Structure of the Earth
ഭൂമിയുടെ ഘടന
ഭൂമിയുടെ ഉള്ളറയെ മൂന്നായി തിരിച്ചിരിക്കുന്നു.
1. ഭൂവൽക്കം (Earth Crust)
2. മാന്റിൽ (Mantle)
3. കാമ്പ് (Core)
ഭൂവൽക്കം
• ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.
• ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ഭാഗം ഏകദേശം 40 കി.മീ. കനം.
• ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങളാണ് വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം.
• ഭൂവൽക്കത്തിന്റെ കനം കരഭാഗങ്ങളിലും കടൽഭാഗങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
• വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം 60 കി.മീ. ആണ്.
• കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം 20 കി.മീ. ആണ്
• ബാഹ്യ സിലിക്കേറ്റ് മണ്ഡലമെന്നറിയപ്പെടുന്നു.
• ഭൗമോപരിതലത്തിനുള്ളിലേയ്ക്ക് പോകുംതോറും ഊഷ്മാവ് വർദ്ധിക്കുന്നു.
• ഏറ്റവും സാന്ദ്രത കൂടിയ പാളി.
• ശിലകളുടെയും ധാതുക്കളുടെയും കലവറ.
സിയാലും സിമയും
• സിലിക്ക, അലുമിന എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കത്തെ സിയാൽ (SiAI) എന്നറിയപ്പെടുന്നു.
• സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കത്തെ സിമ (SiMa) എന്നറിയപ്പെടുന്നു.
മാന്റിൽ
• ഭൂവൽക്കത്തിന് താഴെയായി സ്ഥിതിചെയ്യുന്നു.
• ഭൂവൽക്ക പാളിയ്ക്ക് താഴെ തുടങ്ങി 2900 കി.മീ വരെ വ്യാപിച്ചിരിക്കുന്നു.
• ഉപരിമാന്റിലിൽ പദാർത്ഥങ്ങൾ ഖരാവസ്ഥയിൽ സ്ഥിതിചെയ്യുന്നു.
• അധോമാന്റിലിൽ പദാർത്ഥങ്ങൾ അർദ്ധദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്നു.
കാമ്പ്
• ഭൂമിയുടെ കേന്ദ്രഭാഗം.
• 2900 കി.മീ ൽ തുടങ്ങി 6371 കി.മീ വരെ.
• കാമ്പിന് രണ്ട് ഭാഗങ്ങളാണ് പുറക്കാമ്പ്, അകക്കാമ്പ്.
• പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.
• ബാരിസ്ഫിയർ എന്നറിയപ്പെടുന്ന ഭാഗം.
NIFE
• അകക്കാമ്പ് പ്രധാനമായും നിക്കൽ (Ni), ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമ്മിതമായതിനാൽ NIFE എന്നറിയപ്പെടുന്നു.
• അകക്കാമ്പ് ഖരാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു.
അതിർവരമ്പുകൾ
• ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ് മോഹോറോവിസിക് വിച്ഛിന്നത
• മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർവരമ്പ് ഗുട്ടൻബർഗ്ഗ് വിച്ഛിന്നത
അന്തരീക്ഷം
• ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം.
• ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നീ വാതകങ്ങൾ ഭൂമിയിൽ ജീവഗ്രഹമായി നിലനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു.
• വാതകങ്ങൾ, ജലാംശം, പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ.
• അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ ഏറോസോളുകൾ എന്നറിയപ്പെടുന്നു.
• അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ മേഘ രൂപീകരണത്തെ സഹായിക്കുന്നതിനാൽ ഇവയെ ഘനീകരണമർമ്മം എന്ന് വിശേഷിപ്പിക്കുന്നു.
• ഭൗമോപരിതലത്തിൽ നിന്ന് 10000 കി.മീ ഉയരം വരെ അന്തരീക്ഷത്തിന്റെ സാന്നിധ്യമുണ്ട്.
• ആകെ അന്തരീക്ഷ വായുവിൻ്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കി.മീ ഉയരം വരെയാണ്.
