PSC EXAM
Live
wb_sunny

ഡോ. പൽപ്പു (1863-1950)

ഡോ. പൽപ്പു (1863-1950)


 ഡോ. പൽപ്പു (1863-1950)

★ ഡോ. പൽപ്പു ജനിച്ച വർഷം:

1863 നവംബർ 2, പേട്ട (തിരുവനന്തപുരം)

★ പൽപ്പുവിന്റെ മുഴുവൻ പേര്:

പത്മനാഭൻ പൽപ്പു

★ പൽപ്പുവിന്റെ കുട്ടിക്കാല നാമം:

കുട്ടിയപ്പി

★ ഈഴവ മഹാസഭയ്ക്ക് രൂപം നൽകിയ നേതാവ് :

ഡോ. പൽപ്പു (1896)

★ ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി :

ഡോ. പൽപ്പു

★ ഡോ. പൽപ്പുവിന്റെ പ്രശസ്ത പുസ്തകം :

ട്രീറ്റ്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ

★ ട്രീറ്റ്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ 'കേരളത്തിലെ തീയ്യന്മാരോടുള്ള പെരുമാറ്റം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയത് :

സി.വി. കുഞ്ഞുരാമൻ

★ മദ്രാസ് മെയിൽ ഡെയ്ലിയിൽ പ്രസിദ്ധീകരിച്ച ഡോ. പൽപ്പുവിന്റെ എഴുതിയ ലേഖനം :

തിരുവിതാംകോട്ടൈ തീയൻ

★ ഡോ. പൽപ്പുവിന്റെ മകനായ സാമൂഹ്യ പരിഷ്കർത്താവ് :

നടരാജഗുരു

★ 1904-ൽ രൂപീകൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷഃ

മാതാ പെരുമാൾ (പൽപ്പുവിന്റെ അമ്മ)

★ തിരുവിതാംകൂർ സർക്കാരിന്റെ ഈഴവരോടുള്ള അനീതികൾ ബാരിസ്റ്റർ പിള്ള വഴി ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച നേതാവ് :

ഡോ. പൽപ്പു

★ ഡോ.പൽപ്പുവിനെ ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്നു വിശേഷിപ്പിച്ചത് :

സരോജിനി നായിഡു

★ ഡോ. പൽപ്പു സർക്കാർ സേവനം നടത്തിയിരുന്നത് :

മൈസൂർ

★ മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്:

പൽപ്പു

★ ഡോ. പൽപ്പു രൂപീകരിച്ച സംഘടനകൾ :

ഈഴവ മഹാസഭ, മലബാർ എക്കണോമിക് യൂണിയൻ

★ മൈസൂരിൽ പൽപ്പു സഹായിച്ച പിന്നോക്ക സമുദായം:

വാലിഗർ

★ ബാംഗ്ലൂരിൽ പ്ലേഗ് നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകിയത് :

ഡോ. പൽപ്പു

★ ഡോ. പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം :

1882 (മൈസൂർ)

★ ഡോ. പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്:

റിട്ടി ലൂക്കോസ്

★ മലബാർ എക്കണോമിക്‌സ് യൂണിയന്റെ സ്ഥാപകൻ:

ഡോ. പൽപ്പു

★ ഡോ. പൽപ്പു ധർമ്മബോധത്തിൽ ജീവിച്ച കർമ്മയോഗി എഴുതിയത് :

എം. കെ. സാനു

★ ഡോ. പൽപ്പു അന്തരിച്ചത് :

1950 ജനുവരി 25

Tags

Post a Comment