ഡോ. അയ്യത്താൻ ഗോപാലൻ (1861-1948)
ഡോ. അയ്യത്താൻ ഗോപാലൻ (1861-1948)
★ അയ്യത്താൻ ഗോപാലൻ ജനിച്ചത് :
മാർച്ച് 3, തലശ്ശേരി
>> പിതാവ് : അയ്യത്താൻ ചന്ദൻ
>> മാതാവ് : കല്ലാട്ട് ചിരുതമ്മാൾ
★ രാജാറാം മോഹൻ റായ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകൻ :
അയ്യത്താൻ ഗോപാലൻ
★ ബ്രഹ്മസമാജത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അയ്യത്താൻ ഗോപാലൻ രൂപീകരിച്ച സംഘടന :
സുഗുണവർദ്ധിനി
★ ഹരിജന വിദ്യാഭ്യാസത്തിനായി കോഴിക്കോട് ചന്ദാവർക്കർ എലിമെന്ററി സ്കൂൾ തുടങ്ങിയ സാമൂഹിക പരിഷ്കർത്താവ് :
അയ്യത്താൻ ഗോപാലൻ
★ സാമൂഹികപരിഷ്‌കരണപ്രവർത്തനങ്ങളെ മുൻനിർത്തി ബ്രിട്ടീഷ് സർക്കാർ അയ്യത്താൻ ഗോപാലന് നൽകിയ ബഹുമതി :
റാവു സാഹേബ് പട്ടം (1917)
★ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്:
കോഴിക്കോട്
★ ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോറിന്റെ കൃതി :
ബ്രഹ്മധർമ്മ
★ "ബ്രഹ്മധർമ്മ' എന്ന പുസ്‌കം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാമൂഹ്യ പരിഷ്കർത്താവ് :
അയ്യത്താൻ ഗോപാലൻ
★ അയ്യത്താൻ ഗോപാലന്റെ കൃതികൾ :
സാരംജിനി പരിണയം, സുശീലാ ദുഃഖം (നാടകം)

Post a Comment