വെള്ളച്ചാട്ടം
വെള്ളച്ചാട്ടം
• കീഴ്ക്കാം തൂക്കായ ഒരു ചരിവിലൂടെ നദി താഴേയ്ക്ക് പതിക്കുമ്പോഴുണ്ടാകുന്നതാണ് വെള്ളച്ചാട്ടം
• എയ്ഞ്ചൽ വെള്ളച്ചാട്ടം
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
• എയ്ഞ്ചൽ വെള്ളച്ചാട്ടം (979 മീ). സ്ഥിതി ചെയ്യുന്ന നദി:
കെരെപ്പ നദി
• എയ്ഞ്ചൽ വെള്ളച്ചാട്ടത്തിൻ്റെ പുതിയ പേര്:
കെരെപ്പകുപ്പായ് മേരു
• എയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം:
വെനസ്വേല
വിക്ടോറിയ വെള്ളച്ചാട്ടം
• ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടം.
• വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ വ്യക്തി:
ഡേവിഡ് ലിവിങ്സ്റ്റൺ
• വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി:
സാംബസി (ആഫ്രിക്ക)
• സിംബാബ്‌വെയുടെയും സാംബിയയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം.
• അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം:
നയാഗ്ര വെള്ളച്ചാട്ടം
• കോംഗോ നദിയിലെ പ്രധാനവെള്ളച്ചാട്ടങ്ങൾ:
ബയോമ, ലിവിങ്സ്റ്റൺ
തടാകങ്ങൾ
• തടാകങ്ങളെ കുറിച്ചുള്ള പഠനം:
ലിംനോളജി
• ലോകത്തിലെ ഏറ്റവും വലിയ തടാകം:
കാസ്‌പിയൻ കടൽ (റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ, ഇറാൻ)
• ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം:
സുപ്പീരിയർ തടാകം (കാനഡ, അമേരിക്ക)
• ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം:
കാജിൻ സാറ (നേപ്പാൾ)
• ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം:
വോൾട്ട (ഘാന)
• ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം:
ടാങ്കനിക്ക (ബുറുണ്ടി, ടാൻസാനിയ, സാംബിയ, ഡെമോ.റിപ്പ.കോംഗോ)
• ലോകത്തിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം:
ചികോട്ട് (മിസിസിപ്പി നദി, അമേരിക്ക)
• സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന ലവണ തടാകം:
ചാവുകടൽ (ജോർദ്ദാൻ, ഇസ്രയേൽ)
• ലോകത്തിലെ ഏറ്റവും ലവണാംശം കൂടിയ തടാകം:
ചാവുകടൽ
• സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം:
ഗലീലി കടൽ (ഇസ്രയേൽ)
• ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലതടാകം:
മാനസസരോവർ
• ലോകത്തിലെ വിശുദ്ധ തടാകം:
മാനസസരോവർ (ടിബറ്റ്)
ബെയ്ക്കൽ തടാകം
• ബെയ്ക്കൽ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം:
റഷ്യ
• ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം.
• ലോകത്തിലെ ഏറ്റവും കൂടുതൽ ശുദ്ധജലം ഉൾക്കൊള്ളുന്ന തടാകം.
• ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകം.
വോസ്തോക്ക് തടാകം
• ഭൂഗർഭ തടാകം എന്നറിയപ്പെടുന്നു.
• റഡാറിൻ്റെ സഹായത്തോടെ കണ്ടെത്തിയ തടാകം.
• മഞ്ഞുപാളികൾക്കിടയിൽ കാണുന്ന തടാകം:
വോസ്തോക്ക് തടാകം (അന്റാർട്ടിക്ക)
പഞ്ചമഹാ തടാകങ്ങൾ
• സുപ്പീരിയർ, മിഷിഗൺ, ഏറി, ഹ്യൂറോൺ, ഒന്റോറിയോ എന്നിവയാണ് പഞ്ചമഹാ തടാകങ്ങൾ.
• അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്നു.
• പഞ്ചമഹാ തടാകങ്ങളിൽ ഏറ്റവും വലുത്:
സുപ്പീരിയർ
• പഞ്ചമഹാ തടാകങ്ങളിൽ ഏറ്റവും ചെറുത്:
ഒന്റോറിയോ
സമതലങ്ങൾ
• സമുദ്ര നിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ നിരപ്പായി കിടക്കുന്ന വിസ്തൃതമായ പ്രദേശങ്ങൾ.
• കാറ്റ്, നദികൾ, ഹിമാനികൾ എന്നിവയുടെ പ്രവർത്തന ഫലമായാണ് സമതലങ്ങൾ രൂപം കൊള്ളുന്നത്.
സമതലങ്ങൾ മൂന്ന് വിധം.
• 1. ഖാദന സമതലങ്ങൾ (Erosional Plains)
• ഹിമാനികൾ, കാറ്റ്, നദികൾ എന്നിവയുടെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന സമതലങ്ങൾ.
