Article
• ആർട്ടിക്കിൾ 21 A വിദ്യാഭ്യാസ അവകാശ നിയമം (Right To Education Act - RTE Act)
• 2002-ലെ 86-ാം ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസം മൗലികാവകാശമായി മാറി (93-ാം ഭേദഗതി ബിൽ).
• വിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം
ആർട്ടിക്കിൾ 21 A
• RTE Act രാജ്യസഭ പാസാക്കിയ തീയതി:
2009 ജൂലൈ 20
• RTE Act ലോക്‌സഭ പാസാക്കിയ തീയതി:
2009 ആഗസ്റ്റ് 4
• RTE Act നിലവിൽ വന്ന തീയതി:
2010 ഏപ്രിൽ 1
• 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം RTE Act - ലൂടെ ഇന്ത്യാ ഗവൺമെൻ്റ് ഉറപ്പാക്കുന്നു.
• പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ സൗജന്യ വിദ്യാഭ്യാസം നൽകുന്നത് 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ്.
• പുതിയ വിദ്യാഭ്യാസ നയം - 2020 നിലവിൽ വന്നത് 2020 ജൂലൈ 29
• ഇന്ത്യയിൽ നിലവിൽ വന്ന പുതിയ പാഠ്യ രീതി: 5 + 3 + 3 + 4
• പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ:
ഡോ. കെ. കസ്‌തൂരി രംഗൻ
• കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിൻ്റെ പുതിയ പേര് വിദ്യാഭ്യാസ മന്ത്രാലയം
• 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയ ഭാഷ:
മാൻഡറിൻ
• നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 22
• ഒരു വ്യക്തിയെ അറസ്റ്റുചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന അനുച്ഛേദം:
ആർട്ടിക്കിൾ 22
• കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
ആർട്ടിക്കിൾ 22
• കരുതൽ തടങ്കൽ (Arbitrary Arrest) പ്രകാരം ഇന്ത്യയിലാദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി:
എ. കെ. ഗോപാലൻ (1950)
• കരുതൽ തടങ്കൽ പ്രകാരം ഒരു വ്യക്തിയെ വിചാരണ കൂടാതെ 3 മാസം വരെ തടവിൽ പാർപ്പിക്കാൻ കഴിയും.
ചൂഷണത്തിനെതിരായുള്ള അവകാശം (Article 23-24)
• അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്: ആർട്ടിക്കിൾ 23
• ബാലവേല നിരോധിക്കുന്ന വകുപ്പ്:
ആർട്ടിക്കിൾ 24
• അന്തർദേശീയ ബാലവേല വിരുദ്ധ ദിനം:
ജൂൺ 12
• ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര:
റഗ് മാർക്ക് (ഗുഡ് വീവ് )
• റഗ് മാർക്കിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യാക്കാരൻ:
കൈലാഷ് സത്യാർത്ഥി
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Article 25-28)
• ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 25
• മത-ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 26
• ഏതെങ്കിലും പ്രത്യേക മതത്തിന് വേണ്ടി നികുതികൾ പിരിക്കുന്നതിനെതിരായുള്ള ആർട്ടിക്കിൾ:
ആർട്ടിക്കിൾ 27
• ഗവൺമെന്റിന് അധികാരമുള്ള വിദ്യാലയങ്ങളിൽ മതബോധനം നടത്താൻ പാടില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 28
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (Article 29-30)
• ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള മൗലികാവകാശം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 29
• മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് അവകാശം നൽകുന്ന അനുച്ഛേദം:
ആർട്ടിക്കിൾ 30
• ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി നൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ:
ആർട്ടിക്കിൾ 15, 16, 19, 29, 30
ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം (Article 32)
• മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 32
• ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ:
ആർട്ടിക്കിൾ 32
• മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള അധികാരം നൽകുന്ന അനുച്ഛേദം:
ആർട്ടിക്കിൾ 33
• പട്ടാളനിയമം പ്രാബല്യത്തിലുള്ള ഏതെങ്കിലും പ്രദേശത്ത് അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 34
• മൗലികാവകാശങ്ങളുടെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ നിയമനിർമ്മാണാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 35
സ്വത്തവകാശം
• മൗലികാവകാശമായിരുന്ന സ്വത്തവകാശം (Article 31) 1978-ൽ 44-ാം ഭേദഗതി പ്രകാരം നിയമാവകാശമായി മാറി.
