PSC EXAM
Live
wb_sunny

physics notes

physics notes


 ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

• വസ്തുക്കളുടെ ചലനത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ 

ഡൈനാമിക്സ്

• നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം 

സ്റ്റാറ്റിക്സ്

• താപത്തേയും താപകൈമാറ്റത്തേയും കുറിച്ചുള്ള പഠനം 

 തെർമോഡൈനാമിക്സ്

• പ്രകാശത്തെക്കുറിച്ചുള്ള പഠനം 

ഓപ്റ്റിക്സ്

• ശബ്ദത്തെപ്പറ്റിയുള്ള പഠനം 

അക്വസ്റ്റിക്സ്

• വൈദ്യുതകാന്തിക വികിരണങ്ങളെക്കുറിച്ചുള്ള പഠനം 

 ഇലക്ട്രോമാഗ്നറ്റിസം

• ആറ്റത്തേയും അറ്റോമിക കണങ്ങളേയും പറ്റിയുള്ള പഠനം 

 അറ്റോമിക് ഫിസിക്സ്

• ന്യൂക്ലിയസിന്റെ ഘടനയേയും ന്യൂക്ലിയാർ കണങ്ങളേയും കുറിച്ചുള്ള പഠനം 

 ന്യൂക്ലിയാർ ഫിസിക്സ്

• തന്മാത്രകൾ, ആറ്റം, ന്യൂക്ലിയാർ കണങ്ങൾ എന്നിവയുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം 

 ക്വാണ്ടം ഫിസിക്സ്

• ആകാശഗോളങ്ങളുടെ ഉത്ഭവം, ഘടന, അവയുടെ ചലനങ്ങൾ എന്നിവയെപ്പറ്റിയുള്ള പഠനം 

 കോസ്മോളജി


ദ്രവ്യം (Matter)

• സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധമുണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ ദ്രവ്യം എന്നുവിളിക്കുന്നു.

• ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്: 

പിണ്ഡം (Mass)

• പിണ്ഡം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം: 

കോമൺ ബാലൻസ്

• പിണ്ഡം അളക്കുന്ന യൂണിറ്റ്: 

കിലോഗ്രാം

• പിണ്ഡം 7 അടിസ്ഥാന അളവുകളിൽ ഒന്നാണ്.

• ദ്രവ്യത്തിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏറ്റവും കൂടുതലുള്ളത് ഖരാവസ്ഥയിലാണ്.


ദ്രവ്യത്തിന്റെ അവസ്ഥകൾ

1. ഖരം (Solid)
2. ദ്രാവകം (Liquid)
3. വാതകം (Gas)
4. പ്ലാസ്മ
5. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
6. ഫെർമിയോണിക് കണ്ടൻസേറ്റ്
7. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്‌മ

പുതുതായി കണ്ടെത്തിയ അവസ്ഥകൾ

• റൈഡ് ബെർഗ് മാറ്റർ
• ടൈം ക്രിസ്റ്റൽ
• എക്സൈറ്റോണിയം


• ഒരു പദാർത്ഥം പ്രകാശ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ അതിൻ്റെ പിണ്ഡം അനന്തമായിരിക്കും.

• ഒരു ദ്രവ്യത്തിന്റെ പിണ്ഡം എപ്പോഴും സ്ഥിരമാണ് എന്നാൽ ഒരു പദാർത്ഥം പ്രകാശത്തിന്റെ വേഗതയോട് അടുത്തുള്ള വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ പിണ്ഡം വ്യത്യാസപ്പെടും.

• നിശ്ചിത ആകൃതി ഇല്ലാത്തതും എന്നാൽ നിശ്ചിത വ്യാപ്തം ഉളളതുമായ ദ്രവ്യത്തിൻ്റെ അവസ്ഥ: 

ദ്രാവകങ്ങൾ

• പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ:

 പ്ലാസ്മ

• സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്നത് പ്ലാസ്മ‌ാവസ്ഥയിലാണ്.

• തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ: 

പ്ലാസ്‌മ

• താപനില കേവല പൂജ്യത്തോടടുക്കുമ്പോൾ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ: 

ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

• അതിദ്രവത്വം കാണിക്കുന്ന പദാർത്ഥത്തിന്റെ അവസ്ഥ:

 ഫെർമിയോണിക് കണ്ടെൻസേറ്റ്

• ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ഹിഗ്സ് ബോസോൺ/ദൈവകണം

• പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണം: 

ക്വാർക്ക്

• ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെടുന്ന കണം: 

ഹാഡ്രോൺ

• ഒരു വസ്തുവിൽ ഭൂമി കൊടുക്കുന്ന ആകർഷണ ബലത്തിന്റെ അളവാണ് ഭാരം.