• സൈബീരിയൻ സമതലങ്ങൾ, കനേഡിയൻ ഷീൽഡ് എന്നിവ ഖാദന സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.
2. നിക്ഷേപ സമതലങ്ങൾ (Depositional Plain)
• ജലം, കാറ്റ്, ഹിമാനികൾ എന്നിവയുടെ പ്രവർത്തനം മൂലം അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് ഭൗമോപരിതലത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഉയർന്നുണ്ടാകുന്ന സമതലങ്ങൾ.
• കാറ്റിന്റെ നിക്ഷേപം മൂലമുണ്ടാകുന്ന സമതലങ്ങൾ: ലോയിസ്
• സഹാറ, അർജന്റീന, ചൈന എന്നിവിടങ്ങളിലെ സമതലങ്ങൾ ലോയിസ് സമതലത്തിനുദാഹരണമാണ്.
• നിക്ഷേപ സമതലങ്ങൾക്ക് ഉദാഹരണങ്ങൾ:
നൈൽ ഡെൽറ്റാ സമതലം, ഗംഗാസമതലം, ഹൊയാങ്ഹോ സമതലം
ഉയർത്തപ്പെട്ട സമതലങ്ങൾ (Uplifted Coastal Plain)
• വൻകരയോട് ചേർന്ന് കിടക്കുന്ന കടൽത്തറകൾ സമുദ്രനിരപ്പ് താഴുന്നതിനനുസരിച്ച് ഉയർന്നു പൊങ്ങി രൂപം കൊള്ളുന്ന സമതലങ്ങൾ.
• അറ്റ്ലാന്റിക്കിനോട് ചേർന്ന് കിടക്കുന്ന അമേരിക്കൻ തീരസമതലങ്ങൾ, മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങൾ തുടങ്ങിയവ ലംബചലന പ്രവർത്തനത്താൽ ഉയർത്തപ്പെട്ട സമതലങ്ങൾക്കുദാഹരണമാണ്.
പീഠഭൂമി
• ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്നതും നിരപ്പുള്ളതും വിസ്തൃതവുമായ ഉപരിതലത്തോടു കൂടിയ ഭൂവിഭാഗം.
• പീഠഭൂമികളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.
1. പർവ്വതങ്ങളാൽ ചുറ്റപ്പെട്ടവ (Intermontane Plateau)
• എല്ലാ ഭാഗങ്ങളും പർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
• ടിബറ്റൻ പീഠഭൂമി, ബൊളീവിയൻ പീഠഭൂമി, കൊളംബിയ പീഠഭൂമി, ഇക്വഡോർ പീഠഭൂമി, മംഗോളിയൻ പീഠഭൂമി എന്നിവ ഇതിനുദാഹരണങ്ങളാണ്.
2. പർവ്വതങ്ങളുടെ ചുവട്ടിൽ സ്ഥിതി ചെയ്യുന്നവ (Piedmont Border Plateau)
• ഒരു ഭാഗത്ത് പർവ്വതം സ്ഥിതി ചെയ്യുന്ന തരത്തിലുള്ള പീഠഭൂമികളാണിവ.
• പാറ്റഗോണിയ പീഠഭൂമി (അർജന്റീന), മാൾവ പീഠഭൂമി (ഇന്ത്യ), കൊളറാഡോ പീഠഭൂമി (അമേരിക്ക), അപ്പലാച്ചിയൻ (അമേരിക്ക) എന്നിവ ഇത്തരം പീഠഭൂമികൾക്ക് ഉദാഹരണങ്ങളാണ്.
വൻകരകളാൽ ചുറ്റപ്പെട്ടവ (Continentan Plateau)
• വലിയ പീഠഭൂമികൾ എല്ലാം സമുദ്രത്താൽ ചുറ്റപ്പെട്ടവയായിരിക്കും.
• ആഫ്രിക്ക, പടിഞ്ഞാറൻ ഓസ്ട്രേലിയ, ഇന്ത്യൻ ഉപദ്വീപിയ പീഠഭൂമി, അറേബ്യൻ പീഠഭൂമി എന്നിവ ഇത്തരം പീഠഭൂമികൾക്ക് ഉദാഹരണങ്ങളാണ്.
• ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതും നീളമേറിയതുമായ പീഠഭൂമി:
ടിബറ്റൻ പീഠഭൂമി
• ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി:
പാമീർ (താജിക്കിസ്ഥാൻ)
പുൽമേടുകൾ
• ആകെ ഭൂപ്രദേശത്തിന്റെ 50 ശതമാനത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം:
ആഫ്രിക്ക
• പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം:
അന്റാർട്ടിക്ക
• ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്:
സ്റ്റെപ്പീസ് (യൂറോപ്പ് - റഷ്യ)
• ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പുൽമേട്:
പ്രയറീസ് (വടക്കേ അമേരിക്ക)
പുൽമേടുകളും രാജ്യങ്ങളും
• പാമ്പാസ് : അർജന്റീന
• ഡൗൺസ് : ആസ്ട്രേലിയ
• സാവന്ന : ആഫ്രിക്ക
• വെൽട്ട് : ദക്ഷിണാഫ്രിക്ക
• കാമ്പോസ് : ബ്രസീൽ
• ലാനോസ് : വെനസ്വോല
മരുഭൂമി
• വാർഷിക വർഷപാതം 250 മില്ലീമീറ്ററിനു താഴെ ലഭിക്കുന്ന പ്രദേശങ്ങൾ.
