ഭൂരൂപങ്ങൾ
ഭൂരൂപങ്ങൾ
• ഭൂരൂപരൂപീകരണ പ്രക്രിയ (Geomorphic processes) വഴിയാണ് ഭൂരൂപങ്ങൾ ഉണ്ടാകുന്നത്.
• ഒഴുകുന്ന വെള്ളം, കാറ്റ്, ഹിമാനികൾ, തിരമാല എന്നിവയാണ് ഭൂരൂപങ്ങൾ ഉണ്ടാക്കുന്ന ബാഹ്യശക്തികൾ.
• ഭൂരൂപരൂപീകരണത്തിന് സഹായിക്കുന്ന ബാഹ്യശക്തികളെ ദുരൂപരൂപീകരണ സഹായികൾ (Geomorphic agents) എന്നറിയപ്പെടുന്നു.
• ഭൂരൂപങ്ങളുടെ രൂപീകരണം, പരിണാമം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്രശാഖ: ദുരൂപശാസ്ത്രം (Geomorphology)
• ശിലകൾ പൊടിഞ്ഞ് ശിലാവസ്തുക്കൾ രൂപംകൊള്ളുന്നതിന് കാരണം:
രാസികവും ഭൗതികവും ജൈവികവുമായ അപക്ഷയം
• ശിലാവസ്തുക്കളെ ബാഹ്യശക്തികൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കികൊണ്ട് പോകുന്ന പ്രക്രിയ:
അപരദനം (Erosion)
• അപരദനത്തിന് കാരണമാകുന്ന ബാഹ്യശക്തികൾ:
ഒഴുകുന്ന വെള്ളം, കാറ്റ്, തിരമാല, ഹിമാനികൾ
• അപരദനത്തിലൂടെ കൊണ്ടുവരുന്ന ശിലാവസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ:
നിക്ഷേപണം (Deposition)
നദീജന്യ ഭൂരൂപങ്ങൾ
• നദികളെ കുറിച്ചുള്ള പഠനം:
പോട്ടമോളജി
• ഒരു നദിയുടെ ഉദ്ഭവസ്ഥാനം അറിയപ്പെടുന്നത്:
പ്രഭവസ്ഥാനം (Source)
• ഒരു നദിയുടെ പതനസ്ഥാനം അറിയപ്പെടുന്നത്:
നദീമുഖം (Mouth)
• നദിയുടെ പ്രഭവസ്ഥാനം മുതൽ നദീമുഖം വരെയുള്ള ചരിവിലെ വ്യത്യാസം അനുസരിച്ച് നദിമാർഗ്ഗത്തെ ഉപരിഘട്ടം, മധ്യഘട്ടം, കീഴ്ഘട്ടം എന്നിങ്ങനെ മൂന്ന് ഘട്ടമായി തിരിച്ചിരിക്കുന്നു.
ഉപരിഘട്ടം (Upper course)
• നദിയുടെ ഉദ്ഭവ പ്രദേശം
• കുത്തനെയുള്ള ചരിവിലൂടെ നദി ഒഴുകുന്നു
• ശക്തമായ അപരദന പ്രവർത്തനം നടക്കുന്ന ഭാഗം
• അവസാദങ്ങൾ കുറവ്
• നിക്ഷേപണ പ്രവർത്തനങ്ങൾ ഇല്ല
• താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്നു
മധ്യഘട്ടം (Middle course)
• ചരിവ് താരതമ്യേന കുറഞ്ഞ അടിവാരമേഖലയിലൂടെ നദി ഒഴുകുന്ന ഭാഗം
• അപരദനവും നിക്ഷേപണ പ്രവർത്തനങ്ങളും സജീവം
• കൂടുതൽ അവസാദങ്ങൾ ഒഴുക്കികൊണ്ടുവരുന്നു
• മിയാൻഡറുകൾ, ഓക്സ്- ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്നു
കീഴ്ഘട്ടം (Lower course)
• സമതലഭാഗത്ത് കൂടിയുള്ള നദിയുടെ ഒഴുക്കാണ് കീഴ്ഘട്ടം
• നിക്ഷേപണ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ
• നദിയിൽ അവസാദങ്ങളുടെയും ജലത്തിന്റെയും അളവ് വളരെ കൂടുതൽ
• പ്രളയ സമതലങ്ങൾ, ഡെൽറ്റ തുടങ്ങിയ നിക്ഷേപണ ഭൂരൂപങ്ങൾ കാണപ്പെടുന്നു
നദിയുടെ അപരദന തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ :
ഒഴുക്കിന്റെ വേഗം, ഒഴുകുന്ന പ്രദേശത്ത ചരിവ്, ശിലാഘടന
നദി ഒഴുകുന്ന പ്രദേശത്തെ കഠിനശിലകളെ പോലും മിനുസപ്പെടുത്തുന്നതിന് കാരണമായ അപരദന പ്രക്രിയ അറിയപ്പെടുന്നത് :
അപഘർഷണം (Abrasion/ Corrasion)
ഉത്തരേന്ത്യൻ എക്കൽ സമതലങ്ങൾ
• ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
• ഉത്തരേന്ത്യൻ നദികളുടെ നിക്ഷേപണ ഭൂപ്രദേശം.
