PSC EXAM
Live
wb_sunny

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ


 ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

• ശാസ്ത്രങ്ങളുടെ മാതാവ്: 

ഭൂമിശാസ്ത്രം

• "ഭൂമി" എന്നർത്ഥം വരുന്ന ജിയോ, "വിവരണം" എന്നർത്ഥം വരുന്ന ഗ്രാഫോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ജ്യോഗ്രഫി എന്ന വാക്കുണ്ടായത്.

• ഭൂമിശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:

 ഇറാത്തോസ്തനീസ് (276 - 194 ബി. സി)

• "ഭൗമോപരിതലത്തിലെ പ്രദേശ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരണവും വിശദീകരണവുമായി ബന്ധപ്പെട്ടതാണ് ഭൂമിശാസ്ത്രം" - എന്ന് പറഞ്ഞത്: 

റിച്ചാർഡ് ഹാർട്ട്ഷോൺ

• "ഭൗമോപരിതലത്തിലെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന വ്യത്യസ്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനമാണ് ഭൂമിശാസ്ത്രം" - എന്നഭിപ്രായപ്പെട്ടത്:

 ഹെറ്റ്നർ

• ഭൂമിശാസ്ത്രത്തിന്റെ പിതാവ്: 

ടോളമി

• ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ:

 ജ്യോഗ്രഫി, അൽമജസ്റ്റ്

• ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത്: 

ടോളമി

• അന്താരാഷ്ട്ര ഭൗമദിനം : ഏപ്രിൽ 22

• പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണ് ഭൗമകേന്ദ്ര സിദ്ധാന്തം.

• പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം. 

സൗരകേന്ദ്ര സിദ്ധാന്തം

• സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ പിതാവ് 

കോപ്പർ നിക്കസ്

• ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്:

 ഇറാത്തോസ്തനീസ്

• ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത്:

 ഹെൻറി കാവൻഡിഷ്

• ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് ആദ്യമായി കണക്കാക്കിയ ഗണിത ശാസ്ത്രജ്ഞൻ:

 പൈതഗോറസ്

• ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും അത് സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി പ്രസ്താവിച്ച ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ: 

ആര്യഭട്ടൻ

• ഭൂമിയ്ക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

ഐസക് ന്യൂട്ടൺ

• ഭൂമിയുടെ ആകൃതി: 

ജിയോയ്ഡ്

• ഭൂമി അതിന്റെ സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം തിരിയുന്നത്: 

ഭ്രമണം (Rotation)

• ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് വേണ്ട സമയം: 

23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

• പകലും രാത്രിയുമുണ്ടാകുന്നതിന് കാരണം:

 ഭൂമിയുടെ ഭ്രമണം

• ഭൂമി ഭ്രമണം ചെയ്യുന്നത്: 

പടിഞ്ഞാറ് നിന്നും കിഴക്കോട്ട്

• ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നതിനാൽ സൂര്യൻ കിഴക്ക് ഉദിക്കുന്നതായി അനുഭവപ്പെടുന്നു.

• ഭ്രമണത്തോടൊപ്പം ഭൂമി സൂര്യനെ വലംവയ്ക്കുന്നത്:

 പരിക്രമണം (Revolution)

• ഭൂമിയ്ക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയം: 

365 ദിവസം 5 മണിക്കൂർ 48 മിനിട്ട്

• ഋതുഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണം: 

ഭൂമിയുടെ പരിക്രമണം

• ഭൂമിയുടെ ആകൃതി: 

ജിയോയ്ഡ്

• ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ ലംബതലത്തിൽ നിന്നുള്ള ചരിവ്:

 23 1/2 ഡിഗ്രി

• ഭൂമിയുടെ അച്ചുതണ്ടിന്റെ പരിക്രമണ തലത്തിലെ ചരിവ്:

 66 1/2 ഡിഗ്രി

• ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ചുറ്റളവ്:

 40075 കി.മീ.

• ധ്രുവപ്രദേശത്ത് ഭൂമിയുടെ ചുറ്റളവ്:

 40008 കി.മീ.

• ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ വ്യാസം: 

12756 കി.മീ.

• ധ്രുവപ്രദേശത്ത് ഭൂമിയുടെ വ്യാസം:

12713 കി.മീ.

• ഭൂമിയുടെ ശരാശരി താപനില: 

14 ഡിഗ്രി സെൽഷ്യസ്

• ഭൂമിയുടെ പലായന പ്രവേഗം: 

11.2 കി.മീ/സെക്കന്റ്

• ഭൂമിയുടെ പരിക്രമണ വേഗത: 

29.8 കി.മീ/സെക്കന്റ്

• സമുദ്രയാത്രയിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ: 

ഫെർഡിനന്റ് മെഗല്ലൻ (പോർച്ചുഗൽ)

• മെഗല്ലൻ ലോകം ചുറ്റാനുപയോഗിച്ച കപ്പൽ:

 വിക്ടോറിയ (1519)

• ലോകം ചുറ്റിസഞ്ചരിക്കുന്നതിനിടയിൽ മെഗല്ലൻ ഫിലിപ്പൈൻസിൽ വച്ച് വധിക്കപ്പെട്ടു.

Tags

Post a Comment