കുര്യക്കോസ് ഏലിയാസ് ചാവറ (1805-1871)
കുര്യക്കോസ് ഏലിയാസ് ചാവറ (1805-1871)
★ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ (ചാവറയച്ചൻ) ജനനം :
1805 ഫെബ്രുവരി 10, കൈനകരി (ആലപ്പുഴ)
» പിതാവ് : ഇക്കോ കുര്യാക്കോസ്
» മാതാവ് : മറിയതോപ്പിൽ
★ സാക്ഷരതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്:
ഏലിയാസ് കുര്യാക്കോസ് ചാവറ
★ എല്ലാ പള്ളിയോടൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടു വച്ചത് :
ഏലിയാസ് കുര്യാക്കോസ് ചാവറ
» ഇതനുസരിച്ചാണ് കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന പേര് ലഭിച്ചത്.
★ വിദേശീയരുടെ സഹായത്തോടെ കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് :
ഏലിയാസ് കുര്യാക്കോസ് ചാവറ
★ കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് (കോട്ടയം) സ്ഥാപിച്ച പ്രസ് :
സെന്റ് ജോസഫ് പ്രസ് (കേരളത്തിലെ മൂന്നാമത്തെ പ്രസ്)
» സെന്റ് ജോസഫ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം :
ജ്ഞാനപീയുഷം
★ നസ്രാണി ദീപിക പത്രം ആദ്യമായി അച്ചടിച്ചത് :
സെന്റ് ജോസഫ് പ്രസ്
★ ദീപിക പത്രത്തിന്റെ സ്ഥാപകൻ :
നിധിരീക്കൽ മാണിക്കത്തനാർ (1887)
★ ഏലിയാസ് കുര്യാക്കോസ് ചാവറയുടെ മുഖ്യ കൃതികൾ :
ആത്മാനുതാപം (മഹാകാവ്യം), അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങൾ, നല്ല അപ്പന്റെ ചാവരുൾ, നാളാഗമങ്ങൾ, നാല്പതുമണിയുടെ ക്രമം
★ കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം :
1987 ഡിസംബർ 20
★ ഏതു നവോത്ഥാന നായകനുമായാണ് പിടിയരി സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നത് :
ഏലിയാസ് കുര്യാക്കോസ് ചാവറ
★ സാധാരണക്കാർക്കായി സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി കൊടുക്കാൻ ചാവറയച്ചൻ കണ്ടത്തിയ മാർഗം :
പിടിയരി സമ്പ്രദായം
★ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയായ CMI (കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സ്ഥാപിച്ചത് :
ഏലിയാസ് കുര്യാക്കോസ് ചാവറ (1831, മാന്നാനം, കോട്ടയം)
★ ചാവറയച്ചൻ അന്തരിച്ച വർഷം:
1871 (കൂനൻമാവ്)
★ ചാവറയച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് :
മാന്നാനം (കോട്ടയം)
★ കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം :
1986 ഫെബ്രുവരി 8
★ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് :
ജോൺപോൾ II മാർപാപ്പ
★ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്:
2014 നവംബർ 23
★ ചാവറയച്ചനൊപ്പം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് :
അൽഫോൺസാമ്മ
★ ചാവറയച്ചനൊപ്പം വിശുദ്ധയായി പ്രഖ്യാപിച്ചത്:
ഏവു പ്രാസ്യാമ്മ
★ ചാവറയച്ചൻ സ്ഥാപിച്ച സന്യാസി സഭ :
സിസ്റ്റേഴ്സ് ഓഫ് ദ മദർ ഓഫ് കാർമ്മൽ
★ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവചരിത്രം :
ജീവിതം തന്നെ സന്ദേശം
Post a Comment