അയ്യങ്കാളി (1863-1941)
അയ്യങ്കാളി (1863-1941)
★ അയ്യങ്കാളി ജനിച്ച വർഷം :
1863 ആഗസ്റ്റ് 28, വെങ്ങാനൂർ (തിരുവനന്തപുരം)
» മാതാവ് : മാല
» പിതാവ് : അയ്യൻ
★ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് :
അയ്യങ്കാളി
★ അയ്യങ്കാളിയെ പുലയരാജാവ് എന്ന് വിശേഷിപ്പിച്ചത് :
ഗാന്ധിജി
★ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി സമരം നടന്നത് :
1893 (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)
★ പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സമരം :
വില്ലുവണ്ടിസമരം
★ പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കായി അയ്യങ്കാളി കുടിപള്ളിക്കൂടം ആരംഭിച്ച സ്ഥലം:
വെങ്ങാനൂർ (1904)
★ പിന്നോക്കജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ അനുവദിച്ച രാജാവ് :
ശ്രീമൂലം തിരുനാൾ
★ പുലയസമുദായത്തിന്റെ വളർച്ചയ്ക്കായി സാധുജനപരിപാലന സംഘം 1907-ൽ സ്ഥാപിച്ചത് :
അയ്യങ്കാളി
★ സാധുജനപരിപാലനസംഘം രൂപീകരിക്കുന്നതിന് മാതൃകയായ സംഘടന :
എസ്.എൻ.ഡി.പി.
★ സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം :
1938
★ സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം :
സാധുജനപരിപാലിനി (ഇന്ത്യയിലെ ആദ്യ ദളിത് പത്രം)
★ സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ :
ചെമ്പം തറ കാളിച്ചോതി കറുപ്പൻ
★ ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളി നാമനിർദ്ദേശം ചെയ്യപ്പെട്ടത് :
1910
★ ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ:
അയ്യങ്കാളി
★ അയ്യങ്കാളി ആദ്യമായി ശ്രീമൂലം പ്രജാ സഭയിൽ അംഗമായത് :
1911
★ ശ്രീമൂലം പ്രജാസഭയിൽ 28 വർഷം തുടർച്ചയായി അംഗമായിരുന്നത് :
അയ്യങ്കാളി
★ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിലെ വിശേഷിപ്പിച്ചത്:
ഇന്ദിരാഗാന്ധി
★ ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു എന്നു പറഞ്ഞത് :
അയ്യങ്കാളി
★ ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞത്:
ശ്രീനാരായണഗുരു
★ 1915-ൽ നടന്ന കല്ലുമാല സമരത്തിന് നേതൃത്വം നൽകിയത് :
അയ്യങ്കാളി
★ കല്ലുമാല സമരം നടന്ന സ്ഥലം:
പെരിനാട്, കൊല്ലം
★ അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം :
1937
★ അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നത് :
ചിത്രകൂടം (വെങ്ങാനൂർ)
★ അയ്യങ്കാളിയുടെ ശവകുടീരം :
പാഞ്ചജന്യം (വെങ്ങാനൂർ)
★ തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ച നവോത്ഥാന നായകൻ :
അയ്യങ്കാളി
★ തൊണ്ണൂറാമാണ്ട് ലഹള (പുലയ ലഹള, ഊരൂട്ടമ്പലം ലഹള) നടന്ന വർഷം :
കൊല്ലവർഷം 1090 (1915)
★ തൊണ്ണൂറാമാണ്ട് ലഹളയ്ക്ക് നേതൃത്വം നൽകിയത് :
അയ്യങ്കാളി
★ ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്നത് :
അയ്യങ്കാളി
★ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം :
2010
★ കവടിയാറിലെ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് :
ഇന്ദിരാഗാന്ധി (1980)
★ അയ്യങ്കാളി പ്രതിമയുടെ ശില്പി:
ഇസ്രാ ഡേവിഡ്
★ അയ്യങ്കാളിയോടുള്ള ബഹുമാനാർത്ഥം സ്റ്റാമ്പ്
പുറത്തിറങ്ങിയ വർഷം :
2002 ആഗസ്റ്റ് 12
★ മഹാത്മാ അയ്യങ്കാളി എന്ന ചിത്രം സംവിധാനം
ചെയ്തത് :
സൂര്യദേവ
★ ന്യൂഡൽഹിയിൽ നടന്ന അയ്യങ്കാളിയുടെ 152-ാമത് ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി:
നരേന്ദ്രമോദി
★ സംസ്ഥാന പട്ടികജാതി വികസനവകുപ്പിന്റെ ആസ്ഥാനം :
അയ്യങ്കാളി ഭവൻ (തൃശൂർ)

Post a Comment