പാറകൾ (Rocks)
പാറകൾ (Rocks)
ശിലകൾ
• കൃത്യമായ രാസഘടന ഇല്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രിതവുമായ വസ്തുക്കളാണ് ശിലകൾ.
• രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തിരിക്കുന്നു.
ആഗ്നേയ ശിലകൾ (Igneous Rock)
• മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശില.
• പ്രാഥമികശില, അടിസ്ഥാനശില, ശിലകളുടെ മാതാവ്, പിതൃശില എന്നിങ്ങനെ അറിയപ്പെടുന്നു.
• അഗ്നിപർവ്വതജന്യ ശിലകൾ എന്നറിയപ്പെടുന്നു.
• ലോഹ അയിരുകളുടെ മുഖ്യ ഉറവിടം.
• ഫോസിലുകൾ കാണപ്പെടാത്ത ശില.
• ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശില.
• ആഗ്നേയശിലകൾ രണ്ടുവിധം:
• ബാഹ്യജാത ശിലകൾ (Extrusive rocks)
• അന്തർവേധശിലകൾ (Intrusive rocks)
• ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി ലാവ തണുത്തുറഞ്ഞ് രൂപം കൊള്ളുന്ന ശിലകളാണ് ബാഹ്യജാത ശിലകൾ.
(ഉദാഹരണം: ബസാൾട്ട്)
• പരൽ രൂപമില്ലാത്ത ശിലകൾ:
ബസാൾട്ട്
• ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്:
കറുത്ത പരുത്തിമണ്ണ് (റിഗർ)
• ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ:
അന്തർവേധശിലകൾ
• പാതാളശിലകൾ അഥവാ പ്ലൂട്ടോണിക് ശിലകൾ എന്നറിയപ്പെടുന്നത്:
അന്തർവേധശിലകൾ
• ഏറ്റവും നീളം കൂടിയ ആഗ്നേയശിലകൾ:
ബാത്തോലിത്ത്സ്
• ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങൾ:
• ഗ്രാനൈറ്റ്
• ബസാൾട്ട്
• ഡോളറൈറ്റ്
• ഗാബ്രോ
• ബാത്തോലിത്ത്സ്
• ലാക്കോലിത്ത്സ്
• സിൽസ്
• ഡൈക്ക്സ്
• ശിലകളുടെ രൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ:
പെട്രോളജി
• ശിലകളുടെ ഭൗതിക സവിശേഷതകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ:
ലിത്തോളജി
അവസാദ ശിലകൾ (Sedimentary Rock)
• കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ച് പൊടിയുന്നു. ഈ അവസാദങ്ങൾ പാളികളായി നിക്ഷേപിക്കപ്പെടുകയും പിന്നീട് ഉറച്ച് ശിലകളായി മാറുകയും ചെയ്യുന്നതാണ് അവസാദശിലകൾ.
• ജലജന്യ ശിലകൾ, സ്തരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു.
• അടുക്കു ശിലകൾ എന്നറിയപ്പെടുന്നു.
• ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ.
• ഭാരവും കാഠിന്യവും കുറവായ ശില.
• പെട്രോളിയം, കൽക്കരി എന്നിവ സ്ഥിതി ചെയ്യുന്നു.
• രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ അവസാദ ശിലകളെ മൂന്നായി തിരിക്കുന്നു.
• ജൈവീക അവസാദശിലകൾ
• രാസിക അവസാദശിലകൾ
• ബലകൃത അവസാദശിലകൾ
• ജൈവവസ്തുക്കളിൽ നിന്നും രൂപം കൊള്ളുന്ന അവസാദശിലകളാണ് ജൈവീക അവസാദശിലകൾ.
ഉദാ : കൽക്കരി, ചോക്ക്, ചുണ്ണാമ്പ് കല്ല്, പെട്രോളിയം
• രാസപ്രവർത്തനം മൂലം ഉണ്ടാകുന്ന അവസാദശിലകളാണ് രാസിക അവസാദശിലകൾ.
ഉദാ : ജിപ്സം, കല്ലുപ്പ്
• ഉയർന്ന ചൂടും തണുപ്പും മൂലം അപക്ഷയ പ്രക്രിയയിലൂടെ രൂപം കൊള്ളുന്നതാണ് ബലകൃത അവസാദശിലകൾ.
ഉദാ : ഷെയ്ൽ, കളിമണ്ണ്, മണൽകല്ല്, ലോയിസ്
• കാറ്റിന്റെ നിക്ഷേപണ പ്രക്രിയമൂലമുണ്ടാകുന്ന ശിലാ രൂപങ്ങളാണ് ലോയിസ്.
കായാന്തരിത ശിലകൾ (Metamorphic Rocks)
• ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെടുന്ന ശിലകൾ.
• കായാന്തരീകരണത്തിന്റെ ഫലമായി അവസാദശിലകൾക്കും ആഗ്നേയശിലകൾക്കും ഉണ്ടാകുന്ന മാറ്റം
| | |
| ----------------------------- | -------- |
| ബസാൾട്ട് | : ഷിസ്റ്റ് |
| ഗ്രാനൈറ്റ് | : നൈസ് |
| ചുണ്ണാമ്പ് കല്ല് | : മാർബിൾ |
| മണൽകല്ല് | : ക്വാർട്ട്സൈറ്റ് |
| കളിമണ്ണ്, ഷെയ്ൽ | : സ്ലേറ്റ് |
| കൽക്കരി | : ഗ്രാഫൈറ്റ് |
• കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില.
• രത്നങ്ങൾ, വജ്രം, മരതകം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ കായാന്തരിത ശിലകൾക്ക് ഉദാഹരണമാണ്.
• കായാന്തരിത ശിലകകൾക്കുദാഹരണം:
നയിസ്, ഷിസ്റ്റ്, മാർബിൾ, സ്ലേറ്റ്, ക്വാർട്ട്സൈറ്റ്
ശിലാമണ്ഡലം (Lithosphere)
• ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നതാണ് ശിലാമണ്ഡലം.
• പാറക്കെട്ട് നിറഞ്ഞ മണ്ഡലം, സ്ഥലമണ്ഡലം എന്നിങ്ങനെ അറിയപ്പെടുന്നു.
• ശിലാമണ്ഡലത്തിന് താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം:
അസ്തനോസ്ഫിയർ
• അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ലാവയുടെ സ്രോതസ്സ്:
അസ്തനോസ്ഫിയർ

Post a Comment