PSC EXAM
Live
wb_sunny

മേഘങ്ങൾ

മേഘങ്ങൾ


 മേഘങ്ങൾ

• അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത്.

• മേഘങ്ങൾ രൂപംകൊള്ളുന്ന ജലകണികകളുടെ വലുപ്പം ഏകദേശം 0.001 സെ.മീ.ൽ താഴെയായതിനാൽ അവ താഴേക്ക് പതിക്കാതെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.

• രൂപത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ നാലായി തിരിച്ചിരിക്കുന്നു.

    സിറസ് മേഘങ്ങൾ, സ്ട്രാറ്റസ് മേഘങ്ങൾ,
    ക്യുമുലസ് മേഘങ്ങൾ, നിംബസ് മേഘങ്ങൾ



സിറസ് മേഘങ്ങൾ

    • തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണുന്നു.



സ്ട്രാറ്റസ് മേഘങ്ങൾ

    • താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്നു.



ക്യുമുലസ് മേഘങ്ങൾ

    • ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപംകൊള്ളുന്ന തൂവൽക്കെട്ടുകൾ പോലുള്ള ഈ മേഘങ്ങൾ ലംബദിശയിൽ കൂടുതലായി വ്യാപിച്ചിരിക്കുന്നു.



 നിംബസ് മേഘങ്ങൾ

    • താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണിവ.

    • ജലകണികകൾ സാന്ദ്രമായതിനാൽ ഇത് സൂര്യപ്രകാശത്തെ കടത്തിവിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു.

    • ഉയരത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ നാലായി തിരിച്ചിരിക്കുന്നു.

        1. വളരെ ഉയരത്തിൽ കാണുന്ന മേഘങ്ങൾ (High clouds - 20000 to 40000 ft)

        2. മധ്യമേഘങ്ങൾ (Medium clouds - 7000 to 20000 ft)

        3. താഴ്ന്ന മേഘങ്ങൾ (Low clouds - < 7000 ft)

        4. കൂടുതൽ ഉയരങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മേഘങ്ങൾ (Clouds with great vertical extent - 2000 to 30000 ft)

 വർഷണം (Precipitation)

    • തുടർച്ചയായി നടക്കുന്ന ഘനീകരണം മേഘങ്ങളിലെ ജലകണികകളുടെ വലുപ്പം കൂട്ടുന്നു. ഗുരുത്വാകർഷണ പ്രതിരോധിക്കാനാകാതെ വരുമ്പോൾ മേഘങ്ങളിൽ നിന്ന് ജലത്തുള്ളികൾ മോചിപ്പിക്കപ്പെടുകയും അത് വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് വർഷണം.



• വർഷണം സംഭവിക്കുന്നത് ജലത്തുള്ളികളുടെ രൂപത്തിലാണെങ്കിൽ അതിന് വിളിക്കുന്നത്:

    മഴ (Rainfall)

• അന്തരീക്ഷ താപനില 0°C ന് താഴെയായിരിക്കുമ്പോൾ ഉണ്ടാകുന്ന ഹിമകണങ്ങളുടെ വർഷണം:

    മഞ്ഞുവീഴ്ച (Snowfall)

• മേഘങ്ങളിൽ നിന്നും ഉണ്ടാകുന്ന ജലത്തുള്ളികൾ അന്തരീക്ഷത്തിൻ്റെ തണുത്ത പാളികളിലൂടെ കടന്നുപോകുമ്പോൾ രൂപംകൊള്ളുന്ന മഞ്ഞുകട്ടകൾ:

    ആലിപ്പഴം (Hailstones)

മഴ പലവിധം

• ഉച്ചയ്ക്കുണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴ അറിയപ്പെടുന്നത്:

    സംവഹനമഴ (Convectional rain)

• സംവഹന മഴ ഉഷ്ണമേഖലയിലെ ഒരു സാധാരണ പ്രതിഭാസമാണ്.

