പൗരത്വം (CITIZENSHIP) ആർട്ടിക്കിൾ 5 മുതൽ 11 വരെ
പൗരത്വം (CITIZENSHIP) ആർട്ടിക്കിൾ 5 മുതൽ 11 വരെ
• പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം:
ഭാഗം - II
• പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം:
ആർട്ടിക്കിൾ 5 മുതൽ 11 വരെ
• ഇന്ത്യയിൽ നിലനിൽക്കുന്നത് ഏക പൗരത്വമാണ്.
• ഒരു വിദേശ പൗരന് 5 വർഷം ഇന്ത്യയിൽ താമസിച്ചതിനുശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.
• പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസാക്കാൻ അധികാരമുളളത്:
പാർലമെന്റിന്
• ഒരു വ്യക്തിയുടെ പൗരത്വം റദ്ദു ചെയ്യാനുള്ള അധികാരം നിക്ഷിപ്‌തമായിരിക്കുന്നത്:
ഇന്ത്യാ ഗവൺമെന്റിൽ
• 1955 - ലെ ഇന്ത്യൻ പൗരത്വ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം.
1. ജന്മസിദ്ധമായ പൗരത്വം (By Birth)
2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)
3. രജിസ്ട്രേഷൻ (By Registration)
4. ചിരകാല അധിവാസം മുഖേന (By Naturalisation)
5. പ്രദേശസംയോജനം വഴി (By Incorporation of Territory)
• ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾ ഇന്ത്യൻ പൗരത്വം നേടുന്നത് രജിസ്ട്രേഷൻ വഴി
• ഒരു ഇന്ത്യൻ പൗരന് 3 രീതിയിൽ തൻ്റെ പൗരത്വം നഷ്ടപ്പെടാം.
1. പരിത്യാഗം (Renunciation)
2. പൗരത്വം നിർത്തലാക്കൽ (Termination)
3. പൗരത്വാപഹാരം (Deprivation)
• ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന രാഷ്ട്രീയ അവകാശങ്ങൾ
• തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
• വോട്ടുചെയ്യാനുള്ള അവകാശം
• ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം
• സംഘടനകൾ രൂപീകരിക്കുന്നതിനുള്ള അവകാശം
• ഗവൺമെൻ്റിനെ വിമർശിക്കാനുള്ള അവകാശം
പൗരത്വ ഭേദഗതി നിയമം 2019
• 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് CAB 2019.
• പൗരത്വ ഭേദഗതി ബിൽ 2019 അവതരിപ്പിച്ചത്
അമിത് ഷാ
• പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്:
2019 ഡിസംബർ 9
• പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്:
2019 ഡിസംബർ 11
• പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചത്:
2019 ഡിസംബർ 12
• പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്:
2020 ജനുവരി 10
• പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം:
കേരളം
• പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം:
ഗോവ
PIO Card (Persons of Indian Origin Card)
• ഇന്ത്യൻ വംശജരായ വിദേശ പൗരൻമാർക്ക് വിസ കൂടാതെ ഇന്ത്യ സന്ദർശിക്കുന്നതിന് നൽകിയിരുന്നതാണ് പി.ഐ.ഒ. കാർഡ്.
• പി.ഐ.ഒ കാർഡ് ആരംഭിച്ച തീയതി:
1999 മാർച്ച് 30 (നിലവിൽ വന്നത് 2002 സെപ്റ്റംബർ 15)
• പി.ഐ.ഒ കാർഡിൻ്റെ കാലാവധി 15 വർഷമാണ്.
• PIO കാർഡ് പദ്ധതി 2015 ജനുവരിയിൽ OCI കാർഡ് പദ്ധതിയിൽ ലയിപ്പിച്ചു.
OCI Card (Overseas Citizen of India Card)
• പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരൻമാർ ഒഴികെ 1950 ജനുവരി 26-നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചവരും നിലവിൽ വിദേശ പൗരത്വമുള്ളവർക്കുമാണ് OCI Card നൽകുന്നത്.
• നിലവിൽ 16 രാജ്യങ്ങളിലെ ഇന്ത്യൻവംശജർക്കാണ് OCI കാർഡ് നൽകുന്നത്.
• OCI കാർഡുകളുടെ കാലാവധി ആജീവനാന്ത കാലാവധി
• OCI Card ഉടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയപരമായ അവകാശങ്ങൾ ലഭിക്കില്ല.
മൗലികാവകാശങ്ങൾ [Fundamental Rights] ആർട്ടിക്കിൾ 12 മുതൽ 35 വരെ
• മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം:
ഭാഗം - III
• മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം:
ആർട്ടിക്കിൾ 12 മുതൽ 35 വരെ
• നിലവിൽ മൗലികാവകാശങ്ങളുടെ എണ്ണം:
6
• ഭരണഘടന നിലവിൽ വരുമ്പോൾ മൗലികാവകാശങ്ങളുടെ എണ്ണം:
7
• 1978-ലെ 44-ാം ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമാക്കിയതോടെയാണ് മൗലികാവകാശങ്ങൾ 6 എണ്ണമായത്.