• ഭാരം അളക്കുന്ന ഉപകരണം: 

സ്പ്രിംഗ് ബാലൻസ്

• ഭാരത്തിന്റെ യൂണിറ്റ്: 

ന്യൂട്ടൺ / Kg Wt

• ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ധ്രുവപ്രദേശങ്ങളിലാണ്.

• ഭൂ കേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യം

• ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്ക് പോയാലും താഴേക്ക് പോയാലും വസ്തുവിന്റെ ഭാരം കുറയുന്നു.

• ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്: 

പോൾ ഡിറാക്

• ദൈവകണം (God Particle) എന്ന പദം ആദ്യമായി ഉപയോഗിച്ചത്:

 ലിയോൺ ലിഡർമാൻ

• ക്വാർക്ക് എന്ന പദം ആദ്യമായി ഉപയോഗിച്ചത്: 

മുറെ ജൽമാൻ

• പദാർത്ഥങ്ങളുടെ ഊർജ്ജവാഹകർ എന്നറിയപ്പെടുന്നത്:

 ബോസോൺ

• നിരീക്ഷണത്തിനും പഠനത്തിനും വേണ്ടി ഹിഗ്‌സ് ബോസോണും മറ്റു പദാർത്ഥങ്ങളും നിർമ്മിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഉപകരണം: 

ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)

• ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ എനർജി പാർട്ടിക്കിൾ ആക്‌സിലറേറ്റർ: 

ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)

• ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥങ്ങളിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥയായ ചെയിൻമെൽറ്റഡ് സ്റ്റേറ്റ് കണ്ടെത്തിയത് ഏത് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ്? 

യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്


അളവുകളും തോതും

• നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്: 

മീറ്റർ (m)

• ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളത്തെ അതിന്റെ ലീസ്റ്റ് കൗണ്ട് എന്ന് വിളിക്കുന്നു.

• നീളത്തിന്റെ ചെറിയ യൂണിറ്റുകൾ: 

സെൻ്റീമീറ്റർ (cm), മില്ലീമീറ്റർ (mm), മൈക്രോ മീറ്റർ (µm), നാനോമീറ്റർ (nm)

• രണ്ട് പ്രദേശങ്ങൾക്കിടയിലെ ദൂരം അളക്കാനുപയോഗിക്കുന്ന നീളത്തിൻ്റെ വലിയ യൂണിറ്റ്: 

കിലോമീറ്റർ (km)

• ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ദൂരം അളക്കുന്ന യൂണിറ്റുകൾ: 

ആസ്ട്രോണമിക്കൽ യൂണിറ്റ് (AU), പ്രകാശവർഷം (Light Year - Ly), പാരാലിറ്റിക് സെക്കൻ്റ് (parsec - pc)

• ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം:

 ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 15 കോടി കിലോമീറ്റർ)

• ഒരു വർഷംകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം: 

ഒരു പ്രകാശവർഷം

• പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരം: 

ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ

• 1 പാർസെക് = 3.26 പ്രകാശവർഷം

മീറ്റർ വന്ന വഴി

• പ്ലാറ്റിനത്തിൽ 10% ഇറിഡിയം ചേർത്ത് നിർമ്മിച്ച്, 0°C ൽ ഫ്രാൻസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള മാതൃകാ ദണ്ഡിൽ രേഖപ്പെടുത്തിയ രണ്ടടയാളങ്ങൾക്കിടയിലുള്ള നീളമാണ് ഒരു മീറ്റർ.

• പുതിയ നിർവ്വചനമനുസരിച്ച് മീറ്റർ എന്നത് ശൂന്യതയിൽ പ്രകാശം 1/299792458 സെക്കന്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്.

അളവുകൾ മൂല്യം മീറ്ററിൽ

1 km 1000m = 10^3 m
1 cm 1/100 m = 1/10^2 m = 10^-2 m
1 mm 1/1000 m = 1/10^3 m = 10^-3 m
1 μm 1/1000000 m = 1/10^6 m = 10^-6 m
1 nm 1/1000000000 m = 1/10^9 m = 10^-9 m

• ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്: 

മാസ്

• മാസിന്റെ അടിസ്ഥാന യൂണിറ്റ് : 

കിലോഗ്രാം (kg)

• മാസിന്റെ മറ്റ് യൂണിറ്റുകൾ : 

മില്ലിഗ്രാം (mg), ഗ്രാം (g), ക്വിൻ്റൽ, ടൺ


ഒരു കിലോഗ്രാം മാസ്

പ്ലാറ്റിനം (90%), ഇറിഡിയം (10%) എന്നിവയുടെ ലോഹസങ്കരം കൊണ്ട് നിർമ്മിച്ച് ഫ്രാൻസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള ഒരു സിലിണ്ടറിൻ്റെ മാസാണ് ഒരു കിലോഗ്രാം.

