അഗ്നിപർവ്വതം
അഗ്നിപർവ്വതം
• ഫലകചലനങ്ങളുടെ ഫലമായി ഫലക അതിരുകളിലെ വിള്ളലുകളിലൂടെ ഉരുകിയ ശിലാദ്രവം പുറത്തേയ്ക്കു വന്ന് ഉണ്ടാകുന്നതാണ് അഗ്നിപർവ്വതങ്ങൾ.
• ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്തു നിന്നും പുറത്തേയ്ക്ക് പ്രവഹിക്കുന്ന ദ്വാരം:
വെന്റ്
• ഭൗമാന്തർ ഭാഗത്ത് അതീവതാപത്താൽ ഉരുകി തിളച്ചു കിടക്കുന്ന ശിലാദ്രവം:
മാഗ്മ
• ഭൗമാന്തരീക്ഷത്തിൽ എത്തുന്ന മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം:
ലാവ
• ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞുണ്ടാകുന്ന പീഠഭൂമി:
ലാവാ പീഠഭൂമി
• അഗ്നിപർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂട് നീരുറവ:
സ്പാ
• അഗ്നിപർവ്വതങ്ങൾ പ്രധാനമായും മൂന്ന് വിധം.
1. സജീവ അഗ്നിപർവ്വതം (Active Volcano)
2. നിർജ്ജീവ അഗ്നിപർവ്വതം (Extinct Volcano)
3. നിദ്രയിലാണ്ടവ (Dormant Volcano)
• ഇടയ്ക്കിടെ സ്ഫോടനങ്ങൾ ഉണ്ടാകുന്ന അഗ്നിപർവ്വതങ്ങൾ:
സജീവ അഗ്നിപർവ്വതങ്ങൾ
• ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം:
തമുമാസിഫ്
• സജീവ അഗ്നിപർവ്വതം ഇല്ലാത്ത വൻകര:
ആസ്ട്രേലിയ
• യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം:
എറ്റ്ന (ഇറ്റലി)
സജീവ അഗ്നിപർവ്വതങ്ങളും രാജ്യങ്ങളും:
• മൗണ്ട് എറ്റ്ന - ഇറ്റലി
• ഫ്യൂഗോ - ഗ്വാട്ടിമാല
• മൗണ്ട് സൊപുട്ടാൻ - ഇന്തോനേഷ്യ
• അഗങ് - ഇന്തോനേഷ്യ
• കിലായുവ - ഹവായ്
• മോണോലോവ - ഹവായ്
• കോട്ടോപാക്സി - ഇക്വഡോർ
• സ്ട്രോംബൊളി - ഇറ്റലി
• ഫ്യൂജിയാമ - ജപ്പാൻ
• ബാരൻ ദ്വീപ് - ഇന്ത്യ (ആൻഡമാൻ)
• അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവ്വതം:
മൗണ്ട് എറിബസ്
• ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഏക സജീവ അഗ്നിപർവ്വതം:
കോട്ടോപാക്സി (ഇക്വഡോർ)
• ഹോങ്ഷൂ ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതം:
മൗണ്ട് ഫ്യൂജിയാമ (ജപ്പാൻ)
• ക്രാക്കത്തോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ഏഷ്യൻ രാജ്യം:
ഇന്തോനേഷ്യ
• ഉറങ്ങുന്ന സുന്ദരി എന്നറിയപ്പെടുന്ന അഗ്നിപർവ്വതം:
Iztaccihuatl (മെക്സിക്കോ)
• മെഡിറ്ററേനിയൻ ദീപസ്തംഭം - സ്ട്രോംബൊളി (ഇറ്റലി)
• പസഫിക്കിന്റെ ദീപസ്തംഭം - മൗണ്ട് ഇസാൽകോ (സ്പെയിൻ)
• പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലാത്തതുമായ അഗ്നിപർവ്വതങ്ങൾ:
നിർജ്ജീവ അഗ്നിപർവ്വതങ്ങൾ (ഉദാ: സുയിദ്‌വാൾ - നെതർലാന്റ്, മൗണ്ട് ആഷിധക്ക- ജപ്പാൻ)
• ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ:
നിദ്രയിലാണ്ടവ (ഉദാ: കിളിമഞ്ചാരോ - ടാൻസാനിയ, വെസൂവിയസ് - ഇറ്റലി)
• ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം:
ബാരൻ ദ്വീപ് (ആൻഡമാൻ നിക്കോബാർ)
• ഇന്ത്യയിലെ നിർജ്ജീവ അഗ്നിപർവ്വതം:
നർക്കൊണ്ടം (ആൻഡമാൻ നിക്കോബാർ)
ലോകത്തിലെ പ്രധാന നദികൾ
നൈൽ
• ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
• നൈൽ നദിയുടെ പോഷകനദികൾ:
വൈറ്റ്നൈൽ, ബ്ലൂനൈൽ
• വൈറ്റ്നൈലിന്റെയും ബ്ലൂനൈലിന്റെയും സംഗമസ്ഥാനം:
ഖാർത്തും (സുഡാൻ)
• ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി:
നൈൽ നദി (11 രാജ്യങ്ങൾ)
• നൈൽ നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം:
സുഡാൻ
• നൈൽ നദിയുടെ പതനസ്ഥാനം:
മെഡിറ്ററേനിയൻ കടൽ
• നൈൽ നദിയ്ക്ക് കുറുകെയുള്ള പ്രധാന അണക്കെട്ട്
അസ്വാൻ (ഈജിപ്റ്റ്)
• നൈലിന്റെ ദാനം എന്ന് ഈജിപ്റ്റിനെ വിശേഷിപ്പിച്ച വ്യക്തി:
ഹെറോഡോട്ടസ്
ആമസോൺ
• ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി:
ആമസോൺ
• ആമസോൺ നദിയുടെ ഉത്ഭവസ്ഥാനം:
ആൻഡീസ് പർവ്വതം
• ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി.
• ഏറ്റവും ജലസമൃദ്ധമായ നദി.
• ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ:
ബ്രസീൽ, പെറു, കൊളംബിയ
• ആമസോൺ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന രാജ്യം:
ബ്രസീൽ
• ആമസോണിന്റെ പതനസ്ഥാനം:
അറ്റ്ലാന്റിക് സമുദ്രം
യാങ്റ്റ്സി
• ലോകത്തിലെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ നദി:
യാങ്റ്റ്സി
• ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി.
• യാങ്റ്റ്സി ഒഴുകുന്ന രാജ്യം: ചൈന
• യാങ്റ്റ്സി നദിയുടെ പതനസ്ഥാനം: കിഴക്കൻ ചൈനാക്കടൽ
• ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീഗോർജസ് സ്ഥിതിചെയ്യുന്ന നദി.
• ചാങ് ജിയാങ് എന്നറിയപ്പെടുന്ന നദി.
• ലോകത്തിലെ ഏറ്റവും ആഴംകൂടിയ നദി: കോംഗോ (സെയ്‌ർ നദി)
ഡാന്യൂബ്
• ഏറ്റവും കൂടുതൽ രാജ്യ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി (സെർബിയ, ഹംഗറി, ഓസ്ട്രിയ, സ്ലോവാക്യ).
• ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം:
റൊമാനിയ
• ഡാന്യൂബ് നദിയുടെ ഉത്ഭസ്ഥാനം:
ബ്ലാക്ക്ഫോറസ്റ്റ് (ജർമ്മനി)
• ഡാന്യൂബ് നദിയുടെ പതനസ്ഥാനം:
കരിങ്കടൽ
മിസോറി -മിസ്സിസിപ്പി
• ലോകത്തിലെ ഏറ്റവും നീളംകൂടിയ നാലാമത്തെ നദി.
• മിസോറി- മിസ്സിസിപ്പി ഒഴുകുന്ന രാജ്യങ്ങൾ:
അമേരിക്ക - കാനഡ
• മിസോറി- മിസ്സിസിപ്പിയുടെ പതന സ്ഥാനം:
ഗൾഫ് ഓഫ് മെക്സിക്കോ
ഹൊയാങ്ഹോ
• മഞ്ഞനദി എന്നറിയപ്പെടുന്നു.
• ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്നു.
• ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നു.
