ചട്ടമ്പിസ്വാമികൾ (1853-1924)
ചട്ടമ്പിസ്വാമികൾ (1853-1924)
★ ചട്ടമ്പിസ്വാമി ജനിച്ച വർഷം:
1853 ആഗസ്റ്റ് 25, കണ്ണമ്മൂല (കൊല്ലൂർ, തിരുവനന്തപുരം)
★ ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം :
കുഞ്ഞൻ പിള്ള
» അച്ഛൻ : വസുദേവശർമ്മ
» അമ്മ : നാങ്കമ്മ
★ ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം :
ഉള്ളൂർക്കോട് വീട്
ചട്ടമ്പിസ്വാമിയുടെ ബാല്യകാല നാമം :
അയ്യപ്പൻ
» അക്കാലത്ത് ക്ലാസിലെ മോണിട്ടർ (ചട്ടമ്പി) ആയിരുന്നതിനാൽ പില്ക്കാലത്ത് ചട്ടമ്പിയെന്നും പിന്നീട് ചട്ടമ്പിസ്വാമികൾ എന്നും അറിയപ്പെട്ടു.
★ ചട്ടമ്പിസ്വാമിയുടെ ആദ്യ ഗുരുനാഥൻ :
രാമൻപിള്ള ആശാൻ
★ ഹിന്ദുമതത്തിന്റെ അന്തഃസത്ത മുറുകെപ്പിടിച്ച് കേരളത്തിന്റെ നവോത്ഥാനത്തിന് വഴിതെളിച്ച സന്യാസി വര്യൻ :
ചട്ടമ്പിസ്വാമികൾ
★ ചട്ടമ്പിസ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് :
എട്ടരയോഗം
★ കാവിയും, കമണ്ഡലുവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത്:
ചട്ടമ്പിസ്വാമികൾ
★ നായർ സമുദായ പരിഷ്കർത്താവ് എന്നറിയപ്പെടുന്നത്:
ചട്ടമ്പിസ്വാമികൾ
★ സ്വാമികളുടെ രചനകൾ :
പ്രാചീന മലയാളം, ആദിഭാഷ, വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, നിജാനന്ദവിലാസം, പുനർജൻമ നിരൂപണം, വേദാന്തസാരം, കേരളത്തിലെ ദേശനാമങ്ങൾ, മോക്ഷപ്രദീപഖണ്ഡനം
★ “തീപോലുള്ള വാക്കുകൾ കത്തിപ്പോകാത്തത് ഭാഗ്യം” ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയെക്കുറിച്ചാണ് വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്:
വേദാധികാര നിരൂപണം
★ 1882-ൽ കണ്ടുമുട്ടിയശേഷം ജീവിതാവസാനം വരെ ഒരുമിച്ച് പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താക്കൾ :
ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു
★ ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും കണ്ടുമുട്ടിയ സ്ഥലം:
അണിയൂർക്ഷേത്രം
★ പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി വിവേചനത്തിനെതിരെ സ്വാമികൾ രചിച്ച കൃതി :
പ്രാചീന മലയാളം
★ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ എറണാകുളത്തു വച്ച് ചട്ടമ്പിസ്വാമികളുമായി കൂടിക്കാഴ്ച നടത്തിയ വർഷം :
1892
★ മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് ചട്ടമ്പിസ്വാമികളെക്കുറിച്ച് പറഞ്ഞത് :
സ്വാമി വിവേകാനന്ദൻ
★ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലം :
പന്മന, കൊല്ലം (1924 മെയ് 5)
» മോക്ഷപ്രദീപം: ബ്രഹ്മാനന്ദ ശിവയോഗി