അന്തരീക്ഷ വാതകങ്ങൾ
| വാതകങ്ങൾ | വ്യാപ്തം |
+---------------+----------+
| നൈട്രജൻ | 78.08% |
+---------------+----------+
| ഓക്സിജൻ | 20.95% |
+---------------+----------+
| ആർഗൺ | 0.93% |
+---------------+----------+
| കാർബൺ ഡയോക്സൈഡ് | 0.037% |
+---------------+----------+
| ഓസോൺ | 0.001% |
+---------------+----------+
| നിയോൺ | 0.002% |
+---------------+----------+
| ഹീലിയം | 0.0005% |
+---------------+----------+
| ക്രിപ്റ്റോൺ | 0.0001% |
+---------------+----------+
| ഹൈഡ്രജൻ | 0.00005% |
+---------------+----------+
| സെനോൺ | 0.00009% |
+---------------+----------+
• ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കി.മീ ഉയരം വരെയുള്ള ഭാഗത്ത് വാതകസംരചന ഒരുപോലെയാണ്. ഈ ഭാഗത്തെ ഹോമോസ്ഫിയർ എന്നറിയപ്പെടുന്നു.
• 90 കി.മീ മുകളിലായി സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗത്തെ ഹെറ്ററോസ്‌ഫിയർ എന്നുവിളിക്കുന്നു.
• വിവിധ ഉയരങ്ങളിലെ താപനിലക്കനുസരിച്ച് അന്തരീക്ഷത്തെ പ്രധാനമായി നാലു മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു.
ട്രോപ്പോസ്ഫിയർ
• ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷപാളി.
• ട്രോപ്പോസ്ഫിയറിൻ്റെ അർത്ഥം സംയോജന മേഖല എന്നാണ്.
• ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ മണ്ഡലം.
• നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം ഭൗമാന്തരീക്ഷത്തിൻറെ പിണ്ഡത്തിന്റെ 80 ശതമാനത്തോളം കാണപ്പെടുന്നത് ട്രോപ്പോസ്ഫിയറിലാണ്.
• ധ്രുവപ്രദേശത്ത് 9 കി.മീ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കി.മീ വരെയും വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി.
• മേഘരൂപീകരണം, കാറ്റ്, ഇടിമിന്നൽ, ഹരിതഗൃഹ പ്രവാഹം,മഞ്ഞ്, മഴ, തുടങ്ങിയ അന്തരീക്ഷപ്രതിഭാസങ്ങളെല്ലാം ഈ മണ്ഡലത്തിലാണ് സംഭവിക്കുന്നത്.
• ട്രോപ്പോസ്ഫിയറിൽ ഒരോ 165 മീറ്റർ ഉയരത്തിനും ഒരു ഡ്രിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞു വരുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് എന്നുവിളിക്കുന്നു.
• ട്രോപ്പോസ്ഫിയറിൻ്റെ ഉയരം വർദ്ധിക്കുന്നത് ഗ്രീഷ്മ കാലത്താണ്.
ട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്ന രേഖ:
ട്രോപോപാസ്
• ട്രോപോപാസിലുള്ള വായു പ്രവാഹത്തെ ജെറ്റ് പ്രവാഹങ്ങൾ എന്നറിയപ്പെടുന്നു.
• മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി.
സ്ട്രാറ്റോസ്ഫിയർ
• ട്രോപോസ്ഫിയറിന് മുകളിലായി 20 മുതൽ 50 കി.മീ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം.
• സ്ട്രാറ്റോസ്ഫിയറിൻ്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല. ഈ മേഖല സമതാപമേഖല എന്നറിയപ്പെടുന്നു.
• സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുംതോറും താപനില ക്രമരഹിതമായി ഉയരുന്നു.
• വായുവിൻ്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടെയും ജെറ്റ് വിമാനങ്ങളുടെയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം.
• സ്ട്രാറ്റോസ്ഫിയറിനെയും മീസോസ്ഫിയറിനെയും വേർതിരിക്കുന്നത്: സ്ട്രാറ്റോപാസ്
• ധ്രുവീയ സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘപടലങ്ങൾ: നാക്രിയസ്
ഓസോൺ പാളി
• സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഭൂമിയുടെ രക്ഷാകവചം.
• സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്.
• ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും ഉള്ള ഒരു സംരക്ഷണ കവചം.
• അന്തരീക്ഷത്തിൽ നിന്നും 20-35 കി.മീ ഉയരത്തിൽ ഓസോൺ പാളി കാണപ്പെടുന്നു.