• ഹൊയാങ്ഹോ നദിയുടെ പതനസ്ഥാനം:
ബൊഹായ് കടൽ
യൂഫ്രട്ടീസ് -ടൈഗ്രീസ്
• യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ നിലനിന്നിരുന്ന സംസ്ക്കാരം:
മെസൊപ്പൊട്ടോമിയൻ സംസ്‌കാരം
• മെസൊപ്പൊട്ടോമിയൻ എന്ന പദത്തിനർത്ഥം: നദികൾക്കിടയിലുള്ള പ്രദേശം
• യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾ ഒഴുകുന്ന രാജ്യം: ഇറാഖ്
ഏറ്റവും നീളം കൂടിയ നദികൾ
| നദികൾ | വൻകരകൾ |
+--------------------+---------------+
| യാങ്റ്റ്സി | ഏഷ്യ |
+--------------------+---------------+
| നൈൽ | ആഫ്രിക്ക |
+--------------------+---------------+
| മിസോറി- മിസ്സിസിപ്പി | വടക്കേ അമേരിക്ക |
+--------------------+---------------+
| ആമസോൺ | തെക്കേ അമേരിക്ക |
+--------------------+---------------+
| ഒനിസ് | അന്റാർട്ടിക്ക |
+--------------------+---------------+
| വോൾഗ | യൂറോപ്പ് |
+--------------------+---------------+
| മുറെ-ഡാർലിങ് | ആസ്ട്രേലിയ |
+--------------------+---------------+
മറ്റു നദികൾ
• സാംബസി നദിയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം :
വിക്ടോറിയ വെള്ളച്ചാട്ടം (ആഫ്രിക്ക)
• ഓറഞ്ച് നദി ഒഴുകുന്ന ഭൂഖണ്ഡം:
ആഫ്രിക്ക
• കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി:
സെന്റ് ലോറൻസ്
• ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരമായ ഗ്രാൻഡ് കാ Canyon സ്ഥിതി ചെയ്യുന്ന നദി:
കൊളറാഡോ നദി (അമേരിക്ക)
• റഷ്യയുടെ ദേശീയ നദി:
വോൾഗ
• കാനഡയിലെ ഏറ്റവും നീളം കൂടിയ നദി:
മക്കൻസി
• ഏറ്റവും കൂടുതൽ വളഞ്ഞു തിരിഞ്ഞൊഴുകുന്ന നദി:
മിയാൻഡ്രിസ് (തുർക്കി)
• ലോകത്തിലെ ഏറ്റവും വലിയ നദീമുഖം:
ഒബ് (റഷ്യ)
• കൽക്കരി നദി എന്നറിയപ്പെടുന്ന നദി:
റൈൻ നദി (ജർമ്മനി)
നദീതീര പട്ടണങ്ങൾ അന്തർദേശീയം
പട്ടണങ്ങൾ | നദികൾ
------- | --------
ന്യൂയോർക്ക് | ഹഡ്‌സൺ
വാഷിംഗ്ടൺ | പോട്ടോമാക്
ഫിലാഡെൽഫിയ | ഡെലപേർ
വിയന്ന | ഡാന്യൂബ്
ബെൽഗ്രേഡ് | ഡാന്യൂബ്
ബുഡാപെസ്റ്റ് | ഡാന്യൂബ്
ബ്രസൽസ് | സൈൻ
ബ്യൂണേഴ്സ് എയേഴ്സ് | റിയോഡിലാപ്ലാറ്റ
ഡമാസ്കസ് | ബറാക്ക
ഡബ്ലിൻ | ലിഫി
കെയ്റോ | നൈൽ
ലണ്ടൻ | തെംസ്
ബാാഗ്ദാദ് | ടൈഗ്രീസ്
റോം | ടൈബർ
മാഡ്രിഡ് | മാൻസനാറസ്
ഷാങ്ഹായ് | യാങ്റ്റ്സി
ഹോങ്കോങ് | പേൾ
ടോക്കിയോ | സുമിദ
ബർലിൻ | സ്പ്രീ
ബാങ്കോക്ക് | മെനാം
ആംസ്റ്റർഡാം | ആംസ്റ്റെൽ
കാഠ്‌മണ്‌ഡു | ഭാഗ്മതി
പാരീസ് | സെയ്ൻ
• ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചുകടക്കുന്ന നദി:
കോംഗോ (ആഫ്രിക്ക)
• ദക്ഷിണായനരേഖയെ രണ്ടുപ്രാവശ്യം മുറിച്ചുകടക്കുന്ന നദി:
ലിംപോപ്പോ (ആഫ്രിക്ക)
.jpg)
Post a Comment