• ഇതോടൊപ്പം മൗലിക സ്വാതന്ത്ര്യത്തിലെ 19 (1) f ഒഴിവാക്കപ്പെട്ടു.
• സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 300 A (Part XII)
• സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ സമയത്തെ പ്രധാനമന്ത്രി:
മൊറാർജി ദേശായി
റിട്ടുകൾ
• മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്ന വേളയിൽ അത് പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സുപ്രീംകോടതി / ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ :
റിട്ട് (Writ)
• സുപ്രീംകോടതിയ്ക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 32
• ഹൈക്കോടതിയ്ക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 226
• ഇന്ത്യയിൽ റിട്ട് പുറപ്പെടുവിക്കുന്നതിന് അധികാരമുള്ള കോടതികളുടെ എണ്ണം:
26 (സുപ്രീംകോടതി, 25 ഹൈക്കോടതികൾ)
• റിട്ടുകളെക്കുറിക്കുന്ന പദങ്ങൾ ലാറ്റിൻ ഭാഷയിലുള്ളതാണ്.
• ഹേബിയസ് കോർപ്പസ് (Habeas Corpus)
• ക്വോ വാറന്റോ (Quo Warranto)
• സെർഷ്യോററി (Certiorari)
• പ്രോഹിബിഷൻ (Prohibition)
• മാൻഡമസ് (Mandamus)
ഹേബിയസ് കോർപ്പസ്
• നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുവാനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്.
• വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷകൻ.
• വ്യക്തികൾക്ക് വേണ്ടി പ്രയോഗിക്കുന്നു.
• 1215 - ലെ മാഗ്നാകാർട്ടയിലാണ് (ഇംഗ്ലണ്ട്) ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മാൻഡമസ്
• പദവിയുമായി ബന്ധപ്പെട്ട റിട്ട്.
• സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു സ്ഥാപനത്തേയോ വ്യക്തിയേയോ അനുശാസിച്ചു കൊണ്ടുള്ള റിട്ട്.
• സ്വകാര്യ വ്യക്തികൾക്കെതിരെ മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല.
ക്വോ വാറന്റോ
• നിയമവിരുദ്ധമായി അധികാരം കൈയ്യാളുന്നത് തടയുക എന്നതാണ് ക്വോ വാറന്റോ.
• പദവികളുമായി ബന്ധപ്പെട്ട റിട്ട്.
• ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട്.
സെർഷ്യോററി
• ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്.
• ജുഡീഷ്യൽ, സെമി ജുഡീഷ്യലുമായി ബന്ധപ്പെട്ട റിട്ട്
പ്രൊഹിബിഷൻ
• ഒരു കീഴ്ക്കോടതി അധികാര അതിർത്തി ലംഘിക്കുന്നതിനെ തടയുന്ന റിട്ട്.
• ജുഡീഷ്യൽ, സെമി ജുഡീഷ്യലുമായി ബന്ധപ്പെട്ടത്.
• ഹേബിയസ് കോർപ്പസ് - നിങ്ങൾക്ക് ശരീരമേറ്റെടുക്കാം ('You may have the body')
• ക്വോ വാറന്റോ - എന്തധികാരത്തിൽ (By what warrant)
• സെർഷ്യോററി - സാക്ഷ്യപ്പെടുത്തുക/വിവരംനൽകുക (To Certify)
• പ്രൊഹിബിഷൻ - തടയുക (To Prohibit)
• മാൻഡമസ് - നാം കൽപ്പിക്കുന്നു (We Order)
Bulwark of personal freedom എന്നറിയപ്പെടുന്ന റിട്ട് : ഹേബിയസ് കോർപ്പസ്
Wakening Call എന്നറിയപ്പെടുന്ന റിട്ട് : മാൻഡമസ്

Post a Comment