പൂർണ്ണ ആന്തരിക പ്രതിഫലനം (TOTAL INTERNAL REFLECTION)
പൂർണ്ണ ആന്തരിക പ്രതിഫലനം (TOTAL INTERNAL REFLECTION)
• സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശ രശ്മി ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ അളവിൽ പതിക്കുമ്പോൾ പൂർണ്ണാന്തര പ്രതിഫലനം ഉണ്ടാകുന്നു.
• ഓപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ അതിവേഗതയിൽ വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം.
• എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്ന പ്രകാശപ്രതിഭാസം.
• ഓപ്റ്റിക്കൽ ഫിംഗർ പ്രിന്റ് സംവിധാനത്തിൽ ഉപയോഗിക്കുന്ന പ്രകാശപ്രതിഭാസം.
• വജ്രത്തിന്റെ തിളക്കത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം.
• മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം.
• ജലാശയത്തിലേക്ക് നോക്കുന്ന ഒരാൾക്ക് അകലെയെന്തിന്റെ അടിത്തട്ട് ജലപരിതലത്തിൽ കാണപ്പെടുന്നതിനുള്ള കാരണം പൂർണ്ണാന്തര പ്രതിഫലനമാണ്.
• ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ : 42°
• ജലത്തിന്റെ ക്രിട്ടിക്കൽ കോൺ : 48.6°
• ഫൈബർ ഓപ്റ്റിക്സിന്റെ പിതാവ് :
നരേന്ദ്രസിംഗ് കബാനി
പ്രതിഫലനം (REFLECTION)
• മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുപോകുന്ന പ്രതിഭാസം.
• ദർപ്പണങ്ങളിൽ പ്രതിബിംബം രൂപപ്പെടാൻ കാരണമായ പ്രകാശ പ്രതിഭാസം.
• ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം:
പതനകിരണം (Incident ray)
• പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന കിരണം :
പ്രതിപതന കിരണം (Reflected ray)
• പതനരശ്മിയും ലംബവും ഉണ്ടാക്കുന്ന കോൺ:
പതനകോൺ (i)
• പ്രതിപതനരശ്മിയും ലംബവും ഉണ്ടാക്കുന്ന കോൺ:
പ്രതിപതനകോൺ (r)
• പ്രതിപതന നിയമങ്ങൾ:
➢ മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും തുല്യമായിരിക്കും.
➢ പതനരശ്മിയും പ്രതിപതനരശ്മിയും പതനബിന്ദുവിലേയ്ക്ക് പ്രതിപതനതലത്തിൽ വരയ്ക്കുന്ന ലംബവും ഒരേതലത്തിൽ ആയിരിക്കും.
• മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്ന പ്രതിഭാസം:
വിസരിത പ്രതിപതനം
• മിനുസമുള്ള പ്രതലത്തിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ പ്രകാശരശ്മിയ്ക്ക് സംഭവിക്കുന്ന പ്രതിപതനം:
പ്രകാശപ്രതിപതനം (ക്രമ പ്രതിപതനം)
• സമതലദർപ്പണങ്ങളിലും ഗോളീയദർപ്പണങ്ങളിലും നടക്കുന്ന പ്രതിപതനം:
ക്രമപ്രതിപതനം
വിഭംഗനം (DIFFRACTION)
• അത്യാവശ്യം സൂക്ഷ്മങ്ങളായ വക്കുകളിൽ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം.
• സി.ഡിയിൽ (Compact Disc) കാണുന്ന വർണ്ണ രാജിക്ക് കാരണമാകുന്ന പ്രതിഭാസം.
• നിഴലുകൾ ക്രമരഹിതമായി കാണുന്നതിന് കാരണമാകുന്ന പ്രതിഭാസം.
• സൂര്യനുചുറ്റുമുള്ള വലയങ്ങൾക്ക് കാരണമാകുന്ന പ്രതിഭാസം.
വൃതികരം (INTERFERENCE)
• ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം.
• സോപ്പ് കുമിളകൾ തിളങ്ങുന്നതിനുള്ള കാരണമാകുന്ന പ്രതിഭാസം.