• ഓസോൺപാളിയ്ക്കു വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്: ഓസോൺ ശോഷണം
• ഓസോൺപാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ: നാക്രിയസ് മേഘങ്ങൾ
• ഓസോൺ ദിനമായി ആചരിക്കുന്നത്: സെപ്റ്റംബർ 16
• ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ വാഹനം: നിംബസ് 7
• ക്ലോറോ ഫ്ളൂറോ കാർബൺ, ഹാലോൺ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഓസോൺ ശോഷണത്തിന് കാരണമാകുന്നു.
• എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന: UNEP (United Nations Environment Programme)
• കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് തിരുവനന്തപുരം STEC (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി) സംഘടനയുടെ ആഭിമുഖ്യത്തിലാണ്.
മോൺട്രിയൽ പ്രോട്ടോക്കോൾ
• ഓസോൺ ശോഷണത്തിന് കാരണമാകുന്ന ഉൽപ്പന്നങ്ങളെ ഘട്ടംഘട്ടമായി നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി: മോൺട്രിയൽ ഉടമ്പടി (കാനഡ)
• മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത്: 1987 സെപ്റ്റംബർ 16
• മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്: 1989 ജനുവരി 1
ഭൂമിയുടെ കുട
• ഓസോൺ കണ്ടെത്തിയത്: ക്രിസ്റ്റ്യൻ ഷോൺബെൻ
• ഓസോൺപാളി കണ്ടെത്തിയ വ്യക്തികൾ: ചാൾസ് ഫാബ്രി, ഹെൻട്രി ബ്യൂയിസൺ
• അന്തരീക്ഷത്തിലെ ഓസോൺപാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയ വ്യക്തി: ജി. എം. ബി. ഡോബ്സൺ
• ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം: ഹാലിബേ (1913, അന്റാർട്ടിക്ക)
• ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്: ഡോബ്സൺ യൂണിറ്റ്
മിസോസ്‌ഫിയർ
• ഭൂമിയിൽ നിന്നും 50 മുതൽ 80 കി.മീ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം.
• ഉയരം കൂടുന്നതിനനുസരിച്ച് താപം കുറഞ്ഞു വരുന്നു.
• അന്തരീക്ഷത്തിൽ ഏറ്റവും താഴ്ന്ന ഊഷ്‌മാവ് മിസോ പാസിൽ അനുഭവപ്പെടുന്നു (- 80 മുതൽ - 100 ഡിഗ്രി സെൽഷ്യസ് വരെ).
• അന്തരീക്ഷത്തി്റെ ഏറ്റവും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷപാളി.
• ഉൽക്കകൾ മിസോസ്‌ഫിയറിൽ പ്രവേശിക്കുന്നതിലൂടെ ഘർഷണത്താൽ കത്തിച്ചാരമാകുന്നു.
• ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നൊക്ടിലൂസന്റ് മേഘങ്ങൾ (നിശാമേഘങ്ങൾ) കാണപ്പെടുന്ന അന്തരീക്ഷപാളി.
• മിസോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖല മിസോപാസ് എന്നറിയപ്പെടുന്നു.
തെർമോസ്ഫിയർ
• ഏകദേശം 80 മുതൽ 600 കി.മീ വരെ വ്യാപിച്ചിരിക്കുന്നു.
• ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം.
• ഏറ്റവും താപനില കൂടിയ പാളി.
• തെർമോസ്ഫിയറിൻ്റെ ഉയരം കൂടുന്തോറും താപനില കൂടുന്നു.
• ധ്രുവപ്രദേശത്ത് കാണപ്പെടുന്ന ഔറോറ പ്രതിഭാസത്തിന് ഉറവിടം.
• തെർമോസ്ഫിയറിന് മുകളിലായി കാണപ്പെടുന്ന മണ്ഡലം: എക്സോസ്ഫിയർ
അയണോസ്‌ഫിയർ
• തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം.
• (80 മുതൽ 400 കി.മീ വരെ വ്യാപിച്ചിരിക്കുന്നു).
• റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന മണ്ഡലം.
• വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം.
• അയണോസ്ഫിയറിനെ കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ:
എസ്. കെ. മിത്ര
.jpg)
Post a Comment