നിയമനിർമ്മാണ വിഭാഗം (Legislature)
നിയമനിർമ്മാണ വിഭാഗം (Legislature)
പാർലമെന്റ്
• ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം :
പാർലമെന്റ്
• സൻസദ് ഭവൻ എന്നറിയപ്പെടുന്നത് :
ഇന്ത്യൻ പാർലമെന്റ്
• രാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ എന്നിവ ഉൾപ്പെട്ടതാണ് ഇന്ത്യൻ പാർലമെന്റ്
• ഇന്ത്യയിലെ നിയമനിർമ്മാണ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് പാർലമെൻ്റിനാണ്.
• പാർലമെന്റിനെ പരാമർശിക്കുന്ന ആർട്ടിക്കിൾ :
ആർട്ടിക്കിൾ 79 (ഭാഗം -V)
• പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ :
ആർട്ടിക്കിൾ 99
• പാർലമെൻ്റിന് നിയമനിർമ്മാണ അധികാരം നൽകിയിരിക്കുന്ന വകുപ്പുകൾ :
അനുച്ഛേദം 245, 246
• ഇന്ത്യൻ പാർലമെന്റ്റിൻ്റെ ഉപരിസഭയെ രാജ്യസഭ എന്നും അധോസഭയെ ലോക്‌സഭ എന്നും അറിയപ്പെടുന്നു.
• പാർലമെൻ്റിൻ്റെ അടുത്തടുത്ത രണ്ട് സമ്മേളനങ്ങൾ തമ്മിലുളള ഇടവേള :
6 മാസത്തിൽ കവിയാൻ പാടില്ല
• പാർലമെന്റ് സമ്മേളിക്കാനാവശ്യമായ ക്വാറം :
ആകെ അംഗങ്ങളുടെ പത്തിലൊന്ന്
• ഇന്ത്യൻ പാർലമെൻ്റിലെ നിലവിലെ അംഗസംഖ്യ 790 അംഗങ്ങൾ (രാജ്യസഭ - 245, ലോക്‌സഭ-545)
• പാർലമെൻ്റിൻ്റെ അനുവാദം കൂടാതെ തുടർച്ചയായി എത്ര ദിവസം സഭാ നടപടികളിൽ ഹാജരാകാ തിരുനാൽ അംഗത്വം നഷ്‌ടമാകും ? :
60 ദിവസത്തിലധികം
• ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം:
കമ്പനീസ് ആക്‌ട് (1956)
• പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസഭയിൽ അംഗമായാൽ എത്ര മാസത്തിനുള്ളിൽ പാർലമെന്റംഗമായിരിക്കണം?
6 മാസത്തിനുളളിൽ
പാർലമെന്റ് മന്ദിരം
• പാർലമെന്റ് മന്ദിരത്തിന്റെ ശിൽപികൾ:
എഡ്വിൻ ല്യൂട്ടിൻസ്, ഹെർബർട്ട് ബേക്കർ
• ഇന്ത്യൻ പാർലമെൻ്റ് മന്ദിരം ദീർഘവൃത്താകൃതിയിലാണ്.
• ഇന്ത്യൻ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്
ഇർവിൻ പ്രഭു
• പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്‌ത വർഷം
1927 ജനുവരി 18
• പാർലമെൻ്റ് മന്ദിരത്തിൽ ഭീകരാക്രമണം ഉണ്ടായ വർഷം:
2001 ഡിസംബർ 13
• ഇന്ത്യൻ പാർലമെന്റ്റ് മന്ദിരത്തിലെ ഭീകരാക്രമണ ത്തെ നേരിട്ട സൈനികനീക്കം:
ഓപ്പറേഷൻ പരാക്രം
• സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമ്മാണ കരാർ ലഭിച്ച കമ്പനി
ടാറ്റാ പ്രോജക്‌ട് ലിമിറ്റഡ്
രാജ്യസഭ Council of States
• രാജ്യസഭയെ പ്രതിപാദിക്കുന്ന അനുച്ഛേദം :
ആർട്ടിക്കിൾ 80 (ഭാഗം -V)
• ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭ (Upper House).
• രാജ്യസഭ രൂപംകൊണ്ട തീയതി :
1952 ഏപ്രിൽ 3
• രാജ്യസഭ ആദ്യമായി സമ്മേളിച്ച വർഷം :
1952 മെയ് 13
• കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് രാജ്യസഭ എന്ന പേര് സ്വീകരിച്ച വർഷം :
1954 ആഗസ്റ്റ് 23
• രാജ്യസഭ മുതിർന്നവരുടെ സഭ എന്നറിയപ്പെടുന്നു.
• രാജ്യസഭയുടെ പരവതാനിയുടെ നിറം :
ചുവപ്പ്
• രാജ്യസഭയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് അർദ്ധവൃത്താകൃതിയിലാണ്.
