PSC EXAM
Live
wb_sunny

സഹോദരൻ അയ്യപ്പൻ (1889-1968)

സഹോദരൻ അയ്യപ്പൻ (1889-1968)


 സഹോദരൻ അയ്യപ്പൻ (1889-1968)

 സഹോദരൻ അയ്യപ്പൻ ജനിച്ച വർഷം :

1889 ആഗസ്റ്റ് 21, ചെറായി (എറണാകുളം)

 അയ്യപ്പൻ മാസ്റ്റർ എന്നറിയപ്പെടുന്ന നവോത്ഥാനനായകൻ :

സഹോദരൻ അയ്യപ്പൻ

 പുലയൻ അയ്യപ്പൻ എന്നറിയപ്പെടുന്നത് :

സഹോദരൻ അയ്യപ്പൻ

 കർമത്താൽ ചണ്ഡാലൻ, കർമത്താൽ ബ്രാഹ്മണൻ എന്നഭിപ്രായപ്പെട്ട നവോത്ഥാന നായകൻ: 

സഹോദരൻ അയ്യപ്പൻ

 സഹോദരൻ അയ്യപ്പൻ 1917-ൽ ചെറായിയിൽ താഴ്ന്ന വിഭാഗക്കാരോട് ഒപ്പമിരുന്ന് മിശ്രഭോജനം നടത്തിക്കൊണ്ട് സഹോദരൻ അയ്യപ്പൻ
ആരംഭിച്ച പ്രസ്ഥാനം :

സഹോദരസംഘം

 സഹോദരസംഘത്തിന്റെ മുഖപത്രം :

സഹോദരൻ

 മിശ്രഭോജനത്തെ അനുകൂലിച്ചുകൊണ്ട് മിതവാദിയിൽ മുഖപ്രസംഗം എഴുതിയത് :

സി. കൃഷ്ണൻ

 സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക ആരുടെ വാക്കുകളാണ് :

സഹോദരൻ അയ്യപ്പൻ

 സഹോദരൻ അയ്യപ്പന്റെ പ്രധാനകൃതികൾ :

അഹല്യ, റാണിസന്ദേശം, പരിവർത്തനം, ഉജ്ജീവനം, വിശ്വവിജ്ഞാനകോശം, ഉത്തേജനം, സഹോദരി കുറത്തി, കാശി
മാഹാത്മ്യം

 'ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പ്രഖ്യാപിച്ചത് :

സഹോദരൻ അയ്യപ്പൻ

 സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പത്രം :

യുക്തിവാദി (1928)

★ യുക്തിവാദി പത്രത്തിൻ്റെ ചിഹ്നം:

ആലില

 സഹോദരൻ അയ്യപ്പൻ രൂപീകരിച്ച സാംസ്കാരിക സംഘടന :

വിദ്യാപോഷിണിസഭ (1917)

 സഹോദരൻ അയ്യപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം:

1928

 കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്:

സഹോദരൻ അയ്യപ്പൻ

 സഹോദരൻ അയ്യപ്പൻ ആദ്യമായി മന്ത്രിയായപ്പോൾ കൊച്ചി ദിവാൻ:

ജോർജ് ബോഗ്

 1948-ൽ സഹോദരൻ അയ്യപ്പൻ മത്സരിച്ച നിയോജക മണ്ഡലം:

പള്ളിപ്പുറം

 1948-ലെ മന്ത്രിസഭയിൽ സഹോദരൻ അയ്യപ്പൻ കൈകാര്യം ചെയ്ത വകുപ്പ്:

പൊതുമരാമത്ത്

 കൊച്ചിരാജാവ് വീരശൃംഖല നൽകി ആദരിച്ച സാമൂഹിക പരിഷ്കർത്താവ് :

സഹോദരൻ അയ്യപ്പൻ

 സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പാർട്ടി :

സോഷ്യലിസ്റ്റ് പാർട്ടി (1938)

 സഹോദരൻ അയ്യപ്പൻ സ്‌മാരകം സ്ഥിതിചെയ്യുന്നത് :

ചെറായി

★ വേലക്കാരൻ എന്ന പത്രം തുടങ്ങിയത്:

സഹോദരൻ അയ്യപ്പൻ

★ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം :

1940

★ ആലുവായ്ക്കടുത്ത് ശ്രീനാരായണഗുരു സേവികാ സമാജം ആരംഭിച്ചത് :

സഹോദരൻ അയ്യപ്പൻ

Tags

Post a Comment