• സിന്ധുസമതലം, ഗംഗാസമതലം, ബ്രഹ്മപുത്രസമതലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി കാണപ്പെടുന്നു.
• ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം അധിവസിക്കുന്ന പ്രദേശം.
• ഏറ്റവും വിസ്തൃതമായ സമതലഭാഗം:
ഗംഗാസമതലം
• നദിയുടെ അപരദന നിക്ഷേപണഫലമായി ഉണ്ടാകുന്ന ഭൂരൂപങ്ങളെ വിളിക്കുന്ന പേര്:
നദീജന്യ ഭൂരൂപങ്ങൾ (Fluvial landforms)
• നദിയുടെ അടിത്തട്ടിൽ അപരദനം തീവ്രമാകുമ്പോൾ രൂപംകൊള്ളുന്ന താഴ്വര:
‘V’ രൂപ താഴ്വരകൾ
• കഠിനവും മൃദുവുമായ ശിലകൾ ഇടകലർന്ന് കാണപ്പെടുന്ന താഴ്വരകളിൽ മൃദുശിലകൾ കൂടുതൽ അപരദനത്തിന് വിധേയമാകുമ്പോൾ രൂപംകൊള്ളുന്ന നദീഭൂരൂപം:
വെള്ളച്ചാട്ടങ്ങൾ
• നദികളുടെ ഒഴുക്ക് മൂലം താഴ്‌വരകളുടെ ഇരുവശങ്ങളും കോണിപ്പടികൾ പോലെ രൂപപ്പെട്ടിരിക്കുന്ന അഗാധമായ മലയിടുക്കുകൾ:
കമ്‌നാൻ
• വളഞ്ഞൊഴുകുന്ന നദീമാർഗ്ഗത്തിൽ കാണപ്പെടുന്ന വളവുകൾ അറിയപ്പെടുന്നത്:
വലയങ്ങൾ / മിയാൻഡറുകൾ
• മിയാൻഡറുകൾ നദിയുടെ പ്രധാനഭാഗത്ത് നിന്ന് വേർപെട്ട് രൂപപ്പെടുന്ന ഒറ്റപ്പെട്ട തടാകം:
ഓക്സ്ബോ തടാകം (Oxbow lake)
• നദിയുടെ പ്രളയബാധിതമാകുന്ന ഇരുകരകളിലും എക്കൽ നിക്ഷേപിച്ച് രൂപപ്പെടുന്ന സമതലം:
പ്രളയ സമതലങ്ങൾ (Flood plains)
• ലോകപ്രസിദ്ധമായ പല നദീതടസംസ്കാരങ്ങളും ഉടലെടുത്തത് പ്രളയസമതലങ്ങളിലാണ്.
• ഒരു നദിയിലേക്ക് ഒഴുകിച്ചേരുന്ന ഉപനദികളെയും നീർച്ചാലുകളെയും അറിയപ്പെടുന്നത് :
പോഷകനദികൾ (Tributaries)
• നദീമുഖത്തോടടുക്കുമ്പോൾ നദികൾ പലതായി വേർപിരിഞ്ഞൊഴുകുന്നു ഇവയെ അറിയപ്പെടുന്നത് :
കൈവഴികൾ (Distributaries)
• നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച്ചുണ്ടാകുന്ന ത്രികോണസമാനമായ ഭൂരൂപം :
ഡെൽറ്റ
• ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശം :
സുന്ദരവനം (പശ്ചിമബംഗാൾ)
• ഗംഗ, ബ്രഹ്മപുത്ര നദികളുടെ നിക്ഷേപണഫലമായി രൂപംകൊള്ളുന്ന ഡെൽറ്റപ്രദേശം.
