Biology MCQ Questions 2
1. മസ്തിഷ്ക കലകൾക്ക് ഓക്സിജനും പോഷകവും നൽകുന്നതും മസ്തിഷ്കത്തിനുള്ളിലെ മർദ്ദം ക്രമീകരീക്കുകയും ചെയ്യുന്ന ദ്രവം ഏതാണ്?
a) രക്തം
b) ലിംഫ്
c) സെറിബ്രോ സ്പൈനൽ ദ്രവം
d) പ്ലാസ്മ
ഉത്തരം: c) സെറിബ്രോ സ്പൈനൽ ദ്രവം
2. തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞു കാണുന്ന സ്തരം ഏതാണ്?
a) ഡെർമിസ്
b) എപിഡെർമിസ്
c) മെനിഞ്ചസ്
d) ഫാസിയ
ഉത്തരം: c) മെനിഞ്ചസ്
3. മെനിഞ്ചസിന്റെ ബാഹ്യസ്തരം ഏത് പേരിൽ അറിയപ്പെടുന്നു?
a) പയാമാറ്റർ
b) അർക്കനോയിഡ്
c) ഡ്യൂറാമാറ്റർ
d) കോർട്ടെക്സ്
ഉത്തരം: c) ഡ്യൂറാമാറ്റർ
4. മെനിഞ്ചസിന്റെ മധ്യസ്തരം ഏതാണ്?
a) ഡ്യൂറാമാറ്റർ
b) പയാമാറ്റർ
c) അർക്കനോയിഡ്
d) മെഡുല്ല
ഉത്തരം: c) അർക്കനോയിഡ്
5. മെനിഞ്ചസിന്റെ ആന്തരസ്തരം ഏത് പേരിൽ അറിയപ്പെടുന്നു?
a) ഡ്യൂറാമാറ്റർ
b) അർക്കനോയിഡ്
c) പയാമാറ്റർ
d) കോർട്ടെക്സ്
ഉത്തരം: c) പയാമാറ്റർ
6. തലച്ചോറിന്റെ ഇടത് വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല ഏതാണ്?
a) തലാമസ്
b) ഹൈപ്പോതലാമസ്
c) കോർപ്പസ് കല്ലോസം
d) സെറിബെല്ലം
ഉത്തരം: c) കോർപ്പസ് കല്ലോസം
7. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
a) തലാമസ്
b) ഹൈപ്പോതലാമസ്
c) സെറിബെല്ലം
d) സെറിബ്രം
ഉത്തരം: d) സെറിബ്രം
8. സെറിബ്രത്തിന്റെ ബാഹ്യഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
a) മെഡുല്ല
b) ഡ്യൂറാമാറ്റർ
c) കോർട്ടക്സ്
d) തലാമസ്
ഉത്തരം: c) കോർട്ടക്സ്
9. സെറിബ്രത്തിന്റെ ആന്തരീകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
a) കോർട്ടക്സ്
b) തലാമസ്
c) മെഡുല്ല
d) ഹൈപ്പോതലാമസ്
ഉത്തരം: c) മെഡുല്ല
10. ജ്ഞാനേന്ദ്രീയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം ഏതാണ്?
a) മെഡുല്ല
b) ഡ്യൂറാമാറ്റർ
c) സെറിബെല്ലം
d) സെറിബ്രം
ഉത്തരം: d) സെറിബ്രം

Post a Comment