അളവുകൾ മൂല്യം - കിലോഗ്രാമിൽ

1 mg 1/1000000 kg = 1/10^6 kg = 10^-6 kg
1 g 1/1000 kg = 1/10^3 kg = 10^-3 kg
1 quintal 100 kg = 10^2 kg
1 tonne 1000kg = 10^3 kg


• പണ്ടുകാലത്ത് മനുഷ്യർ നിഴൽ നോക്കി സമയം നിർണയം നടത്തുന്നതിനുപയോഗിച്ചിരുന്ന ഉപകരണം: 

നിഴൽ ഘടികാരം (Sun dial)

• ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയം:

 ഒരു ദിവസം അഥവാ ഒരു സോളാർ ദിനം

• ഒരു സോളാർ ദിനം എന്നത് 86400 സെക്കന്റ്

• സമയത്തിൻ്റെ അടിസ്ഥാന യൂണിറ്റ്: 

സെക്കന്റ്

• ഒരു ശരാശരി സോളാർ ദിനത്തിന്റെ 1/86400 ഭാഗമാണ് 1 സെക്കന്റായി കണക്കാക്കിയിട്ടുള്ളത്.

• പരസ്പരം ബന്ധമില്ലാതെ നിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയാത്തതുമായ കേവല അളവുകൾ: 

അടിസ്ഥാന അളവുകൾ

• അടിസ്ഥാന അളവുകളുടെ യൂണിറ്റ്: 

അടിസ്ഥാന യൂണിറ്റ് (Fundamental Units)

• അടിസ്ഥാന യൂണിറ്റുകളെ ആസ്പദമാക്കിയുള്ള പദ്ധതിയാണ് യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതി (International System of Units).

• അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്നതോ അടിസ്ഥാന യൂണിറ്റുകളെ ആശ്രയിച്ച് നിൽക്കുന്നതോ ആയ യൂണിറ്റുകൾ: 

വ്യുൽപ്പന്ന യൂണിറ്റുകൾ (Derived Units)

• ഒരു വസ്തുവിന് സ്ഥിതിചെയ്യാനാവശ്യമായ സ്ഥലത്തിന്റെ അളവ്:

 വ്യാപ്തം (Volume)

• വ്യാപ്തം = നീളം x വീതി x ഉയരം

• വ്യാപ്തത്തിന്റെ യൂണിറ്റ്: m^3

• യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ സാന്ദ്രത (Density) എന്ന് പറയുന്നു.

• സാന്ദ്രത = മാസ് / വ്യാപ്തം

• സാന്ദ്രതയുടെ യൂണിറ്റ് = മാസിന്റെ യൂണിറ്റ് / വ്യാപ്തത്തിന്റെ യൂണിറ്റ് = kg / m^3


അടിസ്ഥാന അളവുകളും അവയുടെ SI യൂണിറ്റുകളും

| അടിസ്ഥാന അളവുകൾ (Fundamental Quantities) | SI അടിസ്ഥാന യൂണിറ്റുകൾ (SI Base Units) |
|---|---|---|

| | പേര് (Name) | പ്രതീകം (Symbol) |

| നീളം (Length) | മീറ്റർ (metre) | m |

| മാസ് (Mass) | കിലോഗ്രാം (kilogram) | kg |

| സമയം (Time) | സെക്കൻഡ് (second) | s |

| വൈദ്യുത പ്രവാഹ തീവ്രത (Electric Current) | ആമ്പിയർ (Ampere) | A |

| താപനില (Temperature) | കെൽവിൻ (kelvin) | K |

| പദാർത്ഥത്തിന്റെ അളവ് (Amount of Substance) | മോൾ (mole) | mol |

| പ്രകാശ തീവ്രത (Luminous Intensity) | കാൻഡില (candela) | cd |


| വ്യക്തിയുടെ പേര്    | അളവുകൾ            | യൂണിറ്റ്          | ചിഹ്നം |
+-----------------+------------------+----------------+-------+

| അലസ്സാൻഡ്രോ വോൾട്ട | പൊട്ടൻഷ്യൽ വ്യത്യാസം | വോൾട്ട് (Volt)   | V     |
+-----------------+------------------+----------------+-------+

| ബ്ലെയ്‌സ് പാസ്‌കൽ     | മർദ്ദം            | പാസ്‌കൽ (Pascal) | Pa    |
+-----------------+------------------+----------------+-------+

| സർ ഐസക് ന്യൂട്ടൺ    | ബലം              | ന്യൂട്ടൺ (Newton) | N     |
+-----------------+------------------+----------------+-------+

