സ്നേഹകങ്ങൾ (Lubricants)

• സ്നേഹകങ്ങൾക്കുദാഹരണം:

    എണ്ണ, ഗ്രീസ്

• ഖരാവസ്ഥയിലുള്ള ഒരു സ്നേഹകം:

    ഗ്രാഫൈറ്റ്

• ഘർഷണം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ:

    • സ്നേഹകങ്ങൾ ഉപയോഗിക്കുക
    • യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയിൽ ബാൾ ബെയറിംഗുകൾ ഉപയോഗിക്കുക
    • വാഹനങ്ങളുടെ ടയറുകളിൽ ചാലുകൾ ഇടുന്നു.

ഘർഷണത്തിൻ്റെ ഉപയോഗങ്ങളും ദോഷങ്ങളും

ഘർഷണം കൊണ്ടുള്ള ഗുണങ്ങളും ഉപയോഗങ്ങളും:

    • തീകൊള്ളികളി തീപ്പെട്ടിയിൽ ഉരയ്ക്കുന്നു.

    • വസ്തുക്കളെ പിടിക്കാൻ സാധിക്കുന്നു

     • തറയിലൂടെ നടക്കാൻ സാധിക്കുന്നു

    • പാരച്യൂട്ട് സുഖമായി താഴത്തിറങ്ങാൻ സഹായിക്കുന്നു.

    • ഉൽക്കകൾ അന്തരീക്ഷത്തിൽ കത്തിച്ചാരമാകുന്നു.

ഘർഷണത്തിൻ്റെ ദോഷങ്ങൾ:

    • യന്ത്രങ്ങളുടെ തേയ്മാനം

    • ഇന്ധനനഷ്ടം

    • ടയർ തേഞ്ഞ് തീരുന്നു

    • വായുവുമായുള്ള ഘർഷണം വാഹനത്തിൻ്റെ വേഗത കുറയ്ക്കുന്നു.


ദ്രാവക മർദ്ദം

• ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപ്തമർദ്ദം :

    ദ്രാവകമർദ്ദം

• ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിൻ്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്.

• ദ്രാവകമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ :

    • ദ്രാവകയൂപത്തിൻ്റെ ഉയരം (h)
    • ദ്രാവകത്തിൻ്റെ സാന്ദ്രത (d)

• യൂണിറ്റ് പരപ്പളവിലുള്ള ദ്രാവകയൂപത്തിൻ്റെ ഭാരത്തിന് അനുപാതികമാണ് ദ്രാവകമർദ്ദം.

• ദ്രാവകയൂപത്തിൻ്റെ ഉയരം (h), ദ്രാവകത്തിൻ്റെ സാന്ദ്രത (d) ഗുരുത്വാകർഷണം മൂലമുള്ള ത്വരണം(g) ആയാൽ ദ്രാവകമർദ്ദം, P = hdg

• ദ്രാവകയൂപത്തിൻ്റെ ഉയരം കൂടുന്നത് അനുസരിച്ച് അത് പ്രയോഗിക്കുന്ന മർദ്ദവും കൂടുന്നു.

• ഒരു ദ്രാവകയൂപത്തിൽ ഒരേ ഉയരത്തിലുള്ള എല്ലാ ബിന്ദുക്കളിലും അനുഭവപ്പെടുന്ന ദ്രാവകമർദ്ദം തുല്യമായിരിക്കും.

• ഒരു ദ്രാവകത്തിൻ്റെ അടിവശത്തുനിന്ന് മുകളിലേക്ക് ഉയർന്നു വരുന്ന വായു കുമിളകളുടെ വലുപ്പം കൂടുന്നതിനു കാരണം :

    വാതകമർദ്ദത്തിലുള്ള വ്യത്യാസം

• അണക്കെട്ടുകൾ പണിയുമ്പോൾ അടിവാരം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിൻ്റെ കാരണം :

    ആഴംകൂടുമ്പോൾ ദ്രാവകമർദ്ദം കൂടുന്നു

• വ്യത്യസ്ത ദ്രാവകങ്ങൾ പ്രയോഗിക്കുന്ന മർദ്ദം വ്യത്യസ്തമായിരിക്കും.

• ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    മർദ്ദമാപിനി

Tags

Next
This is the most recent post.
Previous
Older Post

Post a Comment