MAPS
മാപ്പുകൾ - ടോപ്പോഗ്രാഫിക് മാപ്പുകൾ അടയാളങ്ങൾ
• ഭൂമിശാസ്ത്രകാരന്റെ പ്രധാന ഉപകരണം :
ഭൂപടം
• ഭൂപടം എന്നർത്ഥം വരുന്ന Carte, വരയ്ക്കുക എന്നർത്ഥം വരുന്ന Graphic എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Cartography എന്ന ഇംഗ്ലീഷ് പദം രൂപംകൊണ്ടത്.
• ലാറ്റിൻ പദമായ Mappa എന്ന പദത്തിൽ നിന്നാണ് Map എന്ന ഇംഗ്ലീഷ് പദം രൂപംകൊണ്ടത്.
• Mappa എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം :
Napkin / Table cloth
• ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖ :
ഭൂപടശാസ്ത്രം (Cartography)
• ഭൂപടങ്ങൾ തയ്യാറാക്കുന്ന ആൾ അറിയപ്പെടുന്നത് :
കാർട്ടോഗ്രാഫർ
• ഇന്നുവരെ കണ്ടെത്തിയവയിൽ ഏറ്റവും പഴക്കമേറിയ ഭൂപടങ്ങൾ :
മെസപ്പൊട്ടേമിയൻ ഭൂപടം
• ആദ്യത്തെ ഭൂപടം വരച്ച വ്യക്തി :
അനക്സിമാൻഡർ (ഗ്രീക്ക് തത്വചിന്തകൻ)
• അക്ഷാംശ - രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ച വ്യക്തി :
ടോളമി
• അക്ഷാംശ - രേഖാംശ രേഖകളുടെ സഹായത്താൽ ഭൂമദ്ധ്യരേഖയിലെ സ്ഥലങ്ങളുടെ സ്ഥാനനിർണ്ണയം നടത്തിയ ആദ്യ വ്യക്തി :
ഹിപ്പാർക്കസ്
• ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ് :
ജെറാർഡ് മെർക്കാറ്റർ
• ആദ്യമായി വിവിധ ഭൂപടങ്ങൾ ചേർത്ത് അറ്റ്ലസ് തയ്യാറാക്കിയ വ്യക്തി :
എബ്രഹാം ഓർടെലിയസ് (ബെൽജിയം)
• ലോകത്തിലെ ആദ്യമായി ഗ്ലോബ് നിർമ്മിച്ച വ്യക്തി :
Crates of Mallus (ഗ്രീസ്)
• മെസപ്പൊട്ടേമിയൻ ഭൂപടങ്ങളുടെ പ്രത്യേകത :
കളിമണ്ണിൽ നിർമ്മിച്ച് ചുട്ടെടുത്ത ഫലകങ്ങൾ
• അനക്സിമാൻഡറുടെ കാലഘട്ടത്തിൽ നിർമ്മിച്ചിരുന്ന ഭൂപടങ്ങൾ നിർമ്മിച്ചിരുന്ന വസ്തു :
തുകലിലും വെള്ളി ഫലകങ്ങളിലും
• ഭൂപടനിർമ്മാണത്തിന് കൂടുതൽ സഹായകമായ കണ്ടുപിടുത്തങ്ങൾ നടത്തിയവർ :
ഇറാത്തോസ്തനീസ് (ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ)
ഹിപ്പാർക്കസ്, ടോളമി (ജ്യോതിശാസ്ത്രജ്ഞർ)
• പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :
തീമാറ്റിക് ഭൂപടങ്ങൾ (Thematic Maps)
• ഭൂമിയുടെ ഉപരിതലത്തിലെ രണ്ട് ബിന്ദുക്കൾ തമ്മിലുള്ള അകലത്തെ ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന അനുപാതിക അകലം :
തോത് (Scale)
• ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരംതിരിക്കാം.
• ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ:
ഭൗതിക ഭൂപടം (Physical Maps)
• കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ:
സാംസ്കാരിക ഭൂപടം (Cultural Maps)
• വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങൾ :
ചെറിയ തോത് ഭൂപടങ്ങൾ (Small Scale Maps)
ഉദാ: അറ്റ്ലസ് ഭൂപടം (Atlas Map),
ചുവർ ഭൂപടങ്ങൾ (Wall Maps)
• പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം (Register of Territorial Property) എന്നർത്ഥം വരുന്ന കഡസ്ട്ര എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് കഡസ്ട്രൽ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്.
• ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഭൂപടം.
• കഡസ്ട്രൽ ഭൂപടത്തിൻ്റെ ഉദാഹരണം
ഗ്രാമഭൂപടങ്ങൾ (Village Maps)
• താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കുന്ന ഭൂപടങ്ങൾ :
വലിയ തോത് ഭൂപടങ്ങൾ (Large Scale Maps)
ഉദാ: കഡസ്ട്രൽ ഭൂപടം (Cadastral Map),
ടോപ്പോഗ്രാഫിക്കൽ ഭൂപടം (Topographical Map)
• പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൂമേലാതല സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ.
• ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, കൃഷിയിടങ്ങൾ, വനങ്ങൾ, പട്ടണങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ.
• സ്ഥലം എന്നർത്ഥം വരുന്ന topo, വരയ്ക്കുക എന്നർത്ഥം വരുന്ന Graphie എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് Topographic എന്ന ഇംഗ്ലീഷ് പദം രൂപംകൊണ്ടത്.
• ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതല :
സർവ്വേ ഓഫ് ഇന്ത്യ (1763)
• സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
ഡെറാഡൂൺ
• ധരാതലീയ ഭൂപടങ്ങൾ പൊതുവെ സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ എന്നപേരിലും അറിയപ്പെടുന്നു.
• ധരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വര കാണിച്ചിട്ടുള്ള ചുവന്ന വരകൾ അറിയപ്പെടുന്നത് :
ഈസ്റ്റിംഗ്സ് (Eastings)
• ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് - പടിഞ്ഞാറ് ദിശയിൽ വര കാണിച്ചിട്ടുള്ള ചുവന്ന വരകൾ അറിയപ്പെടുന്നത് :
നോർത്തിംഗ്സ് (Northings)
• ഈസ്റ്റിംഗ്സ് - നോർത്തിംഗ്സ് രേഖകൾ ചേർന്നുകാണുന്ന ജാലികകൾ (Graticule) അറിയപ്പെടുന്നത് :
റഫറൻസ് ഗ്രിഡ് (Reference Grid)
• വലുപ്പമേറിയ ഭൂസവിശേഷതകളുടെ സ്ഥാനം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് :
നാലക്ക ഗ്രിഡ് റഫറൻസ്
• വലുപ്പം കുറഞ്ഞ ഭൂസവിശേഷതകളുടെ സ്ഥാനം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് :
ആറക്ക ഗ്രിഡ് റഫറൻസ്
• പ്രാഥമിക വിവരങ്ങളായി രേഖപ്പെടുത്തുന്നത് :
ഭൂപടത്തിന്റെ നമ്പർ, പ്രദേശത്തിന്റെ പേര്, അക്ഷാംശ - രേഖാംശരേഖാസ്ഥാ, നോർത്തിംഗ്സിന്റെയും ഈസ്റ്റിംഗ്സിന്റെയും മൂല്യങ്ങൾ, ഭൂപട തോത്, കോണ്ടൂർ ഇടവേള, സർവ്വേ ചെയ്തതും പ്രസിദ്ധീകരിച്ചിരുന്നവുമായ വർഷങ്ങൾ, സർവ്വേയുടെ ചുമതല വഹിച്ച ഏജൻസി
• ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന മാർഗ്ഗങ്ങൾ :
കോണ്ടൂർരേഖകൾ
സ്പോട്ട് ഹൈറ്റ്
ട്രയാംഗുലേഷൻ ഹൈറ്റ്
ബെഞ്ച് മാർക്ക്
• ഇന്ത്യയിൽ ദിനാന്തരീക്ഷ ഭൂപടങ്ങൾ നിർമ്മിക്കുന്നതാര് :
കാലാവസ്ഥ നിരീക്ഷണ വകുപ്പ്
(ആസ്ഥാനം : പൂനെ)
കോണ്ടൂർ രേഖകൾ (Contour Lines)
• സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് കോണ്ടൂർ രേഖകൾ.
• കോണ്ടൂർ രേഖയോടൊപ്പം രേഖപ്പെടുത്തുന്ന സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അറിയപ്പെടുന്നത്:
കോണ്ടൂർ മൂല്യങ്ങൾ (Contour Values).
• അടുത്തടുത്ത രണ്ട് കോണ്ടൂർരേഖകളുടെ മൂല്യ വ്യത്യാസം അറിയപ്പെടുന്നത്:
കോണ്ടൂർ ഇടവേള (Contour interval).
• 1:50000 തോതിലുള്ള ധരാതലീയ ഭൂപടങ്ങളിലെ കോണ്ടൂർ ഇടവേള:
20 മീറ്റർ.
• ഉയർന്ന ഭൂപ്രദേശങ്ങളുടെ സ്ഥലകൃതി മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന കോണ്ടൂർ ഇടവേള:
100 മീറ്റർ.
• സ്പോട്ട് ഹൈറ്റ് (Spot Height)
• ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിനു വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതിനെയാണ് സ്പോട്ട് ഹൈറ്റുകൾ എന്ന് പറയുന്നത്. കറുത്ത ബിന്ദുക്കൾ ഇല്ലാതെ സംഖ്യ മാത്രമായും രേഖപ്പെടുത്താറുണ്ട്.
• ട്രയാംഗുലേറ്റഡ് ഹൈറ്റ് (Triangulated Height)
• ട്രിഗണോമെട്രിക്കൽ സർവ്വേയിലൂടെ കണ്ടെത്തുന്ന സ്ഥലത്തിന്റെ ഉയരം 'Δ' ചിഹ്നത്തോടെ ഭൂപടത്തിൽ രേഖപ്പെടുത്തുന്നു.