• വെള്ളത്തിൽ കലരുന്ന എണ്ണപ്പാളികളിൽ കാണുന്ന വർണ്ണരാജ്യക്ക് കാരണമാകുന്ന പ്രതിഭാസം.
• വസ്തുക്കളുടെ ത്രിമാന ചിത്രം എടുക്കുന്ന ഹോളോഗ്രഫിക് സംവിധാനത്തിൽ പ്രകടമാവുന്ന പ്രകാശ പ്രതിഭാസം.
• ഹോളോഗ്രഫിയുടെ പിതാവ് :
ഡെന്നീസ് ഗാബോർ
പോളറൈസേഷൻ
• ഒരു നിശ്ചിത ദിശയിലേക്ക് അനുപ്രസ്ഥ തരംഗങ്ങളുടെ കമ്പനങ്ങളെ നിലനിർത്തുന്ന പ്രതിഭാസം.
• പോളറൈസേഷനുമായി ബന്ധപ്പെട്ട നിയമം :
ബ്രൂസ്റ്റേഴ്സ് നിയമം
• സ്വാഭാവിക പോളറൈസഡ് പദാർത്ഥത്തിന് ഉദാഹരണം :
ടൂർമാലിൻ
• നിക്കോൾ പ്രിസം പോളറോയിഡിന് ഉദാഹരണമാണ്.
ടിൻഡൽ ഇഫക്ട്
• ഒരു കോളോയ്ഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനിലൂടെയോ പ്രകാശ കിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാക്കുന്ന പ്രതിഭാസം.
• ടിൻഡൽ ഇഫക്ടിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം :
വിസരണം
• വാൽ നക്ഷത്രത്തിന്റെ വാൽ ദൃശ്യമാകാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം :
ടിൻഡൽ ഇഫക്ട്
മഴവില്ല്
• മഴവില്ലിന് കാരണമായ പ്രതിഭാസങ്ങൾ:
പ്രകീർണ്ണനം, അപവർത്തനം,
പൂർണ്ണാന്തര പ്രതിഫലനം
• മഴവില്ലിൽ ഏറ്റവും മുകളിലായി വരുന്ന നിറം:
ചുവപ്പ്
• മഴവില്ലിൽ മധ്യഭാഗത്തായി വരുന്ന നിറം:
പച്ച
• മഴവില്ലിൽ ഏറ്റവും താഴെത്തായി വരുന്ന നിറം:
വയലറ്റ്
• മഴവില്ലിൽ ചുവപ്പ് നിറം കാണുന്ന കോൺ:
42.8 ഡിഗ്രി
• മഴവില്ലിൽ വയലറ്റ് നിറം കാണുന്ന കോൺ:
40.8 ഡിഗ്രി
• സൂര്യന്റെ എതിർ ദിശയിലാണ് മഴവില്ല് കാണപ്പെടുന്നത്.
• മഴവില്ലിന്റെ ഭാഗം കൂടുതലായി ദൃശ്യമാകുന്നത്
സൂര്യൻ ചക്രവാളത്തോട് അടുത്ത് നിൽക്കുമ്പോഴാണ്.
• സൂര്യൻ ചക്രവാളത്തിൽ നിന്ന് വളരെ ഉയരത്തിലായിരിക്കുമ്പോൾ മഴവില്ല് അദൃശ്യമാകുന്നു.
• ഒരു സമയത്ത് മഴവില്ല് ഉണ്ടാകാത്തതിന് കാരണം
സൂര്യനിൽ നിന്നുള്ള ലംബരശ്മികൾക്ക് അപവർത്തനം സംഭവിക്കാത്തതുകൊണ്ടാണ്.
