വക്കം അബ്ദുൾഖാദർ മൗലവി (1873-1932)
വക്കം അബ്ദുൾഖാദർ മൗലവി (1873-1932)
★ വക്കം മൗലവി ജനിച്ചത് :
വക്കം (ചിറയിൻകീഴ്, തിരുവനന്തപുരം) 1873 ഡിസംബർ 28
★ തിരുവിതാംകൂർ മുസ്ലീം മഹാജനസഭ ആരംഭിച്ചത് :
വക്കം അബ്ദുൾ ഖാദർ മൗലവി
★ വക്കം അബ്ദുൾ ഖാദർ മൗലവി അഞ്ചുതെങ്ങിൽ അച്ചടിശാല തുടങ്ങിയ വർഷം :
1904
★ സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകൻ :
വക്കം അബ്ദുൾ ഖാദർ മൗലവി
★ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് :
അഞ്ചുതെങ്ങ്, 1905 ജനുവരി 19
★ സ്വദേശാഭിമാനി പത്രത്തിൻ് ആദ്യ എഡിറ്റർ:
സി.പി. ഗോവിന്ദപ്പിള്ള
★ 'ഭയകൗടില്യലോഭങ്ങൾ വളർത്തുകില്ലൊരു നാടിനെ' എന്ന മുഖകുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം :
സ്വദേശാഭിമാനി
★ സ്വദേശാഭിമാനിപത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം :
1910
★ മൗലവി സ്ഥാപിച്ച മാസികകൾ :
മുസ്ലീം (1906), അൽ ഇസ്ലാം (1918), ദീപിക (1931)
★ SNDP യുടെ മാതൃകയിൽ ഇസ്ലാം ധർമ്മപരിപാലന യോഗം സ്ഥാപിച്ചത്:
വക്കം അബ്ദുൾ ഖാദർ മൗലവി
★ വക്കം അബ്ദുൾ ഖാദർ മൗലവി സ്ഥാപിച്ച സ്ഥാപനങ്ങൾ:
ട്രാവൻകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം, മുസ്ലീം ഐക്യസംഘം, ഇസ്ലാം ധർമ പരിപാലന സംഘം, ധർമപോഷിണിസഭ (കൊല്ലം), ലിജാഹത്തുള്ള മുഹമ്മദീയ
അസോസിയേഷൻ
★ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പ്രശസ്‌ത കൃതികൾ :
ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം, ദൗ ഉസ്വബാഹ്
★ ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വക്കം മൗലവിയുടെ പ്രസിദ്ധീകരണം :
ദീപിക
★ 'സ്വദേശാഭിമാനി വക്കം മൗലവി' എന്ന കൃതി രചിച്ചത്:
ഡോ. ജമാൽ മുഹമ്മദ്
★ 'എന്റെ പത്രാധിപരില്ലാതെ എനിക്ക് അച്ചും അച്ചുകൂടവുമെന്തിന്' എന്ന് പറഞ്ഞത് :
വക്കം അബ്ദുൾ ഖാദർ മൗലവി
★ കേരളാ മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്:
വക്കം അബ്ദുൾഖാദർ മൗലവി

Post a Comment