Indian Constitution
ഇന്ത്യൻ ഭരണഘടന
• ഒരു പരമാധികാര രാജ്യത്തിൻ്റെ അടിസ്ഥാന നിയമമാവലിയാണ് ഭരണഘടന (Constitution).
• "Constitution" എന്ന പദം "Constituere" ('to establish') എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപംകൊണ്ടത്.
• ഭരണഘടനയെ ലിഖിത ഭരണഘടന (Written Constitution) എന്നും അലിഖിത ഭരണഘടന (Unwritten Constitution) എന്നും രണ്ടായി തിരിക്കാം.
• ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന അമേരിക്കൻ ഭരണഘടന (1789) ആണ്.
• Bill of Rights എന്നറിയപ്പെടുന്നത് അമേരിക്കൻ ഭരണഘടനയാണ്.
• അമേരിക്കൻ ഭരണഘടനയുടെ ശിൽപി:
ജയിംസ് മാഡിസൺ
• ലോകത്തിലാദ്യമായി ഒരു നിയമാവലി തയ്യാറാക്കിയ ഭരണാധികാരി:
ഹമ്മുറാബി (ബാബിലോണിയ
• ഇന്ത്യയിലാദ്യമായി നിയമാവലി തയ്യാറാക്കിയത്:
മനു (മനുസ്മൃതി)
• ലോകത്തിലേറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം:
അമേരിക്ക (7 ആർട്ടിക്കിളുകൾ)
• ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന:
ഇന്ത്യൻ ഭരണഘടന
• അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ:
ഇസ്രായേൽ, ബ്രിട്ടൺ
ഇന്ത്യൻ ഭരണഘടന രൂപംകൊള്ളാൻ കാരണമായവ
• റെഗുലേറ്റിംഗ് ആക്ട് (1773)
• പിറ്റ്സ് ഇന്ത്യാ നിയമം (1784)
• രാജ്ഞിയുടെ വിളംബരനിയമം (1858)
• ഇന്ത്യൻ കൗൺസിൽ ആക്‌ട് (1909)
• ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് (1919)
• ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് (1935)
• ആഗസ്റ്റ് വാഗ്ദാനം (1940)
• ക്രിപ്‌സ് മിഷൻ (1942)
• വേവൽ പ്ലാൻ (1945)
• ക്യാബിനറ്റ് മിഷൻ (1946)
• ഇടക്കാല ഗവൺമെന്റ് (1946)
• ആറ്റ്ലി പ്രഖ്യാപനം (1947)
• മൗണ്ട് ബാറ്റൺ പദ്ധതി (1947)
• ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്‌ട് (1947)
--------------------------------------------------------------------------
• ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യം:
ഗ്രീസ്
• ഇന്നുള്ളതിൽ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം:
ബ്രിട്ടൺ
• പ്രത്യക്ഷ ജനാധിപത്യം നിലനിൽക്കുന്ന രാജ്യം:
സ്വിറ്റ്സർലൻഡ്
• ലോകത്തിലേറ്റവും വലിയ ജനാധിപത്യരാജ്യം:
ഇന്ത്യ
ഭരണഘടനാ നിർമ്മാണ സമിതി
CONSTITUENT ASSEMBLY
• ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് 1946-ലെ കാബിനറ്റ് മിഷൻ്റെ അടിസ്ഥാനത്തിലാണ്.
• ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി:
എം. എൻ. റോയ് (മാനബേന്ദ്ര നാഥ് റോയ്)
• ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട പത്രം:
ദി ഇന്ത്യൻ പാട്രിയോട്ട് (എം. എൻ റോയ്)
• ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച രാഷ്ട്രീയപാർട്ടി:
സ്വരാജ് പാർട്ടി
• ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ച കോൺഗ്രസ് സമ്മേളനം:
1937-ലെ ഫൈസ്‌പൂർ സമ്മേളനം (അധ്യക്ഷൻ - ജവഹർലാൽ നെഹ്റു).
• ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത്:
ഇന്ത്യൻ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ
• ഇന്ത്യൻ ഭരണഘടന തയ്യാറാക്കാനെടുത്ത സമയം:
2 വർഷം 11 മാസം 18 ദിവസം.
• ഭരണഘടനാ നിർമ്മാണസമിതി 11 സെഷനുകളിലായി 165 ദിവസം സമ്മേളിച്ചു.
• പ്രഥമ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം:
207 പേർ
• പ്രഥമ സമ്മേളനത്തിലെ വനിതാ പ്രതിനിധികൾ:
9 പേർ
• ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ:
389 പേർ
• ഭരണഘടനാ നിർമ്മാണസഭയിലെ ആകെ സ്ത്രീകളുടെ എണ്ണം:
17 (ഇന്ത്യാ വിഭജനത്തിനുശേഷം 15)
• സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമ്മാണ സഭയിലെ അംഗസംഖ്യ:
299
• ഭരണഘടനാ നിർമ്മാണ സഭയിൽ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം:
93 (സ്വാതന്ത്ര്യാനന്തരം 70 ആയി)
• ഭരണഘടനാ നിർമ്മാണ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം:
296
• ഭരണഘടനാ നിർമ്മാണസഭയുടെ ഉപദേശകൻ:
ബി. എൻ. റാവു
• ഭരണഘടനാ നിർമ്മാണസഭയുടെ (പ്രഥമ സമ്മേളനത്തിലെ) അദ്ധ്യക്ഷൻ:
ഡോ. സച്ചിദാനന്ദ സിൻഹ
• ഭരണഘടനാ നിർമ്മാണസഭയുടെ താത്കാലിക അദ്ധ്യക്ഷൻ:
ഡോ. സച്ചിദാനന്ദ സിൻഹ (1946 ഡിസംബർ 9)
• ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ:
ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11)
• ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത്:
1946 ഡിസംബർ 6
• ഭരണഘടനാ നിർമ്മാണസഭയുടെ പ്രഥമ സമ്മേളനം നടന്ന തീയതി:
1946 ഡിസംബർ 9
• ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്:
1946 ഡിസംബർ 23
• ഭരണഘടനാ നിർമ്മാണസഭയുടെ ഉപാധ്യക്ഷൻ:
എച്ച്.സി. മുഖർജി
• ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സെക്രട്ടറി:
H.V.R അയ്യങ്കാർ
• ഏറ്റവും പ്രായം കൂടിയ അംഗം:
ഡോ. സച്ചിദാനന്ദ സിൻഹ
• ആദ്യമായി അഭിസംബോധന ചെയ്തത്:
ജെ.ബി. കൃപലാനി
• ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായ ഏക മുസ്ലീം വനിത:
ബീഗം ഐസാസ് റസൂൽ
• നിയമ സേവന ദിനം:
നവംബർ 9
• നിയമദിനം:
നവംബർ 26
• ഭരണഘടന നിർമ്മാണസഭയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങൾ:
ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം, ആന
• ഭരണഘടന നിർമ്മാണസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ:
എം.വി.എൻ കോളിൻസ്, ഫ്രാങ്ക് ആന്റണി, എസ്.എച്ച്. പ്രാറ്റർ
• ഭരണഘടന നിർമ്മാണസഭയിലെ പ്രസംഗത്തിൽ അംബേദ്‌കർ യൂണിയൻ ഓഫ് ട്രിനിറ്റി എന്ന് വിശേഷിപ്പിച്ചത്:
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
ഭരണഘടനാ നിർമ്മാണ സമിതികളും അധ്യക്ഷൻമാരും
• ഡ്രാഫ്റ്റിംഗ് കമ്മിറ്റി (കരട് നിർമ്മാണസഭ) :
ഡോ. ബി.ആർ. അംബേദ്‌കർ
