Temperature
താപനിലയും ഋതുക്കളും
താപനില
• ഭൂമിയുടെ ഊർജ്ജസ്രോതസ്സ്:
സൂര്യൻ
• ഹൃസ്വതരംഗങ്ങളായാണ് സൗരോർജ്ജം ഭൂമിയിലേക്ക് എത്തുന്നത്. ഇതിനെ സൗരവികിരണം (Insolation) എന്നറിയപ്പെടുന്നു.
• അന്തരീക്ഷതാപന പ്രക്രിയകളെ നാലായി തിരിച്ച് രേഖപ്പെടുത്തുന്നു.
1. താപചാലനം
2. സംവഹനം
3. അഭിവഹനം
4. ഭൂമവികിരണം
• ചൂടുപിടിച്ച ഭൗമോപരിതലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗത്തേക്ക് താപം പകരുന്ന രീതി:
താപചാലനം (Conduction)
• താപചാലനം എന്ന പ്രക്രിയ മുഖ്യമായും ഖരവസ്തുക്കളിലാണ് സംഭവിക്കുന്നത്.
• ചൂടായ വായു വികസിച്ച് ഉയരുന്ന താപവ്യാപന പ്രക്രിയ:
സംവഹനം (Convection)
• സംവഹനം മുഖ്യമായും ഉണ്ടാകുന്നത് ദ്രാവകങ്ങളിലാണ്.
• കാറ്റിലൂടെ തിരശ്ചീനതലത്തിൽ നടക്കുന്ന താപവ്യാപന പ്രക്രിയ:
അഭിവഹനം (Advection)
• താപചാലനം, സംവഹനം, അഭിവഹനം എന്നീ പ്രക്രിയകൾ ധൂമകർഷം ഭൂമിയോട് ചേർന്ന അന്തരീക്ഷ ഭാഗങ്ങളിലാണ് സംഭവിക്കുന്നത്.
• ദീർഘതരംഗ രൂപത്തിൽ ഭൗമോപരിതലത്തിൽ നിന്ന് ഉന്നതാകാശത്തേക്ക് താപം മടങ്ങിപോകുന്ന പ്രക്രിയ:
ഭൂമവികിരണം (Terrestrial Radiation)
ഹ്രസ്വതരംഗങ്ങളും ദീർഘതരംഗങ്ങളും
• ഊർജ്ജം കൂടിയ വസ്തുക്കൾ തരംഗദൈർഘ്യം കുറഞ്ഞ വൈഡ്യൂത കാന്തിക തരംഗങ്ങളായി ഊർജ്ജ വികിരണം നടത്തുന്നത് ഇവയെ ഹ്രസ്വ തരംഗങ്ങൾ എന്നറിയപ്പെടുന്നു.
• ഉദാ: സൗരവികിരണം
• ഊർജ്ജം കുറഞ്ഞതും തരംഗദൈർഘ്യം കൂടിയതുമായ തരംഗങ്ങളാണ് ദീർഘതരംഗങ്ങൾ.
ഉദാ: ഭൗമവികിരണം
• ഹരിതഗൃഹ വാതകങ്ങൾ ഭൗമവികിരണത്തെ ആഗിരണം ചെയ്യുന്നതിനാൽ അന്തരീക്ഷം മുഖ്യമായും ചൂടാകുന്നത് ഭൗമവികിരണത്താലാണ്.
• സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം:
ഹിറ്റ് ബഡ്ജറ്റ് (താപസന്തുലനം)
• ഭൗമോപരിതല താപം മിതമായി നിലനിർത്തുന്ന പ്രക്രിയ:
ഹിറ്റ് ബഡ്ജറ്റ്
• ഭൗമോപരിതലത്തിനും അന്തരീക്ഷത്തിനുമായി ആകെ ലഭിക്കുന്ന ഊർജ്ജം:
65 യൂണിറ്റ്
• ഭൗമോപരിതലവും അന്തരീക്ഷവും പുറത്തുവിടുന്ന ആകെ ഊർജ്ജം:
65 യൂണിറ്റ്
• താപസന്തുലന പ്രക്രിയയിലൂടെ ഭൗമോപരിതലത്തിൽ ലഭിക്കുന്ന മുഴുവൻ ഊർജ്ജവും വിവിധ മാർഗ്ഗങ്ങളിലൂടെ ശൂന്യാകാശത്തേക്ക് മടങ്ങിപോകുന്നു.
