PSC EXAM
Live
wb_sunny

Cell

Cell


 കോശം (Cell)

• ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം:

    കോശം

• കോശങ്ങളെക്കുറിച്ചുള്ള പഠനം:

    സൈറ്റോളജി

• സൈറ്റോളജിയുടെ പിതാവ്:

    റോബർട്ട് ഹുക്ക്

• ശരീരത്തിൽ ഒരു കോശം മാത്രമുള്ള ജീവികൾ:

    ഏകകോശ ജീവികൾ
    (ഉദാ:- ബാക്ടീരിയ)

• കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവിവിഭാഗം:

    വൈറസ്

• ശരീരത്തിൽ നിരവധി കോശങ്ങളുള്ള ജീവികൾ:

    ബഹുകോശ ജീവികൾ
    (ജന്തുക്കൾ, സസ്യങ്ങൾ)

• മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം:

    ഏകദേശം 10^14

• ജീവനില്ലാത്ത കോർക്ക് കോശങ്ങളെയാണ് റോബർട്ട് ഹുക്ക് കണ്ടെത്തിയത് (1665).

• മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത്:

    റോബർട്ട് ഹുക്ക്

• കോശത്തിന് സെൽ എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ :

    റോബർട്ട് ഹുക്ക്

• കോശസിദ്ധാന്തം ആവിഷ്കരിച്ചവർ :

    ജേക്കബ് ഷ്ളീഡൻ, തിയോഡോർ ഷ്വാൻ

• കോശ സിദ്ധാന്തം പരിഷ്കരിച്ചത് :

    റുഡോൾഫ് വിർഷോ


QUICK TIPS

• ആദ്യമായി കോശം കണ്ടെത്തിയത് :

    റോബർട്ട് ഹുക്ക്

• ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

    ആന്റൺവാൻ ല്യൂവൻഹുക്ക്

• ജന്തുകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

    തിയോഡോർ ഷ്വാൻ

• സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

    എം. ജെ. ഷ്ളീഡൻ

• കോശമർമ്മം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

    റോബർട്ട് ബ്രൗൺ

• വ്യക്തമായ മർമ്മം ഇല്ലാത്ത കോശങ്ങൾ :

    പ്രോകാര്യോട്ടിക് കോശങ്ങൾ
    (ഉദാ:- ബാക്ടീരിയ, മൈക്കോപ്ലാസ്മ)

• മർമ്മവും കോശാംഗങ്ങളും ഉള്ള കോശങ്ങൾ :

    യൂകാരിയോട്ടിക് കോശങ്ങൾ
    (സസ്യകോശം, ജന്തുകോശം)

• ഏറ്റവും ചെറിയ കോശമുള്ള ജീവി :

    പ്ലൂറോന്യുമോണിയ ഓർഗാനിസം
    (മൈക്കോപ്ലാസ്മ)

• ഏറ്റവും വലിയ ഏകകോശ സസ്യം :

    അസറ്റാബുലേറിയ

• കോശവിഭജനം രണ്ടുതരത്തിൽ :

    ക്രമഭംഗം, ഊനഭംഗം

• ഒരു മാതൃകോശം വിഭജിച്ച് അതേ എണ്ണം ക്രോമസോം ഉള്ള രണ്ട് സന്തതികോശങ്ങൾ ഉണ്ടാകുന്നത് :

    ക്രമഭംഗം (Mitosis)

• ഒരു മാതൃകോശം വിഭജിച്ച് അതിന്റെ പകുതി എണ്ണം ക്രോമസോം ഉള്ള നാല് സന്തതികോശങ്ങൾ ഉണ്ടാകുന്നത് :

    ഊനഭംഗം (Meiosis)

• കോശത്തിന്റെ പ്രധാന ഭാഗങ്ങൾ :

    കോശമർമ്മം, കോശദ്രവ്യം, കോശസ്തരം
• കോശത്തിന്റെ കേന്ദ്രസ്ഥാനം എന്നറിയപ്പെടുന്നത് :

    കോശമർമ്മം (Nucleus)

• കോശത്തിന്റെ തലച്ചോറ് :