• ഭൂമിയുടെ 33 ശതമാനം മരുഭൂമിയാണ്.
• മരുഭൂമികളെ കുറിച്ചുള്ള പഠനം :
എറിമോളജി
• ലോക മരുവൽക്കരണ നിരോധിത ദിനം :
ജൂൺ 17
• മരുഭൂമിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന കാറ്റ് :
വാണിജ്യ വാതങ്ങൾ
• ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച :
അൽ അഹ്സ (സൗദി അറേബ്യ)
• ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം :
അസീസിയ (സഹാറ)
• ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം :
അറ്റക്കാമ (തെക്കേ അമേരിക്ക- ചിലി)
മരുഭൂമികളും രാജ്യങ്ങളും
| മരുഭൂമി | രാജ്യം/ഭൂഖണ്ഡം |
+----------------+------------------+
| സഹാറ | ആഫ്രിക്ക |
+----------------+------------------+
| താർ | ഇന്ത്യ, പാകിസ്ഥാൻ |
+----------------+------------------+
| അറ്റകാമ | ചിലി, പെറു |
+----------------+------------------+
| പാറ്റഗോണിയ | അർജന്റീന, ചിലി |
+----------------+------------------+
| നെഗേവ് | ഇസ്രയേൽ |
+----------------+------------------+
| കാറാക്കും | തുർക്കമെനിസ്ഥാൻ |
+----------------+------------------+
| ഗോബി | ചൈന, മംഗോളിയ |
+----------------+------------------+
| തക്ലമക്കൻ | ചൈന |
+----------------+------------------+
| ഗ്രേറ്റ് വിക്ടോറിയ | ആസ്ട്രേലിയ |
+----------------+------------------+
| സിംസൻ | ആസ്ട്രേലിയ |
+----------------+------------------+
| ഗ്രേറ്റ് ബാസിൻ | അമേരിക്ക |
+----------------+------------------+
| പെയിന്റഡ് മരുഭൂമി | അമേരിക്ക |
+----------------+------------------+
| നമീബ് | അംഗോള, നമീബിയ, |
| | ദക്ഷിണാഫ്രിക്ക |
+----------------+------------------+
| കലഹാരി | ബോട്സ്വാന, നമീബിയ, |
| | ദക്ഷിണാഫ്രിക്ക |
+----------------+------------------+
മരണത്തിന്റെ മരുഭൂമി
• മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം:
അന്റാർട്ടിക്ക
• ലോകത്തിൽ ഏറ്റവും കുറച്ച് മരുഭൂമികൾ ഉള്ള ഭൂഖണ്ഡം:
യൂറോപ്പ്
• സഹാറ, താർ മരുഭൂമി, അറേബ്യൻ മരുഭൂമി എന്നിവ ഉഷ്ണ മരുഭൂമികളാണ്.
• ഗോബി, അറ്റക്കാമ, പാറ്റഗോണിയ (അർജന്റീന) എന്നിവ ശീതമരുഭൂമിയ്ക്ക് ഉദാഹരണങ്ങളാണ്.
• അന്റാർട്ടിക്ക, ഗ്രീൻലാൻ്റ് എന്നിവ ധ്രുവ മരുഭൂമിയ്ക്ക് ഉദാഹരണങ്ങളാണ്.
• ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി:
സഹാറ (ആഫ്രിക്ക)
• ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി:
കാർക്രോസ് (കാനഡ)
• ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി:
ഗോബി (ചൈന, മംഗോളിയ)
• ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി:
ഗോബി
• ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമി:
നമീബ് മരുഭൂമി (ആഫ്രിക്ക)
• ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്:
കലഹാരി (ബോട്‌സ്വാന)
• ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി:
റങ്ങിപോ മരുഭൂമി (ന്യൂസിലൻഡ്)
• ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി:
നെഗേവ് മരുഭൂമി (ഇസ്രയേൽ)
• മരണത്തിൻ്റെ മരുഭൂമി എന്നറിയപ്പെടുന്നത്:
തക്ലമക്കൻ മരുഭൂമി (ചൈന)
• ഒരിക്കലും തിരിച്ചുവരാത്ത മരുഭൂമി:
തക്ലമക്കൻ മരുഭൂമി
• ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി:
സലാർ ഡി ഉയൂനി (ബൊളീവിയ)

Post a Comment