• സ്റ്റിയറിംഗ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി :
ഡോ. രാജേന്ദ്രപ്രസാദ്
• റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി :
ഡോ. രാജേന്ദ്രപ്രസാദ്
• ഫ്ളാഗ് കമ്മിറ്റി :
ഡോ. രാജേന്ദ്രപ്രസാദ്
• മൗലികാവകാശ ഉപദേശക കമ്മിറ്റി :
സർദാർ വല്ലഭായി പട്ടേൽ
• ന്യൂനപക്ഷ കമ്മിറ്റി :
സർദാർ വല്ലഭായി പട്ടേൽ
• ന്യൂനപക്ഷ ഉപ കമ്മിറ്റി :
എച്ച്. സി. മുഖർജി
• മൗലികാവകാശ ഉപദേശക ഉപകമ്മിറ്റി :
ജെ.ബി. കൃപലാനി
• സ്റ്റേറ്റ് കമ്മിറ്റി, യൂണിയൻ പവേഴ്സ് കമ്മിറ്റി :
ജവഹർലാൽ നെഹ്‌റു
• യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി :
ജവഹർലാൽ നെഹ്റു
• ഹൗസ് കമ്മിറ്റി :
പട്ടാഭി സീതാരാമയ്യ
• ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി :
കെ.എം. മുൻഷി
• ഭാഷാ കമ്മിറ്റി :
മൂർത്തി സത്യനാരായണ
• ക്രഡൻഷ്യൽ കമ്മിറ്റി :
അല്ലാടി കൃഷ്ണ സ്വാമി അയ്യങ്കാർ
മലയാളികളും ഭരണഘടനയും
• ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികൾ:
17 (വനിതകൾ - 3)
• യുണൈറ്റഡ് പ്രോവിൻസ്: ജോൺ മത്തായി
• തിരുവിതാംകൂർ: ആനിമസ്ക്രീൻ, പട്ടം എ. താണുപിള്ള, ആർ. ശങ്കർ, പി. എസ്. നടരാജപിള്ള, പി. ടി. ചാക്കോ, കെ. എ. മുഹമ്മദ്
• കൊച്ചി: പനമ്പള്ളി ഗോവിന്ദ മേനോൻ
• മദ്രാസ്: അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, കെ. മാധവമേനോൻ, എ. കെ. മേനോൻ, ബി. പോക്കർ, പി. കുഞ്ഞിരാമൻ, അബ്ദുൾ സത്താർ ഹാജി ഇസ്ഹാക്ക് സേട്ട്, മുഹമ്മദ് ഇസ്‌മയിൽ സാഹിബ്, കെ. ടി. എം. അഹമ്മദ് ഇബ്രാഹിം.
• ഭരണഘടനാ നിർമ്മാണസഭയിൽ അംഗങ്ങളായ ശേഷം കേരള മുഖ്യമന്ത്രിയായ വ്യക്തികൾ:
പട്ടം എ. താണുപിള്ള, ആർ. ശങ്കർ
ഡ്രാഫ്റ്റിംഗ് കമ്മിറ്റി (DRAFTING COMMITTEE)
• ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റി.
• ഭരണഘടനയുടെ കരടുരൂപം സമർപ്പിക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ലക്ഷ്യം.
• ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ച തീയതി:
1947 ആഗസ്റ്റ് 29
• ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ ആകെ അംഗങ്ങൾ:
7
• ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ:
ഡോ. ബി. ആർ. അംബേദ്‌കർ
• ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്:
ബി. എൻ. റാവു
• അംബേദ്‌കർ ഭരണഘടനാ നിർമ്മാണ കരട് കമ്മിറ്റിയുടെ ചെയർമാൻ ആയ വർഷം:
1947 ആഗസ്റ്റ് 29
• ഭരണഘടനാ നിർമ്മാണ സമിതി ആദ്യ കരട് സമർപ്പിച്ചത്:
1948 ഫെബ്രുവരി 21
• ഭരണഘടനാ നിർമ്മാണ സമിതി ഭരണഘടന അംഗീകരിച്ച തീയതി:
1949 നവംബർ 26
• ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു തീയതി:
1949 നവംബർ 26
• ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുമ്പോൾ 22 ഭാഗങ്ങളും 395 അനുച്ഛേദങ്ങളും 8 പട്ടികകളുമാണ് ഉണ്ടായിരുന്നത്.
• നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ 25 ഭാഗങ്ങളും 448 അനുച്ഛേദങ്ങളും 12 പട്ടികകളുമാണ് ഉള്ളത്.
• ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന തീയതി: 1950 ജനുവരി 26
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ:
1. ബി. ആർ. അംബേദ്‌കർ
2. കെ. എം. മുൻഷി
3. മുഹമ്മദ് സാദുളള
4. അല്ലാടി കൃഷ്ണസ്വാമി അയ്യർ
5. എൻ. ഗോപാലസ്വാമി അയ്യങ്കാർ
6. ഡി. പി. ഖെയ്‌താൻ (ഖെയ്‌താന്റെ മരണശേഷം ടി. ടി. കൃഷ്ണമാചാരി അംഗമായി)
7. ബി. എൻ. മിത്തർ (മിത്തർ രാജിവെച്ചതിനാൽ എൻ. മാധവ റാവു അംഗമായി)
• ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 26-ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി.
• ഭാരതം റിപ്പബ്ലിക്ക് ആയത്:
1950 ജനുവരി 26
• റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്:
ജനുവരി 26
ഡോ. ഭീംറാവു അംബേദ്‌കർ
• ഇന്ത്യൻ ഭരണഘടനയുടെ ശിൽപി.
• ഇന്ത്യയുടെ ആദ്യ നിയമമന്ത്രി.
• മഹാരാഷ്ട്രയിലെ മഹദ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി.
• ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് അംബേദ്‌കറെ വിശേഷിപ്പിച്ചത്:
ഗാന്ധിജി
• 1924 ജൂലൈ 20-ന് ബോംബെയിൽ 'ബഹിഷ്കൃത് ഹിതകാരിണി സഭ' എന്ന സംഘടന സ്ഥാപിച്ചു.
• 'Educate, Agitate and Organise' എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്ന സംഘടന:
ബഹിഷ്കൃത് ഹിതകാരിണി സഭ
• അംബേദ്‌കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച വർഷം:
1990
• ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് മനുസ്മൃതി കത്തിച്ച വ്യക്തി:
ബി. ആർ. അംബേദ്‌കർ
ഭരണഘടനയെ വിശേഷിപ്പിച്ചവർ
• ക്വാസി ഫെഡറൽ
• കെ. സി. വെയർ
• നിയമജ്ഞരുടെ പറുദീസ: ഐവർജന്നിംഗ്‌സ്
• സ്ട്രോങ്ങ് സെൻട്രലൈസിംഗ് ടെൻഡൻസിയുള്ള ഫെഡറേഷൻ:
ഐവർജന്നിംഗ്‌സ്
• കോഓപ്പറേറ്റീവ് ഫെഡറിലിസം: ഗ്രാൻവില്ലെ ഓസ്റ്റിൻ
• എക്സ്ട്രീംലി ഫെഡറൽ: പോൾ ആപ്ലെബി
• ബാർഗെയിനിംഗ് ഫെഡറലിസം: മോറിസ് ജോൺസ്
• "ഭരണഘടനയാണ് കോടതിയുടെ വിശുദ്ധ ഗ്രന്ഥം" എന്ന് പറഞ്ഞത്:
ജസ്റ്റിസ് റോഹിംഗ്‌ടൺ നരിമാൻ
ഭരണഘടന നിർമ്മാണസഭ അംഗീകരിച്ച തീയതികൾ
• ദേശീയ പതാകയെ അംഗീകരിച്ച തീയതി:
1947 ജൂലൈ 22
• ദേശീയ ഗാനത്തെ അംഗീകരിച്ച തീയതി:
1950 ജനുവരി 24
• ദേശീയ ഗീതത്തെ അംഗീകരിച്ച തീയതി:
1950 ജനുവരി 24
• ദേശീയ മുദ്രയെ അംഗീകരിച്ച തീയതി:
1950 ജനുവരി 26
• ശകവർഷത്തെ ദേശീയ കലണ്ടർ അംഗീകരിച്ച തീയതി:
1957 മാർച്ച് 22

Post a Comment