• അന്തരീക്ഷത്തിലെ താപത്തിന്റെ തീവ്രതയുടെ അളവ്:
താപനില
• ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം:
ഉച്ചയ്ക്ക് 2 മണി
• അന്തരീക്ഷം ചൂടാകുന്നത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സമയം:
ഉച്ചയ്ക്ക് 2 മണി
• ഏറ്റവും കുറഞ്ഞ താപനില കണക്കാക്കുന്ന സമയം:
സൂര്യോദയത്തിന് തൊട്ടുമുമ്പ്
• ഭൗമവികിരണം പരമാവധിയിലെത്തുന്ന സമയം:
സൂര്യോദയത്തിന് തൊട്ടുമുമ്പ്
• അന്തരീക്ഷ താപനില അളക്കുന്ന ഉപകരണം:
മാക്സിമം - മിനിമം തെർമോമീറ്റർ
• മാക്സിമം തെർമോമീറ്ററിനുള്ളിൽ നിറച്ചിരിക്കുന്ന ദ്രാവകം:
രസം
• മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്ന ദ്രാവകം:
ആൽക്കഹോൾ
• ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം:
ദൈനികതാപാനന്തരം
(Diurnal range of temperature)
• ഒരു ദിവസത്തെ ശരാശരി താപനില:
ദൈനിക ശരാശരി താപനില
(Daily mean temperature)
Quick Study
• കൂടിയ താപനില - കുറഞ്ഞ താപനില
= ദൈനികതാപാനന്തരം
• കൂടിയ താപനില + കുറഞ്ഞ താപനില
----------------------------------
2
= ദൈനിക ശരാശരി താപനില
• സമുദ്രനിരപ്പിലെ ഒരേ അന്തരീക്ഷ താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരക്കുന്ന സാങ്കൽപ്പിക രേഖകൾ വിളിക്കുന്ന പേര്:
സമതാപ രേഖകൾ (Isotherms)
• ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപ രേഖകൾ വരച്ചാൽ അത് ഭൂമധ്യരേഖക്ക് സമീപത്തുകൂടി കടന്നുപോകും. ഈ സാങ്കൽപ്പിക രേഖകൾ അറിയപ്പെടുന്നത്:
താപീയ മധ്യരേഖ (Thermal equator)
• താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
അക്ഷാംശസ്ഥാനം, ഉയരം, സമുദ്രസാമീപ്യം, കാറ്റുകൾ
• ട്രോപോസ്ഫിയറിലെ താപനില ഉയരത്തിനനുസരിച്ച് ഓരോ 165 മീറ്ററിനും 1° സെൽഷ്യസ് എന്ന തോതിൽ കുറഞ്ഞുവരുന്നു.
• സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്നു സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ താപനില താരതമ്യേന കുറവായിരിക്കും.
• സമുദ്ര സാമീപ്യമുള്ള സ്ഥലങ്ങളിൽ താപാനുഭവം കുറവും ഉൾപ്രദേശങ്ങളിൽ കൂടുതലുമായിരിക്കും.
• സ്ഥിരമിതമായ താപനില നിലനിൽക്കുന്ന പ്രദേശം:
സമുദ്ര സാമീപ്യമുള്ള സ്ഥലങ്ങൾ
• ഉഷ്ണക്കാറ്റുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഉയരുകയും ശീതക്കാറ്റുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴുകയും ചെയ്യുന്നു.
• സമതാപ രേഖകൾ വളഞ്ഞു കാണപ്പെടുന്നതിന് കാരണം:
കരയും കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നതുകൊണ്ട്
• മർദം, കാറ്റുകൾ, മേഘം, വർഷണം തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾക്കു പിന്നിലുള്ള പ്രധാന കാരണം:
അന്തരീക്ഷ താപനിലയിലെ ഏറ്റക്കുറച്ചിൽ
താപീയ മേഖലകൾ
• സൂര്യപ്രകാശം ഭൗമോപരിതലത്തിൽ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ മൂന്ന് താപീയ മേഖലകളായി തിരിച്ചിട്ടുണ്ട്.
