Constitution of India
1. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ്?
a) അമേരിക്ക
b) ചൈന
c) ഇന്ത്യ
d) ഓസ്ട്രേലിയ
ഉത്തരം: c) ഇന്ത്യ
2. സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടനാ നിർമ്മാണസമിതി വിളിച്ചുകൂട്ടാൻ നിർദ്ദേശം വെച്ച ബ്രിട്ടീഷ് ദൗത്യം ഏതാണ്?
a) സൈമൺ കമ്മീഷൻ
b) 1946-ലെ കാബിനറ്റ് മിഷൻ
c) വേവൽ പ്ലാൻ
d) മൗണ്ട് ബാറ്റൺ പ്ലാൻ
ഉത്തരം: b) 1946-ലെ കാബിനറ്റ് മിഷൻ
3. ഭരണഘടനാനിർമ്മാണസഭയുടെ ആദ്യത്തെ യോഗം ഡൽഹിയിൽ നടന്നത് എന്ന്?
a) 1946 ഡിസംബർ 9
b) 1946 നവംബർ 26
c) 1947 ഓഗസ്റ്റ് 15
d) 1950 ജനുവരി 26
ഉത്തരം: a) 1946 ഡിസംബർ 9
4. ഭരണഘടനാനിർമ്മാണസഭയുടെ താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം ആരായിരുന്നു?
a) ഡോ. രാജേന്ദ്ര പ്രസാദ്
b) ജവഹർലാൽ നെഹ്റു
c) സച്ചിദാനന്ദ സിൻഹ
d) ഡോ. ബി.ആർ. അംബേദ്‌കർ
ഉത്തരം: c) സച്ചിദാനന്ദ സിൻഹ
5. 1946 ഡിസംബർ 11-ന് ഭരണഘടനാനിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
a) സച്ചിദാനന്ദ സിൻഹ
b) ജവഹർലാൽ നെഹ്റു
c) ഡോ. ബി.ആർ. അംബേദ്‌കർ
d) ഡോ. രാജേന്ദ്ര പ്രസാദ്
ഉത്തരം: d) ഡോ. രാജേന്ദ്ര പ്രസാദ്
6. ഭരണഘടനയുടെ സവിശേഷതകളും ദർശനവും ഉൾക്കൊണ്ട് ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റെസല്യൂഷൻ) അവതരിപ്പിച്ചത് ആരാണ്?
a) ഡോ. രാജേന്ദ്ര പ്രസാദ്
b) ജവഹർലാൽ നെഹ്റു
c) സച്ചിദാനന്ദ സിൻഹ
d) ഡോ. ബി.ആർ. അംബേദ്‌കർ
ഉത്തരം: b) ജവാഹർലാൽ നെഹ്റു
7. ഭരണഘടനയുടെ കരട് തയ്യാറാക്കാനുള്ള സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
a) ഡോ. രാജേന്ദ്ര പ്രസാദ്
b) ജവഹർലാൽ നെഹ്റു
c) സച്ചിദാനന്ദ സിൻഹ
d) ഡോ. ബി.ആർ. അംബേദ്‌കർ
ഉത്തരം: d) ഡോ. ബി.ആർ. അംബേദ്‌കർ
8. കരടു ഭരണഘടനയ്ക്ക് ഭരണഘടനാനിർമ്മാണസമിതി അംഗീകാരം നൽകിയ വർഷം ഏത്?
a) 1947 ഓഗസ്റ്റ് 15
b) 1948 ജനുവരി 26
c) 1949 നവംബർ 26
d) 1950 ജനുവരി 26
ഉത്തരം: c) 1949 നവംബർ 26
9. ഇന്ത്യയിൽ ഭരണഘടനാദിവസം അഥവാ ദേശീയ നിയമദിനം ആയി ആചരിക്കുന്ന ദിവസം ഏത്?
a) നവംബർ 26
b) ഓഗസ്റ്റ് 15
c) ജനുവരി 26
d) ഡിസംബർ 9
ഉത്തരം: a) നവംബർ 26
10. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ ഭരണഘടനാനിർമ്മാണസമിതിക്ക് എത്ര കാലയളവ് വേണ്ടി വന്നു?
a) ഒരുവർഷവും 11 മാസവും 18 ദിവസവും
b) രണ്ടു വർഷവും 10 മാസവും 18 ദിവസവും
c) രണ്ടു വർഷവും 11 മാസവും 17 ദിവസവും
d) മൂന്നു വർഷവും 11 മാസവും 18 ദിവസവും
ഉത്തരം: c) രണ്ടു വർഷവും 11 മാസവും 17 ദിവസവും
.jpg)
Post a Comment