• സുന്ദരവനം ഡെൽറ്റ പ്രദേശത്ത് കാണപ്പെടുന്ന കണ്ടൽവർഗ്ഗ സസ്യങ്ങൾ :
സുന്ദരി
• ഇന്ത്യയിലെ ഒരു പ്രധാന ജൈവവൈവിധ്യ മേഖലയാണ് സുന്ദരവനം.
• ഉപരിതല നീരൊഴുക്കിന്റെ ഒരുഭാഗം മണ്ണിനടിയിലേക്ക് ഊർന്നിറങ്ങി രൂപപ്പെടുന്നത് :
ഭൂഗർഭജലം
• സാർവലായകമായ ജലം ശിലകളിലൂടെ ഒഴുകുമ്പോൾ ശിലകളിലെ ചില ധാതുക്കൾ ജലത്തിൽ അലിഞ്ഞുചേരുന്ന പ്രവർത്തനം :
ലയനം (Solution)
• ഭൂഗർഭജലത്തിന്റെ അപരദനപ്രവർത്തനവും തുടർന്നുള്ള ഭൂരൂപരൂപീകരണവും ലയന പ്രവർത്തനത്തിന്റെ ഫലമാണ്.
• ഭൂഗർഭജലത്തിന്റെ അപരദനനിക്ഷേപണ ഭൂരൂപങ്ങൾ മുഖ്യമായും കാണപ്പെടുന്ന പ്രദേശം :
ചുണ്ണാമ്പുശിലാപ്രദേശം
• ചുണ്ണാമ്പുശിലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഭൂഗർഭജലജന്യ ഭൂസവിശേഷതകളെ പൊതുവെ അറിയപ്പെടുന്നത്:
കാസ്റ്റ് ഭൂപ്രകൃതി (Karst topography)
• ചുണ്ണാമ്പുശിലാഭാഗങ്ങൾ ഭൂഗർഭജലവുമായി ലയിക്കുന്നതിന്റെ ഫലമായി ഗുഹ രൂപം കൊള്ളുന്നു.
• ചുണ്ണാമ്പുശിലാമിശ്രിതം ഗുഹയുടെ മേൽഭാഗത്ത് ഏറെക്കാലം പറ്റിപ്പിടിക്കുന്നതിന്റെ ഫലമായി ചുണ്ണാമ്പ് നിക്ഷേപരൂപങ്ങൾ താഴേക്ക് വളരുന്നു. ഈ ഭൂരൂപങ്ങൾ അറിയപ്പെടുന്നത്:
സ്റ്റാലറ്റൈറ്റുകൾ (Stalactites)
• ചുണ്ണാമ്പുശിലാമിശ്രിതം ഗുഹയുടെ അടിത്തറയിൽ ഏറെക്കാലം പറ്റിപ്പിടിക്കുന്നതിൻ്റെ ഫലമായി ചുണ്ണാമ്പ് നിക്ഷേപരൂപങ്ങൾ താഴെനിന്ന് മുകളിലേക്ക് വളരുന്നു. ഈ ഭൂരൂപങ്ങൾ അറിയപ്പെടുന്നത്:
.സ്റ്റാലഗ്‌മൈറ്റുകൾ (Stalagmites)
• സ്റ്റാലറ്റൈറ്റും സ്റ്റാലഗ്മെറ്റും ചേർന്നുണ്ടാകുന്ന ഭൂരൂപം:
ചുണ്ണാമ്പ് ശിലാസ്‌തംഭം
• ചുണ്ണാമ്പ് ഗുഹകൾ അപരദനഫലമായും സ്റ്റാലഗ്മൈറ്റ്, സ്റ്റാലറ്റൈറ്റ്, ചുണ്ണാമ്പു ശിലാസ്തംഭങ്ങൾ എന്നിവ നിക്ഷേപണഫലമായുമാണ് രൂപം കൊള്ളുന്നത്.
• ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ബോറാഗുഹകൾ ചുണ്ണാമ്പുശിലാഗുഹകളാണ്.
തിരമാല വഴിയുള്ളവ
• തിരമാലകളുടെ അപരദനം, നിക്ഷേപണം എന്നിവയുടെ ഫലമായാണ് കടൽത്തീര ഭൂരൂപങ്ങൾ ഉണ്ടാകുന്നത്.
• കടൽത്തീരത്തെ പൊതുവെ രണ്ടായി തിരിച്ചിരിക്കുന്നു.
1. പാറക്കെട്ടുകൾ നിറഞ്ഞവ (Rocky coast)
2. പാറക്കെട്ടുകൾ അല്ലാത്തവ (Nonrocky coast)
• കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കുത്തായ കുന്നുകൾ:
കടൽത്തീര ക്ലിഫുകൾ (Sea cliffs)
• തിരമാലകളുടെ അപഘർഷണ ഫലമായി കടൽത്തീര പാറക്കെട്ടുകൾ ഒറ്റപ്പെട്ട തൂണുകളായി കാണപ്പെടുന്നത്:
സ്തംഭങ്ങൾ (Stacks)
• തിരമാലകളുടെ നിക്ഷേപണഫലമായി രൂപംകൊള്ളുന്ന ഭൂരൂപം:
ബീച്ചുകൾ
കാറ്റ് വഴിയുള്ളവ
• കാറ്റിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന ഭൂരൂപങ്ങൾ പ്രധാനമായും കാണപ്പെടുന്നത് മരുഭൂമികളിൽ.
• ചുഴറ്റി വീശുന്ന ശക്തമായ കാറ്റ് മരുഭൂമിയിലെ വരണ്ട മണൽമണ്ണിനെ ഇളക്കിമാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന അപരദന പ്രക്രിയ അറിയപ്പെടുന്നത്:
ഡിഫ്ളേഷൻ (Deflation)
• മരുഭൂമിയിൽ കാറ്റിന്റെ അപഘർഷണം മൂലം കൂൺ രൂപത്തിൽ രൂപീകൃതമാകുന്ന ശിലകൾ അറിയപ്പെടുന്നത്:
കൂൺശിലകൾ (Mushroom rocks)
• കാറ്റിന്റെ നിക്ഷേപണഫലമായി മരുഭൂമികളിൽ രൂപംകൊള്ളുന്ന ഭൂരൂപം:
മണൽക്കുനകൾ (Sand dunes)
• ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്ന മണൽക്കൂനകൾ:
ബർക്കനുകൾ (Barchans)
• പാറകൾ നിറഞ്ഞ മരുപ്രദേശം:
ഹമ്മാദ
• മണൽ നിറഞ്ഞ മരുപ്രദേശം:
എർഗ് / ഡൂൺസി
• പാറക്കൂട്ടങ്ങൾ മാത്രം കാണപ്പെടുന്ന മരുഭൂമി:
റെഗ്‌സ്
• മരുഭൂമിയിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശം:
മരുപ്പച്ച
• വർഷങ്ങൾ നീണ്ട മഞ്ഞുവീഴ്ചയിലൂടെ രൂപംകൊള്ളുന്നവയാണ് മഞ്ഞുപാടങ്ങൾ.
• മഞ്ഞ് കൂടിയ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഭീമാകാരമായ മഞ്ഞുപാളികൾ താഴ്‌വരയിലേക്ക് സാവധാനം നീങ്ങുന്നു. ഇവ അറിയപ്പെടുന്നത്:
ഹിമാനികൾ (Glaciers)
• ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്.
• സമുദ്രം കഴിഞ്ഞാൽ ഏറ്റവുമധികം ജലം ഉൾകൊള്ളുന്ന സ്രോതസ്.
