ഭൗമോപരിതലം
ഭൗമോപരിതലം
• സ്ഥലമണ്ഡലം, അന്തരീക്ഷം, ജലമണ്ഡലം, ജൈവമണ്ഡലം എന്നിവ ചേർന്നതാണ് ഭൗമോപരിതലം.
• നമ്മുടെ പരിസ്ഥിതി ഭൗമോപരിതലത്തിന്റെ ഭാഗമാണ്.
സ്ഥലമണ്ഡലം (Lithosphere)
• ഭൂവൽക്കവും മാന്റിലിന്റെ ഖരരൂപത്തിൽ സ്ഥിതിചെയ്യുന്ന ഉപരിമണ്ഡലവും ചേർന്ന ഭാഗം.
• പാറക്കെട്ടുകൾ നിറഞ്ഞ മണ്ഡലം.
• ഭൗമോപരിതലത്തിലെ എല്ലാ വൻകരകളും സമുദ്രങ്ങളും സ്ഥലമണ്ഡലത്തിൻ്റെ ഭാഗമാണ്.
• ശിലാമണ്ഡലം എന്നറിയപ്പെടുന്നു.
അന്തരീക്ഷ മണ്ഡലം (Atmosphere)
• ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായു മണ്ഡലമാണ് അന്തരീക്ഷ മണ്ഡലം.
• അന്തരീക്ഷമണ്ഡലത്തെ ഹോമോസ്‌പിയിർ, ഹെറ്ററോസ്ഫിയർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
• ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കി.മീ. വരെയുള്ള ഭാഗം ഹോമോസ്‌ഫിയറിന്റെ ഭാഗമാണ്.
• അന്തരീക്ഷപാളികളായ ട്രോപ്പോസ്‌ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്‌ഫിയർ എന്നിവ ഉൾപ്പെട്ടതാണ് ഹോമോസ്ഫിയർ.
• ഹോമോസ്‌ഫിയറിലെ ഏതൊരു വാതകപിണ്ഡ പാളിയെടുത്ത് പരിശോധിച്ചാലും അതിന്റെ രാസഘടന ഒരുപോലെയുള്ളതായി കാണാം.
• ഹോമോസ്ഫിയറിൽ അനുഭവപ്പെടുന്ന ഊഷ്‌മാവിൽ അന്തരം ഉണ്ടാകുന്നുണ്ട്.
• ഹോമോസ്ഫിയറിനു മുകളിലുള്ള അന്തരീക്ഷപാളിയാണ് ഹെറ്ററോസ്ഫിയർ.
• ഹെറ്ററോസ്‌ഫിയറിലെ വാതക രാസഘടന ഐക്യരൂപമുള്ളതല്ല.
ജലമണ്ഡലം (Hydrosphere)
• ഭൗമോപരിതലത്തിൽ കാണപ്പെടുന്ന സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ തുടങ്ങിയ എല്ലാ ജലാശയങ്ങളും ഉൾപ്പെടുന്നതാണ് ജലമണ്ഡലം.
ജൈവമണ്ഡലം (Biosphere)
• ജീവനുള്ള വസ്തുക്കൾ കാണപ്പെടുന്ന മണ്ഡലമാണ് ജീവമണ്ഡലം.
• ജൈവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:
എഡ്വേർഡ് സൂയിസ്
ഫലക ചലനങ്ങൾ
• അനേകായിരം കിലോമീറ്റർ വിസ്തൃതിയും പരമാവധി 100 കിലോമീറ്റർ കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങൾ അറിയപ്പെടുന്നത്:
ശിലാമണ്ഡല ഫലകങ്ങൾ
• ശിലാമണ്ഡല ഫലകങ്ങളെ വലിയ ശിലാമണ്ഡല ഫലകങ്ങളെന്നും ചെറിയ ശിലമണ്ഡല ഫലകങ്ങളെന്നും രണ്ടായി തിരിക്കുന്നു.