• സൗരോർജ്ജം ഏറ്റവും തീക്ഷ്ണമായി ലഭിക്കുന്ന പ്രദേശം:
ഉഷ്ണമേഖല (Tropical Zone / Torrid Zone)
• ഉത്തരായന രേഖയ്ക്കും (231/2^∘ വടക്ക്) ദക്ഷിണായന രേഖയ്ക്കും (231/2^∘ തെക്ക്) ഇടയിൽ സ്ഥിതിചെയ്യുന്ന താപീയ മേഖല:
ഉഷ്ണമേഖല
• ഉത്തരായന രേഖയ്ക്കും (231/2^∘ വടക്ക്) ആർട്ടിക്ക് വൃത്തത്തിനും (661/2^∘ വടക്ക്) ദക്ഷിണായന രേഖയ്ക്കും (231/2^∘ തെക്ക്) അന്റാർട്ടിക്ക് വൃത്തത്തിനും (661/2^∘ തെക്ക്) ഇടയിൽ സ്ഥിതിചെയ്യുന്ന താപീയ മേഖല:
സമശീതോഷ്ണ മേഖല (Temperate Zone)
• ആർട്ടിക്ക് വൃത്തത്തിനും (661/2^∘ വടക്ക്) ഉത്തര ധ്രുവത്തിനും (90^∘ വടക്ക്) അന്റാർട്ടിക്ക് വൃത്തത്തിനും (661/2^∘ തെക്ക്) ദക്ഷിണ ധ്രുവത്തിനും (90^∘ തെക്ക്) ഇടയിൽ സ്ഥിതിചെയ്യുന്ന താപീയ മേഖല:
ശൈത്യ മേഖല (Frigid Zone)
ആർദ്രത (Humidity)
• അന്തരീക്ഷത്തിലെ ജലാംശത്തെ വിളിക്കുന്ന പേര്:
ആർദ്രത (Humidity)
• അന്തരീക്ഷത്തിലെ ജലത്തിൻ്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
താപനില, ജലലഭ്യത, അന്തരീക്ഷ സ്ഥിതി
• വായുവിലടങ്ങിയിട്ടുള്ള നീരാവിയുടെ യഥാർത്ഥ അളവ്:
കേവല ആർദ്രത (Absolute Humidity)
• കേവല ആർദ്രത അളക്കുന്ന യൂണിറ്റ്:
g/m³
• നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ അളവ്:
പൂരിതാവസ്ഥ (Saturation level)
• ഘനീകരണം ആരംഭിക്കുന്ന നിർദ്ദിഷ്ട ഊഷ്മാവ്:
തുഷാരബിന്ദു (Dew point)
അപേക്ഷിക ആർദ്രത (Relative Humidity)
• നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ആകെ നീരാവിയുടെ എത്ര ശതമാനമാണ് അന്തരീക്ഷത്തിൽ നിലവിലുള്ളതെന്ന് കാണിക്കുന്ന അനുപാതമാണിത്. ഈ അനുപാതിക അളവാണ് അപേക്ഷിക ആർദ്രത (Relative Humidity).
• താപവ്യത്യാസം കൂടുമ്പോൾ അപേക്ഷിക ആർദ്രത കുറയും. താപവ്യത്യാസം കുറയുമ്പോൾ അപേക്ഷിക ആർദ്രത കൂടുതലായിരിക്കും.
• അപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം:
വെറ്റ് ആൻ്റ് ഡ്രൈ ബൾബ് തെർമോമീറ്റർ
ഘനീകരണം സംഭവിക്കുന്നത് എപ്പോൾ ???
അന്തരീക്ഷം പൂരിതാവസ്ഥയിൽ എത്തിച്ചേരുകയും നീരാവി അന്തരീക്ഷത്തിൽ എത്തുകയോ താപനില ഗണ്യമായി കുറയുകയോ ചെയ്യുമ്പോൾ നീരാവിക്ക് ഘനീകരണം സംഭവിക്കുന്നു.
• പ്രധാന ഘനീകരണ രൂപങ്ങൾ:
തുഷാരം, മൂടൽമഞ്ഞ്, ഹിമം, മേഘങ്ങൾ
• രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുന്നതിനെത്തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലത്തിൽ പറ്റിപ്പിടിക്കുന്നു. ഇവ അറിയപ്പെടുന്നത്:
തുഷാരം (Dew)
• രാത്രികാലങ്ങളിൽ ഉപരിതല താപം 0° സെൽഷ്യസ്സിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന ഘനീകരണ രൂപം:
ഹിമം (Frost)
• അന്തരീക്ഷത്തിൻ്റെ താഴ്ന്ന വിതാനങ്ങളിലുള്ള പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുമ്പോൾ രൂപംകൊള്ളുന്ന പ്രതിഭാസം:
മൂടൽമഞ്ഞ്
• മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച തിരക്കകുറവാണെങ്കിൽ (1 കി.മീറ്ററിലും താഴെ) അതിനെ കനത്ത മൂടൽമഞ്ഞ് (Fog) എന്നറിയപ്പെടുന്നു.
• ദൂരക്കാഴ്ച 1 കിലോമീറ്ററിലോ അധികമാണെങ്കിൽ നേർത്ത മൂടൽമഞ്ഞ് (Mist) എന്നറിയപ്പെടുന്നു.
• വ്യാവസായിക മേഖലയിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്ന് അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന അവസ്ഥ:
സ്മോഗ്
.jpg)
Post a Comment