• രാജ്യസഭയുടെ ടെലിവിഷൻ ചാനൽ :
രാജ്യസഭ ടി.വി
• രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം :
30 വയസ്സ് (അനുച്ഛേദം 84)
• ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളുളള സംസ്ഥാനം :
ഉത്തർപ്രദേശ്
• ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളുളള രണ്ടാമത്തെ സംസ്ഥാനം :
മഹാരാഷ്ട്ര
• കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ എണ്ണം :
9
• രാജ്യസഭയിൽ പ്രാതിനിധ്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ :
പുതുച്ചേരി (1), ഡൽഹി (3), ജമ്മുകശ്‌മീർ (4)
• സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
• ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിന്റെയും രാജ്യസഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്.
• രാജ്യസഭ ഒരു സ്ഥിരം സഭയാണ്.
• ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി :
6 വർഷം
• രാജ്യസഭയിൽ നിന്ന് ഓരോ രണ്ട് വർഷം കൂടുമ്പോഴും കാലാവധി പൂർത്തിയാക്കിയ മൂന്നിലൊന്ന് അംഗങ്ങൾ പിരിഞ്ഞ് പോകുന്നു.
• രാജ്യസഭയിലെ പരമാവധി അംഗസംഖ്യ :
250
• രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം :
12 (ആർട്ടിക്കിൾ - 80)
• കല, സാഹിത്യം, ശാസ്ത്രം, സാമൂഹികസേവനം എന്നീ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്.
രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും
• രാജ്യസഭയുടെ അധ്യക്ഷൻ എപ്പോഴും ഉപരാഷ്ട്രപതിയായിരിക്കും.
• രാജ്യസഭയുടെ പ്രഥമ അധ്യക്ഷൻ :
ഡോ. എസ് രാധാകൃഷ്ണൻ
• രാജ്യസഭയുടെ അധ്യക്ഷനായ ഒരേയൊരു മലയാളി :
കെ. ആർ. നാരായണൻ
• ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ അധ്യക്ഷനായിരുന്നത് :
ഹമീദ് അൻസാരി
• രാജ്യസഭയുടെ ആദ്യ ഉപാധ്യക്ഷൻ :
എസ്. വി കൃഷ്ണമൂർത്തി
• ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ഉപാധ്യക്ഷനായിരുന്ന വ്യക്തി:
നജ്‌മ ഹെപ്‌തുളള
• രാജ്യസഭയുടെ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി:
എം. എം. ജേക്കബ്
• ഏറ്റവും കുറച്ച് കാലം രാജ്യസഭയുടെ ഉപാധ്യക്ഷനായിരുന്ന വ്യക്തി:
എം. എം. ജേക്കബ്
• രാജ്യസഭയുടെ ഉപാധ്യക്ഷനായ ആദ്യ വനിത:
വയലറ്റ് ആൽവ
• രാജ്യസഭയുടെ ഉപാധ്യക്ഷയായ ശേഷം ഇന്ത്യൻ പ്രസിഡന്റായ ആദ്യ വ്യക്തി:
പ്രതിഭാ പട്ടീൽ
• രാജ്യസഭയുടെ ഉപാധ്യക്ഷയായ വനിതകൾ:
വയലറ്റ് ആൽവ, നജ്‌മ ഹെപ്‌തുള്ള, പ്രതിഭാ പട്ടീൽ
• ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്ന വ്യക്തി:
നജ്‌മ ഹെപ്‌തുള്ള
• ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്ന മലയാളി:
ബി. വി. അബ്‌ദുള്ള കോയ
--------------------------------------
• ഏറ്റവും കൂടുതൽ കാലം രാജ്യസഭാ സെക്രട്ടറി ജനറലായ വ്യക്തി:
ബി. എൻ. ബാനർജി
• രാജ്യസഭാ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി:
എസ്. എൻ. മുഖർജി
• രാജ്യസഭാ സെക്രട്ടറി ജനറലായ ആദ്യ വനിത:
വി. എസ്. രമാദേവി
• ലോകസഭ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി:
എം.എൻ. കൗൾ
• ലോകസഭ സെക്രട്ടറി ജനറലായ ആദ്യ വനിത:
സ്നേഹലത ശ്രീവാസ്‌തവ
---------------------------------
ലോക്സഭ House of the People
• ലോക്‌സഭയെ പ്രതിപാദിക്കുന്ന അനുച്ഛേദം :
ആർട്ടിക്കിൾ 81 (ഭാഗം -V)
• ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭ (Lower House).
• ലോക്‌സഭ രൂപംകൊണ്ട വർഷം :
1952 ഏപ്രിൽ 17
• ലോക്‌സഭയുടെ പ്രഥമ സമ്മേളനം നടന്ന വർഷം :
1952 മെയ് 13
• ഹൗസ് ഓഫ് പീപ്പിളിന് ലോക്‌സഭ എന്ന പേര് ലഭിച്ച തീയതി :
1954 മെയ് 14
• ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ :
550
• സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 524 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 19 അംഗങ്ങളും ചേർന്നതാണ് ലോക്‌സഭയിലെ അംഗസംഖ്യ.
• ആദ്യ ലോക്‌സഭയിലെ അംഗസംഖ്യ :
489
• ലോകസഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭരണഘടനാ ഭേദഗതി :
1973-ലെ 31-ാം ഭേദഗതി.
• പ്രഥമ ലോക്‌സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം :
22
• ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ലോക്‌സഭ :
17-ാം ലോക്‌സഭ (78 പേർ)

Post a Comment