ഹോം ലൈൻ (Hachures)
• ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നു. ഇതാണ് ഹോം ലൈനുകൾ.
ബെഞ്ച് മാർക്ക് (Benchmark)
• ജലസംഭരണികൾ, പ്രധാനകെട്ടിടങ്ങൾ മുതലായ സ്ഥലങ്ങളിൽ ഉയരം BM എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നു.
• ഭൂമിയിലെ മുഴുവൻ പ്രദേശങ്ങളും ചിത്രീകരിക്കുന്നതിനു വേണ്ട (ധരാതലീയ ഭൂപടം) ഷീറ്റുകളുടെ എണ്ണം: 2222 എണ്ണം.
| ഭൂസവിശേഷതകൾ | നിറം (Color) |
+---------------------+---------------+
| അക്ഷാംശ - രേഖാംശ | കറുപ്പ് (Black) |
| രേഖകൾ, വരണ്ട | |
| ജലാശയങ്ങൾ, റെയിൽപാത, | |
| ടെലഫോൺ - ടെലിഗ്രാഫ് | |
| ലൈനുകൾ, അതിർത്തി | |
| രേഖകൾ | |
+---------------------+---------------+
| സമുദ്രങ്ങൾ, നദികൾ, | നീല (Blue) |
| കുളങ്ങൾ, കിണറുകൾ, | |
| കുഴൽക്കിണറുകൾ | |
+---------------------+---------------+
| വനങ്ങൾ, പുൽമേടുകൾ, | പച്ച (Green) |
| മരങ്ങളും | |
| കുറ്റിച്ചെടികളും, | |
| ഫലവൃക്ഷത്തോട്ടങ്ങൾ | |
+---------------------+---------------+
| കൃഷിസ്ഥലങ്ങൾ | മഞ്ഞ (Yellow) |
+---------------------+---------------+
| തരിശുഭൂമി | വെള്ള (White) |
+---------------------+---------------+
| പാർപ്പിടങ്ങൾ, റോഡ്, | ചുവപ്പ് (Red) |
| പാതകൾ, | |
| ട്രിഗണോമെട്രിക് | |
| ലൈനുകൾ | |
+---------------------+---------------+
| കോണ്ടൂർരേഖകളും | തവിട്ട് (Brown) |
| അവയുടെ നമ്പറുകളും, | |
| മൺതിട്ടകളും | |
| മണൽക്കുന്നുകളും | |
+---------------------+---------------+
ഭൂപടത്തിലെ രേഖകൾ
• ഭൂതലത്തിൽ ഒരുപോലെ മർദ്ദമുള്ള പ്രദേശങ്ങളെ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖ :
ഐസോബാർ
• തുല്യ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ :
ഐസോതേം
• ഒരേ മഴ ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിക്കുന്ന രേഖ :
ഐസോഹൈറ്റ്സ്
• ഒരേ അളവിൽ ലവണാംശമുള്ള മേഖലകളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ :
ഐസോഹാലൈൻസ്
• സമുദ്രത്തിൽ ഒരേ ആഴമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ :
ഐസോബാത്ത്സ്
• തുല്യ മർദ്ദമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ :
ഐസോറൊസ്
• ഒരേ കാന്തിക പ്രഭാവമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ :
ഐസോഗോണൽസ്
• തുല്യ സഞ്ചാരസമയം ഒരു പ്രത്യേക പോയിന്റിൽ രേഖപ്പെടുത്തുന്ന രേഖകൾ :
ഐസോക്രോൺസ്
• കാറ്റിന് ഒരേ വേഗതയുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ :
ഐസൊടാക്കുകൾ
• ഒരേ തീവ്രതയിൽ ഇടിമിന്നലോട് കൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖ :
ഐസോസെറാണിക്
• ഒരേ സമയത്ത് ഇടിമുഴക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ :
ഐസോബ്രോൺഡ്സ്
• ഒരേ അളവിലുള്ള സീസ്മിക് ആക്ടിവിറ്റിയെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ :
ഐസോസിസ്മൽസ്
ആദ്യ ഭൂസർവ്വേ
• ഭൂപടനിർമ്മാണത്തിനായി ഇന്ത്യയിൽ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി :
വില്യം ലാംടൺ (1802)
• വില്യം ലാംടൺ ആരംഭിച്ച സർവ്വേ പൂർത്തിയാക്കിയത് :
ജോർജ്ജ് എവറസ്റ്റ്
• ഭൂസർവ്വേയ്ക്ക് ഉപയോഗിച്ച ലോഹനിർമ്മിതമായ ഉപകരണം :
തിയോഡൊലൈറ്റ് (Theodolite)
• സർവ്വേ പ്രവർത്തനങ്ങൾ അവസാനിച്ച വർഷം :
1854

Post a Comment