PSC EXAM
Live
wb_sunny

പുന്നപ്ര വയലാർ സമരം (1946)

പുന്നപ്ര വയലാർ സമരം (1946)


 പുന്നപ്ര വയലാർ സമരം (1946)

★ തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ സി. പി. രാമസ്വാമിയുടെ അമേരിക്കൻ മാതൃകയിലുള്ള ഭരണത്തിനെതിരെയും സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് എതിരെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജനമുന്നേറ്റ സമരം :

പുന്നപ്ര വയലാർ സമരം

★ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്ന സമരം :

പുന്നപ്ര വയലാർ സമരം

★ ദിവാൻ സി.പി. രാമസ്വാമി അയ്യരെ 1947 ജൂലൈ 25ന് വധിക്കാൻ ശ്രമിച്ചത് :

കെ.സി.എസ്. മണി

★ പുന്നപ്ര-വയലാർ സമരത്തിന് നേതൃത്വം നൽകിയത് :

കെ. ശങ്കരനാരായണൻ തമ്പി, ടി.വി. തോമസ്, പത്രോസ്, സഖാവ് സുഗതൻ

★ 1948 മാർച്ച് 24-ാം തീയതി തിരുവിതാം കൂറിലെ ആദ്യ ജനകീയ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് അധികാരത്തിലെത്തിയത് :

പട്ടം താണുപിള്ള

വിമോചനസമരം (1959)

■ ഇ.എം.എസ് മന്ത്രിസഭയുടെ വിദ്യാഭ്യാസബിൽ, കർഷകബിൽ എന്നിവയ്ക്കെതിരെ നടന്ന സമരം.

★ വിമോചന സമരത്തിന് നേതൃത്വം നൽകിയ നേതാവ് :

മന്നത്ത് പത്മനാഭൻ

 സമരത്തെത്തുടർന്ന് കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തു (1959 ജൂലായ് 31).

പാലിയം സത്യഗ്രഹം (1947)

★ പാലിയത്തച്ചന്മാരുടെ വക ചേന്ദമംഗലത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന പാലിയം റോഡിലൂടെ സഞ്ചരിക്കാൻ അയിത്ത ജാതിക്കാർക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ പ്രശ്നത്തെച്ചൊല്ലി എല്ലാ രാഷ്ട്രീയകക്ഷികളും സമുദായ സംഘടനകളും ഒത്തുചേർന്ന് നടത്തിയ സമരം :

പാലിയം സത്യഗ്രഹം

★ സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ നടന്ന ആദ്യ സത്യഗ്രഹം :

പാലിയം സത്യഗ്രഹം

★ പാലിയം സത്യഗ്രഹത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത് :

സി.കേശവൻ (1947 ഡിസംബർ 7)

★ പാലിയം സത്യഗ്രഹത്തിൽ രക്തസാക്ഷിയായ വ്യക്തി :

എ. ജി. വേലായുധൻ



മറ്റു പ്രധാന സംഭവങ്ങൾ

■ അഡയാറിൽ ആനിബസന്റ് ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിന് മലബാറിൽ നേതൃത്വം നൽകിയത്:

 കെ.പി. കേശവമേനോൻ

■ കെ.പി. കേശവമേനോൻ ആരംഭിച്ച പത്രം:

 മാതൃഭൂമി (1923)

■ മുഹമ്മദ് അബ്‌ദുൽ റഹ്മാൻ ആരംഭിച്ച പ്രസിദ്ധീകരണം : 

 അൽ അമീൻ (1924)

» കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് : 

 മുഹമ്മദ് അബ്ദുൽ റഹ്മാൻ

■ പയ്യന്നൂരിൽ നടന്ന നാലാം ഐക്യകേരള രാഷ്ട്രീയ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത് :

 ജവഹർലാൽ നെഹ്റു (1928)

■ മലബാറിൽ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് :

 ഡോ. കെ.ബി. മേനോൻ

■ വിദ്യാർത്ഥികൾക്ക് ബസ്, ബോട്ട് എന്നിവയിൽ യാത്രചെയ്യുന്നതിനു വേണ്ടി ട്രാവൽ കൺസഷൻ എന്ന ആവശ്യവുമായി കെ.എസ്.യു നടത്തിയ സമരം : 

 ഒരണ സമരം (1957)

■ കേരളത്തിലാദ്യമായി അയിത്തത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭം :

തളിക്ഷേത്ര പ്രക്ഷോഭം

► കോഴിക്കോട് തളിക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിനായി 1917-ൽ നടന്ന സമരം

■ ക്വിറ്റ് ഇന്ത്യാസമരത്തോടനുബന്ധിച്ച് മലബാറിൽ നടന്ന ബോംബ് കേസ് :

കീഴരിയൂർ ബോംബ് കേസ് (1942)

■ 1926-ൽ നടന്ന ശുചീന്ദ്രം സത്യഗ്രഹത്തിന്റെ പ്രമുഖ നേതാക്കൾ :

പെരുമൺ പണിക്കർ, എം. സുബ്രഹ്മണ്യപിള്ള, ഗാന്ധിദാസ്, എം.ഇ. നായിഡു

■ ശുചീന്ദ്രത്തെ താണുമലയൻ ക്ഷേത്രത്തിൽ അവർണ ഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച് സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടന്ന സത്യാഗ്രഹം :

 ശുചീന്ദ്രം സത്യഗ്രഹം

■ മലബാറിലെ കൊളോണിയൽ ചൂഷണത്തിനെതിരെ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം :

 മൊറാഴ സമരം (1940)

■ തൃശൂരിലെ കൂടൽ മാണിക്യക്ഷേത്രത്തിലെ നിരത്തുകളിലൂടെ എല്ലാ ഹിന്ദുക്കൾക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന
സമരം :

 കുട്ടൻകുളം സമരം (1946)

ഐക്യകേരളം

■ ഐക്യകേരളം എന്ന ആവശ്യം ആദ്യം ഉന്നയിച്ച സമ്മേളനം :

നാട്ടുരാജ്യ പ്രജാസമ്മേളനം (1928, എറണാകുളം)

■ തൃശൂരിൽ ചേർന്ന (1947) ഐക്യ കേരള സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ :

കെ. കേളപ്പൻ

■ ഐക്യകേരളസമ്മേളനം ഉദ്ഘാടനം ചെയ്ത കൊച്ചി രാജാവ് :

രാമവർമ്മ പരിഷത്ത്

■ ഫ്രഞ്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ പ്രദേശങ്ങളുടെ സ്വാതന്ത്ര്യത്തിനായി മയ്യഴിമഹാജനസഭയുടെ നേതൃത്വത്തിൽ
നടത്തിയ സമരം :

മയ്യഴി ജനകീയസമരം

■ മയ്യഴി ജനകീയസമരത്തിന്റെ നേതാവ് :

ഐ.കെ. കുമാരൻ മാസ്റ്റർ

■ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് :

ഐ.കെ. കുമാരൻ മാസ്റ്റർ

■ പോണ്ടിച്ചേരി (പുതുശ്ശേരി)യുടെ ഭാഗമായി മാഹി ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം:

1954

Tags

Post a Comment