• ദ്വിതീയ മഴവില്ലിന്റെ പുറം വക്കിലെ നിറം:
വയലറ്റ്
• ദ്വിതീയ മഴവില്ലിന്റെ ഉള്ളിലെ നിറം:
ചുവപ്പ്
• വിമാനത്തിൽ നിന്നും നോക്കുന്നയാൾ മഴവില്ല് കാണുന്ന ആകൃതി:
വൃത്താകൃതി
• മഴവില്ലിന്റെ കേന്ദ്രത്തേയും നിരീക്ഷകനെയും
തമ്മിൽ യോജിപ്പിക്കുന്ന രേഖ:
ദൃഷ്ടിരേഖ
വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ
• മറ്റു വർണ്ണങ്ങൾ കൂട്ടിക്കലർത്തിയാലും സൃഷ്ടിക്കാൻ സാധിക്കാത്ത വർണ്ണങ്ങൾ:
പ്രാഥമിക വർണ്ണങ്ങൾ
• പ്രാഥമിക വർണ്ണങ്ങൾ:
ചുവപ്പ്, പച്ച, നീല
• പ്രാഥമിക വർണ്ണങ്ങൾ കണ്ടെത്തിയത്:
തോമസ് യങ്
• ടെലിവിഷൻ സംപ്രേക്ഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന വർണ്ണങ്ങൾ:
ചുവപ്പ്, പച്ച, നീല
• ചിത്രകാരന്റെ പ്രാഥമിക വർണ്ണങ്ങൾ:
ചുവപ്പ്, നീല, മഞ്ഞ
• ചായങ്ങളിൽ പ്രാഥമിക വർണ്ണങ്ങൾ:
മഞ്ഞ, മജന്ത, സിയാൻ
• പ്രിന്റിംഗിൽ ഉപയോഗിക്കുന്ന നിറങ്ങൾ:
സിയാൻ, മജന്ത, മഞ്ഞ, കറുപ്പ് (CMYK)
• മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂട്ടിക്കലർത്തിയാൽ ലഭിക്കുന്ന നിറം:
വെളുപ്പ്
• ഏറ്റവും കൂടുതൽ താപം പ്രതിഫലിപ്പിക്കുന്ന നിറം:
വെളുപ്പ്
• പ്രാഥമിക വർണ്ണങ്ങൾ ചേർത്തുകൊണ്ടുണ്ടാക്കുന്ന വർണ്ണങ്ങൾ:
ദ്വിതീയ വർണ്ണങ്ങൾ
• രണ്ട് പ്രാഥമിക വർണ്ണങ്ങളെ കൂട്ടിക്കലർത്തിയ വർണ്ണങ്ങൾ:
ദ്വിതീയ വർണ്ണങ്ങൾ
• ദ്വിതീയ വർണ്ണങ്ങൾ:
മഞ്ഞ, സിയാൻ, മജന്ത
• ദ്വിതീയ വർണ്ണങ്ങൾ
മഞ്ഞ = ചുവപ്പ് + പച്ച
സിയാൻ = പച്ച + നീല
മജന്ത = നീല + ചുവപ്പ്
• ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം :
മഞ്ഞ
• അപകട സൂചനാക്കായി സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം :
ചുവപ്പ്
• മൂന്ന് ദ്വിതീയ വർണ്ണങ്ങൾ കലർത്തുമ്പോൾ ലഭിക്കുന്ന നിറം :
വെളുപ്പ്
• ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിലുൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ ലഭിക്കുന്ന വർണ്ണം :
വെളുപ്പ്
• എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം :
വെളുപ്പ്
• എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം :
കറുപ്പ്
• രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേരുമ്പോഴുണ്ടാകുന്ന വർണ്ണങ്ങൾ :
തൃതീയ വർണ്ണങ്ങൾ (Tertiary colors)
• ധവളപ്രകാശം ലഭിക്കാൻ കൂട്ടിച്ചേർക്കുന്ന വർണ്ണ ജോഡികൾ :
പൂരക വർണ്ണങ്ങൾ (Complimentary colors)
• വാഹനത്തിന്റെ ഹോൺ ലൈറ്റുകളുടെ നിറം :
മഞ്ഞ
• മയില്പീലിലെ വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണങ്ങൾ :
ബൾബ് ബൾബ്സ്
• പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ :
സുതാര്യ വസ്തുക്കൾ (ഉദാ: ഗ്ലാസ്)
• പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ:
സുതാര്യ വസ്തുക്കൾ
ഉദാ: ഗ്ലാസ്സ്
• പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ:
അതാര്യ വസ്തുക്കൾ
.• പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ:
അർദ്ധ സുതാര്യ വസ്തുക്കൾ
വസ്തുക്കളെ ഏത് നിറത്തിൽ കാണുന്നു
| വസ്തുവിന്റെ നിറം | പച്ച ഗ്ലാസ്സിലൂടെ... | നീല ഗ്ലാസ്സിലൂടെ ... | മഞ്ഞ ഗ്ലാസ്സിലൂടെ... |
+---------------+------------------+-------------------+------------------+