    ന്യൂക്ലിയസ്

• കോശത്തിന്റെ പവർഹൗസ് :

    മൈറ്റോകോൺഡ്രിയ

• കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് :

    അന്തർദ്രവ്യ ജാലിക

• കോശങ്ങളിലെ ആത്മഹത്യാ സഞ്ചികൾ :

    ലൈസോസോം

• കോശത്തിലെ ട്രാഫിക് പോലീസ് :

    ഗോൾഗി വസ്തുക്കൾ

• കോശത്തിലെ കെമിക്കൽ ഫാക്ടറി :

    മൈറ്റോകോൺഡ്രിയ

---

• കോശമർമ്മത്തിനുള്ളിലെ ദ്രവഭാഗം :

    ന്യൂക്ലിയോപ്ലാസം

• കോശത്തിനകത്ത് കാണപ്പെടുന്ന ദ്രാവകം :

    കോശദ്രവ്യം (Cytoplasm)

• കോശത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നടക്കുന്ന ഭാഗം :

    കോശദ്രവ്യം

• ജീവന്റെ അടിസ്ഥാനഘടകം :

    പ്രോട്ടോപ്ലാസം (ജീവദ്രവ്യം)

• ജീവന്റെ അടിസ്ഥാന ഘടകം പ്രോട്ടോപ്ലാസമാണെന്ന് അഭിപ്രായപ്പെട്ടത് :

    റ്റി. എച്ച്. ഹക്സിലി

• കോശാംഗങ്ങൾ (Cell organelles) കാണപ്പെടുന്ന ഭാഗം :

    കോശദ്രവ്യം

• കോശത്തിന് ഏറ്റവും പുറത്തുള്ള ഭാഗം :

    കോശസ്തരം (Plasma membrane)

• കോശഭിത്തി കാണപ്പെടുന്നത് സസ്യകോശങ്ങളിൽ മാത്രമാണ്.

• കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം :

    സെല്ലുലോസ്

• സസ്യകോശങ്ങൾക്ക് കാഠിന്യം നൽകുന്ന പദാർത്ഥം :

    ലിഗ്നിൻ

• മൈറ്റോകോൺഡ്രിയയിൽ ഊർജ്ജം സംഭരിക്കുന്നത് :

    A.T.P തന്മാത്രകളായി
    (Adenosine Tri Phosphate)

• യൂണിവേഴ്സൽ ബയോളജിക്കൽ എനർജി കറൻസി എന്നറിയപ്പെടുന്നത് :

    Adenosine Tri Phosphate

• A.T.P തന്മാത്രകളുടെ നിർമ്മാണത്തിനാവശ്യമായ മൂലകങ്ങൾ :

    നൈട്രജൻ, ഫോസ്ഫറസ്

• കോശ സ്തരം മുതൽ മർമ്മ സ്തരം വരെ വ്യാപിച്ചുകിടക്കുന്ന നേർത്ത സ്തരാംശം :

    അന്തർദ്രവ്യ ജാലിക
    (Endoplasmic Reticulum)

• കോശത്തിനുള്ളിൽ പദാർത്ഥങ്ങളെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് :

    അന്തർദ്രവ്യ ജാലിക

• ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശ വിഭജനത്തെ സഹായിക്കുന്ന ഭാഗം :

    സെൻട്രോസോം

• കോശത്തിൽ മാംസ്യസംശ്ലേഷണം നടത്തുന്ന ഭാഗം :

    റൈബോസോം

• കോശദ്രവ്യത്തിൽ കാണപ്പെടുന്ന ഗോളാകൃതിയിലുള്ള ചെറുഗണികകൾ :

    റൈബോസോം

• കോശദ്രവ്യത്തിൽ കാണപ്പെടുന്ന ചെറുഗണികകൾ :

    ഗോൾഗി വസ്തുക്കൾ

• കോശത്തിനനാവശ്യമില്ലാത്ത വസ്തുക്കളുടെ സംഭരണ കേന്ദ്രം :

    ഗോൾഗി വസ്തുക്കൾ

Tags

Post a Comment