• പരിമാണത്തോടൊപ്പം ദിശ ചേർത്ത് പറയുന്ന അളവുകൾ: 

സദിശ അളവുകൾ (Vector quantity).

 സദിശ അളവുകൾക്ക് ഉദാഹരണങ്ങൾ: 

പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം.

• പരിമാണത്തോടൊപ്പം ദിശചേർത്ത് പറയാത്ത അളവുകൾ: 

അദിശ അളവുകൾ (Scalar quantity). 

അദിശ അളവുകൾക്ക് ഉദാഹരണങ്ങൾ: 

സമയം, പിണ്ഡം, ദൂരം, വിസ്തീർണ്ണം, വേഗത, പ്രവൃത്തി, വ്യാപ്തം, സാന്ദ്രത.

• കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്: 

നോട്ട് (Knot).

• വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ്: 

നോട്ടിക്കൽ മൈൽ.

• ഒരു നോട്ടിക്കൽ മൈൽ: 

1.852 കി.മീ.

അളവുകളും അവയുടെ മീറ്ററിലുള്ള ഏകദേശ അളവും

• 1 ആങ്സ്ട്രം (A°) - 10^-10 മീറ്റർ
• 1 പൈക്കോ മീറ്റർ (Pm) - 10^-12 മീറ്റർ
• 1 ഫെർമി (Fe) - 10^-15 മീറ്റർ
• 1 അസ്ട്രോണമിക്കൽ യൂണിറ്റ് (AU) - 1.496 x 10^11 മീറ്റർ
• 1 പാർസെക് - 3.086 x 10^16 മീറ്റർ

| അളവ്              | യൂണിറ്റ്           |
+------------------+-----------------+

| ഭാരം             | കിലോഗ്രാം/ ന്യൂട്ടൺ |
+------------------+-----------------+

| ആക്കം             | കിലോഗ്രാം മീറ്റർ/ |
|                  | സെക്കന്റ്          |
+------------------+-----------------+

| പവർ              | വാട്ട്            |
+------------------+-----------------+
|

 അന്തരീക്ഷ മർദ്ദം    | മില്ലിബാർ,       |
|                  | ഹെക്ടോപാസ്കൽ      |
+------------------+-----------------+

| വ്യാപക മർദ്ദം      | ന്യൂട്ടൺ           |
+------------------+-----------------+

| കാന്തിക ഫ്ളക്സ്      | വെബ്ബർ           |
+------------------+-----------------+

| കാന്തിക ഫ്ളക്സിന്റെ  | ടെസ്‌ല            |
| സാന്ദ്രത           |                 |
+------------------+-----------------+

| ഇലൂമിനൻസ്          | ലക്സ്             |
+------------------+-----------------+

| വൈദ്യുത ചാർജ്       | കൂളോം            |
+------------------+-----------------+

| ലെൻസിന്റെ പവർ     | ഡയോപ്റ്റർ         |
+------------------+-----------------+

| വൈദ്യുത പ്രതിരോധം   | ഓം              |
+------------------+-----------------+

| റെസിസ്റ്റിവിറ്റി    | ഓം മീറ്റർ        |
+------------------+-----------------+

| റേഡിയോ ആക്ടിവിറ്റി | ക്യൂറി, ബെക്വറൽ    |
+------------------+-----------------+

| സാന്ദ്രത           | കിലോഗ്രാം/മീറ്റർ  |
|                  | ക്യൂബ്             |
+------------------+-----------------+

| പ്രവൃത്തി, ഊർജ്ജം    | ജൂൾ              |
+------------------+-----------------+

| വൈദ്യുത ചാലകത      | സീമെൻസ്          |
+------------------+-----------------+

| കപ്പാസിറ്റൻസ്       | ഫാരഡ്            |
+------------------+-----------------+

| ലൂമിനസ് ഫ്ളക്സ്       | ലൂമെൻ            |
+------------------+-----------------+

| ആവൃത്തി            | ഹെർട്‌സ്           |
+------------------+-----------------+

Tags

Post a Comment