| വെളുപ്പ് | പച്ച | നീല | മഞ്ഞ |
+---------------+------------------+-------------------+------------------+
| മഞ്ഞ | പച്ച | കറുപ്പ് | മഞ്ഞ |
+---------------+------------------+-------------------+------------------+
| ചുവപ്പ് | കറുപ്പ് | കറുപ്പ് | ചുവപ്പ് |
+---------------+------------------+-------------------+------------------+
| പച്ച | പച്ച | കറുപ്പ് | പച്ച |
+---------------+------------------+-------------------+------------------+
| നീല | കറുപ്പ് | നീല | കറുപ്പ് |
+---------------+------------------+-------------------+------------------+
• ഒരു വസ്തുവിന്റെ നിറം കാണുന്നത്, പ്രകാശം ആ വസ്തുവിൽ തട്ടി നമ്മുടെ കണ്ണിലേക്ക് പ്രതിഫലിക്കുമ്പോഴാണ്.
• അതാര്യ വസ്തുക്കൾക്ക് അതിന്റെ സ്വന്തം നിറം പ്രതിഫലിപ്പിക്കുകയും മറ്റു നിറങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
• സുതാര്യ വസ്തുക്കൾക്ക് അതിന്റെ സ്വന്തം നിറം കടത്തി വിടുകയും മറ്റ് നിറങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
• ദ്വിതീയ വർണ്ണങ്ങളായ സുതാര്യ വസ്തുക്കൾക്ക് അതിന്റെ സ്വന്തം നിറത്തേയും അതിന്റെ ഘടക (പ്രാഥമിക) വർണ്ണങ്ങളെയും കടത്തി വിടുന്നു.
കണ്ടുപിടിച്ചവർ
• ഇൻഫ്രാറെഡ് : വില്യം ഹെർഷൽ
• അൾട്രാവയലറ്റ് : ജൊഹാൻ വിൽഹെം റിട്ടർ
• എക്സ്-റേ : വിൽഹെം റോൺടൺ
• ഗാമാ റേ : പോൾ ഉൾറിച്ച് വില്ലാർഡ്
ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം
• വൈദ്യുത കാന്തിക വികിരണങ്ങളുടെ സമൂഹമാണ് ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം.
• ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ 7 പ്രധാന വികിരണങ്ങൾ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ:
റേഡിയോ തരംഗങ്ങൾ, മൈക്രോതരംഗങ്ങൾ, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാ വയലറ്റ്, എക്സ് - റേ, ഗാമാ കിരണം.
• ടെലിവിഷൻ, റേഡിയോ സംപ്രേക്ഷണത്തിനുപയോഗിക്കുന്ന തരംഗം:
റേഡിയോ തരംഗങ്ങൾ
• റഡാറിൽ (RAdio Detection And Ranging) ഉപയോഗിക്കുന്ന തരംഗം:
റേഡിയോ തരംഗം
• സെല്ലുലാർ ഫോണിൽ ഉപയോഗിക്കുന്ന തരംഗം:
മൈക്രോ വേവ്
• വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തിന് ഇരുവശത്തുമുള്ള വികിരണങ്ങൾ:
ഇൻഫ്രാറെഡ് & അൾട്രാവയലറ്റ്
• ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം:
400-700 നാനോ മീറ്റർ
| വർണ്ണം | തരംഗദൈർഘ്യം (nm) |
+------------+-----------------+
| വയലറ്റ് (V) | 400-440 |
+------------+-----------------+
| കടംനീല (I) | 440-460 |
+------------+-----------------+
| നീല (B) | 460-500 |
+------------+-----------------+
| പച്ച (G) | 500-570 |
+------------+-----------------+
| മഞ്ഞ (Y) | 570-590 |
+------------+-----------------+
| ഓറഞ്ച് (O) | 590-620 |
+------------+-----------------+
| ചുവപ്പ് (R) | 620-700 |
+------------+-----------------+
ഇൻഫ്രാറെഡ് കിരണങ്ങൾ
• സൂര്യപ്രകാശത്തെ ചൂടുപിടിപ്പിക്കുന്ന കിരണം.