• വലിയ ഫലകങ്ങളുടെ എണ്ണം:
ഏഴ്
വലിയ ശിലാമണ്ഡല ഫലകങ്ങൾ :
1. ആസ്ത്രേലിയൻ ഫലകം
2. പസഫിക് ഫലകം
3. വടക്കേ അമേരിക്കൻ ഫലകം
4. തെക്കേ അമേരിക്കൻ ഫലകം
5. ആഫ്രിക്കൻ ഫലകം
6. യൂറോപ്യൻ ഫലകം
7. അന്റാർട്ടിക്കൻ ഫലകം
• ഏറ്റവും വലിയ ശിലാമണ്ഡല ഫലകം:
പസഫിക് ഫലകം
• ഏറ്റവും ചെറിയ ശിലാമണ്ഡല ഫലകം:
ജുവാൻ ഡി. ഫുക
• ചെറിയ ഫലകങ്ങൾക്ക് ഉദാഹരണങ്ങൾ :
• ഫിലിപ്പൈൻ
• കോക്കോസ്
• നാസ്‌ക
• കരീബിയൻ
• സ്കോഷ്യ
• അറേബ്യൻ
• ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്ന ഭാഗം :
അസ്തനോസ്ഫിയറിന് മുകളിൽ
• ഫലകങ്ങളുടെ ശരാശരി ചലനവേഗത :
വർഷത്തിൽ 2 മുതൽ 12 സെൻ്റീമീറ്റർ വരെ
• ഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് :
മാഗ്മയുടെ സംവഹനപ്രവാഹം
ഫലകചലന സിദ്ധാന്തം (Plate Tectonics Theory)
• വൻകരകളുടെയും സമുദ്രങ്ങളുടെയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സിദ്ധാന്തം.
• ശിലാമണ്ഡലപാളി അസ്തനോസ്ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്ഥാവിക്കുന്ന സിദ്ധാന്തം.
• ഫലകചലന സിദ്ധാന്തം ആവിഷകരിച്ചത് :
അർണോൾഡ് ഹോംസ് (1968)
• ഫലക സിദ്ധാന്തം വികസിപ്പിച്ചവർ :
വില്യം മോർഗൺ, ജാക്ക് ഇ ഒളിവർ, ടൂസോ വിൽസൺ
• ഫലകചലന സിദ്ധാന്തം അനുസരിച്ച് വൻകരകളും സമുദ്രങ്ങളും ഉൾകൊള്ളുന്ന ഭാഗം :
സ്ഥലമണ്ഡലം (ശിലാമണ്ഡലം)
വിഭേദകസീമ (Divergent margin)
• രണ്ട് ഫലകങ്ങൾ പരസ്‌പരം അകന്നുപോകുന്ന സീമ.
• കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം.
• ആഫ്രിക്കൻ ഫലകത്തിനും തെക്കേ അമേരിക്കൻ ഫലകത്തിനും ഇടയിലുള്ള ഫലകസീമ.
• സമുദ്രാന്തർ പർവ്വതനിരകൾ രൂപംകൊള്ളുന്നതിന് കാരണമായ പ്രതിഭാസം.
• മധ്യഅറ്റ്ലാന്റിക് പർവ്വതനിര രൂപംകൊള്ളുന്നതിന് കാരണമായ പ്രതിഭാസം.
സംയോജക സീമ (Convergent margin)
• രണ്ട് ഫലകങ്ങൾ പരസ്പരം അടുത്തുവരുന്ന സീമ.
• സമുദ്രാന്തര ഗർത്തങ്ങൾ രൂപപ്പെടുന്ന മേഖല:
നിമജ്ജന മേഖല (Subduction Zone)
• സംയോജക സീമകളിൽ സാന്ദ്രത കൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിനടിയിലേക്ക് ആണ്ടുപോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മേഖല:
നിമജ്ജന മേഖല
• പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തം നിമജ്ജന മേഖലയ്ക്ക് ഉദാഹരണമാണ്.
• സംയോജക സീമകളിലാണ് മടക്ക് പർവ്വതങ്ങൾ രൂപപ്പെടുന്നത്.
• മടക്കു പർവ്വതങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രക്രിയ:
വലനം (Folding)
• മടക്കു പർവ്വതത്തിന് ഉദാഹരണങ്ങൾ:
ഹിമാലയം, ആൽപ്‌സ്, ആന്റീസ്, അറ്റ്ലസ്
ഛേദകസീമ (Shear margin)
• രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി നീങ്ങുന്ന സീമ.