• കടലിൽ നിന്നുള്ള വായു തീരദേശങ്ങളിൽ വച്ച് കരയിലെ വായുവുമായി കൂട്ടിമുട്ടുന്നതിൻ്റെ ഫലമായി രൂപംകൊള്ളുന്ന മഴ:

    തീരദേശ മഴ (Border rain)

• സമുദ്രത്തിൽ നിന്നും വരുന്ന തണുത്ത കാറ്റ് പർവ്വതങ്ങളുടെ വശങ്ങളിൽ തട്ടിയുണ്ടാകുന്ന മഴ:

    പർവ്വതവൃഷ്ടി / ശൈലവൃഷ്ടി (Orographic rainfall)

• പർവ്വതങ്ങളുടെ കാറ്റിന് പ്രതികൂലമായ വശങ്ങളിൽ സ്ഥിതിചെയ്യുന്നതും മഴ ലഭിക്കാത്തതുമായ പ്രദേശങ്ങൾ:

    മഴനിഴൽ പ്രദേശങ്ങൾ (Rain shadow region)


ഋതുക്കൾ (Seasons)

    • ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾ അനുഭവപ്പെടുന്നതിന് കാരണം:

        ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിന്റെ ചരിവും.

    • ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതിന് കാരണം:

        ഭൂമിയുടെ ഭ്രമണം (Rotation of Earth).

    • ഭൂമിയുടെ ഭ്രമണ ദിശ:

        പടിഞ്ഞാറുനിന്ന് കിഴക്കോട്ട്.

    • ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപാതയിലൂടെ (Elliptical Orbit) ഭൂമി സൂര്യനെ വലയംവയ്ക്കുന്ന പ്രതിഭാസം:

        പരിക്രമണം (Revolution).

    • ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം അറിയപ്പെടുന്നത്:

        സൂര്യസമീപക (Perihelion).

    • ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിവസം അറിയപ്പെടുന്നത്:

        സൂര്യോച്ചം (Aphelion).

    • ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്നുള്ള ചരിവ്:

        66 1/2^∘.

    • ഭൂമിയുടെ അച്ചുതണ്ടിന് ലംബതലത്തിൽ നിന്നുള്ള ചരിവ്:

        23 1/2^∘.

    • പരിക്രമണവേളയിലുടനീളം ഭൂമി അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നത്:

        അച്ചുതണ്ടിന്റെ സമാന്തരം (Parallelism of axis).


• സൂര്യന് ഉത്തരായന രേഖയ്ക്കും (23 1/2^∘ വടക്ക്) ദക്ഷിണായന രേഖയ്ക്കും (23 1/2^∘ തെക്ക്) ഇടയിൽ ഉണ്ടാക്കുന്ന ആപേക്ഷികമായ സ്ഥാനമാറ്റം അറിയപ്പെടുന്നത്:

    സൂര്യന്റെ അയനം
    (Apparent Movement of Sun)


വിഷുവങ്ങൾ (Equinoxes)

• രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ വിഷുവങ്ങൾ / സമരാത്രിദിനങ്ങൾ എന്ന് പറയുന്നു.

• ഒരു വർഷത്തിൽ ഉണ്ടാകുന്ന വിഷുവങ്ങളുടെ എണ്ണം:

    2

• രണ്ടു വിഷുവങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം

    6 മാസം

• പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലായി വരുന്ന ദിവസങ്ങൾ:

    മാർച്ച് 21, സെപ്റ്റംബർ 23

• സമരാത്രിദിനങ്ങൾ അഥവാ വിഷുവദിനങ്ങൾ (Equinoxes) എന്നറിയപ്പെടുന്ന ദിനങ്ങൾ:

    മാർച്ച് 21, സെപ്റ്റംബർ 23

• വിഷുവ ദിനങ്ങളിൽ രണ്ട് അർദ്ധഗോളങ്ങളിലും പകലുകളുടെ ദൈർഘ്യം തുല്യമായിരിക്കും.

അയനാന്തങ്ങൾ (Solstices)

• രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യവ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്:

    അയനാന്തങ്ങൾ

• അയനാന്തങ്ങൾ രണ്ടുവിധം.

• സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം (Winter Solstice) / ദക്ഷിണ അയനാന്തം.

• സൂര്യൻ ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് കർക്കിടക അയനാന്തം (Summer Solstice).

• ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം:
    
ജൂൺ 21 (ഗ്രീഷ്മ അയനാന്ത ദിനം, Summer Solstice)

• മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിലെത്തുന്നു.

• ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം:
 
    ഡിസംബർ 22 (ശൈത്യ അയനാന്ത ദിനം, Winter solstice)

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം: 

ജൂൺ 21

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള രാത്രി അനുഭവപ്പെടുന്ന ദിവസം: 

ഡിസംബർ 22

• ശൈത്യകാലത്തിൽ നിന്ന് ഉഷ്ണകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലം അറിയപ്പെടുന്നത്:

    വസന്തകാലം (Spring Season)

• ഉത്തരാർദ്ധഗോളത്തിൽ വസന്തകാലം അനുഭവപ്പെടുന്ന മാസങ്ങൾ:

    മാർച്ച്, ഏപ്രിൽ

• വേനൽക്കാലത്തിന്റെ തീക്ഷ്ണതയിൽ നിന്നും ശൈത്യത്തിലേക്കുള്ള മാറ്റം അറിയപ്പെടുന്നത്:

 
   ഹേമന്തകാലം (Autumn Season)

• പകലിന്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലം:

     ഹേമന്തകാലം

• മരങ്ങൾ പൊതുവെ ഇലപൊഴിക്കുന്ന കാലം:

     ഹേമന്തകാലം

• ഉത്തരാർദ്ധഗോളത്തിൽ ഹേമന്തകാലം അനുഭവപ്പെടുന്ന മാസങ്ങൾ:
    
  ഒക്ടോബർ, നവംബർ

• ഉത്തരാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ഹേമന്തകാലമായിരിക്കും.

• പെരിഹീലിയൻ ദിനം : ജനുവരി 3

• വസന്ത വിഷുവം (Vernal Equinox) : മാർച്ച് 21

• ഗ്രീഷ്മ / കർക്കിടക അയനാന്തം : ജൂൺ 21

• അഫ്ഹീലിയൻ ദിനം : ജൂലൈ 4

• ശരത് വിഷുവം (Autumnal Equinox) : സെപ്റ്റംബർ 23

• മകര/ശൈത്യ അയനാന്തം : ഡിസംബർ 22


ഇന്ത്യയിലെ പരമ്പരാഗത ഋതുക്കൾ

• വസന്തകാലം - മാർച്ച് - ഏപ്രിൽ
• ഗ്രീഷ്മകാലം - മെയ് - ജൂൺ
• വർഷകാലം - ജൂലൈ - ഓഗസ്റ്റ്
• ശരത്കാലം - സെപ്റ്റംബർ - ഒക്ടോബർ
• ഹേമന്തകാലം - നവംബർ - ഡിസംബർ
• ശിശിരകാലം - ജനുവരി - ഫെബ്രുവരി

• രാശിയും ഞാറ്റുവേലയും

• ഭൂമിയുടെ വാർഷിക ചലനംകൊണ്ട് സൂര്യന്റെ പാതാലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി തോന്നുന്നു. ഈ സൗരപാതയെ ക്രാന്തിവൃത്തം എന്ന് പറയുന്നു.

• ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ.

• ഒരു രാശിയിലുള്ള നക്ഷത്രത്തിന്റെ പേരാണ് ആ രാശി അറിയപ്പെടുന്നത്.

• ഒരു നാളിനോടോപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല.

• ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം 13 മുതൽ 14 ദിവസങ്ങളാണ്.

• ഒരു വർഷത്തെ ഞാറ്റുവേലയുടെ എണ്ണം 27 ആണ്.


 ഋതുചക്രം

    • മാർച്ച് 21 മുതൽ ജൂൺ 21 വരെ: സൂര്യന്റെ അയനം: ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്. ഋതുക്കൾ: ഉത്തരാർദ്ധഗോളത്തിൽ വസന്തം, ദക്ഷിണാർദ്ധഗോളത്തിൽ ഹേമന്തം.

    • ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ: സൂര്യന്റെ അയനം: ഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്. ഋതുക്കൾ: ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മം, ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യം.

    • സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ: സൂര്യന്റെ അയനം: ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്. ഋതുക്കൾ: ഉത്തരാർദ്ധഗോളത്തിൽ ഹേമന്തം, ദക്ഷിണാർദ്ധഗോളത്തിൽ വസന്തം.

    • ഡിസംബർ 22 മുതൽ മാർച്ച് 21 വരെ: സൂര്യന്റെ അയനം: ദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്. ഋതുക്കൾ: ഉത്തരാർദ്ധഗോളത്തിൽ ശൈത്യം, ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മം.

Tags

Post a Comment