• ടി.വി റിമോർട്ടുകളിൽ ഉപയോഗിക്കുന്ന കിരണം.
• രാത്രികാലങ്ങളിൽ വസ്തുക്കളെ കാണുന്നതിനുള്ള ക്യാമറകളിൽ ഉപയോഗിക്കുന്ന കിരണം.
• വിദൂര വസ്തുക്കളുടെ ചിത്രങ്ങൾ എടുക്കുന്നതിന് സഹായിക്കുന്ന കിരണം.
• സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നു.
• ചൂടുള്ള വസ്തുക്കളിലെ തന്മാത്രകളുടെ കമ്പനംമൂലമായി പുറത്തുവരുന്ന കിരണം.
• വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന കിരണം.
• ഇൻഫ്രാറെഡ് വികിരണങ്ങളെ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണം:
ബോളോമീറ്റർ
അൾട്രാ വയലറ്റ് കിരണങ്ങൾ
• നെറ്റിയിലെ മഷി, കള്ളനോട്ട്, വജ്രത്തിന്റെ പരിശുദ്ധി എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന കിരണം.
• വൈറ്റമിൻ-ഡി ഉൽപ്പാദിപ്പിക്കുന്ന കിരണം.
• സൂര്യഘാതത്തിന് കാരണമാകുന്ന കിരണങ്ങൾ.
• ട്യൂബ് ലൈറ്റുകളിൽ ഉപയോഗിക്കുന്ന കിരണം.
• ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കിരണം.
• സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷപാളി:
ഓസോൺ പാളി
എക്സ് - റേ
• കാൻസർ ചികിത്സയ്ക്കും ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ കാണുന്നതിനും ഉപയോഗിക്കുന്ന കിരണം.
• മാംസഭാഗങ്ങളിലൂടെ തുളച്ചുകയറാൻ കഴിവുള്ള കിരണം.
• എല്ലുകളുടെ ക്ഷയം, വ്യാവസായിക മേഖലയിൽ പൈപ്പുകളുടെ വിളളൽ എന്നിവ അറിയുന്നതിന് സഹായിക്കുന്ന കിരണം.
• എക്സ്-റേ കടന്നുപോകാത്ത ലോഹം:
ലെഡ്
• തരംഗദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ് - റേ:
സോഫ്റ്റ് എക്സ്-റേ
• ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം:
സോഫ്റ്റ് എക്സ്-റേ
• റേഡിയേഷനും കാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം:
ഹാർഡ് എക്സ്-റേ
• എക്സ്-റേയുമായി സാമ്യമുള്ള കിരണം:
ഗാമാ കിരണം
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
• അൾട്രാ വയലറ്റ് രശ്മികൾ, ഗാമാ കിരണങ്ങൾ, പ്രകാശരശ്മികൾ എന്നിവ സോഡിയം, പൊട്ടാസ്യം, ലിഥിയം, സിങ്ക് തുടങ്ങിയ ലോഹങ്ങളിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കുന്ന പ്രതിഭാസം:
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
• ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചത്:
ഹെൻറിച്ച് ഹെർട്സ്
• ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ:
ആൽബർട്ട് ഐൻസ്റ്റീൻ
• ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാണ് 1921-ൽ ഐൻസ്റ്റീന് നോബൽ പ്രൈസ് ലഭിച്ചത്.
• ഫോട്ടോ ഇലക്ട്രിക് പ്രഭാവം സാധ്യമാക്കുന്നതിനായി പതന കിരണത്തിനുവേണ്ട കുറഞ്ഞ ഊർജ്ജം:
ത്രെഷോൾഡ് എനർജി

Post a Comment