• ഭ്രംശമേഖലകൾ രൂപംകൊള്ളുന്നതിന് കാരണമായ പ്രതിഭാസം.
• മടക്കുപർവ്വതങ്ങൾ, പീഠഭൂമികൾ, അഗ്നിപർവ്വതങ്ങൾ എന്നിവ ഈ ഫലകചലനങ്ങളുടെ സംഭാവനയാണ്.
• വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയ്ക്ക് ഉദാഹരണമാണ്.
• വൻകരാവിസ്ഥാപന സിദ്ധാന്തം
• വൻകരാവിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി:
ആൽഫ്രഡ് വെഗ്നർ (ജർമ്മനി)
• 1912 - ൽ ഫ്രാങ്ക്‌ഫർട്ട് വിസ്ഥാപന സംഘടനയുടെ യോഗത്തിലാണ് വെഗ്നർ ഈ സിദ്ധാന്തം അവതരിപ്പിച്ചത്.
• വൻകരാവിസ്ഥാപനം എന്ന ആശയം മുന്നോട്ട് വെച്ചത്:
അന്റോണിയോ സ്നിഡർ പെല്ലിഗ്രിനി (1858, അമേരിക്ക)
• വൻകരകൾ ഉൾകൊള്ളുന്ന ഭാഗം (സിയാൽ) സമുദ്രത്തട്ടിനു (സിമ) മുകളിലൂടെ പതുക്കെ തെന്നിമാറി ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ഇപ്പോഴുള്ള വൻകരകൾ രൂപപ്പെട്ടതെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം.
• ദശ ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് ഇപ്പോഴുള്ള എല്ലാ വൻകരയും ചേർന്നുണ്ടായിരുന്ന ബൃഹത് വൻകര:
പാൻജിയ (മാതൃ ഭൂഖണ്ഡം)
• പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം:
പന്തലാസ
• പാൻജിയയെ രണ്ടായി വിഭജിച്ച സമുദ്രം:
തെഥിസ്
• പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡം:
ലൗറേഷ്യ (പാൻജിയയുടെ വടക്കുഭാഗം), ഗോണ്ട്വാനാലാന്റ് (പാൻജിയയുടെ തെക്കുഭാഗം)
• ലൗറേഷ്യ പൊട്ടിപിളർന്നുണ്ടായ ഭൂഖണ്ഡങ്ങൾ:
വടക്കേ അമേരിക്ക, യുറേഷ്യ
• ഗോണ്ട്വാനാലാന്റ് പൊട്ടി പിളർന്നുണ്ടായ ഭൂഖണ്ഡങ്ങൾ:
തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, അന്റാർട്ടിക്ക, ഏഷ്യ
ഭൗമ ചലനങ്ങൾ
• ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്തർ ഭാഗത്തുനിന്നുള്ള ശക്തികളാണ് ഭൗമ ചലനങ്ങൾ.
• ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയാണ് അന്തർജന്യ ശക്തികൾ.
• ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ് ബാഹ്യജന്യ ശക്തികൾ.
• അപരദനം, അപക്ഷയം, നിക്ഷേപണം എന്നിവ ബാഹ്യജന്യ ശക്തികൾക്കുദാഹരണമാണ്.
• വിപുലമായ ആന്തരിക മാറ്റത്തിന് ഇടയാകുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തോടനുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ് വിരൂപണചലനങ്ങൾ.
• ലംബചലനങ്ങൾ, തിരശ്ചീന ചലനങ്ങൾ എന്നിങ്ങനെ വിരൂപണ ചലനത്തെ രണ്ടായി തിരിക്കുന്നു.