» മോക്ഷപ്രദീപ ഖണ്ഡനം : ചട്ടമ്പിസ്വാമികൾ
★ സമാധിസ്ഥലത്ത് സ്വാമികളുടെ ശിഷ്യന്മാർ നിർമ്മിച്ച ക്ഷേത്രം :
ബാലഭട്ടാരകക്ഷേത്രം
★ ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം:
വടിവീശ്വരം (തമിഴ്നാട്)
★ ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാർ :
ബോധേശ്വരൻ, കുമ്പളത്ത് ശങ്കുപിള്ള, നീലകണ്ഠതീർത്ഥപാദർ, തീർത്ഥപാദ പരമഹംസർ
★ ഷൺമുഖദാസൻ എന്ന പേര് ചട്ടമ്പിസ്വാമിക്ക് നൽകിയത് :
തൈക്കാട് അയ്യ
★ കേരളത്തിന്റെ സാംസ്കാരിക ഗാനമായ ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് :
ബോധേശ്വരൻ
★ ചട്ടമ്പിസ്വാമികളുടെ ചിത്രം അച്ചടിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത് :
2014 ഏപ്രിൽ 30
★ ചട്ടമ്പിസ്വാമിയെക്കുറിച്ച് ശ്രീനാരായണഗുരു എഴുതിയ കൃതി :
നവരത്നമഞ്ജരി
★ ചട്ടമ്പിസ്വാമികളുടെ സമാധിയെ അനുസ്മരിച്ച് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി :
സമാധിസപ്തകം
★ അബ്രാഹ്മണർക്കും വേദങ്ങൾ പഠിക്കുവാനും ഈശ്വരനെ ആരാധിക്കുവാനും അർഹതയുണ്ടെന്ന് പറഞ്ഞ നവോത്ഥാന നായകൻ :
ചട്ടമ്പിസ്വാമികൾ
★ ഷൺമുഖദാസൻ, സർവ്വവിദ്യാധിരാജൻ, കേരളയോഗീശ്വരൻ എന്നീ പേരുകളിലറിയപ്പെടുന്ന സാമുദായിക പരിഷ്കർത്താവ്:
ചട്ടമ്പിസ്വാമികൾ
★ അയിത്തം, തിരണ്ടുകുളി, താലികെട്ട് കല്യാണം, ബ്രാഹ്മണ മേധാവിത്വം, അനാചാരങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകൻ :
ചട്ടമ്പിസ്വാമികൾ
★ പന്മനയിൽ ബാലഭട്ടാരകക്ഷേത്രം സ്ഥാപിച്ച ചട്ടമ്പിസ്വാമിയുടെ ശിഷ്യൻ :
കുമ്പളത്ത് ശങ്കുപിള്ള
★ തൈക്കാട് അയ്യയെ ശ്രീനാരായണഗുരുവിന് പരിചയപ്പെടുത്തിക്കൊടുത്തത് :
ചട്ടമ്പിസ്വാമികൾ
★ ചട്ടമ്പിസ്വാമികൾ അറിവ് സമ്പാദിച്ച ചികിത്സാവിഭാഗം :
സിദ്ധവൈദ്യം
★ അയിത്തം അറബിക്കടലിൽ കളയേണ്ട കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ :
ചട്ടമ്പിസ്വാമികൾ
★ സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമിയുടെ ഗുരു :
സുബജടാപാഠികൾ
★ തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ :
ചട്ടമ്പിസ്വാമികൾ
★ അവർണർക്കും വേദം പഠിക്കാം എന്നുസ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി :
വേദാധികാരനിരൂപണം
★ ചട്ടമ്പിസ്വാമികളുടെ ജന്മദിനം (ആഗസ്റ്റ് 25) ആചരിക്കുന്നത് :
ജീവകാരുണ്യദിനം
★ 'ചട്ടമ്പിസ്വാമികൾ : ജീവിതവും കൃതികളും' എന്ന കൃതി രചിച്ചത് :
കെ. മഹേശ്വരൻ നായർ
★ ചട്ടമ്പിസ്വാമികൾ : ജീവിതവും ദർശനവും എഴുതിയത് :
ബി.എസ്. മണി മാത്യു
Post a Comment