• ഹിമാനികളുടെ അപരദനഫലമായി രൂപംകൊള്ളുന്ന ചാരുകസേരയുടെ ആകൃതിയിലുള്ള താഴ്വരകൾ:
സിർക്കുകൾ (Cirques)
• താഴ്‌വരകളിലൂടെ ഹിമാനികൾ കടന്നുപോകുമ്പോൾ അപരദനം നിമിത്തം നിരപ്പായ അടിത്തട്ടും ചെങ്കുത്തായ വശങ്ങളോടും കൂടി രൂപംകൊള്ളുന്ന ഹിമതാഴ്വരകൾ:
'U' രൂപ താഴ്വരകൾ
• ഹിമാനികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ ഹിമതാഴ്വരയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെട്ട് രൂപപ്പെടുന്ന ഭൂരൂപങ്ങൾ:
മൊറൈനുകൾ (Moraines)
• അപരദന നിക്ഷേപണ പ്രവർത്തനങ്ങൾ ഭൗമോപരിതലത്തെ നിരപ്പാക്കുന്നതിനാൽ ഇവയെ നിരപ്പാക്കൽ പ്രക്രിയ (Gradation process) എന്നുപറയുന്നു.
• ഗ്ലേസിയറുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം:
ആസ്ട്രേലിയ
• ലോകത്തിലെ ഏറ്റവും വലിയ ഹിമാനി:
ലാംബർട്ട് (അന്റാർട്ടിക്ക)
• ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹിമാനി:
കുംബു ഹിമാനി (നേപ്പാൾ)
• ഗ്ലേസിയർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം:
അമേരിക്ക - കാനഡ അതിർത്തിയിൽ
• ഹിമാനികളുടെ നാട്:
അലാസ്‌ക (അമേരിക്ക)
ഭൂരൂപം - രൂപീകരണ സഹായി
• മിയാൻഡർ - നദി
• ഓക്സ്ബോ തടാകം - നദി
• V രൂപ താഴ്വരകൾ - നദി
• പ്രളയ സമതലങ്ങൾ - നദി
• വെള്ളച്ചാട്ടങ്ങൾ, ഡെൽറ്റ - നദി
• ഗിരികന്ദരം (Canyon) - നദി
• സ്റ്റാലറ്റൈറ്റുകൾ - ഭൂഗർഭജലം
• സ്റ്റാലഗ്‌മൈറ്റുകൾ - ഭൂഗർഭജലം
• ചുണ്ണാമ്പ് ശിലാസ്തംഭം - ഭൂഗർഭജലം
• ക്ലിഫ്, ബീച്ച് - തിരമാല
• കടൽത്തീര സ്തംഭങ്ങൾ - തിരമാല
• കൂൺശില, മണൽക്കുന - കാറ്റ്
• ബർക്കൻ - കാറ്റ്
• സിർക്ക്, മൊറൈനുകൾ - ഹിമാനി
• U രൂപ താഴ്വരകൾ - ഹിമാനി
ഗേയ്‌സറുകൾ
• ഭൂമിക്കടിയിൽ നിന്നും മുകളിലേയ്ക്ക് ചീറ്റിത്തെറിക്കുന്ന ചൂട് നീരുറവകളാണ് ഗേയ്‌സറുകൾ.
ഉദാ : ഓൾഡ് ഫെയ്‌ത്‌ഫുൾ ഗേയ്‌സർ, യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് (USA)
• ലോകത്തിൽ ഏറ്റവും ഉയരത്തിൽ ചീറ്റിത്തെറിക്കുന്ന ഗേയ്‌സർ :
സ്റ്റീംബോട്ട് ഗേയ്‌സർ
• ഗേയ്‌സറുകൾക്ക് പ്രസിദ്ധമായ യൂറോപ്യൻ രാജ്യം :
ഐസ്‌ലാന്റ് (റെയ്ക് ജാവിക്)
• ഗേയ്‌സറുകളുടെ സഹായത്തോടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതി :
ജിയോ തെർമൽ എനർജി
• ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉൽപ്പാദിപ്പിച്ച രാജ്യം :
ഇറ്റലി (1904)
• ഇന്ത്യയിൽ ജിയോ തെർമൽ വൈദ്യുതി ഉൽപ്പാദനത്തിന് പ്രസിദ്ധമായ സ്ഥലങ്ങൾ :
മണികരൺ (ഹിമാചൽപ്രദേശ്), ടുവ (ഗുജറാത്ത്), പുഗാ താഴ്വര (ലഡാക്ക്), ജാലഗ്വോൺ (മഹാരാഷ്ട്ര), താത്താപാനി (ഛത്തീസ്ഗഢ്)

Post a Comment