• ഭൂഖണ്ഡ രൂപീകരണത്തിന് കാരണമാകുന്ന ചലനങ്ങൾ:
ലംബ ചലനങ്ങൾ
• മടക്കുപർവ്വത രൂപീകരണത്തിനും അവസാദശിലക ളുടെ രൂപമാറ്റത്തിനും കാരണമാകുന്ന ചലനങ്ങൾ:
തിരശ്ചീന ചലനങ്ങൾ
• ഭ്രംശനം, വലനം എന്നിവയ്ക്ക് കാരണമാകുന്ന ചലനം:
തിരശ്ചീന ചലനം
• ഭ്രംശ താഴ്വരകളും ഖണ്ഡ് പർവ്വതങ്ങളും രൂപം കൊള്ളുന്നതിന് കാരണമാകുന്ന ബലം:
ഭ്രംശനം
ഭൂകമ്പം
• ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം:
സീസ്‌മോളജി
• ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്ന സ്ഥലം:
അധികേന്ദ്രം
• ഭൂമിയുടെ ആഴങ്ങളിൽ പ്രകമ്പനം ഉണ്ടാകുന്ന കേന്ദ്രങ്ങൾ അറിയപ്പെടുന്നത്:
പ്രഭവ കേന്ദ്രം (Focus)
• പ്രഭവകേന്ദ്രത്തിന് നേർമുകളിൽ സ്ഥിതിചെയ്യുന്ന ഭൗമോപരിതലകേന്ദ്രം അറിയപ്പെടുന്നത്:
എപ്പിസെന്റർ
• ഏറ്റവും വേഗതയേറിയ ഭൂകമ്പ തരംഗം:
പ പ്രാഥമിക തരംഗങ്ങൾ
• ഏറ്റവും വേഗതകുറഞ്ഞ ഭൂകമ്പ തരംഗം:
പ്രതല തരംഗം
• ഏറ്റവും വിനാശകാരികളായ ഭൂകമ്പ തരംഗങ്ങൾ:
പ്രതല തരംഗങ്ങൾ
• ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം:
സീസ്മോഗ്രാഫ്
• ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന സ്കെയിൽ:
റിക്‌ടർ സ്കെയിൽ, മെർക്കല്ലി സ്കെയിൽ
• പൂജ്യം മുതൽ പത്ത് വരെയുള്ള അളവുകളാണ് റിക്‌ടർ സ്കെയിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
• വൻനാശ നഷ്ട്ടങ്ങൾ ഉണ്ടാകുന്നത് റിക്‌ടർ സ്കെയിലിൽ 5.5 ന് മുകളിൽ തീവ്രത രേഖപ്പെടുത്തുമ്പോഴാണ്.
• റിക്‌ടർ സ്കെയിൽ കണ്ടുപിടിച്ച വ്യക്തി:
ചാൾസ് ഫ്രാൻസിസ് റിക്‌ടർ (യു. എസ്. എ)
• ഭൂകമ്പം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം:
ജിയോഫോൺ
• ഏറ്റവും കൂടുതൽ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം:
ചിലി (9.5 തീവ്രത)
• തുടർ ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം:
ഹെയ്ത്തി
• ആധുനിക സീസ്മോഗ്രാഫ് കണ്ടുപിടിച്ച വ്യക്തി:
ജോൺ മിൽനി (ഇംഗ്ലണ്ട്)
പർവ്വതങ്ങൾ
• പർവ്വതങ്ങളെ കുറിച്ചുള്ള പഠനം :
ഓറോളജി
• പർവ്വതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ :
ഓറോജനിക്
• ഭൗമോപരിതലത്തിൽ നിന്നും 900 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളാണ് പർവ്വതങ്ങൾ.
• ലോകപർവ്വത ദിനം :
ഡിസംബർ 11
• പർവ്വതങ്ങൾ പ്രധാനമായും നാലുതരം.
• മടക്ക് പർവ്വതങ്ങൾ (Fold Mountains)
• ഖണ്ഡ പർവ്വതങ്ങൾ (Block Mountains)
• അവശിഷ്ട പർവ്വതങ്ങൾ (Residual Mountains)
• അഗ്നി പർവ്വതങ്ങൾ (Volcanic Mountains)
മടക്ക് പർവ്വതങ്ങൾ
• രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന പർവ്വതങ്ങൾ.
• ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പർവ്വതങ്ങൾ.
• ലോകത്തിലെ മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ് ഹിമാലയം, റോക്കീസ്, ആൻഡീസ്, ആൽപ്സ്.