• അടിയന്തിരാവസ്ഥ ഘട്ടത്തിൽ മൗലികാവകാശങ്ങൾ റദ്ദുചെയ്യാനുള്ള അധികാരം ഉള്ളത്:
രാഷ്ട്രപതിക്ക്
• അടിയന്തിരാവസ്ഥ ഘട്ടത്തിലും നിലനിൽക്കുന്ന മൗലികാവകാശങ്ങൾ:
ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 21
• ആർട്ടിക്കിൾ 20, 21 എന്നിവ അടിയന്തിരാവസ്ഥ കാലത്തും റദ്ദ് ചെയ്യാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി:
1978-ലെ 44-ാം ഭേദഗതി
• മൗലികാവകാശങ്ങളുടെ ശിൽപി:
സർദാർ വല്ലഭായ് പട്ടേൽ
• മൗലികാവകാശങ്ങളുടെ സംരക്ഷകൻ:
സുപ്രീംകോടതി
• ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്:
മൗലികാവകാശങ്ങൾ
• ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്:
മൗലികാവകാശങ്ങൾ
മൗലികാവകാശങ്ങൾ
1. സമത്വത്തിനുള്ള അവകാശം (Right to Equality)
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom)
3. ചൂഷണത്തിനെതിരായുള്ള അവകാശം (Right against Exploitation)
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion)
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (Cultural and Educational Rights)
6. ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം (Right to Constitutional Remedies)
• മൗലികാവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം:
1927-ലെ മദ്രാസ് സമ്മേളനം
• ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട മൗലികാവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയ റിപ്പോർട്ട്:
1928-ലെ നെഹ്റു റിപ്പോർട്ട് (മോത്തിലാൽ നെഹ്റു)
• മൗലികാവകാശങ്ങളെക്കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം:
1931-ലെ കറാച്ചി സമ്മേളനം
• 1931-ലെ കറാച്ചി സമ്മേളനത്തിൽ മൗലികാവകാശങ്ങളെക്കുറിച്ചുള്ള പ്രമേയത്തിൻ്റെ കരട് തയ്യാറാക്കിയത്:
ജവഹർലാൽ നെഹ്‌റു
സമത്വത്തിനുള്ള അവകാശം (Article 14-18)
• നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ അനുച്ഛേദം:
ആർട്ടിക്കിൾ 14
• മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന അനുച്ഛേദം:
ആർട്ടിക്കിൾ 15
• സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദം:
ആർട്ടിക്കിൾ 15
• സർക്കാർ ഉദ്യോഗങ്ങളിൽ അവസരസമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ അനുച്ഛേദം:
ആർട്ടിക്കിൾ 16
• തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം:
ആർട്ടിക്കിൾ 17
• "മഹാത്മാഗാന്ധി കീ ജയ്" എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസാക്കിയ ഭരണഘടനയിലെ ഏക അനുച്ഛേദം:
ആർട്ടിക്കിൾ 17
• അയിത്താചാരവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്ന നിയമം:
സിവിൽ അവകാശസംരക്ഷണ നിയമം (1955)
• പദവി നാമങ്ങൾ (അക്കാദമിക്, മിലിട്ടറി ഒഴികെ) നിരോധിക്കുന്ന അനുച്ഛേദം (Abolition of Titles):
ആർട്ടിക്കിൾ 18
• ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ :
ആർട്ടിക്കിൾ 13
സ്വാതന്ത്ര്യത്തിനുള്ള അവകാശം (Article 19-22)
• അനുച്ഛേദം 19-ൽ ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
• പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരോക്ഷമായി പരാമർശിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 19 (1)(a)
• മൗലിക സ്വാതന്ത്ര്യങ്ങൾ (FUNDAMENTAL FREEDOMS)
• 19(1) All citizens shall have the right to:
• a) അഭിപ്രായ സ്വാതന്ത്ര്യം
• b) ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
• c) സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
• d) സഞ്ചാര സ്വാതന്ത്ര്യം
• e) ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം
• f) 44-ാം ഭേദഗതിയിലൂടെ ഒഴിവാക്കി (*സ്വത്തവകാശം)
• g) മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
• അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ റദ്ദാകുന്ന ഭരണഘടനാ വകുപ്പ്:
ആർട്ടിക്കിൾ 19
• അടിയന്തിരാവസ്ഥ കാലങ്ങളിൽ പോലും റദ്ദുചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ:
ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 21
• കുറ്റങ്ങൾക്കുള്ള ശിക്ഷയെ സംബന്ധിച്ച സംരക്ഷണം:
ആർട്ടിക്കിൾ 20
• ആർട്ടിക്കിൾ 20 പ്രകാരം ഒരു വ്യക്തിക്ക് ലഭിക്കുന്ന സംരക്ഷണങ്ങൾ:
1. ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല.
2. ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവ് നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല.
3. മുൻകാല പ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കുവാൻ പാടില്ല.
• ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം:
ആർട്ടിക്കിൾ 21
• പൊതുസ്ഥലങ്ങളിലെ പുകവലി കേരള ഹൈക്കോടതി നിരോധിച്ചത് ആർട്ടിക്കിൾ 21-ന്റെ അടിസ്ഥാനത്തിലാണ്.
• മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 21
• ഒരു ഇന്ത്യൻ പൗരന് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 21
• സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 21
• ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ്:
ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി v യൂണിയൻ ഓഫ് ഇന്ത്യ (2017)

Post a Comment