PSC EXAM
Live
wb_sunny

Light

Light


 പ്രകാശം

• പ്രകാശത്തെക്കുറിച്ചുള്ള പഠനശാഖ : 

ഒപ്റ്റിക്സ്

• പ്രകാശം അനുപ്രസ്ഥ തരംഗമാണ് (Transverse wave)

• പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമില്ല.

• പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്: 

ഫോട്ടോൺ


• പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവ്: 

(പ്രകാശിക സാന്ദ്രത) Optical density

• പ്രകാശിക സാന്ദ്രത കൂടുമ്പോൾ ആ മാധ്യമത്തിലൂടെയുള്ള പ്രകാശ വേഗം കുറയുന്നു.

• പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേയ്ക്ക് പ്രകാശിത രശ്മി കടക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജന തലത്തിൽ വച്ച് വ്യതിയാനം സംഭവിക്കുന്നു.

| മാധ്യമം   | പ്രകാശവേഗം      |
+----------+----------------+
| വായു/ശൂന്യത | 3 ×10^8 m/s    |
+----------+----------------+
| ജലം      | 2.25 ×10^8 m/s |
+----------+----------------+
| ഗ്ലാസ്     | 2 ×10^8 m/s    |
+----------+----------------+
| വജ്രം     | 1.25 ×10^8 m/s |
+----------+----------------+

• പ്രകാശത്തിന്റെ തീവ്രത പ്രകാശ തരംഗത്തിന്റെ ആയതി (Amplitude) യെ ആശ്രയിച്ചിരിക്കുന്നു.

• സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം: 

8 മിനിട്ട് 20 സെക്കന്റ് (500 സെക്കന്റ്)

• ചന്ദ്രന്റെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം:

 1.3 സെക്കന്റ്

• പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം:

 ഒരു പ്രകാശവർഷം (Light Year)

• 1 പ്രകാശവർഷം = 9.46 x 10^12 കി.മീ

• ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകം: 

പ്രകാശവർഷം

• ഒരു പാർസെക് എന്നത്: 

3.26 പ്രകാശവർഷം



No Confusion

• പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമം: 

വജ്രം

• പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം: 

വജ്രം

• പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം: 

ശൂന്യത

• പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം:

 ശൂന്യത

• പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ:

 ടാക്കിയോണുകൾ

• ടാക്കിയോണുകൾ കണ്ടുപിടിച്ചത്:

 ഇ.സി.ജി. സുദർശൻ

• ആദ്യമായി പ്രകാശത്തിന് വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ: 

റോമർ

• പ്രകാശത്തിന്റെ വേഗത കൃത്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ: 

ആൽബർട്ട് എ. മെക്കൻസൺ

• പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

ഹെൻറിച്ച് ഹെർട്സ്

• പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിലാണെന്ന് കണ്ടെത്തിയത്: 

ലിയോൺ ഫുക്കാൾട്ട്

• വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗതയിലായിരിക്കുമെന്ന് കണ്ടെത്തിയത്:

 ലിയോൺ ഫുക്കാൾട്ട്

• പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് (Transverse wave) കണ്ടെത്തിയത്: 

അഗസ്റ്റിൻ ഫ്രണൽ

• പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

മാക്സ് പ്ലാങ്ക്

• പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം (Electromagnetic wave Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

• പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം (Wave Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

ക്രിസ്റ്റ്യൻ ഹൈജൻസ്

• പ്രകാശത്തിന്റെ കണികാ സിദ്ധാന്തം (Corpuscular Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

സർ ഐസക് ന്യൂട്ടൺ

• പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ: 

സർ ഐസക് ന്യൂട്ടൺ

• ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്: 

സർ ഐസക് ന്യൂട്ടൺ

• അന്താരാഷ്ട്ര പ്രകാശ വർഷം

 2015

• "ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു" എന്ന ചിത്രം വരച്ചത്:

 മൈക്കലാഞ്ചലോ


 ലെൻസ്

• രണ്ട് ഗോളോപരിതലത്തോട് കൂടിയ ഒരു സുതാര്യ മാധ്യമത്തിന്റെ ഭാഗമാണ് ലെൻസ്.

• ഒരു ലെൻസിലെ ഉപരിതലങ്ങളുടെ എണ്ണം: 

രണ്ട്

• ലെൻസുകൾ രണ്ട് തരം:


 കോൺവെക്സ്, കോൺകേവ്

• കോൺവെക്സ് ലെൻസിന്റെ പവർ പോസിറ്റീവ് സംഖ്യയും കോൺകേവ് ലെൻസിന്റെ പവർ നെഗറ്റീവ് സംഖ്യയുമായിരിക്കും.



കോൺവെക്സ് ലെൻസ് (ഉത്തലകാചം)

• മധ്യഭാഗം കനം കൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസുകൾ.

• പ്രകാശ ബീമിനെ കേന്ദ്രീകരിക്കുന്ന ലെൻസ്.

• വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്നു. മാഗ്നിഫൈയിംഗ് ലെൻസ് എന്നറിയപ്പെടുന്നു.

• സംവ്രജന ലെൻസ് (Converging Lens) എന്നറിയപ്പെടുന്ന ലെൻസ്.

• കോൺവെക്സ് ലെൻസിലുണ്ടാകുന്ന പ്രതിബിംബം യഥാർത്ഥവും തലകീഴായതും

• സ്പൂണിന്റെ ഉൾഭാഗം (കോൺകേവ്)

• സ്പൂണിന്റെ പുറം ഭാഗം (കോൺവെക്സ്)

• വെള്ളെഴുത്ത് (Presbyopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്.

• ടെലിവിഷൻ, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്.

• ബേർണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്ന ലെൻസ്.

• ടെലിസ്കോപ്പിലും പ്രൊജക്‌ടറുകളിലും ഉപയോഗിക്കുന്ന ലെൻസ്.

• ദീർഘദൃഷ്‌ടി (Hypermetropia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്.

• മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്.
• മനുഷ്യൻ്റെ കണ്ണിലെ ലെൻസ്:

 ബൈകോൺവെക്‌സ് ലെൻസ്




കോൺകേവ് ലെൻസ് (അവതല കാചം)

• മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്.

• കോൺകേവ് ലെൻസിൽ പ്രതിബിംബം വസ്‌തുവിനേക്കാൾ ചെറുതായിരിക്കും

• കോൺകേവ് ലെൻസിലുണ്ടാകുന്ന പ്രതിബിംബം: മിഥ്യയും നിവർന്നതും

• വിവ്രജന ലെൻസ് (Diverging Lens) എന്നറിയപ്പെടുന്ന ലെൻസ്.

• വാതിലിൽ വയ്ക്കുന്ന സപ്ലൈ ഹോളിൽ ഉപയോഗിക്കുന്ന ലെൻസ്.

• ഹ്രസ്വദൃഷ്‌ടി (Myopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്.

• ജലത്തിനടിയിൽ കാണപ്പെടുന്ന വായുകുമിള കോൺകേവ് ലെൻസിൻ്റെ സ്വഭാവം കാണിക്കുന്നു.

• വിഷമദൃഷ്‌ടി (Astigmatism) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്: 

സിലിൻട്രിക്കൽ ലെൻസ്

• ഹ്രസ്വദൃഷ്ട്‌ടിയും ദീർഘദൃഷ്‌ടിയും ഉള്ള ഒരാൾ ഉപയോഗിക്കുന്ന ലെൻസ്:

 ബൈഫോക്കൽ ലെൻസ്

• ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത്:

 ബെഞ്ചമിൻ ഫ്രാങ്ക്ളിൻ



ലെൻസുകളുമായി ബന്ധപ്പെട്ട പദങ്ങൾ

• ഒരു ലെൻസിൻ്റെ മധ്യബിന്ദു അറിയപ്പെടുന്നത് :

 പ്രകാശികകേന്ദ്രം (Optic Centre - P)

• ലെൻസിൻ്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രം : 

വക്രതാകേന്ദ്രം (Centre of Curvature-C)

• ഒരു ലെൻസിൻ്റെ രണ്ട് വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിത കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖ : 

മുഖ്യ അക്ഷം (Principal Axis)

• കോൺവെക്‌സ് ലെൻസിൻ്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്‌മികൾ അപവർത്തനത്തിന് ശേഷം കേന്ദ്രീകരിക്കുന്ന മുഖ്യ അക്ഷത്തിലെ ബിന്ദു അറിയപ്പെടുന്നത് മുഖ്യ ഫോക്കസ്

• പ്രകാശരശ്‌മികൾ കേന്ദ്രീകരിക്കുന്നതിനാൽ കോൺവെക്‌സ് ലെൻസിൻ്റെ മുഖ്യ ഫോക്കസ് (F) യഥാർത്ഥമാണ്.

• കോൺകേവ് ലെൻസിൻ്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മ‌ികൾ അപവർത്തനത്തിന് ശേഷം പരസ്‌പരം അകലുന്നു. ഈ രശ്‌മികൾ പതന രശ്‌മികളുടെ അതേ വശത്ത് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ നിന്നും പുറപ്പെടുന്നതായി തോന്നുന്നു. ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ്

• കോൺകേവ് ലെൻസ് ഉപയോഗിച്ച് പ്രകാശത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കാൻ കഴിയില്ല. അതുകൊണ്ട് കോൺകേവ് ലെൻസിൻ്റെ മുഖ്യ ഫോക്കസ് മിഥ്യയാണ്.

• പ്രകാശിക കേന്ദ്രത്തിൽ നിന്നും മുഖ്യ ഫോക്കസിലേയ്ക്കുള്ള ദൂരം : 

ഫോക്കസ് ദൂരം (Focal length-f)

• കനംകുറഞ്ഞ ലെൻസിൻ്റെ പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന പ്രകാശ രശ്മിയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നില്ല.

Tags

Post a Comment