ഖണ്ഡ പർവ്വതങ്ങൾ
• രണ്ട് ഫലകങ്ങൾ പരസ്പരം അകന്നുപോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പർവ്വതങ്ങൾ.
• ഹോർസ്റ്റ് പർവ്വതങ്ങൾ എന്നറിയപ്പെടുന്നു.
• ഖണ്ഡ പർവ്വതങ്ങൾക്ക് ഉദാഹരണമാണ് ബ്ലാക്ക് ഫോറസ്റ്റ് (ജർമ്മനി), വോസ്‌ഗെസ് (ഫ്രാൻസ്)
• ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വതനിര :
ആൽപ്സ‌് പർവ്വതനിര (യൂറോപ്പ്)
• പാശ്ചാത്യ പർവ്വതങ്ങൾ എന്നറിയപ്പെടുന്നത് :
ആൻഡീസ് (തെക്കേ അമേരിക്ക)
• അവശിഷ്ട പർവ്വതങ്ങൾ
• പ്രകൃതി ശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുമുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച് അവശേഷിക്കുന്ന പർവ്വതങ്ങൾ.
• അവശിഷ്ട പർവ്വതങ്ങൾക്ക് ഉദാഹരണങ്ങളാണ് അപ്പലേച്ചിയൻ (അമേരിക്ക), ആരവല്ലി (ഇന്ത്യ).
പർവ്വതങ്ങളും വൻകരകളും
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര :
ഹിമാലയം (ഏഷ്യ)
• ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര :
ആൻഡീസ് (തെക്കേ അമേരിക്ക)
• ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര :
ഹിമാലയം
• യൂറോപ്പിലെ ഏറ്റവും വലിയ പർവ്വതനിര :
ആൽപ്‌സ്
• വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര :
റോക്കി പർവ്വതനിര
• ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വതനിര :
അറ്റ്ലസ്
കൊടുമുടികൾ
• പർവ്വതങ്ങളിലെ ഉയരം കൂടിയ പ്രദേശങ്ങളാണ് കൊടുമുടികൾ.
• ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി :
എവറസ്റ്റ് (നേപ്പാൾ)
• ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
എവറസ്റ്റ് (8848.86 മീ / 29031.7 അടി)
• ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
അക്വാൻകാഗ്വ (അർജന്റീന)
• ആൻഡീസ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി: മൗണ്ട് കോട്ടോപാക്സി (ഇക്വഡോർ)
• ആൽപ്സ് പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
മോണ്ട് ബ്ലാങ്ക് (ഫ്രാൻസ് - ഇറ്റലി)
ഉയരം കൂടിയ കൊടുമുടികൾ
| വൻകര | കൊടുമുടി |
+---------------+----------------+
| ഏഷ്യ | എവറസ്റ്റ് |
+---------------+----------------+
| ആഫ്രിക്ക | കിളിമഞ്ചാരോ |
+---------------+----------------+
| വടക്കേ അമേരിക്ക | മൗണ്ട് മക്കൻലി |
+---------------+----------------+
| തെക്കേ അമേരിക്ക | അക്വാൻകാഗ്വ |
+---------------+----------------+
| അന്റാർട്ടിക്ക | വിൻസൺ മാസ്സിഫ് |
+---------------+----------------+
| യൂറോപ്പ് | മൗണ്ട് എൽബ്രൂസ് |
+---------------+----------------+
| ആസ്ട്രേലിയ | മൗണ്ട് കോസിയാസ്കോ |
+---------------+----------------+
• ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമായ കൊടുമുടി:
ആദാമിന്റെ കൊടുമുടി (ശ്രീലങ്ക)
• കമ്മ്യൂണിസം കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം:
താജിക്കിസ്ഥാൻ
• കാർപാത്യൻ പർവ്വതനിര സ്ഥിതി ചെയ്യുന്ന രാജ്യം:
റൊമാനിയ (യൂറോപ്പ്)
• പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി കാണപ്പെടുന്ന പർവ്വതനിരകൾ:
ഹിന്ദുകുഷ്, സുലൈമാൻ

Post a Comment