പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885-1938)
പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885-1938)
★ കെ.പി. കറുപ്പൻ ജനിച്ച വർഷം :
1885 മെയ് 24, ചേരാനല്ലൂർ (എറണാകുളം)
★ പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം :
ശങ്കരൻ
★ പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര് :
സാഹിത്യ കുടീരം
★ കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് :
കെ.പി. കറുപ്പൻ
★ പണ്ഡിറ്റ് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത് :
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
★ അരയ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവ് :
പണ്ഡിറ്റ് കറുപ്പൻ
★ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന :
വാല സമുദായ പരിഷ്കരിണിസഭ (1910-ൽ തേവരയിൽ സ്ഥാപിച്ചു )
★ കൊച്ചിരാജാവ് കെ.പി. കറുപ്പന് നൽകിയ ബഹുമതി :
കവിതിലകൻ
★ കെ.പി.കറുപ്പന്റെ പ്രശസ്‌തമായ രചനകൾ :
ലങ്കാമർദ്ദനം, ജാതി കുമ്മി, സ്തോത്രമന്ദാരം (ആദ്യകൃതി), ആചാരഭൂഷണം, ബാലകലേശം, മഹാസമാധി, ചിത്രലേഖ
★ ജാതിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള പണ്ഡിറ്റ് കറുപ്പന്റെ നാടകം :
ബാലകലേശം
★ കെ.പി. കറുപ്പൻ രൂപം നൽകിയ സംഘടനകൾ:
അരയസമാജം (1907), ജ്ഞാനോദയം സഭ
(ഇടകൊച്ചി), കല്യാണിദായിനിസഭ (കൊടുങ്ങല്ലൂർ), കൊച്ചിൻ പുലയ മഹാസഭ, സമുദായ സേവിനീ സഭ, സുധർമ്മ സൂര്യോദയ സഭ (തേവര), പ്രബോധ ചന്ദ്രോദയ സഭ (വടക്കൻ പറവൂർ) അരയ വംശോ
ദ്ധാരണീ സഭ (എങ്ങണ്ടിയൂർ), സന്മാർഗ പ്രദീപ സഭ (കുമ്പളം)
★ ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മ യ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി:
ജാതിക്കുമ്മി
★ ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട്
പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി :
സമാധി സപ്താഹം
★ കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ്
കൗൺസിലിൽ അംഗമായ വർഷം :
1925
★ ചരിത്രപ്രസിദ്ധമായ കായൽസമ്മേളനം സംഘ
ടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് :
പണ്ഡിറ്റ് കറുപ്പൻ (1913, കൊച്ചി)
★ കെ.പി. കറുപ്പൻ അഖിലകേരള അരയമഹാസഭ
സ്ഥാപിച്ച വർഷം :
1922
★ പണ്ഡിറ്റ് കറുപ്പൻ : ജീവിതവും പോരാട്ടവും
രചിച്ചത്
ഡോ. ഗോപിനാഥ് പനങ്ങോട്

Post a Comment